ജിലേബി (2015)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജിലേബി
jilebi poster
Jilebi Malayalam Movie
സംവിധാനംഅരുൺ ശേഖർ
നിർമ്മാണംഈസ്റ്റ്‌ കോസ്റ്റ്‌ വിജയൻ
രചനഅരുൺ ശേഖർ
കഥഅരുൺ ശേഖർ
തിരക്കഥഅരുൺ ശേഖർ
അഭിനേതാക്കൾജയസൂര്യ
രമ്യ നമ്പീശൻ
വിജയരാഘവൻ
ധർമജൻ ബോൾഗാട്ടി
കെ.പി.എ.സി.ലളിത
ശാരി
ശശി കലിംഗ
മാസ്റ്റർ ഗൗരവ്
ബേബി സയൂരി
സംഗീതംബിജിബാൽ
ഗാനരചനസന്തോഷ്‌ വർമ
ഈസ്റ്റ്‌ കോസ്റ്റ്‌ വിജയൻ
ശശികല മേനോൻ
ഛായാഗ്രഹണംആൽബി ആന്റണി
ചിത്രസംയോജനംസൂരജ്‌ ഇ.എസ്
സ്റ്റുഡിയോഈസ്റ്റ്‌ കോസ്റ്റ്‌
വിതരണംഈസ്റ്റ്‌ കോസ്റ്റ്‌ റീൽ ആൻഡ്‌ റിയൽ എന്റർടെയിൻമെന്റ്സ്
റിലീസിങ് തീയതി31-ജൂലൈ-2015
രാജ്യംഇന്ത്യ
ഭാഷമലയാളം

'മൈ ബോസ്' എന്ന ചിത്രത്തിന് ശേഷം ഈസ്റ്റ്‌ കോസ്റ്റ്‌ നിർമ്മിച്ച ചിത്രമാണ് ജിലേബി. ജയസൂര്യ , രമ്യാനമ്പീശൻ എന്നിവർ നായികാ നായകന്മാരായെത്തുന്ന ചിത്രത്തിൽ രണ്ട് കുട്ടികളും പ്രധാന വേഷത്തിലെത്തു ന്നു. നിരവധി പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അരുൺ ശേഖർ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. മൈ ബോസിന് ശേഷം ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ്‌ കോസ്റ്റ്‌ വിജയൻ നിർമ്മിക്കുന്ന ജിലേബിയിൽ ശ്രീക്കുട്ടനെന്ന കർഷകനായി ജയസൂര്യ അഭിനയിക്കുന്നു.[1]

കഥാസംഗ്രഹം[തിരുത്തുക]

ജയസൂര്യയുടെ കേന്ദ്രകഥാപാത്രം, കുസൃതികളായ രണ്ടു കുട്ടികൾ, കാവ്യഭംഗിയും ഇമ്പമാർന്ന ഈണവും സമ്മേളിച്ച ഗാനങ്ങൾ ,മണ്ണിന്റെ മണമുള്ള മനുഷ്യനും, അവന്റെ നന്മ നിറഞ്ഞ മനസ്സിനും, ലാളിത്യത്തിനും, നിഷ്കളങ്കതയ്ക്കും ഏറെ പ്രാധാന്യം കൊടുക്കുന്ന "ജിലേബി"നൂറുശതമാനവും കാർഷികവൃത്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന യുവ കർഷകനായ ശ്രീക്കുട്ടന്റെ ജീവിതാനുഭവങ്ങളിലൂടെയാണ്‌ കടന്നുപോകുന്നത്. മലയാളസിനിമയിൽ അമ്മമാർക്ക്‌ സ്‌ഥാനമില്ലെന്ന നിരന്തരമായ പരാതികൾക്ക്‌ പരിഹാരമെന്നോണം ഗ്രാമീണകഥ പറയുന്ന ഈ ചിത്രത്തിൽ കെ.പി.ഏ.സി. ലളിത സ്‌നേഹമായിയായ അമ്മയായി നിറഞ്ഞുനിൽക്കുന്നുണ്ട്‌. ജയസൂര്യയുടെ കഥാപാത്രവും കുസൃതികളായ രണ്ട് കുട്ടികളും തൃശൂരിൽ നിന്ന് കൊടൈക്കനാലിലേക്ക് നടത്തുന്ന യാത്രയ്ക്കിടെയുണ്ടാവുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. [2]

ഗാനങ്ങൾ[തിരുത്തുക]

ഈസ്റ്റ്‌ കോസ്റ്റ് വിജയൻ, സന്തോഷ്‌ വർമ്മ, ശശികല മേനോൻ എന്നിവരുടെ ഗാനങ്ങൾക്ക് ബിജിബാൽ ഈണം പകരുന്നു. പി ജയചന്ദ്രൻ , നജിം അർഷാദ്, ഗായത്രി, യാസിൻ നിസാർ, ഹരികിരൺ, ദയ, ദേവ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

ചിത്രീകരണം[തിരുത്തുക]

പാലക്കാട്ടെ കാവശ്ശേരി,പൊള്ളാച്ചി,പഴനി, കൊടൈക്കനാൽ,കൊച്ചി, ദുബായ് എന്നിവിടങ്ങളിലായാണ് ജിലേബിയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.

അവലംബം[തിരുത്തുക]

  1. "ജിലേബിയുടെ ചിത്രീകരണത്തിന് തുടക്കമായി". East Coast Daily. East Coast. Archived from the original on 2015-07-04. Retrieved 2015-07-01.
  2. "സ്നേഹത്തിന്റെ കഥ പറയുന്ന ജിലേബി". സിനിമ മംഗളം. മംഗളം.

പുറംകണ്ണികൾ[തിരുത്തുക]

  1. ഔദ്യോഗിക വെബ്‌സൈറ്റ്[പ്രവർത്തിക്കാത്ത കണ്ണി]
  2. ഔദ്യോഗിക ഫേസ്ബുക്ക്‌ പേജ്
"https://ml.wikipedia.org/w/index.php?title=ജിലേബി_(2015)&oldid=3631980" എന്ന താളിൽനിന്ന് ശേഖരിച്ചത്