ചേന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

wikipedia:How to read a taxobox
How to read a taxobox
ചേന (Elephant foot yam)

ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Plantae
ഫൈലം: Magnoliophyta
നിര: Alismatales
കുടുംബം: Araceae
ജനുസ്സ്‌: Amorphophallus
വര്‍ഗ്ഗം: A. paeoniifolius
ശാസ്ത്രീയനാമം
Amorphophallus paeoniifolius
(Dennst.) Nicolson
Synonyms

A. campanulata


ഭാരതത്തിലെ‍ എല്ലാപ്രദേശങ്ങളിലും വളരുന്നതും കൃഷിചെയ്യുന്നതുമായ സസ്യമാണ് ചേന. ഇത് ഒരു കിഴങ്ങുവര്‍ഗ്ഗത്തില്‍ പെട്ട പച്ചക്കറിയാണ്. ഒരില മാത്രമുള്ള സസ്യമാണ് ചേനയുടെ കാണ്ഡത്തില്‍ നിന്നും ഒരു തണ്ട് മാത്രം വളര്‍ന്ന് ശരാശരി 75 സെ.മീ. മുതല്‍ നീളത്തില്‍ അറ്റത്ത് ഇലയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. വളര്‍ച്ച പൂര്‍ത്തിയാകുമ്പോള്‍ തണ്ട് വാടി കരിഞ്ഞ് പോവുകയും ആ സ്ഥാനത്ത് ഒരു പൂവ് ഉണ്ടാവുകയും ഏകദേശം 25 മുതല്‍ 30 സെ.മീ. ഉയരത്തില്‍ വളരുകയും ചെയ്യും. മഞ്ഞ നിറത്തിലുള്ള പൂവിന്റെ അറ്റത്ത് തവിട്ട് നിറം കാണപ്പെടുന്നു. ചേന പാകമാകുമ്പോള്‍ തിളക്കമാര്‍ന്ന ചുവപ്പ് കലര്‍ന്ന നിറത്തിലായിരിക്കും പൂവ് കാണപ്പെടുക.

ഉള്ളടക്കം

[തിരുത്തുക] ഉപയോഗങ്ങള്‍

ചേനയുടെ മണ്ണിനടിയിലെ ഭാഗം
ചേനയുടെ മണ്ണിനടിയിലെ ഭാഗം

മലയാളികളുടെ ആഹാരത്തില്‍ ചേനയുടെ സ്വാധീനം വളരെ വലുതാണ്. സദ്യയിലെ വിഭവങ്ങളുണ്ടാക്കാന്‍ ചേന ഉപയോഗിക്കുന്നു. സാമ്പാര്‍,അവിയല്‍, എരിശ്ശേരി, മെഴുക്ക്പുരട്ടി, കാളന്‍, മൊളോഷ്യം എന്നിങ്ങനെ സ്വാദിഷ്ടമായ കറികളിലേയും ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് ചേന.

[തിരുത്തുക] കൃഷി രീതി

25 മുതല്‍ 35 ഡിഗ്രി വരെ ചൂടുള്ള പ്രദേശങ്ങളില്‍ ചേന കൃഷി ചെയ്തു വരുന്നു. വിത്ത്‌ നട്ട്‌ 6-7 മാസം കൊണ്ട്‌ ചേന വിളവെടുക്കുവാനാകും. വിളഞ്ഞ്‌, ഇലയും തണ്ടും വാടി ഉണങ്ങിയ ചെടികളില്‍ നിന്നാണ്‌ വിത്തു ചേന ലഭിക്കുന്നത്‌. ചേനയുടെ തണ്ട്‌ നിന്ന ഭാഗത്തെ ശീര്‍ഷമായി കരുതി എല്ലാ വശങ്ങള്‍ക്കും ഒരു ചാണ്‍ നീളമുള്ള ത്രികോണാകൃതിയില്‍ മുറിച്ച കഷ്ണമാണ്‌ നടീല്‍ വസ്തു. പരമ്പരാഗതമായി ഈ കഷ്ണങ്ങള്‍ ചാണക ലായനിയില്‍ മുക്കി (ഇപ്പോള്‍ കീടനാശിനികളിലും) ഒരാഴ്ച വെയിലത്ത്‌ ഉണക്കുന്നു. സാധാരണയായി മകര മാസത്തിലാണ്‌ (ഫെബ്രുവരി) നടീല്‍. അര മീറ്റര്‍ സമചതുരക്കുഴികളില്‍ ജൈവ വളങ്ങളും കരിയിലയും പകുതി നിറച്ച്‌ അതിന്മേല്‍ വിത്ത്‌ പാകി ബാക്കി ഭാഗം വളവും കരിയിലയും നിറയ്ക്കുന്നു. മുകളില്‍ പതിനഞ്ച്‌ സെ മി ഘനത്തില്‍ മണ്ണ്‍ വിരിക്കുന്നു. വിത്ത്‌ പാകി 30 - 40 ദിവസങ്ങള്‍ക്കകം ഇല വിരിക്കുന്നു. രണ്ട്‌ കുഴികള്‍ തമ്മില്‍ 90 - 100 സെ മി അകലം ഉണ്ടായിരിക്കണം. എല്ലാ 60ആം ദിവസവും വളം ചെയ്യുകയും മണ്ണ് തണ്ടിനോടു ചേര്‍ത്ത്‌ കൂട്ടുകയും ചെയ്യുന്നു. ജലസേചനം വളരെ ആവശ്യമുള്ള കൃഷിയാണ്‌ ചേന.

[തിരുത്തുക] പോഷക മൂല്യം

100 ഗ്രാം ചേനയില്‍

ഘടകം അളവ്
ഈര്‍പ്പം 79%
മാംസ്യം 1.2 ഗ്രാം
കൊഴുപ്പ് 0.1 ഗ്രാം
അന്നജം 18.4 ഗ്രാം
ധാതുക്കള്‍ 0.8 ഗ്രാം
നാരുകള്‍ 0.8 ഗ്രാം
കാല്‍സ്യം 50 മില്ലീ ഗ്രാം
ഫോസ്ഫറസ്‌ 34 മില്ലീ ഗ്രാം
ഇരുമ്പ്‌ 0.6 മില്ലീ ഗ്രാം
തയമൈന്‍ 0.006 മില്ലീ ഗ്രാം
നിയാസിന്‍ 0.7 ഗ്രാം
റൈബോഫ്ലേവിന്‍ 0.7 മില്ലീ ഗ്രാം
ജീവകം എ. 260 ഐ യൂ

ചേനയില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം ഓക്സലേറ്റിന്റെ അളവു കൂടുമ്പോള്‍ ചൊറിച്ചില്‍ ഉണ്ടാകുന്നു.[1]

[തിരുത്തുക] ആധാരസൂചിക

  1. Plants For A Future

[തിരുത്തുക] കുറിപ്പുകള്‍

"http://ml.wikipedia.org/wiki/%E0%B4%9A%E0%B5%87%E0%B4%A8" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം