പപ്പടം
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| പപ്പടം | |
|---|---|
| Jackfruit papadums from Bangalore, India | |
| ഉത്ഭവ വിവരണം | |
| മറ്റ് പേരുകൾ: | പാപ്പഡ്, പാപ്പർ, ഹപ്പള, പൊപ്പടം, അപ്പളം |
| ഉത്ഭവ രാജ്യം: | ഇന്ത്യ |
| വിഭവത്തിന്റെ വിവരണം | |
| പ്രധാന ഘടകങ്ങൾ: | പയറ്, കടല, ഉഴുന്നു പരിപ്പ്, അരിപ്പൊടി |
| വകഭേദങ്ങൾ : | Rice or potato papad |
കേരളീയസംസ്കാരത്തോട് ഇണങ്ങിച്ചേർന്ന ഒഴിച്ച്‌കൂടാനാവാത്ത ഒരു വിഭവമാണ് പപ്പടം.പപ്പടം ചൂടാക്കിയ എണ്ണയിലിട്ട് കാച്ചിയും തീയിൽ ചുട്ടും ആണ് ഉപയോഗിയ്ക്കുന്നത്. കൊങ്കണികളുടെ സംഭാവനയാണ് പപ്പടം.
ഉള്ളടക്കം |
തരങ്ങൾ [തിരുത്തുക]
വിവിധ തരം പപ്പടങ്ങൾ ഉണ്ട്. കേരളത്തിൽ പ്രചാരമുള്ളത് തിളക്കുമ്പോൾ പോളച്ചു വരുന്ന പപ്പടമാണ്. തമിഴ്നാട്ടിൽ ഇത്തരം വലിയ പോളകൾക്ക് പ്രിയമില്ല. പകരം പോളങ്ങൾ ചെറിയതും കറുമുറാന്നിരിക്കുന്നതുമായ പപ്പടമാണ്. ഉത്തരേന്ത്യയിൽ പപ്പടം തീയിൽ നേരിട്ട് ചുട്ടാണെടുക്കുന്നത്. എരിവും മറ്റും ചേർത്താണവിടെ ഉണ്ടാക്കുന്നത്.
ശാസ്ത്രീയവശം [തിരുത്തുക]
ഉഴുന്നുപൊടിയാണ് പപ്പടം ഉണ്ടാക്കുന്നതിനായി ഉപയോഗിയ്ക്കുന്നത്. മാംസ്യം നിറഞ്ഞ ഉഴുന്നുപൊടി ജലം ചേർത്ത് കുഴയ്ക്കുമ്പോൾ, പൊടിയിലെ മാംസ്യത്തിനു മാറ്റം സംഭവിച്ച് ഒരു തരം പശപശപ്പ് ഉളവാകുന്നു . ഈ സവിശേഷതയാണ് 'ഡോ സ്വഭാവം'. ഈ പശിമയാണ് പപ്പടം കുമിളയ്ക്കാൻ കാരണം. മാംസ്യത്തിന്റെ നേരിയ പാളികൾക്കിടയിൽ വാതകമർദ്ദം ഉണ്ടാകുമ്പോൾ പാളികൾ തമ്മിൽ വേർപെടുകയും അങ്ങനെ അവ കുമിളകളാവുകയും ചെയ്യുന്നു. തിളയ്ക്കുന്ന എണ്ണയിൽ ഇടുന്ന നേരം പപ്പടക്കാരം വിഘടിയ്ക്കുകയും കാർബൺഡൈ ഓക്‌സൈഡ് രൂപം കൊള്ളുകയും ചെയ്യുന്നു. പച്ചപ്പപ്പടത്തിൽ മിച്ചം വരുന്ന ജലാംശം ആവിയായി മാറുന്നു.
ചേരുവകൾ [തിരുത്തുക]
പച്ചപ്പപ്പടം നിർമ്മിയ്ക്കുന്നതിനായി ഉഴുന്നുപൊടി, ജലം, പപ്പടക്കാരം എന്നിവ ഉപയോഗിയ്ക്കുന്നു.
പപ്പടപണ്ടാരങ്ങൾ [തിരുത്തുക]
ദക്ഷിണേന്ത്യയിൽ പപ്പടം നിർമ്മിക്കുന്ന ഒരു വിഭാഗം ജനങ്ങൾ പണ്ടാരങ്ങൾ എന്നാണറിയപ്പെടുന്നത്. ഇവരുടെ കുലത്തൊഴിലാണിത്.
വലിയ പപ്പടം [തിരുത്തുക]
സാധാരണയായി പപ്പടം വളരെ നേർത്തതും ഏകദേശം 10~15 സെന്റി മീറ്റർ വ്യാസവും ഉള്ളതാണ്. ചില പ്രദേശങ്ങളിൽ, മരണാനന്തരം നടത്തുന്ന അടിയന്തിരം / ആണ്ട് പോലെയുള്ള സദ്യകൾക്ക് വലിയ പപ്പടം എന്ന പേരിൽ ഒന്നോ രണ്ടോ അടിയോളം വ്യാസത്തിലുള്ള വലിയ പപ്പടം വറുത്ത് പന്തലിന് മുൻപിലോ മൂലയിലോ കെട്ടിതൂക്കാറുണ്ടായിരുന്നു. വലുപ്പം കൂടുതലുള്ളതുകൊണ്ട് പൊടിഞ്ഞ് വീഴാതിരിക്കാനായി കമ്പുകൾ നെടുകനേയും കുറകനേയും വെച്ച് ഒരു ചട്ടകൂടുണ്ടാക്കി അതിനുള്ളിലാണ് "വലിയ പപ്പടം" വെയ്ക്കുക.
മരണത്തെ സൂചിപ്പിച്ച് "വലിയ പപ്പടം തിന്നുക" എന്നൊരു ചൊല്ല് തന്നെ ചില പ്രദേശങ്ങളിൽ നിലവിലുണ്ട്.
ഉദാ: ചെറുപ്പക്കാർ പറയുകയാണെങ്ങിൽ, "ആ കിളവൻ നമ്മുടെ "വലിയ പപ്പടം" തിന്നിട്ടേ ചാകുന്നാ തോന്നുന്നേ". വയസ്സായവർ പരസ്പരം പറയുമ്പോൾ, "നിന്റെ വലിയ പപ്പടം തിന്നിട്ടേ ഞാൻ ചാകൂ". നിന്റെ അടിയന്തിരം ഉണ്ടിട്ടേ ഞാൻ ചാകുവെന്നൊക്കെ പറയുന്നതുപോലെ.
ചിത്രസഞ്ചയം [തിരുത്തുക]
പൂറംകണ്ണികൾ [തിരുത്തുക]
അവലംബം [തിരുത്തുക]
ഗണിതവും ശാസ്ത്രവും പഠിയ്ക്കേണ്ടതെങ്ങനെ-പ്രൊഫ.എസ്.ശിവദാസ്,D.C.Books ,Kottayam,ISBN 81-7130-599-7