ഗുലാബ് ജാമുൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗുലാബ് ജാമുൻ
Gulab Jamunindia.jpg
ഗുലാബ് ജാമുൻ
ഉത്ഭവ വിവരണം
ഉത്ഭവ രാജ്യം: ഇന്ത്യ
പ്രദേശം / സംസ്ഥാനം: തെക്കേ ഏഷ്യ
വിഭവത്തിന്റെ വിവരണം
വിളമ്പുന്ന തരം: മധുരപലഹാരം
പ്രധാന ഘടകങ്ങൾ: ഖോയ, സാഫ്രോൺ
വകഭേദങ്ങൾ : കാ‍ല ജാമുൻ
Gulab jamun in Varanasi

ഇന്ത്യയിൽ പ്രത്യേകിച്ചും വടക്കേ ഇന്ത്യയിൽ പ്രസിദ്ധമായ ഒരു മധുരപലഹാരമാണ് ഗുലാബ് ജാമുൻ (ഹിന്ദി: गुलाब जामुन, ഉർദു: گلاب جامن). പാലുൽപ്പന്നങ്ങളെക്കൊണ്ടാണ് ഇത് പ്രധാനമായും ഉണ്ടാക്കുന്നത്. ഇതിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത് പാൽ ക്രീമും, ഏലക്കായയും ധാന്യപ്പൊടിയുമാണ്. ഇത് ഉരുളപോലെ ഉണ്ടാക്കി പഞ്ചസാരലായനിയിൽ ചേർത്താണ് കഴിക്കുന്നത്. ഗുലാബ് ജാമുൻ എന്ന പദം ഇതിന് ലഭിച്ചത് പേർഷ്യൻ പദമായ റോസ് എന്നർഥം വരുന്ന ഗുലാബ് എന്ന പദത്തിൽ നിന്നും വടക്കേ ഇന്ത്യയിൽ പ്രസിദ്ധമായ ഒരു ഫലമായ ജാമുൻ എന്നീ പദങ്ങൾ ചേർന്നാണ്. ജാമുൻ എന്ന ഫലത്തിന്റെ ആകൃതിയിലും നിറത്തിലുമാണ് ഗുലാബ് ജാമുൻ തയ്യാറാക്കുന്നത്.


ഉള്ളടക്കം

[തിരുത്തുക] ഉപയോഗം

Kemalpaşa tatlısı

ഗുലാബ് ജാമുൻ പ്രധാനമായും ഒരു മധുരപലഹാരമായിട്ടാണ് കഴിക്കുന്നത്. ആഘോഷവേളയിലും, ചില പ്രധാന ഉത്സവങ്ങളായ ദീപാവലി, ഈദ് അൽഫിതർ എന്നീ അവസരങ്ങളിലും വിവാഹങ്ങളിലും ഈ മധുരപലഹാരം ധാരാളമായി ഉപയോഗിക്കപ്പെടുന്നു.

[തിരുത്തുക] തരങ്ങൾ

ഗുലാബ് ജാമുന് അതിന്റെ ബ്രൌൺ നിറം ലഭിക്കുന്നത് ഇതിന്റെ പാൽക്രീമിലെ പഞ്ചസാരയുടെ സാന്നിദ്ധ്യം കൊണ്ടാണ്. ബ്രൌൺ നിറത്തിലല്ലാതെ ഗുലാബ് ജാമുൻ കടും ബ്രൌൺ, അഥവ ഏകദേശ കറുപ്പ് നിറത്തിലും ലഭിക്കുന്നു. ഇത് കാല ജാമുൻ, ബ്ലാക് ജാമുൻ എന്ന പേരുകളിൽ അറിയപ്പെടുന്നു.

[തിരുത്തുക] കൂടുതൽ വായനക്ക്

ഇംഗ്ലീഷ്

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ഗുലാബ്_ജാമുൻ&oldid=1158056" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ