ചിക്കൻ 65
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ചിക്കൻ 65 | |
|---|---|
| ചിക്കൻ 65 | |
| ഉത്ഭവ വിവരണം | |
| പ്രദേശം / സംസ്ഥാനം: | തെക്കേ ഇന്ത്യ |
| വിഭവത്തിന്റെ വിവരണം | |
| പ്രധാന ഘടകങ്ങൾ: | ചിക്കൻ, ഇഞ്ചി, കുരുമുളക്, വിനാഗിരി |
ദക്ഷിണേന്ത്യയിൽ വളരെ പ്രസിദ്ധമായ ഒരു ചിക്കൻ വിഭവമാണ് ചിക്കൻ 65. ചിക്കനെ നന്നായി വറുത്തെടുത്താണ് ഇത് തയ്യാറാക്കുന്നത്. ഇഞ്ചി, കായേൻ കുരുമുളക്, കടുക് തുടങ്ങിയവയാണ് സ്വാദിനായി ചേർക്കുന്നത്.
[തിരുത്തുക] പേരിന് പിന്നിൽ
ചിക്കൻ 65 എന്നു തന്നെയാണ് ഈ വിഭവം സാർവ്വത്രികമായി അറിയപ്പെടുന്നതെങ്കിലും, പേരിന്റെ ഉത്ഭവത്തെ പറ്റി പല കഥകളും നിലവിലുണ്ട്.[1] ഇവയിൽ ഏതാണ് ശരിയെന്നതിനെ കുറിച്ച് ആർക്കും നിശ്ചയമില്ല എന്നാണ് കരുതപ്പെടുന്നത്.
- 1965-ൽ ചെന്നൈയിലെ ബുഹാരി ഹോട്ടലിലാണ് ഇത് ആദ്യമായി അവതരിപ്പിച്ചതെന്ന് പറയപ്പെടുന്നു. 1978, 1982, 1990 എന്നീ വർഷങ്ങളിൽ യഥാക്രമം ചിക്കൻ 78, ചിക്കൻ 82, ചിക്കൻ 90 എന്ന പേരുകളിലുള്ള വിഭവങ്ങളും അവർ അവതരിപ്പിച്ചു.[2][3]
- 1965-ൽ ഇന്ത്യൻ സൈനികർക്ക് യുദ്ധകാലത്ത് പെട്ടെന്ന് തയ്യാറാക്കാനാവുന്ന ഒരു വിഭവമായി ഇത് ഉത്ഭവിച്ചു എന്നും കരുതപ്പെടുന്നു.
- ഈ വിഭവം തയ്യാറാക്കാൻ 65 ദിവസങ്ങൾ വേണം എന്നും പറയപ്പെടുന്നു.
- 65 ദിവസം പ്രായമുള്ള കോഴിയുടെ ഇറച്ചിയാണ് ഇത് തയ്യാറാക്കാൻ ആവശ്യമുള്ളത് എന്നും ചിലർ അവകാശപ്പെടുന്നു.
[തിരുത്തുക] അവലംബം
- ↑ DiStefano, Joe (August 26, 2007). "A Taste of ... Hyderabadi". Gothamist. http://gothamist.com/2007/08/26/a_taste_of_hyde.php, ശേഖരിച്ചത്: July 28, 2010.
- ↑ Chennai Chicken 1997 Indian Express article by Ameeta Agnihotri
- ↑ The Hindu Goergo.com article