"രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 1: വരി 1:
{{prettyurl|Rameswaram Ramanathaswami Temple}}{{ആധികാരികത}}
{{prettyurl|Rameswaram Ramanathaswami Temple}}{{Infobox Mandir
{{Infobox Mandir
|image = Ramanathaswamy temple7.JPG
|image = Ramanathaswamy temple7.JPG
|creator = പാണ്ഡ്യ രാജാക്കന്മാർ
|creator = പാണ്ഡ്യ രാജാക്കന്മാർ
വരി 6: വരി 5:
|proper_name = രാമനാഥ സ്വാമി തിരുക്കോവിൽ
|proper_name = രാമനാഥ സ്വാമി തിരുക്കോവിൽ
|date_built = unknown
|date_built = unknown
|primary_deity = രാമനാഥസ്വാമി ([[ശിവൻ]])
|primary_deity = രാമനാഥസ്വാമി ([[ശിവൻ]]) <br/> പർവ്വതവർദ്ധിനി അമ്മൻ ([[പാർവ്വതി]])
|architecture =
|architecture =
|location = [[രാമേശ്വരം]]
|location = [[രാമേശ്വരം]]
}}
}}
[[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] [[രാമേശ്വരം]] ദ്വീപിനുള്ളിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശിവക്ഷേത്രമാണ് '''രാമനാഥസ്വാമി ക്ഷേത്രം'''. [[രാമൻ|ശ്രീരാമൻ]] ഇവിടെ വച്ച് രാമ-[[രാവണൻ|രാവണ]]യുദ്ധത്തിൽ താൻ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ പാപങ്ങളുടെ പരിഹാരത്തിനു വേണ്ടി [[ശിവൻ|ശിവനോട്]] പ്രാർത്ഥിച്ചു എന്നു വിശ്വസിക്കപ്പെടുന്നു. അതിനാൽ രാമേശ്വരം എന്ന പേരുവന്നു<ref>{{cite book|first=|last=|title=രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം|year=|publisher=|isbn=|url=https://www.myoksha.com/rameshwaram-ramanathaswamy-temple/}}</ref>. ഈ ക്ഷേത്രം ഇന്ത്യയിലെ നാല് മഹത്തായ ഹൈന്ദവക്ഷേത്രങ്ങളിൽ (ചാരോ ധാം) ഒന്നായി കണക്കാക്കുന്നു. കൂടാതെ ദ്വാദശ [[ജ്യോതിർലിംഗം|ജ്യോതിർലിംഗങ്ങളിൽ]] തെക്കേയറ്റത്തുള്ള ക്ഷേത്രവുമാണ് ഇത്. [[വിഷ്ണു]]വിന്റെ അവതാരമായ ശ്രീരാമൻ പ്രതിഷ്ഠ നടത്തിയ ശിവക്ഷേത്രമായതിനാൽ, [[ശൈവർ|ശൈവരും]] [[വൈഷ്ണവർ|വൈഷ്ണവരും]] ഒരുപോലെ ഈ ക്ഷേത്രത്തെ കണ്ടുവരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഇടനാഴിയുടെ പേരിൽ പ്രസിദ്ധമാണ് ഈ ക്ഷേത്രം. ശൈവസിദ്ധന്മാരായ [[അറുപത്തിമൂവർ]] പാടിപ്പുകഴ്ത്തിയ 274 മഹാക്ഷേത്രങ്ങളിലൊന്നാണിത്.
[[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] [[രാമനാഥപുരം ജില്ല|രാമനാഥപുരം ജില്ലയിൽ]] [[രാമേശ്വരം]] ദ്വീപിനുള്ളിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശിവക്ഷേത്രമാണ് '''രാമനാഥസ്വാമി ക്ഷേത്രം'''. [[രാമൻ|ശ്രീരാമൻ]] ഇവിടെ വച്ച് രാമ-[[രാവണൻ|രാവണ]]യുദ്ധത്തിൽ താൻ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ പാപങ്ങളുടെ പരിഹാരത്തിനു വേണ്ടി [[ശിവൻ|ശിവനോട്]] പ്രാർത്ഥിച്ചു എന്നു വിശ്വസിക്കപ്പെടുന്നു. അതിനാൽ രാമേശ്വരം എന്ന പേരുവന്നു<ref>{{cite book|first=|last=|title=രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം|year=|publisher=|isbn=|url=https://www.myoksha.com/rameshwaram-ramanathaswamy-temple/}}</ref>. ഈ ക്ഷേത്രം ഇന്ത്യയിലെ നാല് മഹത്തായ ഹൈന്ദവക്ഷേത്രങ്ങളിൽ (ചാരോ ധാം) ഒന്നായി കണക്കാക്കുന്നു. കൂടാതെ ദ്വാദശ [[ജ്യോതിർലിംഗം|ജ്യോതിർലിംഗങ്ങളിൽ]] തെക്കേയറ്റത്തുള്ള ക്ഷേത്രവുമാണ് ഇത്. [[വിഷ്ണു]]വിന്റെ അവതാരമായ ശ്രീരാമൻ പ്രതിഷ്ഠ നടത്തിയ ശിവക്ഷേത്രമായതിനാൽ, [[ശൈവമതം|ശൈവരും]] [[വൈഷ്ണവമതം|വൈഷ്ണവരും]] ഒരുപോലെ ഈ ക്ഷേത്രത്തെ കണ്ടുവരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഇടനാഴിയുടെ പേരിൽ പ്രസിദ്ധമാണ് ഈ ക്ഷേത്രം. ശൈവസിദ്ധന്മാരായ [[അറുപത്തിമൂവർ]] പാടിപ്പുകഴ്ത്തിയ 274 മഹാക്ഷേത്രങ്ങളിലൊന്നാണിത്.


== ഐതിഹ്യം ==
== ഐതിഹ്യം ==
വരി 19: വരി 18:
== ക്ഷേത്രനിർമ്മിതി ==
== ക്ഷേത്രനിർമ്മിതി ==
ഭാരതത്തിലെ ഏറ്റവും വലിയ മഹാക്ഷേത്രങ്ങളിലൊന്നായ രാമേശ്വരം രാമനാഥസ്വാമിക്ഷേത്രം, രാമേശ്വരം നഗരത്തിന്റെ ഒത്ത നടുക്ക് [[ബംഗാൾ ഉൾക്കടൽ|ബംഗാൾ ഉൾക്കടലിന്റെ]] തീരത്ത് സ്ഥിതിചെയ്യുന്നു. കിഴക്കോട്ടാണ് ക്ഷേത്രദർശനം. രാമേശ്വരം പോലീസ് സ്റ്റേഷൻ, നഗരസഭാ കാര്യാലയം, ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്റർ, ഗവ. സ്കൂൾ, വിവിധ കംബോളങ്ങൾ തുടങ്ങിയവ ക്ഷേത്രത്തെ ചുറ്റിപ്പറ്റിയാണ് നിൽക്കുന്നത്. മുൻ [[രാഷ്ട്രപതി]] [[ഭാരതരത്നം]] [[എ.പി.ജെ. അബ്ദുൽ കലാം|ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ]] കുടുംബവീട് ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ തെക്കുപടിഞ്ഞാറുമാറിയാണ്. ബാല്യകാലത്ത് ക്ഷേത്രവുമായി ബന്ധപ്പെട്ടുണ്ടായ കഥകൾ അദ്ദേഹം [[അഗ്നിച്ചിറകുകൾ]] എന്ന ആത്മകഥയിൽ എഴുതിയിട്ടുണ്ട്. ക്ഷേത്രത്തെ ചുറ്റിപ്പറ്റി വലിയ ആനപ്പള്ളമതിലുണ്ട്. ഇതിന് 865 അടി ഉയരവും 567 അടി നീളവുമുണ്ട്. കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ വലിയ ഗോപുരങ്ങൾ കാണാം. കിഴക്കുഭാഗത്തുള്ളതിനാണ് കൂടുതൽ ഉയരം. തെക്കും വടക്കും ഭാഗങ്ങളിൽ താരതമ്യേന ചെറിയ ഗോപുരങ്ങളാണുള്ളത്.


ക്ഷേത്രമതിലകത്ത് മൂന്ന് ഇടനാഴികൾ കാണാം. ഇവയിൽ പുറത്തുള്ള ആദ്യത്തെ ഇടനാഴിയാണ് ലോകത്തിലെ ഏറ്റവും വലിയ ഇടനാഴി. ഇന്ത്യയിലെ ഏഴ് അദ്ഭുതങ്ങളിലൊന്നാണിത് പാണ്ഡ്യരാജാക്കന്മാരും [[ശ്രീലങ്ക|ശ്രീലങ്കയിലെ]] [[ജാഫ്ന]] ആസ്ഥാനമാക്കി ഭരിച്ചിരുന്ന രാജാക്കന്മാരുമാണ് ഇത് നിർമ്മിച്ചത്. ഇതിനകത്താണ് തമിഴ് ശൈലിയിലുള്ള ക്ഷേത്രക്കൊടിമരവും [[നന്ദി (പുരാണകഥാപാത്രം)|നന്ദിമണ്ഡപവുമുള്ളത്]].
[[ചിത്രം:രാമേശ്വരം ക്ഷേത്രകവാടം.jpg|thumb|left|250px| രാമേശ്വരം ക്ഷേത്രത്തിന്റെ പടിഞ്ഞാറേഗോപുരം]]
[[ചിത്രം:രാമേശ്വരം ക്ഷേത്രകവാടം.jpg|thumb|left|250px| രാമേശ്വരം ക്ഷേത്രത്തിന്റെ പടിഞ്ഞാറേഗോപുരം]]
[[File:Rameswaram Temple Tower.jpg|thumb|left|250px| രാമേശ്വരം ക്ഷേത്രത്തിന്റെ പടിഞ്ഞാറേഗോപുരം]]
[[File:Rameswaram Temple Tower.jpg|thumb|left|250px| രാമേശ്വരം ക്ഷേത്രത്തിന്റെ പടിഞ്ഞാറേഗോപുരം]]

13:02, 20 മേയ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം
നിർദ്ദേശാങ്കങ്ങൾ:9°17′17″N 79°19′02″E / 9.288106°N 79.317282°E / 9.288106; 79.317282
പേരുകൾ
ശരിയായ പേര്:രാമനാഥ സ്വാമി തിരുക്കോവിൽ
സ്ഥാനം
സ്ഥാനം:രാമേശ്വരം
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:രാമനാഥസ്വാമി (ശിവൻ)
പർവ്വതവർദ്ധിനി അമ്മൻ (പാർവ്വതി)
ചരിത്രം
നിർമ്മിച്ചത്:
(നിലവിലുള്ള രൂപം)
unknown
സൃഷ്ടാവ്:പാണ്ഡ്യ രാജാക്കന്മാർ

തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിൽ രാമേശ്വരം ദ്വീപിനുള്ളിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശിവക്ഷേത്രമാണ് രാമനാഥസ്വാമി ക്ഷേത്രം. ശ്രീരാമൻ ഇവിടെ വച്ച് രാമ-രാവണയുദ്ധത്തിൽ താൻ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ പാപങ്ങളുടെ പരിഹാരത്തിനു വേണ്ടി ശിവനോട് പ്രാർത്ഥിച്ചു എന്നു വിശ്വസിക്കപ്പെടുന്നു. അതിനാൽ രാമേശ്വരം എന്ന പേരുവന്നു[1]. ഈ ക്ഷേത്രം ഇന്ത്യയിലെ നാല് മഹത്തായ ഹൈന്ദവക്ഷേത്രങ്ങളിൽ (ചാരോ ധാം) ഒന്നായി കണക്കാക്കുന്നു. കൂടാതെ ദ്വാദശ ജ്യോതിർലിംഗങ്ങളിൽ തെക്കേയറ്റത്തുള്ള ക്ഷേത്രവുമാണ് ഇത്. വിഷ്ണുവിന്റെ അവതാരമായ ശ്രീരാമൻ പ്രതിഷ്ഠ നടത്തിയ ശിവക്ഷേത്രമായതിനാൽ, ശൈവരും വൈഷ്ണവരും ഒരുപോലെ ഈ ക്ഷേത്രത്തെ കണ്ടുവരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഇടനാഴിയുടെ പേരിൽ പ്രസിദ്ധമാണ് ഈ ക്ഷേത്രം. ശൈവസിദ്ധന്മാരായ അറുപത്തിമൂവർ പാടിപ്പുകഴ്ത്തിയ 274 മഹാക്ഷേത്രങ്ങളിലൊന്നാണിത്.

ഐതിഹ്യം

ക്ഷേത്രത്തിന്റെ ഉദ്ഭവത്തെപ്പറ്റി രണ്ട് കഥകളുണ്ട്. ഒന്ന്, അദ്ധ്യാത്മരാമായണത്തിൽ പറയുന്ന കഥയാണ്. അതനുസരിച്ച്, ലങ്കയിലേയ്ക്ക് പോകുന്ന വഴിയിൽ ശിവന്റെ അനുഗ്രഹത്തിനുവേണ്ടിയാണ് ശ്രീരാമൻ പ്രതിഷ്ഠ നടത്തിയത്. കൂടുതൽ പ്രസിദ്ധമായ രണ്ടാമത്തെ കഥ ഇങ്ങനെയാണ്:

രാവണവധത്തിനുശേഷം പുഷ്പകവിമാനത്തിൽ, പത്നിയായ സീതയോടും അനുജനായ ലക്ഷ്മണനോടും കൂടെ പുഷ്പകവിമാനത്തിലേറി ജന്മനാടായ അയോദ്ധ്യയിലേയ്ക്ക് യാത്ര തിരിച്ചു. ഹനുമാൻ, വിഭീഷണൻ, സുഗ്രീവൻ, അംഗദൻ തുടങ്ങിയ പ്രമുഖർ അവരെ അനുഗമിച്ചു. മാർഗ്ഗമദ്ധ്യേ താൻ പണിയിച്ച പാലം കാണാനിടയായ ശ്രീരാമൻ രാവണവധത്തെത്തുടർന്ന് തന്നെ ബാധിച്ച ബ്രഹ്മഹത്യാപാപത്തിന് പരിഹാരമായി ശിവപ്രതിഷ്ഠ നടത്താൻ തീരുമാനിച്ചു. ഉടനെ, പുഷ്പകവിമാനം നിലത്തിറക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. തുടർന്ന്, വിമാനത്തിൽ നിന്നിറങ്ങിയ ശ്രീരാമൻ പ്രതിഷ്ഠയ്ക്ക് ഉചിതമായ ശിവലിംഗം കൊണ്ടുവരാൻ ഭക്തനായ ഹനുമാനെ പറഞ്ഞുവിട്ടു. ഉചിതമായ മുഹൂർത്തം അടുത്തുവരുന്നതിനാൽ അപ്പോൾ പ്രതിഷ്ഠ നടത്താനായിരുന്നു പദ്ധതി. എന്നാൽ, മുഹൂർത്തസമയമായിട്ടും ഹനുമാനെ കാണാതായപ്പോൾ സമയം തെറ്റരുതല്ലോ എന്ന് വിചാരിച്ച ശ്രീരാമൻ മണലുകൊണ്ട് ഒരു ശിവലിംഗമുണ്ടാക്കി പ്രതിഷ്ഠ നടത്തി. ഉടനെത്തന്നെ ശിവലിംഗവും കൊണ്ട് മടങ്ങിയെത്തിയ ഹനുമാൻ ഈ കാഴ്ച കണ്ട് ദുഃഖിതനായി. ഭഗവാൻ തന്നെ വഞ്ചിച്ചെന്ന് തോന്നിയ അദ്ദേഹം ശ്രീരാമൻ പ്രതിഷ്ഠിച്ച ശിവലിംഗം വാലുകൊണ്ട് തകർക്കാൻ ശ്രമിച്ചെങ്കിലും മഹാബലവാനായ അദ്ദേഹത്തിന് അത് അല്പം പോലും തകർക്കാൻ സാധിച്ചില്ല. ശ്രീരാമൻ നടത്തിയ പ്രതിഷ്ഠയുടെ മാഹാത്മ്യം മനസ്സിലാക്കിയ ഹനുമാൻ തന്റെ ശിവലിംഗം സമീപത്തുതന്നെ പ്രതിഷ്ഠിച്ചു. ഭക്തനെ ആശ്ലേഷിച്ച ശ്രീരാമൻ, ഹനുമാൻ പ്രതിഷ്ഠിച്ച ശിവലിംഗത്തെയാകും ഭക്തർ ആദ്യം വണങ്ങുകയെന്ന് പറയുകയും ചെയ്തു. ശ്രീരാമൻ ശിവപ്രതിഷ്ഠ നടത്തിയ സ്ഥലം രാമേശ്വരം എന്നും, പ്രതിഷ്ഠ രാമനാഥൻ എന്നും അറിയപ്പെട്ടു. ഹനുമാൻ പ്രതിഷ്ഠിച്ച ശിവലിംഗം, വിശ്വനാഥലിംഗം എന്ന് അറിയപ്പെടുന്നു. ഇന്നും ഭക്തർ വിശ്വനാഥലിംഗത്തെ വണങ്ങിയാണ് രാമനാഥലിംഗത്തെ വണങ്ങാനെത്തുന്നത്.

ക്ഷേത്രനിർമ്മിതി

ഭാരതത്തിലെ ഏറ്റവും വലിയ മഹാക്ഷേത്രങ്ങളിലൊന്നായ രാമേശ്വരം രാമനാഥസ്വാമിക്ഷേത്രം, രാമേശ്വരം നഗരത്തിന്റെ ഒത്ത നടുക്ക് ബംഗാൾ ഉൾക്കടലിന്റെ തീരത്ത് സ്ഥിതിചെയ്യുന്നു. കിഴക്കോട്ടാണ് ക്ഷേത്രദർശനം. രാമേശ്വരം പോലീസ് സ്റ്റേഷൻ, നഗരസഭാ കാര്യാലയം, ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്റർ, ഗവ. സ്കൂൾ, വിവിധ കംബോളങ്ങൾ തുടങ്ങിയവ ക്ഷേത്രത്തെ ചുറ്റിപ്പറ്റിയാണ് നിൽക്കുന്നത്. മുൻ രാഷ്ട്രപതി ഭാരതരത്നം ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ കുടുംബവീട് ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ തെക്കുപടിഞ്ഞാറുമാറിയാണ്. ബാല്യകാലത്ത് ക്ഷേത്രവുമായി ബന്ധപ്പെട്ടുണ്ടായ കഥകൾ അദ്ദേഹം അഗ്നിച്ചിറകുകൾ എന്ന ആത്മകഥയിൽ എഴുതിയിട്ടുണ്ട്. ക്ഷേത്രത്തെ ചുറ്റിപ്പറ്റി വലിയ ആനപ്പള്ളമതിലുണ്ട്. ഇതിന് 865 അടി ഉയരവും 567 അടി നീളവുമുണ്ട്. കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ വലിയ ഗോപുരങ്ങൾ കാണാം. കിഴക്കുഭാഗത്തുള്ളതിനാണ് കൂടുതൽ ഉയരം. തെക്കും വടക്കും ഭാഗങ്ങളിൽ താരതമ്യേന ചെറിയ ഗോപുരങ്ങളാണുള്ളത്.

ക്ഷേത്രമതിലകത്ത് മൂന്ന് ഇടനാഴികൾ കാണാം. ഇവയിൽ പുറത്തുള്ള ആദ്യത്തെ ഇടനാഴിയാണ് ലോകത്തിലെ ഏറ്റവും വലിയ ഇടനാഴി. ഇന്ത്യയിലെ ഏഴ് അദ്ഭുതങ്ങളിലൊന്നാണിത് പാണ്ഡ്യരാജാക്കന്മാരും ശ്രീലങ്കയിലെ ജാഫ്ന ആസ്ഥാനമാക്കി ഭരിച്ചിരുന്ന രാജാക്കന്മാരുമാണ് ഇത് നിർമ്മിച്ചത്. ഇതിനകത്താണ് തമിഴ് ശൈലിയിലുള്ള ക്ഷേത്രക്കൊടിമരവും നന്ദിമണ്ഡപവുമുള്ളത്.

രാമേശ്വരം ക്ഷേത്രത്തിന്റെ പടിഞ്ഞാറേഗോപുരം
രാമേശ്വരം ക്ഷേത്രത്തിന്റെ പടിഞ്ഞാറേഗോപുരം
രാമേശ്വരം ക്ഷേത്രത്തിന്റെ ചുറ്റ്മ്പലം
രാമേശ്വരം ക്ഷേത്രത്തിലെ ഇടനാഴിയുടെ ഒരു കാഴ്ച

ഇവകൂടി കാണുക


  1. രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം.