Jump to content

ഉപയോക്താവിന്റെ സംവാദം:Manjithkaini

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സംവാദ താളിന്റെ
പഴയ ലക്കങ്ങൾ
സംവാദ നിലവറ

ചോദ്യത്തിന്‌ ഉത്തരം ലിങ്ക്

[തിരുത്തുക]
ഹ ഹ. ചോദ്യത്തിന്‌ ഉത്തരം ലിങ്ക്. ചിലർ ചോദ്യങ്ങൾക്ക് ഉത്തരം ആംഗ്യങ്ങളിലൂടെ തരുന്നു, ചിലർ ബ്ലോഗുകളിലൂടെ. എല്ലാം ടെക്നോളഹിയിലൂടെ. താങ്കളുടെ മനസ്സ് നോവിച്ചെങ്കിൽ ക്ഷമിക്കുക. അത് എന്റ്റെ രീതി ആണെന്ന് താങ്കൾക്ക് പണ്ടെ മനസ്സിലയിരിക്കുമല്ലോ (അർണ്ണോസ് പാതിരി-സംഭവം ഒരു ഉദാഹരണം) ആരെയും നോവിക്കാൻ ഉദ്ദേശിച്ചല്ല. സ്വന്തം എന്ന് കരുതുന്നത് ഏറ്റവും മികച്ചതാവണം എന്ന ചിന്തയേ മനസ്സിലുള്ളൂ. --ചള്ളിയാൻ 02:35, 18 മേയ് 2007 (UTC)[മറുപടി]
വീണ്ടും ആവർത്തിക്കട്ടെ; താങ്കളെന്നല്ല വിക്കിയിലെ ഏതെങ്കിലും പ്രവർത്തകർ നോവിച്ചതിനാലല്ല ഞാൻ ചുമതലയൊഴിഞ്ഞത്. അങ്ങനെയൊരു ധാരണ പരക്കുന്നുണ്ടെങ്കിൽ വീണ്ടും തിരുത്തട്ടെ, കുറച്ചുകാലമെങ്കിലും ഒരു സാദാ വിക്കിഉപയോക്താവായിരിക്കാനുള്ള താല്പര്യം മാത്രമാണതിനു കാരണം. എന്റെ തീരുമാനം വിക്കിക്ക് പുതിയ ദിശാബോധം നൽകും എന്ന ശുഭാപ്തിവിശ്വാസക്കാരനാണു ഞാൻ. മൻ‌ജിത് കൈനി 07:00, 18 മേയ് 2007 (UTC)[മറുപടി]


സാമുവൽ ബെക്കെറ്റ്

[തിരുത്തുക]

മറവികൊണ്ട് പറ്റിയ അബദ്ധമാണ് :-) രണ്ടും ഒന്നിച്ചുചേർക്കാം. Simynazareth 03:29, 22 മേയ് 2007 (UTC)simynazareth[മറുപടി]

Subject Matter Experts

[തിരുത്തുക]

വിഷയ വിശാരദർ എന്നാവും ശരിയായ തർജ്ജിമ. വിഷയ ലമ്പടർ എന്നത് സ്ത്രീലമ്പടർ എന്ന് അർത്ഥം വരും :-) വിഷയം എന്നും ചില കൃതികളിൽ (വി.കെ.എന്നിന്റെ പിതാമഹൻ ആണെന്നു തോന്നുന്നു) നമ്പൂതിരിമാർ സ്ത്രീകളെ വിശേഷിപ്പിച്ചുകണ്ടിട്ടുണ്ട്. Simynazareth 06:33, 23 മേയ് 2007 (UTC)simynazareth[മറുപടി]

യന്ത്ര പദവി അപേക്ഷ

[തിരുത്തുക]

ഇപ്പോൾ യന്ത്ര പദവി അപേക്ഷിക്കാൻ (ബോട്ട്‌ സ്റ്റാറ്റസ്‌ റിക്വസ്റ്റ്)‍ താൾ നിലവിലുണ്ടോ? --സാദിക്ക്‌ ഖാലിദ്‌ 08:10, 28 മേയ് 2007 (UTC)[മറുപടി]

ഫോട്ടോ കോപ്പിറൈറ്റ്

[തിരുത്തുക]

ഏതെങ്കിലും ഒരു ആഴ്ചപ്പതിപ്പ് അല്ലെങ്കിൽ മാസിക കോപ്പിറൈറ്റഡ് ആണെന്നു പറയുന്നത്,അതിന്റെ മൊത്തം ലക്കത്തിന്റെ രൂപത്തിൽ മാത്രമല്ലേ? അവർ പ്രസിദ്ധീകരിക്കുന്ന രചനകൾ എല്ലാം തന്നെ ഒരു തവണ പ്രസിദ്ധീകരിക്കുവാൻ മാത്രം അവർക്ക് അനുവാദമുള്ളവയാണ്. അതു പോലെ ഫോട്ടോകളും. ലേഖകർ അയച്ചു കൊടുക്കുന്നതും സ്വന്തം ശേഖരത്തിലുള്ളതുമായ ചിത്രങ്ങൾ അവർ ഉപയോഗിക്കാറുണ്ട്. ഇവയുടെ ക്രഡിറ്റ് ന്ല്കുന്നില്ല എന്നതു തന്നെ ഇവയുടെ കോപ്പിറൈറ്റിനെക്കുറിച്ചുള്ള സന്ദിഗ്ദ്ധാവസ്ഥയാണ് കാണിക്കുന്നത്. മാതൃഭൂമിയാകട്ടെ ഇന്റർനെറ്റിൽ നിന്നുള്ള ഇമേജുകൾ സമൃദ്ധമായി ഉപയോഗിക്കുന്ന പ്രസിദ്ധീകരണമാണ്. അവയൊന്നും ഏതെങ്കിലും ഫീച്ചർ സിണ്ടിക്കേറ്റിൽ നിന്ന് വാങ്ങിയവയല്ല എന്നും ഏതെങ്കിലും ലേഖനത്തിന്റെ കൂടെയുള്ളവയാണെന്നും കാണാം. ശ്രീജന്റെ നല്ല ചിത്രമാണത്. കോപ്പിറൈറ്റ് കാര്യത്തിൽ സംശയം തുടരുന്നുവെന്നാണെങ്കിൽ ഒവിവാക്കുക. വേറെ ചിത്രം കിട്ടുമോ എന്നു നോക്കാം  മംഗലാട്ട്  ►സന്ദേശങ്ങൾ 

നദികൾ എനിയും ഉഴുകും..:-)--മുരാരി (സംവാദം) 05:41, 22 ജൂൺ 2007 (UTC)[മറുപടി]

മൻ‌ജിത് ,നക്ഷത്രപുരസ്കാരത്തിനു നന്ദി. ShajiA 03:54, 26 ജൂൺ 2007 (UTC)[മറുപടി]

മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം ഇന്ന് (2007 ജൂൺ 30) 3,000 കവിഞ്ഞിരിക്കുന്നു.
വിക്കിപീഡിയയെ ഈ നേട്ടത്തിലെത്തിക്കുവാനായി താങ്കൾ നടത്തിയ ആത്മാർത്ഥ സേവനങ്ങളെ ഞങ്ങൾ നന്ദിപൂർവ്വം സ്മരിക്കുന്നു.
താങ്കളുടെ സഹായ സഹകരണങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു. നന്ദി.
വിക്കിപീഡിയ ആഘോഷസമിതിക്കുവേണ്ടി ഈ സന്ദേശമയച്ചത് ടക്സ് എന്ന പെൻ‌ഗ്വിൻ 11:57, 30 ജൂൺ 2007 (UTC)[മറുപടി]

ദയവായി ശ്രദ്ധിക്കുക--Vssun 20:44, 1 ജൂലൈ 2007 (UTC)[മറുപടി]

ഇതും കൂടി :)--Vssun 20:46, 1 ജൂലൈ 2007 (UTC)[മറുപടി]

മത്തായി എഴുതിയ സുവിശേഷം

[തിരുത്തുക]

താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു. കുറച്ച് വൃത്തിയാക്കൽ മൊത്തത്തിൽ നടത്താനുണ്ട്. തത്കാലം P.O.C. ബൈബിളിലെ notations ഞാൻ അതേപടി ഉപയോഗിക്കുകയാണ്‌. --Jacob.jose 05:07, 4 ജൂലൈ 2007 (UTC)[മറുപടി]

തിരിച്ചുവരൂ.

[തിരുത്തുക]

തിരിച്ചുവാ മഞ്ജിത്തേ,

നമുക്ക് ലേഖനങ്ങൾ സജീവമായി എഴുതാൻ ഒരു പത്തുപേരും കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും ആശിച്ചുപോവാറുണ്ട്. പരസ്പരം തിരുത്തിയും അൽഭുതപ്പെടുത്തിയും തമ്മിൽ തല്ലിയും വിക്കിരാഷ്ട്രീയം കളിച്ചും ഇണങ്ങിയും പിണങ്ങിയും പോവുമ്പൊഴും എന്തൊക്കെച്ചെയ്താലും ഒടുവിൽ വിക്കിപീഡിയയ്ക്ക് ആഴവും പരപ്പും സമ്മാനിച്ച് നമ്മൾ മുന്നോട്ട് കുതിച്ചുപാഞ്ഞേനെ. അങ്ങനെ ആശിക്കുമ്പോൾ ഒരാൾ മാറിനിൽക്കുന്നത്, അതും വിക്കിപീഡിയയുടെ തുടക്കം മുതൽ കൈപിടിച്ചുനടത്തുന്ന ഒരാൾ മാറി നിൽക്കുന്നത്, ഞാനുൾപ്പെടെ പലർക്കും വിക്കിപീഡിയയിൽ മാതൃക ആയിരുന്ന ഒരാൾ മാറിനിൽക്കുന്നത്, വേദനിപ്പിക്കുന്നു.

മഞ്ജിത്ത് എന്നല്ല, ആരും മാറി നിൽക്കുന്നത് വിക്കിപീഡിയയ്ക്ക് ഗുണപരമല്ല. നല്ലതും ചീത്തയുമായ കാര്യങ്ങൾ ഉണ്ടാവുമ്പോൾ ഇതൊക്കെ നമ്മുടെ പ്രിയപ്പെട്ട വിക്കിപീഡിയയുടെ ബാലാരിഷ്ടതകളായി കരുതൂ. തിരിച്ച് വന്ന് ഒരഞ്ചെട്ട് ലേഖനങ്ങൾ കാച്ചൂ. ഇടക്ക് ഞങ്ങളെ ഒക്കെ ഒന്ന് ചീത്തവിളിക്കൂ. ഇപ്പോഴും ഒന്നുമറിയാതെ ഈ താളിൽ തുഴഞ്ഞെത്തുന്ന വായനക്കാരന് അറിവിന്റെ നിറകുടം ചെരിക്കുവാനുള്ള അവസരങ്ങൾ അടഞ്ഞിട്ടില്ലല്ലോ.

--Simynazareth 19:47, 10 ജൂലൈ 2007 (UTC)[മറുപടി]


മജ്‌ഞിത്ത് അഡ്മിൻ പദവി ഒഴിഞ്ഞപ്പോൾ അവശേഷിച്ച ശൂന്യത ഇതുവരെ മാറിയിട്ടില്ല. ഇപ്പോൾ വിക്കിയിൽ നിന്നു മാറി കൂടി നിന്നാൽ വിക്കിയിലെ പ്രതിസന്ധികൾ കൂടുതൽ വഷളാവുകയേ ഉള്ളൂ.

മൻ‌ജിത്ത് കൂടി ചേർന്ന് അടിസ്ഥന്മിട്ടു കൊണ്ടു വന്ന ഒരു പ്രൊജക്ടിൽ പ്രശ്നങ്ങൾ ഇപ്പോൾ തോന്നുന്നു എങ്കിൽ അതിന്റെ ഉള്ളിൽ നിന്നു തന്നെ പോരാടി തെറ്റുകൾ തിരുത്തുന്നതല്ലേ നല്ലത്. ഞാനും ഒരു പ്രാവശ്യം ഇതേ പ്രതിസന്ധിയിൽ കൂടി കടന്നു പോയതാണ്. പിന്നീട് എനിക്കു തോന്നി മാറി നിന്നതു കൊണ്ട് നിക്ഷിപ്ത താല്പര്യക്കാരുടെ ശക്തി വർദ്ധിക്കുകയേ ഉള്ളൂ.

ലേഖനം മാത്രം എഴുതാൻ വിക്കിയിൽ വരുന്നവർ നേരിടുന്ന പല പ്രസന്ധികളും ഉണ്ട്. ആ പ്രതിസന്ധികളെ വിക്കിക്കു അകത്തു നിന്നു കൊണ്ട് തന്നെ നേരിടുന്നാതാണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം.

മൻ‌ജിത്ത് തിരിച്ചു വരികയും, ഒരിക്കൽ ഉപേക്ഷിച്ച അഡ്മിൻ പദവി തിരികെ ഏറ്റെടുത്ത് മലയാളം വിക്കിയുടെ ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്നു കരേറ്റുകയും വേണം എന്ന് അഭ്യർത്ഥിക്കുന്നു. മൻ‌ജിത്ത് കഴിഞ്ഞ 2 വർഷം പ്രവർത്തിച്ച് ക്രമപ്പെടുത്തിയ എടുത്ത മലയാളം വിക്കി കുറച്ച് നിഷിപ്ത താല്പര്യക്കാരുടെ കൈകളിൽ ഒതുങ്ങാതെ വിക്കിയിലെ തെറ്റുകൾ അ‍തിന്റെ അകത്തു നിന്നു തന്നെ പോരാടി നമുക്ക് നേർ പാതയിൽ നടത്താം.

കാര്യങ്ങൾ എല്ലാം ചർച്ചകളിലൂടെ തീരുമാനിക്കുന്ന ഒരു നയം നമുക്ക് വിക്കിയിൽ നമുക്ക് സ്ഥാപിക്കാം. വേഗം തിരിച്ചു വരൂ. --Shiju Alex 02:43, 11 ജൂലൈ 2007 (UTC)[മറുപടി]

എനിക്കും മേല്പറഞ്ഞതിനോടാണ് താല്പര്യം. കാര്യങ്ങൾ മൻജിത്തിന് പറയാതെ തന്നെ അറിയാമല്ലോ!! ശക്തമായി തിരിച്ചുവരൂ. --  ജിഗേഷ്  ►സന്ദേശങ്ങൾ  04:56, 11 ജൂലൈ 2007 (UTC)[മറുപടി]

ഇതു ബാലാരിഷ്ടതയൊന്നുമല്ല. വിക്കിപീഡിയ വലുതാകുംതോറും രാഷ്ട്രീയക്കളികളും നിഷിപ്ത താല്പര്യക്കാരും കൂടിക്കൊണ്ടിരിക്കും. പക്ഷേ, ഇതിന്റെ പേരിൽ മാറിനിന്നാൽ കാര്യങ്ങൾ കൂടുതൽ മോശമാവുകയേ ഉള്ളൂ. ഷിജു പറഞ്ഞതു പോലെ അകത്തു നിന്നു കൊണ്ടു തന്നെ പ്രവർത്തിച്ചാൽ മാത്രമേ മലയാളം വിക്കിപീഡിയ രക്ഷപ്പെടാൻ എന്തെങ്കിലും ചെയ്യാൻ സാധിക്കുകയുള്ളൂ. പ്രത്യേകിച്ചു മൻജിത്തിനെപ്പോലെയുള്ള ഒരു സീനിയർ വിക്കിപീഡിയൻ. അപ്പി ഹിപ്പി (talk) 06:49, 11 ജൂലൈ 2007 (UTC)[മറുപടി]

നമസ്കാരം

[തിരുത്തുക]

തിരിച്ചെത്തിയതിൽ സന്തോഷം. കൂടുതൽ കോണ്ട്രിബ്യൂഷൻ പ്രതീക്ഷിയ്ക്കുന്നു. നന്ദി --ടക്സ് എന്ന പെൻ‌ഗ്വിൻ 12:55, 24 ജൂലൈ 2007 (UTC)[മറുപടി]

സന്തോഷത്തിൽ ഞാനും പങ്കു ചേരുന്നു.:) -- ജിഗേഷ് സന്ദേശങ്ങൾ  01:19, 25 ജൂലൈ 2007 (UTC)[മറുപടി]

ഒരേ റഫറൻസു തന്നെ അടുത്തടുത്ത് നൽകുമ്പോള് ibid അല്ലെങ്കിൽ മേൽ പ്രസ്താവിച്ച ഗ്രന്ഥം എന്ന് കൊടുക്കാൻ വല്ല വഴിറയുമുണ്ടോ? --ചള്ളിയാൻ 02:21, 25 ജൂലൈ 2007 (UTC)[മറുപടി]

ഒരേ റെഫെറൻസ് തന്നെ പലതവണ നൽകുമ്പോൾ < ref name = "...." / > എന്ന സിന്റാക്സ് ഉപയോഗിക്കുക. എല്ലാ ഇടത്തും ഒരേ name ആട്രിബ്യൂട്ട് ഉപയോഗിച്ചാൽ മതി. ഉദാഹരണത്തിനു പുന്നപ്ര-വയലാർ സമരം എന്ന ലേഖനം കാണുക.
സ്നേഹത്തോടെ, Simynazareth 03:13, 25 ജൂലൈ 2007 (UTC)[മറുപടി]

തിരിച്ചുവരവിൽ അതിയായ സന്തോഷം രേഖപ്പെടുത്തുന്നു.. സ്നേഹത്തോടെ --Vssun 09:00, 25 ജൂലൈ 2007 (UTC)[മറുപടി]

പുതിയ കാമറ വാങ്ങി എന്ന് തോന്നുന്നു. സന്തോഷം. തക്കാളി ഉഗ്രൻ! --ചള്ളിയാൻ 07:17, 10 ഓഗസ്റ്റ്‌ 2007 (UTC)

छण्टा ऊन्चा रहे हमारा!

[തിരുത്തുക]
പ്രമാണം:India flag gif.gif

സ്വാതന്ത്ര്യത്തിന്റെ വജ്ര ജൂബിലി ആശംസകൾ - छण्टा ऊन्चा रहे हमारा! വിക്കിപീഡിയ:പിറന്നാൾ സമിതി

റെസൊല്യൂഷൻ മാനദണ്ഡം

[തിരുത്തുക]

ദയവായി ശ്രദ്ധിക്കുക --Vssun 20:36, 19 ഓഗസ്റ്റ്‌ 2007 (UTC)

കടുവാ വരയൻ ഇരട്ടവാലൻ എന്ന് തന്നെയാണോ പേര്‌ എന്നറിയാനാണ്‌. ആ പേര്‌ ഞാൻ ആദ്യമായി കേൾക്കുകയാണ്‌ ആ പേര്‌ അതാണ്‌ തെളിവ് ചോദിച്ചത്. താങ്കൾ സ്വന്തമായി ഉണ്ടാക്കിയ പേരല്ല അല്ലേ? :) --ചള്ളിയാൻ ♫ ♫ 05:08, 20 ഓഗസ്റ്റ്‌ 2007 (UTC)

ഓണാശംസകൾ

[തിരുത്തുക]

സ്‌നേഹവും നന്മയും നിറഞ്ഞ ഓണാശംസകൾ --സാദിക്ക്‌ ഖാലിദ്‌ 09:48, 27 ഓഗസ്റ്റ്‌ 2007 (UTC)

വിക്കി ലേഖനം

[തിരുത്തുക]

എന്നെക്കുറിച്ചുള്ള വിക്കിലേഖനം ചിന്ത.കോമിലുള്ള ഓതർ പേജിലെ വിവരം അടിസ്ഥാനമാക്കിയാണ് എഴുതിയിട്ടുള്ളത്. എന്റെ ആഗ്രഹം കാരണമല്ല അങ്ങനെയൊരു ലേഖനം ഉണ്ടായതെന്നു പറയാനാണ് ഈ കുറിപ്പ്. വിക്കി നയമനുസരിച്ച് നീക്കം ചെയ്യുന്നെങ്കിൽ സന്തോഷം.

അക്കാദമിൿ രംഗത്തു പ്രവർത്തിക്കുന്ന എന്റെ ‍നോട്ടബിലിറ്റിയെക്കുറിച്ച് യാതൊരു അവകാശവാദത്തിനും, അത്തരം ഒരു അവകാശവാദത്തിനും പ്രസക്തിയില്ല എന്നതിനാൽ, ഞാനില്ല.

 മംഗലാട്ട്  ►സന്ദേശങ്ങൾ 

മഞ്ജിത്തേ ദയവായി ഈ താൾ ഒന്നു റിവ്യൂ ചെയ്യുക. എന്റെ അറിവനുസരിച്ച് എഴുതിയതാണ്. --ജേക്കബ് 14:33, 29 ഒക്ടോബർ 2007 (UTC)[മറുപടി]

പേരു മാറ്റാന്

[തിരുത്തുക]

Georgekutty എന്ന username ജോർജുകുട്ടി എന്നാക്കാന് ശ്രമിക്കുമ്പോള് ജോർജുകുട്ടി എന്ന പേര്‌ invalid ആണെന്നു പറയുന്നു കാരണമെന്താണെന്നറിയാമോ?--പ്രവീൺ:സംവാദം 02:34, 7 ഡിസംബർ 2007 (UTC)[മറുപടി]

അൺ‌ഡൂ മാറിപ്പോയതാ മാഷേ. അതിനു പ്രാധാന്യമൊന്നുമില്ല. --ജ്യോതിസ് 22:06, 8 ഡിസംബർ 2007 (UTC)[മറുപടി]

മുഹമ്മദ്

[തിരുത്തുക]

എന്തിനാണ് മുഹമ്മദിന്റെ talk page സെമി ചെയ്തിരിക്കുന്നത്? മഹാത്മാ ഗാന്ധി മോഹൻ ദാസ് കറംചന്ദ് ഗാന്ധിയായി ഈയടുത്ത് മാറി ഇംഗ്ലീഷു പീഡിയയില്. കാലിക്കറ്റർ

പുതുവത്സരാശംസകൾ

[തിരുത്തുക]

താങ്കൾക്കും കുടുംബത്തിനും സന്തോഷവും ഐശ്വര്യവും സമാധാനവും നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു --ഷാജി 00:57, 1 ജനുവരി 2008 (UTC)[മറുപടി]

അപൂര് വത

[തിരുത്തുക]

മഞ്ജിത് എൻറെ അറിവിൽ അതു ഒരു അപൂര്വതയാണു. താങ്കൾക്കിക്കര്യത്തിൽ എന്തെങ്കിലും വ്യത്യസ്തമായ അഭിപ്രയമണ്ടെങ്കിൽ അതു അരിയിക്കുമല്ലോ. ഞാൻ സെൽഫ് പ്രൊമോഷനുവേണ്ടി ഒന്നും ചെയ്തിട്ടില്ല. പത്തനംതിട്ട ദീപികയിൽ ജൊലിചെയ്യുന്ന ഒരു ജേണലിസ്റ്റാണു. എനിക്കരിയവുന്ന ഒരു വ്യക്തിയെ കുറിച്ച് ശ്രദ്ധേയമായ ചില വസ്തുതകൾ എഴുതി. അവ ശ്രദ്ധിക്കപ്പെടേണ്ടവ തന്നെയാണെന്നു ഉറച്ചു വിശ്വസിക്കുന്നു. ചില ഉപയോക്താക്കൾ രേഖപ്പെടുത്തിയ അഭിപ്രായങ്ങളഇൽ ചള്ളിയൻ പറഞ്ഞ "മണം" ഇല്ലേയെന്ന ചോദ്യം അസ്ഥാനത്തകില്ല.Simon Cheakkanal 07:39, 8 സെപ്റ്റംബർ 2008 (UTC)[മറുപടി]

ഇവിടെയൊക്കെ തന്നെ ഉണ്ടായിരുന്നോ.. എന്നെ ഫ്ലിക്കറിൽ നിന്നും ജിമെയിലിൽ നിന്നുമൊക്കെ ബ്ലോക്ക് ചെയ്തതു കൊണ്ട് സം‌വദിക്കാനൊന്നും പറ്റീർന്നില്ല. ഈ യിടെയായി ഫ്ലിക്കറിൽ ബ്ലോക്ക് നിക്കിയതിനാൽ ചില കമന്റുകൾ ഇട്ടിരുന്നു. അതിനൊന്നും മറുപടി കണ്ടതായി തോന്നിയില്ല. താങ്കൾക്കും കുടുംബത്തിനും സുഖം എന്നു കരുതുന്നു. നിർത്തട്ടെ. --ചള്ളിയാൻ ♫ ♫ 15:40, 8 സെപ്റ്റംബർ 2008 (UTC)[മറുപടി]

ജിംബോ രാജാവും മിക്കിപീഡിയയും

[തിരുത്തുക]

അല്ല ചങ്ങാതീ, താങ്കൾ പ്രാരംഭകനായതുകൊണ്ട് ചോദിക്കുകയാണ്. വെയില്സ്ദ്ദ്യത്തെ കാണാൻ ആകെ നാലു പീഡിയൻസുമാർ മാത്രം? അതും പീഡിയയിലെ കച്ചവടമെന്തെന്ന് അറിയാത്തവർ. ആ ഇസ്റ്റനോടു വരേണ്ടാന്നു പറഞ്ഞേക്കൂ. പോരാത്തതിന് അൺസൈക്ലോപീഡിയയിലെ ഗാന്ധിയെപ്പറ്റിയുള്ള ആർട്ടിക്കിൾ ഒന്നുമാത്രം വെച്ച് (വിക്കിയ.കോം, അദ്ദ്യത്തിൻറെ ലാഭാധിഷ്ഠിത വ്യവസായം) ഈ വിദ്വാനെതിരെ തിരോന്തരത്ത് സി ജെ എം കോടതിയിൽനിന്ന് അറസ്റ്റു വാറണ്ടും വാങ്ങിക്കാം. 59.91.254.86 16:19, 7 ഡിസംബർ 2008 (UTC)[മറുപടി]

കാമറൂൺ

[തിരുത്തുക]

മൻജിത്ജീ അല്പം പഴയ താളാണ്. പ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമിക വിവരങ്ങൾ പോലും നൽകാത്ത ഒറ്റവരി ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാ‍വില്ല. ആയതിനാൽ താങ്കൾ തുടക്കമിട്ട കാമറൂൺ എന്ന ലേഖനത്തിൽ ലഭ്യമായ കൂടുതൽ വിവരങ്ങൾ, അവലംബം, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തർവിക്കികണ്ണികൾ, ചിത്രങ്ങൾ, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങൾ തുടങ്ങിയവ നൽകി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചുകൊണ്ട്. -- സിദ്ധാർത്ഥൻ 09:50, 2 ജൂലൈ 2009 (UTC)[മറുപടി]

പ്രമാണം:Thakazhi.jpg

[തിരുത്തുക]

പ്രമാണം:Thakazhi.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 12:35, 5 ഓഗസ്റ്റ് 2009 (UTC)[മറുപടി]

പ്രമാണം:2002 Football World Cup logo.png

[തിരുത്തുക]

പ്രമാണം:2002 Football World Cup logo.png എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --സാദിക്ക്‌ ഖാലിദ്‌ 15:28, 17 ഓഗസ്റ്റ് 2009 (UTC)[മറുപടി]

സംവാദം:പത്തനംതിട്ട (ജില്ല)

[തിരുത്തുക]

സംവാദം:പത്തനംതിട്ട (ജില്ല) കാണുക. സ്നേഹത്തോടെ --Vssun 16:36, 20 ഓഗസ്റ്റ് 2009 (UTC)[മറുപടി]

പ്രമാണം:Coa tajikistan.jpg

[തിരുത്തുക]

പ്രമാണം:Coa tajikistan.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. റസിമാൻ ടി വി 10:33, 1 ഫെബ്രുവരി 2010 (UTC)[മറുപടി]

പ്രമാണം:Coat of Arms of North Korea.png

[തിരുത്തുക]

പ്രമാണം:Coat of Arms of North Korea.png എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. റസിമാൻ ടി വി 10:34, 1 ഫെബ്രുവരി 2010 (UTC)[മറുപടി]

പ്രമാണം:Cuba coa.png

[തിരുത്തുക]

പ്രമാണം:Cuba coa.png എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. റസിമാൻ ടി വി 10:42, 1 ഫെബ്രുവരി 2010 (UTC)[മറുപടി]

പ്രമാണം:Mahabharata2.jpg

[തിരുത്തുക]

പ്രമാണം:Mahabharata2.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 14:33, 18 മാർച്ച് 2010 (UTC)[മറുപടി]

പ്രമാണം:Mm1.JPG

[തിരുത്തുക]

പ്രമാണം:Mm1.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 15:08, 21 മാർച്ച് 2010 (UTC)[മറുപടി]

ഇതിൽ ഉറവിടം കൂടി ചേർക്കുക. --Vssun 09:55, 28 മാർച്ച് 2010 (UTC)[മറുപടി]

മറ്റൊരു ചിത്രം കയറ്റി ഉറവിടം ചേർത്തിട്ടുണ്ട്. --Vssun 15:16, 29 മാർച്ച് 2010 (UTC)[മറുപടി]

പ്രമാണം:Mathrubhumi.JPG

[തിരുത്തുക]

പ്രമാണം:Mathrubhumi.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 15:08, 21 മാർച്ച് 2010 (UTC)[മറുപടി]

പ്രമാണം:Sept11a.jpg

[തിരുത്തുക]

പ്രമാണം:Sept11a.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 11:27, 28 മാർച്ച് 2010 (UTC)[മറുപടി]

Hey can you create the Selena article on this wiki, please and thank you? en:Selena AJona1992 02:32, 5 ഓഗസ്റ്റ് 2010 (UTC)[മറുപടി]

പ്രമാണം:I M VIJAYAN.jpg

[തിരുത്തുക]

പ്രമാണം:I M VIJAYAN.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 06:02, 19 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Az-nakh1.gif

[തിരുത്തുക]

പ്രമാണം:Az-nakh1.gif എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 07:01, 19 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Gambiaarms21.PNG

[തിരുത്തുക]

പ്രമാണം:Gambiaarms21.PNG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 07:46, 19 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Hernan Crespo.jpg

[തിരുത്തുക]

പ്രമാണം:Hernan Crespo.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 08:26, 19 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:River Godaavari.png

[തിരുത്തുക]

പ്രമാണം:River Godaavari.png എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 18:17, 22 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:മലയാളം‌വിക്കിപ്രവർത്തകസംഗമം‌ ഏപ്രിൽ2010‌ അൻ‌വർ സാദത്ത്.JPG

[തിരുത്തുക]

പ്രമാണം:മലയാളം‌വിക്കിപ്രവർത്തകസംഗമം‌ ഏപ്രിൽ2010‌ അൻ‌വർ സാദത്ത്.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 19:47, 22 നവംബർ 2010 (UTC)[മറുപടി]

Image:WikiPanchayath.png - ഒ.ടി.ആർ.എസ്. അനുമതി ആവശ്യമുണ്ട്

[തിരുത്തുക]
താങ്കൾ അപ്‌ലോഡ് ചെയ്ത Image:WikiPanchayath.png എന്ന ചിത്രത്തിന്റെ പകർപ്പവകാശം ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. ഈ ചിത്രത്തിന്റെ യഥാർത്ഥ രചയിതാവിനോട് ചിത്രത്തിന്റെ അനുമതി വ്യക്തമാക്കി ഉടനേ തന്നെ ഒരു ഇ-മെയിൽ ഒ.ടി.ആർ.എസ്സിലേയ്ക്ക് അയക്കുവാൻ ദയവായി ആവശ്യപ്പെടുക. permissions-mlwikimedia.org (മലയാളം വിക്കിപ്പീഡിയയിലുള്ള പ്രമാണങ്ങൾക്ക്) അല്ലെങ്കിൽ permissions-commonswikimedia.org (കോമൺസിലുള്ള പ്രമാണങ്ങൾക്ക്) എന്ന വിലാസത്തിലാണ് ഇ-മെയിൽ അയക്കേണ്ടത്. അയക്കേണ്ട ഇ-മെയിലിന്റെ രൂപം ഒ.ടി.ആർ.എസ്. സമ്മതപത്രം എന്ന താളിൽ കാണാവുന്നതാണ്. ഇ-മെയിൽ അയക്കുമ്പോൾ ചിത്രത്തിന്റെ താളിന്റെ വിലാസം അയച്ചുകൊടുക്കുന്നത് ഒ.ടി.ആർ.എസ്. വോളണ്ടിയർമാർക്ക് ഈ പ്രമാണം കണ്ടുപിടിക്കാൻ സഹായകരമായിരിക്കും. ദീർഘനാളത്തേയ്ക്ക് ഒ.ടി.ആർ.എസ് സിസ്റ്റത്തിൽ ഈ-മെയിൽ ഒന്നും കണ്ടില്ലെങ്കിൽ ഈ പ്രമാണം പകർപ്പവകാശ അനുമതി ഇല്ലെന്ന കാരണത്താൽ നീക്കം ചെയ്യപ്പെട്ടേക്കാം. ശ്രീജിത്ത് കെ (സം‌വാദം) 05:10, 26 നവംബർ 2010 (UTC)[മറുപടി]

Sir,

Why should you create an English wiki account and continue your works about Kerala there. If you have already any, more concentrate on http://en.wikipedia.org., as simultaneously improving the knowledge about Kerala. (Rameez pp 18:58, 24 ജൂൺ 2011 (UTC))[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Manjithkaini,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 07:17, 29 മാർച്ച് 2012 (UTC)[മറുപടി]

ഹുസൈൻ സലഫി

[തിരുത്തുക]

ഹുസൈൻ സലഫി എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --അജയ് ബാലചന്ദ്രൻ (സംവാദം) 08:57, 14 ഓഗസ്റ്റ് 2013 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Manjithkaini

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 14:32, 16 നവംബർ 2013 (UTC)[മറുപടി]

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019

[തിരുത്തുക]

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)[മറുപടി]

വിക്കിപീഡിയ:ഏഷ്യൻ മാസം 2019

[തിരുത്തുക]

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)[മറുപടി]