ചെങ്കടൽ
ദൃശ്യരൂപം
(Red Sea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചെങ്കടൽ | |
---|---|
നിർദ്ദേശാങ്കങ്ങൾ | 22°N 38°E / 22°N 38°E |
പരമാവധി നീളം | 2,250 കി.മീ (1,400 മൈ) |
പരമാവധി വീതി | 355 കി.മീ (221 മൈ) |
ഉപരിതല വിസ്തീർണ്ണം | 438,000 കി.m2 (169,000 ച മൈ) |
ശരാശരി ആഴം | 490 മീ (1,610 അടി) |
പരമാവധി ആഴം | 2,211 മീ (7,254 അടി) |
Water volume | 233,000 കി.m3 (56,000 cu mi) |
അറേബ്യൻ ഉപദ്വീപിനും വടക്കേ ആഫ്രിക്കയ്ക്കുമിടയിൽ ഉള്ളിലേക്ക് കയറിക്കിടക്കുന്ന ഇടുങ്ങിയ കടലാണ് ചെങ്കടൽ. തെക്കുകിഴക്കായി, ഈജിപ്‌ത്തിലെ സൂയസ്സിൽ നിന്ന് ഉദ്ദേശം 1930 കി.മി, നീളത്തിൽ ബാബ്-എൽ മൻഡേബ് വരെയുള്ള ചെങ്കടലിനെ ഏഡൻ ഉൾക്കടൽ അറബിക്കടലുമായി ബന്ധിപ്പിക്കുന്നു.ഈജിപ്ത്, സുഡാൻ, എറിത്രിയ സമുദ്രതീരങ്ങളെ ഈ കടൽ സൗദി അറേബ്യയിൽ നിന്നും യെമനിൽ നിന്നും വേർതിരിക്കുന്നു. ലോകത്തിലെ ഏറ്റവുമധികം ചൂടുള്ളതും ഏറ്റവും കൂടുതൽ ഉപ്പുരസമുള്ളതുമായ കടലുകളിലൊന്നാണിത്. സൂയസ് കനാൽ വഴി മെഡിറ്ററേനിയൻ കടലുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ യൂറോപ്പിനും ഏഷ്യക്കുമിടയിലുള്ള യാത്രമാർഗ്ഗമെന്ന നിലയ്ക്ക് ലോകത്തിൽ ഏറ്റവും കൂടുതൽ തിരക്കുള്ള ജലപാതകളിലൊന്നിത്.