റാണി മുഖർജി
റാണി മുഖർജി | |
---|---|
ജനനം | റാണി മുഖർജി മാർച്ച് 21, 1978 |
തൊഴിൽ | ചലച്ചിത്ര അഭിനേത്രി |
സജീവ കാലം | 1996 - ഇതുവരെ |
ജീവിതപങ്കാളി(കൾ) | ആദിത്യ ചോപ്ര (2014-തുടരുന്നു) |
ഹിന്ദി ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് റാണി മുഖർജി (ബംഗാളി: রাণী মুখার্জী, ഹിന്ദി: रानी मुखर्जी) (ജനനം: മാർച്ച് 21, 1978).
ആദ്യ ജീവിതം
[തിരുത്തുക]ഒരു ബംഗാളി ചലച്ചിത്ര കുടുംബത്തിലാണ് റാണി ജനിച്ചത്. പിതാവ് രാം മുഖർജി ഒരു സംവിധായകനായിരുന്നു. അദ്ദേഹം ഫിൽമാലയ എന്ന ചലച്ചിത്രനിർമ്മാണസ്ഥാപനത്തിന്റെ സ്ഥാപകനുമാണ്.[1] മാതാവ് കൃഷ്ണ ഒരു പിന്നണിഗായികയായിരുന്നു. സഹോദരൻ രാജമുഖർജി ഒരു ചലച്ചിത്രസംവിധായകനും നിർമ്മാതാവുമാണ്. പ്രമുഖ നടിയായ കാജോൾ റാണിയുടെ ബന്ധുവാണ്.
റാണി ഒഡീസ്സി നൃത്തം അഭ്യസിച്ചിട്ടുണ്ട്.
അഭിനയജീവിതം
[തിരുത്തുക]1996 ലാണ് രാജ കി ആയേഗി ബാറാത്ത് എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് റാണി മുഖർജി ഹിന്ദി ചലച്ചിത്ര ലോകത്തേക് വരുന്നത്. പക്ഷേ, ഒരു ശ്രദ്ധേയമായ ചിത്രം 1998 ലെ കരൺ ജോഹർ സംവിധാനം ചെയ്ത കുച്ച് കുച്ച് ഹോത ഹേ എന്ന ചിത്രമാണ്. പിന്നീട് 2002 ൽ സാതിയ എന്ന ചിത്രവും ശ്രദ്ധേയമായി.[2]
2004 ൽ ചില മികച്ച ചിത്രങ്ങളിൽ അഭിനയിച്ചു. ഹം തും, യുവ എന്നീ ചിത്രങ്ങൾ വിജയമായിരുന്നു.[3]
References
[തിരുത്തുക]- ↑ "First-time fumblings". Rediff.com. November 14, 2007. Retrieved December 23 2007.
{{cite web}}
: Check date values in:|accessdate=
(help) - ↑ Gangadhar, V. (February 5, 2005). "Superstars". The Tribune. Retrieved February 11 2008.
{{cite web}}
: Check date values in:|accessdate=
(help) - ↑ Sen, Raja (December 29, 2004). Best Actress 2004. Rediff.com. Retrieved on August 30, 2006
Kulkarni, Ronjita (December 23, 2005). Ten best Bollywood actresses of 2005. Rediff.com. Retrieved on February 24, 2007
Sen, Raja (August 25, 2006). Powerlist: Top Bollywood Actresses. Rediff.com. Retrieved on February 24, 2007
Sen, Raja (December 18, 2007). The most powerful actresses of 2007. Rediff.com. Retrieved on December 25, 2007
External links
[തിരുത്തുക]