രാജ്‌മോഹൻ ഉണ്ണിത്താൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rajmohan Unnithan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാജ്‌മോഹൻ ഉണ്ണിത്താൻ
ലോക്സഭാംഗം
ഓഫീസിൽ
2019-തുടരുന്നു
മുൻഗാമിപി. കരുണാകരൻ
മണ്ഡലംകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലം
വ്യക്തിഗത വിവരങ്ങൾ
ജനനം (1953-06-10) 10 ജൂൺ 1953  (70 വയസ്സ്)
കൊല്ലം
രാഷ്ട്രീയ കക്ഷിഐ.എൻ.സി.
പങ്കാളിSuthakumari
കുട്ടികൾAkhil,Athul,Amal
വസതിsമുടവൻമുകൾ,പൂജപ്പുര പി.ഒ. തിരുവനന്തപുരം
As of 07'th February, 2021
ഉറവിടം: [17'th Loksabha [1]]

2019 മുതൽ കാസർഗോഡ് മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗവും മലയാള ചലച്ചിത്ര അഭിനേതാവും കെ.പി.സി.സിയുടെ മുൻ വക്താവുമായ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാവാണ് രാജ്‌മോഹൻ ഉണ്ണിത്താൻ. (ജനനം: 1953 ജൂൺ 10)[2][3]

ജീവിതരേഖ[തിരുത്തുക]

കൊല്ലം ജില്ലയിലെ കിളികൊല്ലൂരിൽ കുട്ടൻ പിള്ളയുടേയും സരസ്വതിയമ്മയുടേയും മകനായി 1953 ജൂൺ പത്തിന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കൊല്ലം എസ്.എൻ. കോളേജിൽ ചേർന്നു ബിരുദം നേടി. ബി.എ. ഇക്കണോമിക്സ് ആണ് വിദ്യാഭ്യാസ യോഗ്യത.[4]

രാഷ്ട്രീയം,സിനിമ ജീവിതം[തിരുത്തുക]

വിദ്യാർത്ഥി-യുവജന സംഘടനകളായ കെ.എസ്.യു , യൂത്ത് കോൺഗ്രസ് എന്നിവയിൽ അംഗമായി പ്രവർത്തിച്ചതിനു ശേഷം ഒരു കോൺഗ്രസ് പ്രവർത്തകനായി ജീവിതമാരംഭിച്ച രാജ്മോഹൻ ഉണ്ണിത്താൻ 2015-2016 വർഷങ്ങളിൽ സംസ്ഥാന ചലച്ചിത്ര കോർപ്പറേഷൻ്റെ ചെയർമാനായിരുന്നു.[5] 2006-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തലശ്ശേരിയിൽ സി.പി.എം. നേതാവായ കോടിയേരി ബാലകൃഷ്ണനെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചു കൊണ്ടാണ് രാഷ്ട്രീയ പ്രവേശനം.[6] 2006-ലെ തിരഞ്ഞെടുപ്പിൽ 10,055 വോട്ടുകളുടെ കുറഞ്ഞ ഭൂരിപക്ഷത്തിന് കോടിയേരി ബാലകൃഷ്ണൻ ജയിച്ചു. ഇതോടെ സംസ്ഥാന രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രമായി രാജ്മോഹൻ ഉണ്ണിത്താൻ മാറി.[7] 2015-ൽ കെ.പി.സി.സിയുടെ ജനറൽ സെക്രട്ടറിയായി. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കുണ്ടറയിൽ മത്സരിച്ചെങ്കിലും സി.പി.എമ്മിലെ ജെ. മേഴ്സിക്കുട്ടിയമ്മയോട് പരാജയപ്പെട്ടു.[8] 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കാസർഗോഡ് നിന്ന് സി.പി.എം നേതാവായ മുൻ ജില്ലാ സെക്രട്ടറി കെ.പി.സതീശ്ചന്ദ്രനെ 40438 വോട്ടുകൾക്ക് പരാജയപ്പെടുത്തി ആദ്യമായി ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.[9] കാസർഗോഡ് 35 വർഷത്തിനു ശേഷമാണ് ഒരു കോൺഗ്രസ് സ്ഥാനാർത്ഥി ഇവിടെ ജയിക്കുന്നത് എന്ന പ്രത്യേകതയും ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായി. ഏറ്റവുമൊടുവിൽ 1984-ൽ ആണ് കാസർഗോഡ് ലോക്സഭ സീറ്റിൽ ഒരു കോൺഗ്രസ് സ്ഥാനാർത്ഥി ജയിച്ചത്.[10][11]

കോളേജ് കാലഘട്ടത്തിൽ പ്രൊഫഷണൽ, അമച്ച്വർ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഒരു ഡസനിലധികം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. [12][13] മലയാള ചലച്ചിത്ര അഭിനേതാവ് എന്ന നിലയിൽ ആദ്യ സിനിമ ഷാജി കൈലാസ് സംവിധാനം ചെയ്ത് 2005-ൽ റിലീസായ ദി ടൈഗർ എന്ന സിനിമയായിരുന്നു. പിന്നീട് സഹനടനായും സപ്പോർട്ടിംഗ് ക്യാരക്റ്ററായും 20 സിനിമകൾ മലയാളത്തിൽ അഭിനയിച്ച രാജ്മോഹൻ ഉണ്ണിത്താൻ മലയാള സിനിമ സംഘടനയായ അമ്മയിൽ(ആർട്ടിസ്റ്റ് ഓഫ് മലയാളം മൂവി അസോസിയേഷൻ) അംഗമാണ്‌.[14]

അഭിനയിച്ച സിനിമകൾ

സ്വകാര്യ ജീവിതം[തിരുത്തുക]

 • ഭാര്യ : സുതകുമാരി
 • മക്കൾ : അഖിൽ,അതുൽ,അമൽ

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [15] [16]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
2019 കാസർഗോഡ് ലോകസഭാമണ്ഡലം രാജ്‌മോഹൻ ഉണ്ണിത്താൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്, 474961 കെ.പി. സതീഷ് ചന്ദ്രൻ സി.പി.ഐ.എം., എൽ.ഡി.എഫ്., 434523 രവീശ തന്ത്രി ബി.ജെ.പി., എൻ.ഡി.എ., 176049
2016 കുണ്ടറ നിയമസഭാമണ്ഡലം ജെ. മെഴ്സിക്കുട്ടി അമ്മ സി.പി.എം., എൽ.ഡി.എഫ്. രാജ്‌മോഹൻ ഉണ്ണിത്താൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2006 തലശ്ശേരി നിയമസഭാമണ്ഡലം കോടിയേരി ബാലകൃഷ്ണൻ സി.പി.എം., എൽ.ഡി.എഫ്. രാജ്‌മോഹൻ ഉണ്ണിത്താൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.

അവലംബം[തിരുത്തുക]

 1. http://loksabhaph.nic.in/Members/MemberBioprofile.aspx?mpsno=5127
 2. https://indianexpress.com/elections/kasaragod-lok-sabha-election-results/
 3. https://english.mathrubhumi.com/news/kerala/rajmohan-unnithan-resigns-as-congress-spokesperson-1.1610985
 4. https://www.oneindia.com/politicians/rajmohan-unnithan-3683.html
 5. https://www.mathrubhumi.com/mobile/news/kerala/rajmohan-unnithan-mp-announces-hunger-strike-till-death-1.5152601
 6. https://www.oneindia.com/2006/04/30/thalassery-witnesses-tough-fight-1146506153.html
 7. https://resultuniversity.com/election/tellicherry-kerala-assembly-constituency#2006
 8. https://resultuniversity.com/election/kundara-kerala-assembly-constituency#2016
 9. https://www.newindianexpress.com/states/kerala/2019/mar/18/congress-leaders-ready-for-unnithan--juggernaut-1952423.html
 10. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-12-07. Retrieved 2021-02-07.
 11. https://www.deccanherald.com/lok-sabha-election-2019/shock-for-ldf-in-kasargod-735698.html
 12. https://www.oneindia.com/politicians/rajmohan-unnithan-3683.html
 13. https://m3db.com/rajmohan-unnithan
 14. https://english.mathrubhumi.com/mobile/features/films-will-come-in-handy-rajmohan-unnithan-1.26674[പ്രവർത്തിക്കാത്ത കണ്ണി]
 15. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-03-17.
 16. http://www.keralaassembly.org
പതിനേഴാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ
രാജ്‌മോഹൻ ഉണ്ണിത്താൻ | കെ. സുധാകരൻ | കെ. മുരളീധരൻ | രാഹുൽ ഗാന്ധി | എം.കെ. രാഘവൻ | പി.കെ. കുഞ്ഞാലിക്കുട്ടി | എം.പി. അബ്ദുസമദ് സമദാനി | ഇ.ടി. മുഹമ്മദ് ബഷീർ | വി.കെ. ശ്രീകണ്ഠൻ | രമ്യ ഹരിദാസ് | ടി.എൻ. പ്രതാപൻ | ബെന്നി ബെഹനാൻ | ഹൈബി ഈഡൻ| ഡീൻ കുര്യാക്കോസ് | തോമസ് ചാഴിക്കാടൻ | എ.എം. ആരിഫ് | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | അടൂർ പ്രകാശ് | ശശി തരൂർ
"https://ml.wikipedia.org/w/index.php?title=രാജ്‌മോഹൻ_ഉണ്ണിത്താൻ&oldid=4071314" എന്ന താളിൽനിന്ന് ശേഖരിച്ചത്