ഫയർഫോക്സ് ഓഎസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Firefox OS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫയർഫോക്സ് ഓഎസ്
Firefox OS Vertical Logo.png
FirefoxOS Screenshot Development Build.jpg
ഫയർഫോക്സ് ഓഎസ് ഡെവലപ്മെന്റ് ബിൽഡ്.
നിർമ്മാതാവ് മോസില്ല കോർപ്പറേഷൻ
പ്രോഗ്രാമിങ് ചെയ്തത് സി++, ജാവാസ്ക്രിപ്റ്റ്, എച്ച്.ടി.എം.എൽ. 5, കാസ്‌കേഡിങ്ങ് സ്റ്റൈൽ ഷീറ്റ്‌സ്
തൽസ്ഥിതി: വികസനത്തിൽ
സോഴ്സ് മാതൃക Open Source[1]
പ്രാരംഭ പൂർണ്ണരൂപം In Development
നൂതന പൂർണ്ണരൂപം 1.0.0 / February 21, 2013
സപ്പോർട്ട് പ്ലാറ്റ്ഫോം ആം
കേർണൽ തരം ലിനക്സ്
യൂസർ ഇന്റർഫേസ്' ഗ്രാഫിക്കൽ
വെബ് സൈറ്റ് http://www.mozilla.org/b2g/

ഗെക്കോ ആഖ്യാനരീതി അവലംബിച്ച് മോസില്ല കോർപ്പറേഷൻ നിർമ്മിക്കുന്ന ഓപ്പൺ സോഴ്സ് മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഫയർഫോക്സ് ഓഎസ്. എച്ച്ടിഎംഎൽ5 അധിഷ്ടിത വെബ് സാങ്കേതിക വിദ്യകൾ മൊബൈൽ പോലെയുള്ള ഉപകരണങ്ങളിലെത്തിക്കുക എന്നതാണ് ഫയർഫോക്സ് ഓഎസിന്റെ ലക്ഷ്യം. ജാവസ്ക്രിപ്റ്റ് ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്.[2] നിർമ്മാണ സമയത്ത് ബൂട്ട് റ്റു ഗെക്കോ, ബി2ജി എന്നെല്ലാം ആയിരുന്നു ഫയർഫോക്സ് ഓഎസിന്റെ പേരുകൾ. ആൻഡ്രോയ്ഡ് അനുകൂല ഉപകരണങ്ങളാണ് ഫയർഫോക്സ് ഓഎസിന്റെ ലക്ഷ്യം.

വേണ്ടത്ര സ്വീകാര്യത ലഭിക്കാത്തതിനെ തുടർന്ന് 2.6 പതിപ്പോടെ പിൻവലിക്കപ്പെട്ടു.

ഘടകങ്ങൾ[തിരുത്തുക]

Firefox OS Architecture diagram.png

പ്രധാനമായും മൂന്ന് ഘടകങ്ങളാണ് ഫയർഫോക്സ് ഓഎസ്സിലുള്ളത്. ഉപയോക്തൃ സമ്പർക്കമുഖമായ ഗെയ്യ, ആപ്ലികേഷനുകൾക്ക് പ്രവർത്തിക്കാനാവശ്യമായ പരിസ്ഥിതിയൊരുക്കുന്ന ഗെക്കോ, ഹാർഡ് വെയറുകളുമായി ആശയവിനിമയം നടത്തി താഴ്ന്ന നിലയിൽ പ്രവർത്തിക്കുന്ന ഗോങ്ക് എന്നിവയാണവ

ഗെയ്യ[തിരുത്തുക]

ബൂട്ട് റ്റു ഗെക്കോയുടെ ഉപയോക്തൃ സമ്പർക്കമുഖമാണ് ഗെയ്യ. (ആംഗലേയം: Gaia). ഉപയോക്താവ് ഫയർഫോക്സ് ഓഎസ്സിൽ കാണുന്നതെല്ലാം ഗെയ്യയുടെ ഭാഗമാണ്. ലോക്ക് സ്ക്രീൻ, ഹോം സ്ക്രീൻ, ടെലഫോൺ ഡയലർ, ടെക്സ്റ്റ് മെസേജ് ആപ്ലികേഷൻ മുതലായവ പ്രദാനം ചെയ്യുന്നത് ഗെയ്യയാണ്. ഗെയ്യ പൂർണ്ണമായും എച്ച്.ടി.എം.എൽ, സി.എസ്.എസ്, ജാവസ്ക്രിപ്റ്റ് എന്നിവയിലാണ് എഴുതപ്പെട്ടിരിക്കുന്നത്. ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് ഓപ്പൺ വെബ് എപിഐകളിലൂടെയുള്ള സമ്പർക്കമുഖം പ്രദാനം ചെയ്യുന്ന ഭാഗമാണ് ഗെയ്യ. ഫയർഫോക്സ് ഓഎസ്സിന്റെ മേൽപാളിയാണ് ഗെയ്യ. ഗെയ്യയോടൊപ്പം മറ്റു ആപ്ലികേഷനുകളും ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.

ഗെക്കോ[തിരുത്തുക]

ആപ്ലികേഷനുകൾക്ക് പ്രവർത്തിക്കാനുള്ള പരിസ്ഥിതി നൽകുന്ന പാളിയാണ് ഗെക്കോ. ഇത് ആപ്ലികേഷനുകളെ ഓപ്പറേറ്റിംഗ് സിസ്റ്റവുമായി ബന്ധിപ്പിക്കുന്നു. എച്ച്.ടി.എം.എൽ, സി.എസ്.എസ്, ജാവാസ്ക്രിപ്റ്റ് എന്നീ ഭാഷകളിലെഴുതിയ ആപ്ലികേഷനുകളെ ഗെക്കോ പിന്തുണക്കും. നെറ്റ് വർക്കിംഗ് സഞ്ചയം, ഗ്രാഫിക്സ് സഞ്ചയം, ലേയൗട്ട് എഞ്ചിൻ, ജാവാസ്ക്രിപ്റ്റിനുള്ള വിർച്വൽ മെഷീൻ എന്നിവ ഗെക്കോ പ്രദാനം ചെയ്യുന്നു.

ഗോങ്ക്[തിരുത്തുക]

ഫയർഫോക്സ് ഓഎസ്സിന്റെ താഴ്ന്ന നിലയിലുള്ള പ്രവർത്തക സംവിധാനമാണ് ഗോങ്ക്. ലിനക്സ് കെർണൽ, ഹാൽ (ഹാർഡ്വെയർ അബ്സ്ട്രാക്ഷൻ ലെയർ) എന്നിവയാണ് ഗോങ്കിലെ ഘടകങ്ങൾ. കെർണലും (ലിനക്സ്) മറ്റു പല ലൈബ്രറികളും (ലിബ് യുഎസ്ബി, ബ്ലൂസ്) സ്വതന്ത്ര സോഫ്റ്റ്‌വെയർ ആപ്ലികേഷനുകളാണ്. ആൻഡ്രോയിഡുമായി പങ്ക് വെച്ചിട്ടുള്ള ഭാഗങ്ങളും (ജിപിഎസ്, ക്യാമറ മുതലായവ)ഹാലിന്റെ ഭാഗമായുണ്ട്. ഗോങ്ക് ഒരു ലളിതമായ ലിനക്സ് വിതരണമാണെന്ന് പറയാം. ഗെക്കോയെ ഓപ്പറേറ്റിംഗ് സിസ്റ്റം ആക്കി മാറ്റുന്ന ഭാഗമാണ് ഗോങ്ക്.

ഇതും കൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Mozilla Licensing Policies". 
  2. "Boot to Gecko Project". Mozilla. 2012-03. ശേഖരിച്ചത് 2012-03-30.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫയർഫോക്സ്_ഓഎസ്&oldid=2385944" എന്ന താളിൽനിന്നു ശേഖരിച്ചത്