ബ്രണ്ടൻ ഐക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Brendan Eich എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബ്രണ്ടൻ ഐക്ക്
Brendan Eich Mozilla Foundation official photo.jpg
ബ്രണ്ടൻ ഐക്ക്, മോസില്ലയുടെ ഔദ്യോഗിക ഫോട്ടോഗ്രാഫ്, ആഗസ്റ്റ് 21, 2012
ജനനം 1961 (വയസ്സ് 55–56)
പിറ്റ്സ്ബർഗ്, പെൻസിൽവാനിയ, യു.എസ്.
പഠിച്ച സ്ഥാപനങ്ങൾ ഇല്ലിനോയിസ് സർവ്വകലാശാല
പ്രശസ്തി ജാവാസ്ക്രിപ്റ്റ്
വെബ്സൈറ്റ് brendaneich.com

ഒരു അമേരിക്കൻ സാങ്കേതികവിദ്യജ്ഞനാണ് ബ്രണ്ടൻ ഐക്ക്(ജനനം: 1960ലോ 1961ലോ)[1]. വെബ്ബിൽ വളരെ വ്യാപകമായി ഉപയോഗിക്കുന്ന ജാവാസ്ക്രിപ്റ്റ് സ്ക്രിപ്റ്റിംഗ് ലാംങ്വിജിന്റെ ഉപജ്ഞാതാവ് ബ്രണ്ടൻ ഐക്കാണ്. മോസില്ല പദ്ധതി, മോസില്ല കോർപ്പറേഷൻ, മോസില്ല ഫൗണ്ടേഷൻ എന്നിവയുടെ സഹസ്ഥാപകനായ ഐക്ക് ദീർഘകാലം മോസില്ല കോർപ്പറേഷന്റെ ചീഫ് ടെക്ക്നിക്കൽ ഓഫീസറും കുറച്ച് കാലം ചീഫ് എക്സിക്യുട്ടീവ് ഓഫീസറും ആയിരുന്നു.[2]

മോസില്ല[തിരുത്തുക]

നെറ്റ്സ്കേപ്പിന്റെ ഓപ്പൺ സോഴ്സ് കോഡുകളുടെ കൈകാര്യത്തിനായാണ് മോസില്ല പദ്ധതി ആരംഭിച്ചത്. മോസില്ല.ഓർഗ് എന്ന വെബ്സൈറ്റോടു കൂടി പ്രവർത്തനം ആരംഭിച്ച മോസില്ലയുടെ സഹസ്ഥാപകനായിരുന്നു ബ്രണ്ടൻ ഐക്ക്. മോസില്ലയുടെ ചീഫ് ആർക്കിടെക്റ്റ് ആയിരുന്നു ഐക്ക്.[3] 1999ൽ നെറ്റ്സ്കേപ്പിനെ എഒഎൽ ഏറ്റെടുത്തു. 2003 ജൂലൈയിൽ നെറ്റ്സ്കേപ്പ് ബ്രൗസർ യൂണിറ്റ് എഒഎൽ പൂട്ടിയപ്പോൾ ഐക്ക് മോസില്ല ഫൗണ്ടേഷന്റെ പ്രവർത്തനത്തിൽ സജീവമായി.

2005ൽ മോസില്ല ഫൗണ്ടേഷന്റെ മുഖ്യ സാങ്കേതികജ്ഞനും ഡയറക്ടർ ബോർഡ് അംഗവുമായ ഐക്ക് പുതുതായി രൂപീകൃതമായ മോസില്ല കോർപ്പറേഷന്റെ സിടിഒ ആയി ചുമതലയേറ്റു.[4] മോസില്ല ഫൗണ്ടേഷന്റെ ലാഭേച്ഛയോടു കൂടി പ്രവർത്തിക്കുന്ന സഹോദര സ്ഥാപനമാണ് മോസില്ല കോർപ്പറേഷൻ.

മോസില്ലയുടെ റസ്റ്റ് പ്രോഗ്രാമിംഗ് ലാങ്വിജിലേക്ക് 2012 വരെ ഐക്ക് സംഭാവന നൽകിയിരുന്നു.[5]

സിഇഒ വിവാദം[തിരുത്തുക]

2014 മാർച്ച് 24ന് ബ്രണ്ടൻ ഐക്ക് മോസില്ലയുടെ സിഇഒ ആയി നിയമിതനായി.[6] ഇതിനെത്തുടർന്ന് മോസില്ലക്കകത്തും പുറത്തും പ്രതിഷേധങ്ങൾ ഉടലെടുത്തു. 2008ൽ നടന്ന കാലിഫോർണിയ പ്രമേയം 8 എന്ന സമരത്തിലേക്ക് ഐക്ക് $1000 സംഭാവനയായി നൽകിയിരുന്നു.[7] സ്വവർഗ്ഗ വിവാഹം നിയമ വിധേയമാക്കുന്നതിനെതിരെ നടന്ന സമരമായിരുന്നു കാലിഫോർണിയ പ്രമേയം 8. ഈ സംഭാവനാ വിരം രണ്ടു വർഷങ്ങൾക്ക് ശേഷം 2010ലാണ് പുറത്തറിഞ്ഞത്. ആ സമയത്ത് തന്നെ ട്വിറ്റർ പോലെയുള്ള സോഷ്യൽ നെറ്റ്‌വർക്കുകളിൽ ഐക്കിനെതിരെ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു.[7] ഈ പ്രതിഷേധങ്ങൾ ഐക്ക് സിഇഒ ആയി നിയമിതനായപ്പോൾ വീണ്ടും പുറപ്പെട്ടു. ചില എൽജിബിടി പ്രവർത്തകർ കമ്പനിയെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു. മോസില്ലയിലെ ചിലർ ഐക്കിനോട് താഴെയിറങ്ങാൻ ആവശ്യപ്പെട്ടു.[8] മറ്റു ചിലർ ബ്ലോഗ് വഴി പ്രതിഷേധം അറിയിച്ചു. ഡയറക്റ്റർ ബോർഡിലെ അഞ്ചിൽ മൂന്നു പേർ സ്ഥാനം രാജി വെച്ചു. എല്ലാം ഇതെല്ലാം സാങ്കേതിക കാരണങ്ങളാലാണെന്നാണ് മോസില്ല പ്രതികരിച്ചത്. തുടർന്ന് 2013 ഏപ്രിൽ 3ന് ബ്രണ്ടൻ ഐക്ക് സിഇഒ സ്ഥാനം രാജി വെക്കുകയും മോസില്ലയിൽ നിന്ന് വിരമിക്കുകയും ചെയ്തു. താൻ ഈ സമയത്ത് ഒരു ഒത്ത നേതാവല്ല എന്നതായിരുന്നു രാജിക്ക് ഐക്ക് പറഞ്ഞ കാരണം.

അവലംബം[തിരുത്തുക]

  1. Lohr, Steve (1996-09-09). "Part Artist, Part Hacker And Full-Time Programmer". The New York Times. 
  2. Swisher, Kara. "Mozilla Co-Founder Brendan Eich Resigns as CEO, Leaves Foundation Board". Recode. ശേഖരിച്ചത് April 3, 2014. 
  3. Seibel, Peter (2009-09-16). Coders at Work: Reflections on the Craft of Programming. Apress. pp. 132–. ഐ.എസ്.ബി.എൻ. 9781430219484. ശേഖരിച്ചത് 4 April 2014. 
  4. "Mozilla Foundation Forms New Organization to Further the Creation of Free, Open Source Internet Software, Including the Award-Winning Mozilla Firefox Browser". Mozilla Foundation. 2005-08-03. ശേഖരിച്ചത് 2011-02-12. "Brendan Eich, a co-founder and long-time technical leader of the Mozilla project, will become the chief technical officer of the Mozilla Corporation." 
  5. "Original Rust authors", Mozilla, GitHub .
  6. "Leadership Changes" (blog). Mozilla. March 24, 2014. ശേഖരിച്ചത് March 24, 2014. 
  7. 7.0 7.1 Netburn, Deborah (2012-04-04). "Brendan Eich's Prop. 8 contribution gets Twittersphere buzzing". LA Times. ശേഖരിച്ചത് 2012-04-17. 
  8. "Should Mozilla's 'anti-gay marriage' CEO resign?". Channel 4 News. March 28, 2014. ശേഖരിച്ചത് 28 March 2014. 
"https://ml.wikipedia.org/w/index.php?title=ബ്രണ്ടൻ_ഐക്ക്&oldid=1947235" എന്ന താളിൽനിന്നു ശേഖരിച്ചത്