സീമങ്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സീമങ്കി
സീമങ്കി 2.53.10
വികസിപ്പിച്ചത്സീമങ്കി കൗൺസിൽ
ആദ്യപതിപ്പ്ജനുവരി 30, 2006 (2006-01-30)
Repository വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷസി++, എക്സ്.യു.എൽ, എക്സ്.ബി.എൽ, ജാവാസ്ക്രിപ്റ്റ്
ഓപ്പറേറ്റിങ് സിസ്റ്റംക്രോസ് പ്ലാറ്റ്ഫോം
പ്ലാറ്റ്‌ഫോംഗെക്കോ
ലഭ്യമായ ഭാഷകൾ24 ഭാഷകൾ
തരംഇന്റർനെറ്റ് സ്യൂട്ട്
അനുമതിപത്രംഎംപിഎൽ[1]
വെബ്‌സൈറ്റ്സീമങ്കി പ്രൊജക്റ്റ്

ഒരു ക്രോസ് പ്ലാറ്റ്ഫോം സ്വതന്ത്ര[2] ഇന്റർനെറ്റ് സ്യൂട്ടാണ് സീമങ്കി. ഔദ്യോഗിക പിന്തുണയില്ലെങ്കിലും മോസില്ല ആപ്ലികേഷൻ സ്യൂട്ടിന്റെ പിൻഗാമിയായി സീമങ്കിയെ കരുതിപ്പോരുന്നു. മോസില്ല ആപ്ലികേഷൻ സ്യൂട്ടിന്റെ അതേ സോഴ്സ് കോഡാണ് സീമങ്കി ഉപയോഗിക്കുന്നത്. എന്നാൽ മോസില്ല ആപ്ലികേഷൻ സ്യൂട്ടിൽ നിന്ന് വിപരീതമായി സീമങ്കി ഒരു ഡെവലപ്പർ സമൂഹമാണ് വികസിപ്പിക്കുന്നത്. സീമങ്കി കൗൺസിലാണ് വികസനത്തിന് നേതൃത്വം നൽകുന്നത്. എംപിഎൽ അനുമതിപത്രത്തിലാണ് സീമങ്കി പുറത്തിറക്കുന്നത്.[3]

ഘടകങ്ങൾ[തിരുത്തുക]

 • സീമങ്കി നാവിഗേറ്റർ - വെബ് ബ്രൗസർ (നെറ്റ്സ്കേപ്പ് നാവിഗേറ്ററിൽ നിന്നും നിർമ്മിച്ചത്)
 • സീമങ്കി മെയിൽ - ഈമെയിൽ ക്ലൈന്റ് (മോസില്ല തണ്ടർബേഡിൽ നിന്നും നിർമ്മിച്ചത്)
 • സീമങ്കി ന്യൂസ് ഗ്രൂപ്പ്സ് - ന്യൂസ് ഗ്രൂപ്പ് ആപ്ലികേഷൻ (മോസില്ല തണ്ടർബേഡിൽ നിന്നും നിർമ്മിച്ചത്)
 • സീമങ്കി കമ്പോസർ - എച്ച്.ടി.എം.എൽ എഡിറ്റർ (കമ്പോസറിൽ നിന്ന് നിർമ്മിച്ചത്)
 • സീമങ്കി ഐആർസി - ഐആർസി ചാറ്റ് ക്ലൈന്റ് (ചാറ്റ്സില്ലയിൽ നിന്ന് നിർമ്മിച്ചത്)

പിന്തുണ[തിരുത്തുക]

ഏറെക്കറെ എല്ലാ വിധ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെയും സീമങ്കി പിന്തുണക്കും. വിൻഡോസ്, ലിനക്സ്, മാക് ഓഎസ് ടെൻ എന്നിവക്ക് ഔദ്യോഗികമായി പിന്തുണ നൽകുന്നുണ്ട്.

ലിനക്സ് 64 ബിറ്റ്, സൊളാരിസ്, ഐക്സ്, ഐറിക്സ്, എച്ച്പി-യുഎക്സ്, ട്രു64 യൂണിക്സ്, ഓപ്പൺവിഎംഎസ്, ഫ്രീ ബിഎസ്ഡി, ഓപ്പൺ ബിഎസ്ഡി, നെറ്റ് ബിഎസ്ഡി, ഓഎസ്/2, ബിഓഎസ്/മാഗ്നസോഫ്റ്റ് സീറ്റ എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്ക് അനൗദ്യോഗിക പാക്കേജുകളും ലഭ്യമാണ്.

സ്വീകാര്യത[തിരുത്തുക]

ചാറ്റ്സില്ല ഐആർസി ക്ലൈന്റ് ഒഴികെയുള്ള സീമങ്കി ഉപയോഗിക്കാൻ സൗകര്യപ്രദമാണെന്ന് പിസി വേൾഡ് മാഗസിനിൽ ഡെന്നിസ് ഓ'റീലി വിലയിരുത്തിയിട്ടുണ്ട്.[4] ധാരാളം ബഗ്ഗുകളുണ്ടെന്ന കാരണത്താൽ അതിനാൽ അഞ്ചിൽ മൂന്നര നക്ഷത്രമേ ഡെന്നിസ് സീമങ്കിക്ക് നൽകിയുള്ളൂ. സോഫ്റ്റ്പീഡിയ സീമങ്കി ഉപയോഗപ്രദമായ ആപ്ലികേഷനാണെന്ന് വിലയിരുത്തിയിട്ടുണ്ട്. നിസ്റ്റർ സീമങ്കിക്ക് അഞ്ചിൽ നാല് നക്ഷത്രം നൽകിയിട്ടുണ്ട്.[5] സിനെറ്റും അഞ്ചിൽ നാല് നക്ഷത്രം നൽകിയിട്ടുണ്ട്.[6]

അവലംബം[തിരുത്തുക]

 1. Mozilla Licensing Policies, mozilla.org, ശേഖരിച്ചത് January 5, 2012
 2. "Debian and Mozilla - a study in trademarks". LWN.net. ശേഖരിച്ചത് 14 September 2011.
 3. Mozilla.org
 4. Dennis O'Reilly (March 28, 2006). "SeaMonkey Offers Browser, E-Mail, and Chat". PC World. PCWorld Communications, Inc. മൂലതാളിൽ നിന്നും 2012-07-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 30, 2010.
 5. Codrut Nistor (December 18, 2006). "SeaMonkey Review: Web Browsing and a Little More". Softpedia. ശേഖരിച്ചത് January 30, 2010.
 6. SeaMonkey. CNET Download.com. CBS Interactive. Retrieved on 16 January 2012.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സീമങ്കി&oldid=3697454" എന്ന താളിൽനിന്ന് ശേഖരിച്ചത്