ഗിറ്റ്ഹബ്ബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(GitHub എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
GitHub, Inc.
GitHub logo 2013 padded.svg
യുആർഎൽ github.com
ആദർശസൂക്തം "Build software better, together.", "Where software is built"
വിഭാഗം Private
രേഖപ്പെടുത്തൽ Optional (required for creating and joining projects)
ലഭ്യമായ ഭാഷകൾ English
പ്രോഗ്രാമിങ് ഭാഷ Ruby
അലക്‌സ ഇന്റർനെറ്റ് റാങ്ക് negative increase 61 (January 2017)[1]
നിജസ്ഥിതി Active

ഗിറ്റ് ഉപയോഗിച്ചുള്ള വെബ് അധിഷ്ഠിതമായ പതിപ്പ് നിയന്ത്രണത്തിനുള്ള വെബ്സൈറ്റും ഇന്റർനെറ്റ് ഹോസ്റ്റിംഗ് സേവനവുമാണ് ഗിറ്റ്ഹബ്. ഇത് വികേന്ദ്രീകൃത പതിപ്പ് നിയന്ത്രണവും സോഴ്സ് കോഡ് മാനേജ്മെന്റും മറ്റ് ചില സൗകര്യങ്ങളും നൽകുന്നു. അതുപോലെ ആക്സസ് കണ്ട്രോൾ സഹപ്രവർത്തനത്തിനുള്ള സൗകര്യങ്ങളായ ബഗ് പിൻതുടരൽ, ഫീച്ചർ അഭ്യർത്ഥനകൾ, ടാസ്ക് മാനേജ്മെന്റ്, വിക്കികൾ മുതലായവ എല്ലാ പദ്ധതികൾക്കും ലഭ്യമാക്കുന്നു.[2]

ഒരു അംഗത്വത്തിൽതന്നെ സ്വകാര്യവും പൊതുവുമായ വിവിധ റെപ്പോസിറ്ററികൾ ഗിറ്റ്ഹബ് ലഭ്യമാക്കുന്നു. ഇവ സാധാരണയായി ഓപ്പൺ സോഴ്സ് സോഫ്റ്റ്‍വെയർ പദ്ധതികൾ ഹോസ്റ്റുചെയ്യുന്നതിനാണ് സാധാരണയായി ഉപയോഗിക്കുന്നത്[3]. 2017 ഏപ്രിലിൽ ഗിറ്റ്ഹബ്ബിന് 20 മില്യൺ അംഗങ്ങളും 57 മില്യൺ റെപ്പോസിറ്ററികളും ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ സോഴ്സ്‍കോഡ് സൂക്ഷിക്കുന്ന വെബ്സൈറ്റാണിത്. [4]

ഗിറ്റ്ഹബ്ബിന്റെ ഔദ്യോഗിക ചിഹ്നമാണ് ഒക്ടോക്യാറ്റ്. അഞ്ച് സ്‌പർശനികളും മനുഷ്യന്റെ മുഖവുമുള്ള പൂച്ചയാണിത്.[5][6]

അവലംബങ്ങൾ[തിരുത്തുക]

  1. "Github.com Alexa Ranking". Alexa Internet. ശേഖരിച്ചത് 2017-01-14. 
  2. Williams, Alex (9 July 2012). "GitHub Pours Energies into Enterprise – Raises $100 Million From Power VC Andreessen Horowitz". Tech Crunch. "Andreessen Horowitz is investing an eye-popping $100 million into GitHub" 
  3. "The Problem With Putting All the World's Code in GitHub". Wired. 29 June 2015. ആർക്കൈവ് ചെയ്തത് സൈറ്റിൽ നിന്ന്, യഥാർത്ഥം: 29 June 2015. ശേഖരിച്ചത് 29 June 2015. 
  4. Georgios Gousios; Bogdan Vasilescu; Alexander Serebrenik; Andy Zaidman. "Lean GHTorrent: GitHub Data on Demand". The Netherlands: Delft University of Technology & †Eindhoven University of Technology. p. 1. ശേഖരിച്ചത് 9 July 2014. "During recent years, GITHUB (2008) has become the largest code host in the world." 
  5. "GitHub Octodex FAQ". github.com. ശേഖരിച്ചത് 21 September 2015. 
  6. Jaramillo, Tony (24 November 2014). "From Sticker to Sculpture: The making of the Octocat figurine". The GitHub Blog. GitHub. ശേഖരിച്ചത് 2017-04-19. 
"https://ml.wikipedia.org/w/index.php?title=ഗിറ്റ്ഹബ്ബ്&oldid=2536035" എന്ന താളിൽനിന്നു ശേഖരിച്ചത്