കമ്പ്യൂട്ടർ ശാസ്ത്രം
(Computer Science എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
കമ്പ്യൂട്ടർ, കമ്പ്യൂട്ടറുകളുടെ രൂപകൽപന, നിർമ്മാണം, ഉപയോഗം, പ്രവർത്തനം, പ്രോഗ്രാമിങ്ങ്, കമ്പ്യൂട്ടറുമായി ബന്ധപ്പെടുന്ന ഗണിത സൈദ്ധാന്തികം എന്നിവയെപ്പറ്റിയുള്ള പഠനമാണ് കമ്പ്യൂട്ടർ ശാസ്ത്രം. കമ്പ്യൂട്ടർ ശാസ്ത്രത്തിൽ വിശാരദനായ ആളാണ്, കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ. അലൻ മാത്തിസൺ ടൂറിങ് ( 1912 ജൂൺ 23 - 1954 ജൂൺ 7) എന്ന ആംഗലേയ ഗണിതശാസ്ത്രജ്ഞനാണ് ആധുനിക കമ്പ്യൂട്ടർ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത്. ഇദ്ദേഹത്തിന്റെ നാമധേയത്തിലുള്ള ടൂറിങ് പുരസ്കാരം കമ്പ്യൂട്ടർ ശാസ്ത്രത്തിലെ നോബൽ സമ്മാനമായി അറിയപ്പെടുന്നു.