അകാൻ ദേശീയോദ്യാനം

Coordinates: 43°32′40″N 144°17′1″E / 43.54444°N 144.28361°E / 43.54444; 144.28361
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Akan National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അകാൻ ദേശീയോദ്യാനം
阿寒国立公園
ഐ.യു.സി.എൻ. ഗണം V (Protected Landscape/Seascape)
Lake Mashu (September 2005)
Map showing the location of അകാൻ ദേശീയോദ്യാനം
Map showing the location of അകാൻ ദേശീയോദ്യാനം
Akan National Park in Japan
LocationHokkaidō, Japan
Nearest cityTeshikaga
Coordinates43°32′40″N 144°17′1″E / 43.54444°N 144.28361°E / 43.54444; 144.28361
Area904.81 km2 (349.35 sq mi)
EstablishedDecember 4, 1934
Governing bodyMinistry of the Environment

ജപ്പാനിലെ ഹൊക്കൈഡൊ ദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് അകാൻ ദേശീയോദ്യാനം (ഇംഗ്ലീഷ്: Akan National Park ജാപ്പനീസ്: (阿寒国立公園 Akan Kokuritsu Kōen?). ദൈസെത്സുസ്സാൻ എന്ന ദേശീയോദ്യാനവുമായി കൂടിചേർന്നണ് ഇത് സ്ഥിതിചെയ്യുന്നത്. ഹൊക്കൈഡൊ ദ്വീപിലെത്തന്നെ ഏറ്റവും പഴയ രണ്ട് ദേശീയോദ്യാനങ്ങളാണിവ.[1] 1934 ഡിസംബർ 4 നാണ് അകാൻ ദേശീയോദ്യാനം സ്ഥാപിതമാകുന്നത്. [2][3]

അഗ്നിപർവ്വത ഗർത്തങ്ങളും അതിനോടുചേർന്ന വനമേഖലയും ഉൾപ്പെടുന്നതാണ് അകാൻ ദേശീയോദ്യാനം. ഇത് 90,481 hectares (904.81 km2) വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്നു.[2][3] സ്പടികസമാനമായ തടാകങ്ങൾ, ചൂടരുവികൾ, മറീമോ എന്നറിയപ്പെടുന്ന വലിയ ആൽഗകൾ എന്നിവയ്ക്കെല്ലാം പ്രസിദ്ധമാണിവിടം.

ഭാഗങ്ങൾ[തിരുത്തുക]

അകാൻ ദേശീയോദ്യാനത്തെ രണ്ട് ഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു. കവായു, അകാൻ എന്നിവയാണവ.[4]

കവായു[തിരുത്തുക]

ലോ അഗ്നിപർവ്വതം, കവായു ഒൺസെൻ എന്ന ചൂടരുവി എന്നിവ ഈ ഭാഗത്താണ് സ്ഥിതിചെയ്യുന്നത്. കുസ്സാറൊ തടാകം, ബിഹോറൊ പാസ്സ്, മൊകൊതൊ പർവ്വതം, നിഷിബെത്സു തടാകം എന്നിവയും ഈ പ്രദേശത്താണ്.[5] ഇവിടത്തെ മാഷു തടാകം ഒരു അഗ്നിപർവ്വതമുഖ തടാകമാണ്. ലോകത്തിലെതന്നെ ഏറ്റവും പരിശുദ്ധമായ തടാകങ്ങളിൽ ഒന്നാണിത്. ഇതിന്റെ ഉപരിതലത്തിൽ നിന്നും 40മീറ്റർ താഴ്ചവരെ ദൃശ്യങ്ങൾ വ്യക്തമായി കാണാം.

അകാൻ[തിരുത്തുക]

20 കിലോ മീറ്ററിലും അധികം വലിപ്പമുള്ള ഒരു ഗർത്തമാണ് അകാൻ കാൽദെറ. മീക്കാാൻ പർവ്വതം എന്നിവ ഉൾപ്പെടുന്ന അകൻ അഗ്നിപർവ്വതസമൂഹവും, ഈ പ്രദേശത്ത് സ്ഥിതിചെയ്യുന്നു.[6]

അവലംബം[തിരുത്തുക]

  1. "Welcome to AKAN -Akan National Park". Akan Tourism Association & Community Development Promotion Organization. Retrieved 2008-10-11.
  2. 2.0 2.1 "Akan National Park 90,481 ha,:(Dec, 4, 1934)". Japan Integrated Biodiversity Information System. Ministry of the Environment. Archived from the original on 6 April 2009. Retrieved 2009-04-23.
  3. 3.0 3.1 "The Akan National Park". World Database on Protected Areas. UNEP and IUCN. Retrieved 2009-04-23.
  4. "Introducing places of interest: Akan National Park (Kawayu Area)". National Parks of Japan. Ministry of the Environment. Archived from the original on 2014-10-13. Retrieved 2009-04-23.
  5. "Introducing places of interest: Akan National Park (Kawayu Area)". National Parks of Japan. Ministry of the Environment. Archived from the original on 2014-10-13. Retrieved 2009-04-23.
  6. "Akan National Park 90,481 ha,:(Dec, 4, 1934)". Japan Integrated Biodiversity Information System. Ministry of the Environment. Archived from the original on 6 April 2009. Retrieved 2009-04-23.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അകാൻ_ദേശീയോദ്യാനം&oldid=3622462" എന്ന താളിൽനിന്ന് ശേഖരിച്ചത്