റോസാലിന്റ് ഫ്രാങ്ക്ലിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
റോസാലിന്റ് എൽസി ഫ്രാങ്ക്ലിൻ
Rosalind Franklin.jpg
ജനനം25 July 1920 (1920-07-25)
ലണ്ടൻ
മരണം16 April 1958 (1958-04-17) (37 വയസ്സിൽ)
മരണ കാരണംഅണ്ഡാശയ അർബുദം
ദേശീയതബ്രിട്ടീഷ്
കലാലയംന്യൂഹാം കോളേജ്, ക്യാംബ്രിഡ്ജ്
അറിയപ്പെടുന്നത്ഡി.എൻ.എ-യുടെ ഘടന, വൈറസുകളുടെ തന്മാത്രാഘടന
Scientific career
Fieldsഎക്സ് റേ ക്രിസ്റ്റല്ലോഗ്രഫി
Institutionsബ്രിക്ക്ബെക്ക് കോളേജ്, ലണ്ടൻ

ഒരു ബ്രിട്ടീഷ് ജൈവ-ഭൗതിക ശാസ്ത്രജ്ഞയും, ക്രിസ്റ്റലോഗ്രാഫറുമാണ് റോസാലിന്റ് ഫ്രാങ്ക്ലിൻ.[1] ഡി.എൻ.എയുടെയും, ആർ.എൻ.എ യുടെയും, പല വൈറസുകളുടെയും തന്മാത്രാഘടന നിർണ്ണയത്തിന് ഇവരുടെ സംഭാവന വളരെ നിർണ്ണായകമായിരുന്നു.[2] ഇവരുടെ ഏറ്റവും പ്രശസ്തമായ കണ്ടുപിടിത്തമായ ഡി.എൻ.എ-യുടെ ഘടന ജനിതകശാസ്ത്രത്തിലെ നാഴികക്കല്ലായി വിശേഷിപ്പിക്കപ്പെടുന്നു. ഡി.എൻ.എ ഇരട്ട ഹെലിക്സാണെന്ന റോസാലിന്റെ എക്സ്-റേ ഡിഫ്രാക്ഷൻ പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് വാട്സൺ, ക്രിക്ക് എന്നീ ശാസ്ത്രജ്ഞർ ഡി.എൻ.എയുടെ ഘടനയെക്കുറിച്ചുള്ള 'വാട്സൺ-ക്രിക്ക് ഹൈപോത്തസിസ്' തയ്യാറാക്കിയത്.[3]

ആദ്യകാല ജീവിതം[തിരുത്തുക]

ലണ്ടനിലെ നോട്ടിങ് ഹില്ലിലെ ഒരു ജൂത കുടുംബത്തിലാണ് റോസാലിന്റ് ജനിച്ചത്.[4] സെന്റ് പോൾസ് ഹൈസ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ക്യാംബ്രിഡ്ജിലെ ന്യൂൻഹാം കോളേജിൽ നിന്നും രസതന്ത്രത്തിൽ ബിരുദം കരസ്ഥമാക്കി. പിന്നീട് ബ്രിട്ടീഷ് കൽക്കരി ഗവേഷണ കേന്ദ്രത്തിൽ കൽക്കരിയിലെ സുഷിരങ്ങളെക്കുറിച്ച് പഠിച്ചു. ഈ ഗവേഷണം അവരെ ഡോക്ടറേറ്റിന് അർഹയാക്കി.

ഗവേഷണം[തിരുത്തുക]

ലണ്ടനിലെ കിഗ്ൻസ് കോളേജിൽ റോസാലിന്റ് ഗവേഷകയായി നിയമിക്കപ്പെട്ടു. മാംസ്യങ്ങളുടെയും, കൊഴുപ്പുകളുടെയും എക്സ്-റേ ഡിഫ്രാക്ഷൻ ഘടന പഠിക്കുവാനാണ് അവരെ നിയോഗിച്ചിരുന്നതെങ്കിലും ഡി.എൻ.എ യുടെ ഘടനയെയാണ് അടിയന്തരമായി പഠനവിധേയമാക്കേണ്ടതെന്ന് മനസ്സിലാക്കി ഗവേഷണം ആ വഴിക്ക് തിരിച്ചു വിടുകയായിരുന്നു. തന്റെ വിദ്യാർഥിയായ റേമണ്ട് ഗോസ്ലിങിനോടൊപ്പം അവർ ഡി.എൻ.എയെപ്പറ്റി ഗവേഷണം ആരംഭിച്ചു. രണ്ട് തരത്തിലുള്ള ഡി.എൻ.എ ഉണ്ട് എന്നും, അതിൽ ഒന്ന് നീണ്ടതും മെലിഞ്ഞതുമായ ഡി.എൻ.എ ആണെന്നും, മറ്റേത് ചെറുതും തടിച്ചതുമായതാണെന്നും കണ്ടെത്തി. ആദ്യത്തേതിനെ 'ബി' ഡി.എൻ.എ എന്നും രണ്ടാമത്തതിനെ 'എ' ഡി.എൻ.എ എന്നും വിളിച്ചു..[5][6]

അവലംബം[തിരുത്തുക]

  1. "The Rosalind Franklin Papers, Biographical Information". profiles.nlm.nih.gov. ശേഖരിച്ചത് 13 November 2011.
  2. "The Rosalind Franklin Papers, The Holes in Coal: Research at BCURA and in Paris, 1942-1951". profiles.nlm.nih.gov. ശേഖരിച്ചത് 13 November 2011.
  3. Crick's 31 December 1961 letter to Jacques Monod was discovered in the Archives of the Pasteur Institute by Doris Zeller, then reprinted in "Nature Correspondence" 425, 15 on September 4, 2003 Watson confirmed this opinion in his own statement at the opening of the King's college Franklin-Wilkins building in 2000.
  4. Maddox, Brenda (2002), Rosalind Franklin: The Dark Lady of DNA, HarperCollins, ISBN 0-06-018407-8
  5. In Pursuit of the Gene. From Darwin to DNA — By James Schwartz. Harvard University Press, 2008
  6. Double Helix: 50 Years of DNA. Nature archives. Nature Publishing Group