Jump to content

റ്റുബാക്കോ മൊസൈക്ക് വൈറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ERROR: parameter(s) specifying taxon are incorrect; see documentation
Transmission electron micrograph of TMV particles negative stained to enhance visibility at 160,000× magnification
Transmission electron micrograph of TMV particles negative stained to enhance visibility at 160,000× magnification
Virus classification e


ടൊബാമോവൈറസ് ജനുസ്സിൽ ഉൾപ്പെടുന്ന പോസിറ്റീവ്-സെൻസ് സിംഗിൾ-സ്ട്രാൻഡഡ് ആർ‌എൻ‌എ വൈറസ് സ്പീഷീസാണ് ടൊബാക്കോ മൊസൈക് വൈറസ് ( ടി‌എം‌വി ), ഇത്, പ്രത്യേകിച്ച് പുകയിലയേയും സോളനേസി കുടുംബത്തിലെ മറ്റ് അംഗങ്ങളേയും ഉൾപ്പെടെ വൈവിധ്യമാർന്ന സസ്യങ്ങളെയാണ് ബാധിക്കുന്നത്. ഈ വൈറസിന്റെ ബാധമൂലം " മൊസൈക്കിന്റെ " പോലെയുള്ള അടയാളങ്ങൾ (വൈറസിന് ഈ പേര് വരാനുള്ള കാരണമിതാണ്), നിറവ്യത്യാസം എന്നിങ്ങനെയുള്ള പ്രത്യേക പാറ്റേണുകൾ ഇലകളിൽ ഉണ്ടാക്കുന്നു. ആദ്യമായി കണ്ടെത്തിയ വൈറസാണ് ടിഎംവി. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ഒരു ബാക്ടീരിയേതര അണുബാധ പുകയില വിളകൾക്ക് നാശമുണ്ടാക്കുന്നുവെന്ന് അറിയാമായിരുന്നെങ്കിലും, 1930 വരെ രോഗകാരി ഒരു വൈറസാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. രോഗകാരിയായി തിരിച്ചറിഞ്ഞ ആദ്യ വൈറസാണ് ഇത്.

Tobacco mosaic virus coat protein
A monomeric unit of the Tobacco mosaic virus coat protein.[1]
Identifiers
Organism Tobacco mild green mosaic virus (TMGMV) (TMV strain U2)
Symbol CP
Entrez 1494073
UniProt P03579
Other data
ടി‌എം‌വിയുടെ ചിത്രരൂപത്തിലുള്ള മാതൃക: 1. ന്യൂക്ലിക് ആസിഡ് ( ആർ‌എൻ‌എ ), 2. ക്യാപ്‌സോമർ പ്രോട്ടീൻ ( പ്രോട്ടോമർ ), 3. ക്യാപ്‌സിഡ്
tobacco

റ്റുബാക്കോ മൊസൈക് വൈറസിന് ദണ്ഡു പോലുള്ള രൂപമാണുള്ളത്. ജനിതകവിവരങ്ങൾ അടങ്ങിയിരിക്കുന്നത് 6400 ബേസുകൾ നീളമുള്ള ഒറ്റ ഇഴ ആർഎൻഎ ശൃംഖലയിലാണ്. ഇതിനെ പൊതിഞ്ഞുള്ള പ്രോട്ടിൻ പുറന്തോട് ( കാപ്സിഡ് ) നിർമ്മിച്ചിരിക്കുന്നത് കോട്ട് പ്രോട്ടീന്റെ 2130 തന്മാത്രകൾ കൊണ്ടാണ് (ഇടതുവശത്തുള്ള ചിത്രംകാണുക). ആർ‌എൻ‌എയ്‌ക്ക് ചുറ്റുമായി ചുരുളായി (ഹെലിക്കൽ) കോട്ട് പ്രോട്ടീൻ (ഹെലിക്സിന്റെ ഓരോ ചുറ്റിലും 16.3 പ്രോട്ടീനുകൾ ഉണ്ട്) സ്വയം ക്രമീകരിക്കപ്പെട്ടിരിക്കുന്നു; മൊത്തത്തിൽ ഇത് ഒരു ഹെയർപിൻ ലൂപ്പ് ഘടനക്ക് രൂപം നല്കുന്നു. (മുകളിലുള്ള ഇലക്ട്രോൺ സൂക്ഷ്മദർശിനിയിൽ നിന്നുമുള്ള ദൃശ്യം കാണുക). പ്രോട്ടീൻ തന്മാത്രയിൽ 158 അമിനോ ആസിഡുകൾ അടങ്ങിയിരിക്കുന്നു, ഓരോ പ്രോട്ടീൻ ചെയിനിലും നാല് പ്രധാന ആൽഫ ഹെലിക്സു ഭാഗങ്ങളുണ്ട് ഇവയെ പരസ്പരം കൂട്ടിയോജിപ്പിക്കുന്ന ഭാഗങ്ങൾ (ലൂപ്പുകൾ), വൈറോണിന്റെ അച്ചുതണ്ടിനോടു ചേർന്നുനിലകൊള്ളുന്നു. വൈറോണുകൾക്ക് ~ 300നാനോമീറ്റർ നീളവും ~ 18നാനോമീറ്റർ വ്യാസവുമാണുള്ളത്.[2] നെഗറ്റീവ് സ്റ്റെയിൻ ചെയ്ത ഇലക്ട്രോൺ മൈക്രോഫോട്ടോഗ്രാഫുകൾ കാണിക്കുന്നത് ആർഎൻഎയുടെ അകത്തുള്ള ചാനലിന് ~2 നാനോമീറ്റർ ആരമുണ്ടെന്നാണ്. ~ 4 നാനോമീറ്റർ ആരത്തിൽ സ്ഥിതിചെയ്യുന്ന ആർ‌എൻ‌എയെ ആതിഥേയ കോശങ്ങളിലെ എൻസൈമുകളുടെ പ്രവർത്തനത്തിൽ നിന്ന് സംരക്ഷിക്കുന്നത് കോട്ട് പ്രോട്ടീൻ പുറന്തോടാണ്.[3] 3.6 Å റെസല്യൂഷൻ ഉള്ള ഇലക്ട്രോൺ ഡെൻസിറ്റി മാപ്പ് അടിസ്ഥാനമാക്കി പൂർണ രൂപത്തിലുള്ള വൈറസിന്റെ എക്സ്-റേ ഫൈബർ ഡിഫ്രാക്ഷൻ പഠിച്ചാണ് വൈറസിൻറെ ഘടന സ്ഥിരീകരിച്ചത്. അതായത് കാപ്സിഡ് പ്രോട്ടീൻ ഹെലിക്സിനുള്ളിൽ, മധ്യഭാഗത്തായി, 6,395 ± 10 ന്യൂക്ലിയോടൈഡുകൾ ചേർന്ന ചുരുളുകളുള്ള ആർ‌എൻ‌എ തന്മാത്രയുണ്ട് എന്ന വസ്തുത. [4] [5]

ഭൗതികരാസഗുണവിശേഷങ്ങൾ

[തിരുത്തുക]

ഒരു പരിധി വരെ താപം താങ്ങാൻ കഴിവുള്ള (തെർമോ സ്റ്റേബിൾ) വൈറസാണ് ടിഎംവി. ഉണങ്ങിയ ഇലയിൽ 50 ഡിഗ്രി സെൻറിഗ്രേഡ് (120 ഡിഗ്രി ഫാരൻഹീറ്റ്) താപനിലയിൽ 30 മിനിറ്റ് വരെ ഇതിന് അതിജീവിക്കാനാകും . [6]

ടി‌എം‌വിയുടെ അപവർത്തനാങ്കം, 1.57 ആണ്. [7]

അവലംബങ്ങൾ

[തിരുത്തുക]
  1. PDB 1VTM; Namba K, Stubbs G (March 1986). "Structure of tobacco mosaic virus at 3.6 A resolution: implications for assembly". Science. 231 (4744): 1401–6. doi:10.1126/science.3952490. PMID 3952490.
  2. Stryer, Lubert (1988). Biochemistry. San Francisco: W.H. Freeman. ISBN 978-0-7167-1843-7. {{cite book}}: Unknown parameter |name-list-format= ignored (|name-list-style= suggested) (help)
  3. "The tobacco mosaic virus particle: structure and assembly". Philosophical Transactions of the Royal Society of London. Series B, Biological Sciences. 354 (1383): 531–5. March 1999. doi:10.1098/rstb.1999.0404. PMC 1692534. PMID 10212932.
  4. "Nucleotide sequence of tobacco mosaic virus RNA". Proceedings of the National Academy of Sciences of the United States of America (in English). 79 (19): 5818–22. October 1982. Bibcode:1982PNAS...79.5818G. doi:10.1073/pnas.79.19.5818. PMC 347001. PMID 6964389.{{cite journal}}: CS1 maint: unrecognized language (link)
  5. "Sequence: V01408.1". European Nucleotide Archive (in English). EMBL- EBI. Retrieved 28 March 2020. International central site for archiving nucleic acid sequence. The reference standard in international science.{{cite web}}: CS1 maint: unrecognized language (link)
  6. "Management of Tobacco Mosaic Virus through Natural Metabolites" (PDF). Records of Natural Products: 404. Jan 16, 2018.
  7. "Optical trapping and manipulation of viruses and bacteria". Science. 235 (4795): 1517–20. March 1987. Bibcode:1987Sci...235.1517A. doi:10.1126/science.3547653. PMID 3547653.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

പുറംകണ്ണികൾ

[തിരുത്തുക]