Jump to content

ശാസ്ത്രചരിത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ന്യൂട്ടന്റെ പ്രതിഫലന ദൂരദർശിനി

ശാസ്ത്രത്തിന്റെയും ശാസ്ത്രാവബോധത്തിന്റെയും വളർച്ചയെക്കുറിച്ചുള്ള പഠനമാണ് ശാസ്ത്രചരിത്രം. പ്രാകൃതികശാസ്ത്രവും സാമൂഹികശാസ്ത്രവും ഇതിലുൾപ്പെടുന്നു. ലോകത്തെക്കുറിച്ച് അനുഭവസിദ്ധവും താത്ത്വികമായതും പ്രായോഗികമായി ലഭിച്ചതുമായ അറിവുകളുടെ സഞ്ചയമാണ് ശാസ്ത്രം. ശാസ്ത്രജ്ഞർ നിരന്തരമായ നിരീക്ഷണങ്ങളും പരീക്ഷങ്ങളും പ്രവചനങ്ങളും ഉപയോഗിച്ച് ഈ സഞ്ചയം പുഷ്ടിപ്പെടുത്തുന്നു.

ശാസ്ത്രജ്ഞൻ എന്ന വാക്ക് തന്നെ 19 ആം നൂറ്റാണ്ടിൽ വില്യം വെവേൽ ആദ്യമായി ഉപയോഗിച്ചതാണ്.[1] അതിനുമുൻപ് ശാസ്ത്രാന്വേഷകർ അവരെ പ്രാകൃതിക തത്ത്വചിന്തകർ എന്ന് വിശേഷിപ്പിച്ചിരുന്നു. മധ്യകാലത്തിനു മുൻപ് തന്നെ പ്രായോഗികമായ ശാസ്ത്രാന്വേഷണങ്ങൾ നടന്നിരുന്നു. അതേ കാലത്തു തന്നെ ശാസ്ത്രീയ സമീപനവും ഉപയോഗപ്പെടുത്തിയിരുന്നു. ആധുനിക കാലത്തിന്റെ തുടക്കത്തിലാണ് ആധുനിക ശാസ്ത്രം വളർന്നു തുടങ്ങിയത്, പ്രത്യേകിച്ച് യൂറോപ്പിലെ ശാസ്ത്രീയ നവോത്ഥാനകാലമായ 16 , 17 നൂറ്റാണ്ടുകളിൽ.[2] പരമ്പരാഗതമായി ശാസ്ത്രചരിത്രകാരന്മാർ ശാസ്ത്രത്തിന്റെ ആദ്യ കാൽവെപ്പുകളും കൂടി ഉൾക്കൊള്ളും വിധമാണ് ശാസ്ത്രത്തെ നിർവചിച്ചിരിക്കുന്നത്.[3]

തെളിയിക്കപ്പെട്ട തത്ത്വങ്ങൾ അന്ധവിശ്വാസങ്ങളെ മാറ്റി അവിടെ പ്രതിഷ്ഠിക്കപ്പെടുന്ന പുരോഗനോന്മുഖമായ അറിവിന്റെ വളർച്ചയാണ് പതിനെട്ടാം നൂറ്റാണ്ടുമുതൽ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം വരെ നടന്നുകൊണ്ടിരുന്നത്. ഇക്കാലത്തെ ശാസ്ത്രചരിത്രത്തിൽ മുന്നിൽ നിൽക്കുന്നത് പ്രാകൃതിക ശാസ്ത്രങ്ങളും ജീവശാസ്ത്രവുമാണ്. ചരിത്രത്തിന്റെ സമീപകാല പുനർവായനകളിൽ പരസ്പരം മത്സരിക്കുന്ന ശൈലികളളെ ബൗദ്ധികവും സാംസ്കാരികവും സാമ്പത്തികവും രാഷ്ട്രീയവുമായ മൂശയിൽ സ്ഫുടം ചെയ്യുന്നതായി വിവരിക്കുന്നു. എന്നാൽ ഈ ചിന്താസരണിക്ക് ചരിത്രകാരന്മാരിൽനിന്നു തന്നെ എതിർപ്പും നേരിടുന്നുണ്ട്. കാരണം അവർ ശാസ്ത്രത്തെ തുല്യതയില്ലാത്ത ശൈലികളുടെ സ്വരച്ചേർച്ചയില്ലാത്ത വ്യവസ്ഥയായി വിവക്ഷിക്കുന്നു. ഇത് യഥാർത്ഥ മുന്നേറ്റത്തിന് പകരം മുന്നേറ്റത്തിന്റെ പ്രതീതി മാത്രം ഉളവാക്കുന്നതുകൊണ്ടാണ് എതിർപ്പുകൾ നിലനിൽക്കുന്നത്.[4]

അവലംബം

[തിരുത്തുക]
  1. "Whewell and the coining of 'scientist' in the Quarterly Review » Science Comma". blogs.kent.ac.uk. Retrieved 2016-10-19.
  2. Hendrix, Scott E. (2011). "Natural Philosophy or Science in Premodern Epistemic Regimes? The Case of the Astrology of Albert the Great and Galileo Galilei". Teorie vědy / Theory of Science. 33 (1): 111–132. Retrieved 20 February 2012.
  3. "For our purpose, science may be defined as ordered knowledge of natural phenomena and of the relations between them." William C. Dampier-Whetham, "Science", in Encyclopædia Britannica, 11th ed. (New York: 1911); "Science comprises, first, the orderly and systematic comprehension, description and/or explanation of natural phenomena and, secondly, the [mathematical and logical] tools necessary for the undertaking." Marshall Clagett, Greek Science in Antiquity (New York: Collier Books, 1955); "Science is a systematic explanation of perceived or imaginary phenomena, or else is based on such an explanation. Mathematics finds a place in science only as one of the symbolical languages in which scientific explanations may be expressed." David Pingree, "Hellenophilia versus the History of Science", Isis 83, 559 (1982); Pat Munday, entry "History of Science", New Dictionary of the History of Ideas (Charles Scribner's Sons, 2005).
  4. Kuhn, T., 1962, "The Structure of Scientific Revolutions", University of Chicago Press, p. 137: "Partly by selection and partly by distortion, the scientists of earlier ages are implicitly presented as having worked upon the same set of fixed problems and in accordance with the same set of fixed canons that the most recent revolution in scientific theory and method made seem scientific."
"https://ml.wikipedia.org/w/index.php?title=ശാസ്ത്രചരിത്രം&oldid=3086070" എന്ന താളിൽനിന്ന് ശേഖരിച്ചത്