അണ്ഡാശയ അർബുദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അണ്ഡാശയ അർബുദം
സ്പെഷ്യാലിറ്റിഅർബുദ ചികിൽസ Edit this on Wikidata

അണ്ഡാശയത്തിൽ രൂപപ്പെടുന്ന അർബുദമാണ് അണ്ഡാശയ അർബുദം അഥവാ ഒവേറിയൻ കാൻസർ. സ്ത്രീകളിൽ ലിംഗകോശങ്ങളായ അണ്ഡങ്ങൾ ഉത്പാദിപ്പിക്കുന്ന ഓവൽ ആകൃതിയിലുള്ള ഭാഗങ്ങളാണ് അണ്ഡാശയങ്ങൾ. സ്ത്രീഹോർമോണുകളായ എസ്ട്രോജൻ, പ്രൊജസ്ട്രോൺ എന്നിവയും ഇവയാണ് ഉത്പാദിപ്പിക്കുന്നത്. ഇരുപത്തിയെട്ടുദിവസം കൂടുമ്പോൾ ആവർത്തിക്കുന്ന ആർത്തവ ചക്രത്തിനിടയിൽ ഒന്നിടവിട്ട് ഓരോ അണ്ഡാശയത്തിൽ നിന്നും ഓരോ അണ്ഡങ്ങൾ വീതം ഉത്സർജ്ജിക്കപ്പെടുന്നു. സ്ത്രീകളുടെ പ്രത്യുത്പാദനവ്യവസ്ഥയിലെ മുഖ്യഭാഗമായ ഈ അണ്ഡാശയങ്ങളിൽ ഒന്നിലോ രണ്ടെണ്ണത്തിലുമോ അർബുദം രൂപപ്പെടാവുന്നതാണ്.[1] ഉദരx വീർത്തിരിക്കുന്ന അവസ്ഥ(ബ്ലോട്ടിംഗ്), ഇടുപ്പെല്ലിനുള്ള വേദന, ഭക്ഷണം കഴിക്കുന്നതിനുള്ള പ്രയാസം, കൂടെക്കൂടെയുള്ള മൂത്രമൊഴിക്കൽ എന്നിവയാണ് അണ്ഡാശയാർബുദത്തിന്റെ ലക്ഷണങ്ങൾ. എന്നാൽ മറ്റ് മിക്ക രോഗങ്ങൾക്കും ഇവ ലക്ഷണങ്ങളായി വന്നേക്കാം.

അണ്ഡാശയങ്ങളിൽ രൂപപ്പെടുന്ന ദ്രവം നിറച്ച സഞ്ചികൾ പോലുള്ള പ്രത്യേകതരം വളർച്ചയാണ് ഒവേറിയൻ സിസ്റ്റുകൾ. ഏറെക്കുറെ ഇവ തനിയെ അപ്രത്യക്ഷമാകുമെങ്കിലും നിലനിൽക്കുന്ന വളർച്ചകളെ സഗൗരവം ഡോക്ടറുടെ സഹായത്താൽ നീക്കം ചെയ്യേണ്ടതാണ്. എന്നാൽ അണ്ഡാശയത്തിന്റെ ഉപരിതലത്തിലെ ആവരണത്തിലോ അണ്ഡം ഉത്പാദിപ്പിക്കുന്ന കോശങ്ങളിലോ അണ്ഡാശയത്തിന് ചുറ്റുമുള്ള കലളിലോ അർബുദം രൂപപ്പെടാവുന്നതാണ്. അണ്ഡാശയത്തിൽ നിന്ന് അണ്ഡങ്ങളെ പുറത്തേയ്ക്ക് നയിക്കുന്ന ഓവിഡക്റ്റ് (Oviduct) അഥവാ ഫാളോപ്പ്യൻ ട്യൂബ് (Fallopian tube) അണ്ഡാശയങ്ങളിൽ അർബുദം രൂപപ്പെടുന്നതിന് കാരണമകുന്നു. [2]ഇത്തരത്തിൽ രൂപപ്പെടുന്ന അർബുദം അണ്ഡാശയത്തിൽ നിന്നും വേർപെട്ട് രക്തത്തിലൂടെയും ലിംഫിലൂടെയും മറ്റ് ലകളിലേയ്ക്കും അവയവങ്ങളിലേയ്ക്കും വ്യാപിക്കുന്നു. ഷെഡ്ഡിംഗ് എന്നാണ് ഈ അവസ്ഥയ്ക്കുള്ള പേര്. ഇവ ഇതരസ്ഥലങ്ങളിൽ വീണ്ടും മുഴകൾ രൂപപ്പെടുത്തുകയും അടിവയറ്റിൽ ദ്രവം കെട്ടിക്കിടക്കുന്ന (അസൈറ്റിസ്) അവസ്ഥ രൂപപ്പെടുത്തുകയും ചെയ്യുന്നു. [3]

വിവിധതരം അണ്ഡാശയാർബുദങ്ങൾ[തിരുത്തുക]

കാരണങ്ങൾ[തിരുത്തുക]

ജനിതകകാരണങ്ങൾ[തിരുത്തുക]

ചികിത്സ[തിരുത്തുക]

ശസ്ത്രക്രിയ[തിരുത്തുക]

റേഡിയേഷൻ ചികിത്സ[തിരുത്തുക]

കീമോതെറാപ്പി[തിരുത്തുക]

പുതിയ കണ്ടെത്തലുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-06-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-06-11.
  2. Piek JM, van Diest PJ, Verheijen RH (2008). "Ovarian carcinogenesis: an alternative hypothesis". Adv. Exp. Med. Biol. Advances in Experimental Medicine and Biology 622: 79–87. doi:10.1007/978-0-387-68969-2_7. ISBN 978-0-387-68966-1. PMID 18546620.
  3. കാൻസറിനെക്കുറിച്ച് അറിയേണ്ടതെല്ലാം, ഡോ.എം. കൃഷ്ണൻനായർ, ഡോ. പി.ജി. ബാലഗോപാൽ, മാതൃഭൂമി ബുക്സ്, 2007, പേജ് 334-340
"https://ml.wikipedia.org/w/index.php?title=അണ്ഡാശയ_അർബുദം&oldid=3622854" എന്ന താളിൽനിന്ന് ശേഖരിച്ചത്