ജെയിൻ ഗുഡാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെയിൻ ഗുഡാൾ
ഡി. ബി. ഇ.
ജനനം (1934-04-03) 3 ഏപ്രിൽ 1934 (വയസ്സ് 84)
ലണ്ടൻ, ബ്രിട്ടൻ
ബിരുദം ന്യൂൻഹം കോളേജ്, കേംബ്രിഡ്ജ്
ഡാർവിൻ കോളേജ്, കേംബ്രിഡ്ജ്
ഡോക്ടറേറ്റിനുള്ള ഉപദേശകൻ റോബർട് ഹൈൻഡ്
അറിയപ്പെടുന്നത് ചിമ്പാൻസികളെപ്പറ്റിയുള്ള പഠനം, മൃഗസംരക്ഷണം
പ്രധാന പുരസ്കാരങ്ങൾ ഡി. ബി. ഇ. (2004)

1934 ഏപ്രിൽ മൂന്നിന് ജനിച്ച ജെയിൻ ഗുഡാൽ പ്രൈമേറ്റുകളെക്കുറിച്ചും നരവംശശാസ്ത്രത്തെക്കുറിച്ചും മൃഗസ്വഭാവങ്ങളെക്കുറിച്ചും പഠനവും ഗവേഷണവും നടത്തുന്ന ലോകപ്രസിദ്ധിയാർജ്ജിച്ച ഒരു വ്യക്തിയാണ്. ഐക്യരാഷ്ട്രസഭയുടെ സമാധാനവാഹകയും ആണ് ശ്രീമതി ഗുഡാൽ.ചിമ്പാൻസികളെപ്പറ്റിയുള്ള അറിവിൽ ലോകത്തെ ഏറ്റവും അഗ്രഗണ്യയായാണ് ഗുഡാലിനെ കരുതുന്നത്. ടാൻസാനിയയിലെ ഗൊംബെ സ്ടീം നാഷണൽ പാർക്കിൽ ചിമ്പാൻസികളുടെ കുടുംബ-സാമൂഹ്യ ജീവിതത്തെക്കുറിച്ച് 45 വർഷം നീണ്ടുനിന്ന പഠനങ്ങളാണ് ഇവരെ ഏറ്റവും ശ്രദ്ധേയയാക്കിയത്. മൃഗസംരക്ഷണപ്രവർത്തനങ്ങളിലും ഗുഡാലിന്റെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമാണ്.

ചിമ്പാൻസികളെ പഠിച്ച ജെയിൻ ഗുഡാലും, ഒറാംഗ് ഉട്ടാങ്ങുകളെ നീരിക്ഷിച്ച ബിറുത്തെ ഗാൽഡികാസും, ഗൊറിലകളെ പഠനവിധേയമാക്കിയ ഡയാൻ ഫോസിയും കൂടിചേരുന്ന വനിത പ്രൈമെറ്റോളജി ത്രിമൂർത്തികൾ ട്രൈമേറ്റ്സ് എന്ന് ഓമനപൂർവ്വം വിളിക്കപ്പെട്ടിട്ടുണ്ട്.

വിഖ്യാതനായ നരവംശ ശാസ്ത്രജ്ഞൻ ലൂയി ലീക്കിയുടെ ശിഷ്യ/സഹപ്രവർത്തകരായിരുന്ന മൂവരേയും ലീക്കി മാലാഖമാർ (Leakeys Angels) എന്നും വിളിക്കപ്പെട്ടിട്ടുണ്ട്. ഏറെ ജനപ്രിയമായിരുന്ന ചാർളീസ് ഏഞ്ചൽസ് (Charleys Angels) എന്ന ടെലിവിഷൻ സീരിയലിന്റെ ചുവടു പിടിച്ച് നൽകപ്പെട്ട പേരാണിത്. ത്രിമൂർത്തികളിലെ ഗാൾഡിക്കാസ് തന്നെ കണ്ടുപിടിച്ച ഈ പേരിനു ഇന്ന് സാർവ്വത്രിക പ്രസിദ്ധി ലഭിച്ചു കഴിഞ്ഞു.

ജീവിതത്തിലെ ആദ്യ കാലം[തിരുത്തുക]

1934-ൽ ഇംഗ്ലണ്ടിൽ ജനിച്ച ഗുഡാലിന് ചെറുപ്പത്തിൽ തന്നെ തന്റെ പിതാവ് നൽകിയ ജൂബിലി എന്ന് പേരുള്ള ഒരു ചിമ്പാൻസിയുടെ പാവയിൽ നിന്നാണ് അവരുടെ മൃഗസ്നേഹം ആരംഭിക്കുന്നത്. ഇപ്പോഴും അവർ അത് സൂക്ഷിച്ചുവച്ചിട്ടുണ്ട്.

ആഫ്രിക്കയിൽ[തിരുത്തുക]

ആഫ്രിക്കയോടും മൃഗങ്ങളോടും വലിയ സ്നേഹം പുലർത്തിയിരുന്ന ഗുഡാൽ അന്ന് ബ്രിട്ടന്റെ കീഴിലായിരുന്ന ടാൻസാനിയയിൽ ആയിരുന്നു ചിമ്പാൻസികളെക്കുറിച്ചുള്ള പഠനത്തിൽ ഏർപ്പെട്ടത്.

അംഗീകാരങ്ങൾ[തിരുത്തുക]

പരിസ്ഥിതിക്കുവേണ്ടിയും മൃഗസ്നേഹത്തിനുവേണ്ടിയും എന്നും നിലകൊണ്ടിട്ടുള്ള ഗുഡാലിനെത്തേടി നിരവധി പുരസ്കാരങ്ങൾ എത്തുകയുണ്ടായി. ധാരാളം പുസ്തകങ്ങളും സിനിമകളും അവരെക്കുറിച്ച് ഉണ്ടായിട്ടുണ്ട്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജെയിൻ_ഗുഡാൽ&oldid=2785183" എന്ന താളിൽനിന്നു ശേഖരിച്ചത്