Jump to content

പ്രൈമേറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രൈമേറ്റുകൾ[1]
Temporal range: Late Paleocene–recent
ഒലീവ് ബബൂൺ, Papio anubis
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Infraclass:
Superorder:
Order:
Primates

Linnaeus, 1758
Families
Range of the non-human primates (green)

മനുഷ്യനും കുരങ്ങുകളും തുടങ്ങിയ സസ്തനികൾ ഉൾപ്പെടുന്ന ഗോത്രമാണ് പ്രൈമേറ്റ് ഗോത്രം (Primate (pronounced /ˈpraɪmeɪt/ ലത്തീൻ: "പ്രധാനപ്പെട്ട, ഒന്നാമത്തെ"[2]), ലീമറുകൾ, ടാർസിയർ എന്നിവ ഉൾക്കൊള്ളുന്ന പ്രോസിമിയനുകൾ കുരങ്ങുകളും ആൾക്കുരങ്ങുകളും ഉൾപ്പെടുന്ന സിമിയനുകൾ [3] എന്നിവ ഉൾക്കൊള്ളുന്ന ഈ ഗോത്രത്തിൽ മനുഷ്യനെ ഒഴിച്ചുനിർത്തിയാൽ മിക്കവാറും എല്ലാ പ്രൈമേറ്റുകളും അമേരിക്കൻ വൻകരകൾ, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ ഉഷ്ണമേഖലയിലോ ഉപോഷ്ണമേഖലയിലോ ആണ് കാണപ്പെടുന്നത് [a] .[4] 30 grams (1.1 oz) തൂക്കം വരുന്ന മാഡം ബെർഥെ ലീമർ മുതൽ 200 kilograms (440 lb) തൂക്കം വരുന്ന മൗണ്ടൻ ഗൊറില്ല വരെ പ്രൈമേറ്റ് ഗോത്രത്തിലുണ്ട്.

ഇപ്പോൾ ലഭ്യമായ ഫോസിലുകൾ തെളിവുകൾ പ്രകാരം പ്രൈമേറ്റുകളുടെ മുൻഗാമികൾ കൃറ്റേഷ്യസ് യുഗത്തിന്റെ അവസാനം 6.5 കോടി വർഷങ്ങൾക്ക് മുൻപേ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു.[5]

വ്യത്യസ്ത പരിസ്ഥിതികളിൽ ജീവിക്കാൻ കഴിയുന്ന പ്രൈമേറ്റുകളിൽ പലതും മരങ്ങളിൽ നിവസിക്കുന്നില്ലെങ്കിലും മരം കയറാൻ കഴിയുന്നവയാണ്,ഇവ മരങ്ങളിൽനിന്നും മരങ്ങളിലേക്ക് ചാടിയും രണ്ട് കാലുകളിലോ കൈകാലുകളിലോ നടന്നോ ആണ് സഞ്ചരിക്കുന്നത്. മറ്റ് സസ്തനികളെ അപേക്ഷിച്ച് വലിപ്പം കൂടുതലുള്ള തലച്ചോർ പ്രൈമേറ്റുകളുടെ മറ്റൊരു പ്രത്യേകതയാണ്. കുരങ്ങുകൾ, ആൾക്കുരങ്ങുകൾ എന്നിവയിൽ ലീമർ, ലോറിസുകൾ എന്നിവയെയും മറ്റു സസ്തനികളെയും അപേക്ഷിച്ച് ഘ്രാണശക്തി കുറവാണെങ്കിലും രണ്ട് കണ്ണുകളും ഉപയോഗിക്കുന്ന സ്റ്റീരിയോസ്കോപ്പിക് കാഴ്ച ഒരു പ്രത്യേകതയാണ്. മൂന്നു നിറങ്ങൾ ഉപയോഗിച്ചുള്ളാ കാഴ്ച(Trichromacy), (Prehensility). ഈ ഗോത്രത്തിൽപെട്ട പല ജീവികളിലും ആൺ-പെൺ വ്യത്യാസം (ശരീരഭാരം, നിറം, ഉളിപ്പല്ലിന്റെ വലിപ്പം) പ്രകടമാണ്. സമാനവലിപ്പമുള്ള ഉരഗങ്ങളെ അപേക്ഷിച്ച് പ്രൈമേറ്റുകൾ പ്രായപൂർത്തിയാകാൻ കൂടുതൽ സമയം എടുക്കുമെങ്കിലും പൊതുവേ ഇവയുടെ ആയുർദൈർഘ്യം കൂടുതലാണ്. ചില പ്രൈമേറ്റുകൾ ഏകാന്തരായാണ് വസിക്കുന്നതെങ്കിലും ചിലവ നൂറുകണക്കിന് അംഗങ്ങളുള്ള കൂട്ടങ്ങളായും ചിലവ ആൺ-പെൺ ജോടികളായും വസിക്കുന്നു.

പരിണാമം

[തിരുത്തുക]
Euarchontoglires  
Glires 

Rodentia (rodents)

Lagomorpha (rabbits, hares, pikas)

 Euarchonta 

Scandentia (treeshrews)

Primatomorpha

Dermoptera (colugos)

Plesiadapiformes

Primates

സസ്തനികളിലെ യൂത്തീരിയയുടെ ഉപരിനിരയായ യൂആർക്കോന്റോഗ്ലൈയെർസിലാണ് പ്രൈമേറ്റുകളെ ഉൾപ്പെടുത്തിയിരിക്കുന്നത്. 5.5 കോടി വർഷത്തിനും 5.8 കോടി വർഷത്തിനും ഇടക്ക് അന്ത്യ പാലിയോസീൻ കാലത്ത് ജീവിച്ചിരുന്ന പ്ലെസിയാഡപിസ് [6][7] എന്ന പ്രൈമേറ്റ് ഫോസിൽ ആണ് ഇപ്പോൾ ലഭ്യമായ ഏറ്റവും പഴക്കമുള്ള ഫോസിൽ എന്നിരിക്കിലും പ്രൈമേറ്റുകളുടെ വംശാവലിക്ക് 6.5 കോടി വർഷത്തോളം പഴക്കമുണ്ടെന്ന് പൊതുവേ കരുതിപ്പോരുന്നു[8] മോളിക്യുലർ ക്ലോക്ക് സിദ്ധാന്തം ഉപയോഗിച്ചുള്ള ചില പഠനങ്ങൾ പ്രൈമേറ്റുകളുടെ ആവിർഭാവം ഏകദേശം 8.5 കോടി വർഷം മുമ്പേ മദ്ധ്യ-ക്രിറ്റേഷ്യസ് കാലത്താണെന്ന് പറയുന്നു.[9][10][11]


അവലംബം

[തിരുത്തുക]
  1. Groves, C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. pp. 111–184. ISBN 0-801-88221-4. {{cite book}}: |edition= has extra text (help); |editor= has generic name (help); Check date values in: |date= (help)CS1 maint: multiple names: editors list (link)
  2. "Primate". Merriam-Webster Online Dictionary. Merriam-Webster. Retrieved 2008-07-21.
    From Old French or French primat, from a noun use of Latin primat-, from primus ("prime, first rank"). The English singular primate was derived via back-formation from the Latin inflected form. Linnaeus thought this the "highest" order of mammals
  3. Goodman, M., Tagle, D. A., Fitch, D. H., Bailey, W., Czelusniak, J., Koop, B. F., Benson, P. & Slightom, J. L. (1990). "Primate evolution at the DNA level and a classification of hominoids". Journal of Molecular Evolution. 30 (3): 260–266. doi:10.1007/BF02099995. PMID 2109087.{{cite journal}}: CS1 maint: multiple names: authors list (link)
  4. "Primate". Encyclopædia Britannica Online. Encyclopædia Britannica, Inc. 2008. Retrieved 2008-07-21.
  5. Helen J Chatterjee, Simon Y.W. Ho , Ian Barnes & Colin Groves (2009). "Estimating the phylogeny and divergence times of primates using a supermatrix approach". BMC Evolutionary Biology. 9: 259. doi:10.1186/1471-2148-9-259. PMC 2774700. PMID 19860891.{{cite journal}}: CS1 maint: multiple names: authors list (link) CS1 maint: unflagged free DOI (link)
  6. "Nova - Meet Your Ancestors". PBS. Retrieved 2008-10-24.
  7. "Plesiadapis" (PDF). North Dakota Geological Survey. Retrieved 2008-10-24.
  8. Williams, B.A.; Kay, R.F.; Kirk, E.C. (2010). "New perspectives on anthropoid origins". Proceedings of the National Academy of Sciences. 107 (11): 4797–4804. doi:10.1073/pnas.0908320107. PMC 2841917. PMID 20212104.
  9. Lee, M. (1999). "Molecular Clock Calibrations and Metazoan Divergence Dates". Journal of Molecular Evolution. 49 (3): 385–391. doi:10.1007/PL00006562. PMID 10473780. {{cite journal}}: Unknown parameter |month= ignored (help)
  10. "Scientists Push Back Primate Origins From 65 Million To 85 Million Years Ago". Science Daily. Retrieved 2008-10-24.
  11. Tavaré, S., Marshall, C. R., Will, O., Soligo, C. & Martin R.D. (April 18, 2002). "Using the fossil record to estimate the age of the last common ancestor of extant primates". Nature. 416 (6882): 726–729. doi:10.1038/416726a. PMID 11961552.{{cite journal}}: CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=പ്രൈമേറ്റ്&oldid=3775341" എന്ന താളിൽനിന്ന് ശേഖരിച്ചത്