കവാടം:ജീവശാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കവാടം:Biology എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മാറ്റിയെഴുതുക  

ജീവശാസ്ത്രം

ജീവനെക്കുറിച്ചും ജീവികളെക്കുറിച്ചും പ്രതിപാദിക്കുന്ന ശാസ്ത്രശാഖയാണ് ജീവശാസ്ത്രം. ഇത് ഇംഗ്ലീഷിൽ ബയോളജി (biology) എന്നറിയപ്പെടുന്നു. ജീവൻ എന്നർഥമുള്ള ബയോസ് എന്ന ഗ്രീക്ക് പദവും പഠനം എന്നർഥമുള്ള ലോഗോസ് എന്ന ഗ്രീക്ക് പദവും ചേർന്നാണ് ബയോളജി എന്ന പദം ഉണ്ടായിരിക്കുന്നത്. ജീവജാലങ്ങളിൽ രണ്ട് മുഖ്യവിഭാഗങ്ങളാണ് ഉള്ളത് - സസ്യങ്ങളും ജന്തുക്കളും. അതുകൊണ്ട് ജീവശാസ്ത്രത്തെ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. സസ്യങ്ങളെക്കുറിച്ചുള്ള പഠനം സസ്യശാസ്ത്രം എന്നും ജന്തുക്കളെക്കുറിച്ചുള്ള പഠനം ജന്തുശാസ്ത്രം എന്നും അറിയപ്പെടുന്നു.

ഇന്ന് ഫെബ്രുവരി 28, 2020
മാറ്റിയെഴുതുക  

തിരഞ്ഞെടുത്ത ലേഖനം:
ഉപ്പൂപ്പൻ

ഉപ്പൂപ്പൻ

കേരളത്തിൽ കാണാവുന്ന ഒരു പക്ഷിയാണ് ഉപ്പൂപ്പൻ. ഹുപ്പു എന്നും വിളിക്കുന്നു (ശാസ്ത്രീയനാമം: Upupa epops; ഇംഗ്ലീഷ് : Hoopoe Bird). ആഫ്രിക്കയിലും ഏഷ്യയിലും യൂറോപ്പിലും നിരവധി ഉപജാതികളായി കണ്ടുവരുന്ന ഈ പക്ഷി ഇസ്രയേലിന്റെ ദേശീയപക്ഷിയുമാണ്. മലയാളമടക്കം ഒട്ടുമിക്ക ഭാഷകളിലും ഈ പക്ഷിയുടെ പേര് ഇവ സൃഷ്ടിക്കുന്ന ശബ്ദത്തിൽ നിന്നും സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണ്. ശാസ്ത്രീയനാമവും അങ്ങനെ തന്നെ. ലോകത്തെമ്പാടുമായി ഒൻപത് ഉപജാതികളെയെങ്കിലും കാണപ്പെടുന്നു. ഉപജാതികൾ നിറത്തിന്റെ ഏറ്റക്കുറച്ചിലിനാലും വലിപ്പവ്യത്യാസത്താലുമാണ് വ്യത്യസ്തമായിരിക്കുന്നത്. പുതിയാപ്ല പക്ഷി എന്നും വിളിക്കപ്പെടാറുണ്ട്. ആൺപക്ഷിയും പെൺപക്ഷിയും തമ്മിൽ വ്യത്യാസമുണ്ടാകാറില്ല. തലയിൽ മുന്നിൽ നിന്ന് പിന്നിലോട്ട് വിശറി പോലുള്ള കിരീട തൂവലുകളാണ് പക്ഷിയുടെ പ്രധാന പ്രത്യേകത.

...പത്തായം കൂടുതൽ വായിക്കുക...
മാറ്റിയെഴുതുക  

നിങ്ങൾക്കറിയാമോ...

Ackee 001.jpg

...ജമൈക്ക രാജ്യത്തിന്റെ ദേശീയ ഫലമാണ് അക്കി.
...ഒരു മനുഷ്യ വൃക്കയിൽ ഏകദേശം ഒരു ദശലക്ഷം നെഫ്രോണുകളുണ്ട്.
..."സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി" എന്നാണ് ഏലം അറിയപ്പെടുന്നത്.
...ചൈനീസ് പുതുവർഷത്തിൽ, മന്ദാരിൻ ഓറഞ്ച് / ടാൻജീരിൻ / സാറ്റ്സുമാസ് എന്നിവ സമൃദ്ധിയുടെയും ഐശ്വര്യത്തിൻറെയും പരമ്പരാഗത ചിഹ്നങ്ങളായി കരുതപ്പെടുന്നു.
..."പച്ച സ്വർണ്ണം" എന്നറിയപ്പെടുന്നത് വാനിലയാണ്.

കൂടുതൽ കൗതുക കാര്യങ്ങൾ...
Qantassaurus skel aus.jpg

ദിനോസറുകൾ ഭൂമിയിൽ ആവിർഭവിക്കുന്നത് ഏകദേശം 230 ദശലക്ഷം വർഷങ്ങൾക്കു മുൻപ് അന്ത്യ ട്രയാസ്സിക് കാലത്താണ്. തുടക്ക ജുറാസ്സിക് കാലം തൊട്ട് അന്ത്യ ക്രിറ്റേഷ്യസ് വരെ ഭൂമിയിൽ ഏറ്റവും പ്രാതിനിധ്യമുള്ള ജീവിയും ദിനോസറുകളായിരുന്നു. ദിനോസറുകൾ ജീവിച്ചിരുന്ന കാലയളവിൽ ഓസ്ട്രേലിയ ദക്ഷിണധ്രുവത്തിന്റെ ഭാഗം ആയിരുന്നു. ഏകദേശം 45 ദശ ലക്ഷം വർഷങ്ങൾക്കു മുൻപാണ്‌ ഓസ്ട്രേലിയ അന്റാർട്ടിക്കയിൽ നിന്നും വേർപെട്ട് ഒരു സ്വതന്ത്ര ഭൂഖണ്ഡമായത്. അതുകൊണ്ട് തന്നെ ഇവിടെ നിന്നും കിട്ടിയ പല ഫോസ്സിലുകളും വളരെ സാമ്യം ഉള്ളവയാണ്.

...പത്തായം കൂടുതൽ വായിക്കുക...
മാറ്റിയെഴുതുക  

പുതിയ ലേഖനങ്ങൾ...


മാറ്റിയെഴുതുക  

തിരഞ്ഞെടുത്ത ചിത്രം

Chrysanthemum 'Enbee Wedding Golden' and 'Feeling Green'.JPG

ജമന്തി


ഛായാഗ്രഹണം: Andy Mabbett

...പത്തായം
മാറ്റിയെഴുതുക  

ജീവശാസ്ത്ര വാർത്തകൾ

സെപ്റ്റംബർ 24, 2019- അരുണാചൽ പ്രദേശിലെ നിത്യഹരിത വനമേഖലയിൽ നിന്നും പുതിയൊരിനം തവളയെ (മൈക്രോഹൈല ഇയോസ്) കണ്ടെത്തി.(3),(4)

സെപ്റ്റംബർ 19, 2019- വള്ളിപ്പാല വർഗത്തിൽപെടുന്ന പുതിയ സസ്യത്തെ (ടൈലോഫോറ ബാലകൃഷ്ണാനീ) വയനാടൻ മലനിരകളിൽ നിന്നും കണ്ടെത്തി.(1),(2)


കൂടുതൽ വാർത്തകൾ
മാറ്റിയെഴുതുക  

വർഗ്ഗങ്ങൾ

DNA animation.gif
മാറ്റിയെഴുതുക  

താങ്കൾക്ക് സഹായിക്കാനാകുന്നവ

മലയാളം വിക്കിപീഡിയയിലെ ജീവശാസ്ത്രലേഖനങ്ങളെ കുറിച്ചു കൂടുതൽ അറിയാനും, ലേഖനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കാനും ജീവശാസ്ത്രം വിക്കിപദ്ധതിയിൽ അംഗമാകൂ

മാറ്റിയെഴുതുക  

തിരഞ്ഞെടുത്ത വാക്ക്

ഫ്രൂട്ട് കാർവിംഗ്

പഴങ്ങളിലും പച്ചക്കറികളിലും കൊത്തുവേല ചെയ്ത് അലങ്കാര വസ്തുക്കളാക്കി മാറ്റുന്നതാണ് ഫ്രൂട്ട് കാർവിംഗ്. വെജിറ്റബിൾ കാർവിംഗ് എന്നും ഇത് അറിയപ്പെടുന്നു.
കൂടുതലറിയാൻ...

Purge server cache

"https://ml.wikipedia.org/w/index.php?title=കവാടം:ജീവശാസ്ത്രം&oldid=3287598" എന്ന താളിൽനിന്ന് ശേഖരിച്ചത്