Jump to content

നരവംശജന്തുശാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Anthrozoology എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മനുഷ്യനും മറ്റു ജന്തുക്കളും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ച് പഠിക്കുന്ന ഒരു ശാസ്ത്രശാഖയാണ് നരവംശജന്തുശാസ്ത്രം (English: Anthrozoology or human–non-human-animal studies or HAS). നരവംശശാസ്ത്രം, വെറ്ററിനറി ശാസ്ത്രം, മനഃശാസ്ത്രം, വൈദ്യശാസ്ത്രം, വംശശാസ്ത്രം, ജന്തുശാസ്ത്രം എന്നീ ശാസ്ത്രശാഖകളുമായി ഇടകലർന്നുകിടക്കുന്ന ഒരു ശാസ്ത്രശാഖയാണിത്. മനുഷ്യനും ജന്തുക്കളും തമ്മിലുള്ള ബന്ധങ്ങളിൽ മനുഷ്യനും ജന്തുക്കൾക്കും ഉള്ള ഗുണഫലങ്ങളെക്കുറിച്ചും മനുഷ്യനും ജന്തുക്കളും തമ്മിലുള്ള ഇടപെടലുകളെക്കുറിച്ചും ആണ് ഈ ശാസ്ത്രശാഖ പ്രധാനമായും ഊന്നൽ കൊടുക്കുന്നത്.[1] [2]

അവലംബം

[തിരുത്തുക]
  1. https://www.britannica.com/science/anthrozoology
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-09-06. Retrieved 2017-08-20.
"https://ml.wikipedia.org/w/index.php?title=നരവംശജന്തുശാസ്ത്രം&oldid=3805450" എന്ന താളിൽനിന്ന് ശേഖരിച്ചത്