ഇന്ത്യൻ കരസേനയിലെ റാങ്കുകളും പദവികളും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(റാങ്കുകളും പദവികളും (ഇന്ത്യൻ കരസേന) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യൻ കരസേന
Flag of Indian Army.png
ആസ്ഥാനം
ന്യൂ ഡെൽഹി
ചരിത്രവും പാരമ്പര്യവും
ഇന്ത്യൻ സൈനിക ചരിത്രം
ബ്രിട്ടീഷ് ഇന്ത്യൻ കരസേന
ഇന്ത്യൻ നാഷണൽ ആർമി
കരസേനാ ദിവസം: ജനുവരി 15
പടക്കോപ്പുകൾ
ഇന്ത്യൻ കരസേനയുടെ പടക്കോപ്പുകൾ
വിഭാഗങ്ങൾ
ഇന്ത്യൻ കരസേനയിലെ റെജിമെന്റുകൾ
വ്യക്തികൾ
കരസേനാ മേധാവി
പദവികളും മെഡലുകളും

ഇന്ത്യൻ ആർമ്മിയിലെ റാങ്കുകൾ താഴെക്കൊടുക്കുന്നു. പാശ്ചാത്യസേനകളിലെ റാങ്കുകളോട്, പ്രത്യേകിച്ചും ബ്രിട്ടീഷ് കോമൺവെൽത്ത് രാജ്യങ്ങളിലെ സേനകളിലെ റാങ്കുകളോട് സാമ്യമുള്ളവയാണിവ. പാശ്ചാത്യരാജ്യങ്ങളിലേതുപോലെ പരമ്പരാഗത നാമങ്ങളാണ് ഇന്ത്യയിൽ ഇപ്പോഴും നിലനിൽക്കുന്നത്.

ഫീൽഡ് മാർഷൽ[തിരുത്തുക]

ഇന്ത്യയിൽ നിലനിന്നിരുന്ന ഒരു ഓണററി പദവിയാണ് ഫീൽഡ് മാർഷൽ പദവി. ഇപ്പോൾ ഈ പദവി നിലവിലില്ല. എന്നാൽ സാം മനേക്ഷായ്ക്കും കെ.എം. കരിയപ്പയ്ക്കും ഈ പദവി സമ്മാനിച്ചിട്ടുണ്ട്. മറ്റ് സേനാപദവികളിലുള്ള ഓഫീസർമാർ സേവനത്തിൽ നിന്നും വിരമിച്ച ശേഷം പെൻഷൻ നൽകുമ്പോൾ ഇതിൽ നിന്നും വ്യത്യസ്തമായി ഒരു ഫീൽഡ് മാർഷലിന് പെൻഷൻ നൽകുന്നില്ല. പകരം അദ്ദേഹത്തിന്റെ മരണം വരെ ചീഫ് ഓഫ് ആർമി സ്റ്റാഫിന്റേതിന് തുല്യമായ മുഴുവൻ ശമ്പളവും നൽകുന്നു. കൂടാതെ സേനാ ആസ്ഥാനത്ത് അദ്ദേഹത്തിന് സ്വന്തമായി ഓഫീസുമുണ്ടാകും.

ഓഫീസർ റാങ്കുകൾ, പദവികൾ, ശമ്പളസ്കെയിലുകൾ[തിരുത്തുക]

*സെക്കന്റ് ലെഫ്റ്റനന്റ് റാങ്ക് നിലവിലില്ല. പുതുതായി സേനയിൽ പ്രവേശിക്കുന്ന ഓഫീസർമാരെല്ലാം ലെഫ്റ്റനന്റ് പദവിയിലാണ് സേവനം ആരംഭിക്കുന്നത്.

കമ്മീഷൻഡ് ഓഫീസർ റാങ്കുകൾ[തിരുത്തുക]

റാങ്ക് പദവി[1] വിവരങ്ങൾ ശമ്പളവിവരങ്ങൾ
അടിസ്ഥാന ശമ്പളം ഗ്രേഡ് പേ MSP[2]
ജനറൽ ( സ്റ്റാഫ് കമ്മിറ്റി ചീഫുകളുടെ ചെയർമാനോ ചീഫ് ഓഫ് ആർമി സ്റ്റാഫോ മാത്രം വഹിക്കുന്ന പദവി) സുവർണ ബാറ്റണും വാളും പരസ്പരം ക്രോസ് ചെയ്ത് അതിനു മുകളിലായി സുവർണ നക്ഷത്രം, അതിനു മുകളിലായി സിംഹ മുദ്ര 90,000 രൂപ - -
ലെഫ്റ്റനന്റ് ജനറൽ
VCOS
ആർമി കമാണ്ടർ
സുവർണ ബാറ്റണും വാളും പരസ്പരം ക്രോസ് ചെയ്ത് അതിനു മുകളിലായി സിംഹമുദ്ര 80,000 രൂപ - -
ലെഫ്റ്റനന്റ് ജനറൽ
Top 33.3%
by seniority
75,000-80,000 രൂപ
(HAG+) രൂപ 80,000/- വരെ
- -
ലെഫ്റ്റനന്റ് ജനറൽ
(Remainder)
67,000-79,000 രൂപ
(HAG) 79,000 രൂപ വരെ
- -
മേജർ ജനറൽ സുവർണ ബാറ്റണും വാളും പരസ്പരം ക്രോസ് ചെയ്ത് അതിനു മുകളിലായി സുവർണനക്ഷത്രം 37,400-67,000 രൂപ
(PB-4)
10,000 രൂപ -
ബ്രിഗേഡിയർ മൂന്ന് സുവർണനക്ഷത്രങ്ങൾക്ക് മുകളിലായി സിംഹമുദ്ര 8,900 രൂപ 6,000 രൂപ
കേണൽ രണ്ട് സുവർണനക്ഷത്രങ്ങൾക്ക് മുകളിലായി സിംഹമുദ്ര 8,700 രൂപ 6,000 രൂപ
ലെഫ്റ്റനന്റ് കേണൽ ഒരു സുവർണനക്ഷത്രത്തിന് മുകളിലായി സിംഹമുദ്ര 8,000 രൂപ 6,000 രൂപ
മേജർ സുവർണ സിംഹമുദ്ര. 15,600-39,100 രൂപ
(PB-3)
6,600 രൂപ 6,000 രൂപ
ക്യാപ്റ്റൻ മൂന്ന് സുവർണനക്ഷത്രങ്ങൾ 6,100 രൂപ 6,000 രൂപ
ലെഫ്റ്റനന്റ് രണ്ട് സുവർണനക്ഷത്രങ്ങൾ 5,400 രൂപ 6,000 രൂപ
ജൂനിയർ കമ്മീഷൻഡ് ഓഫീസർ (JCO) പദവി
സുബേദാർ മേജർ* റിബണിനു മുകളിലായി സുവർണ സിംഹമുദ്ര
സുബേദാർ* റിബണിനു മുകളിലായി രണ്ട് സുവർണനക്ഷത്രങ്ങൾ
നായിബ് സുബേദാർ* റിബണിനു മുകളിലായി ഒരു സുവർണ നക്ഷത്രം
മറ്റ് റാങ്കുകൾ (OR) പദവി
ക്വാർട്ടർ മാസ്റ്റർ ഹവീൽദാർ 3 വി-സ്ട്രൈപ്പിനൊപ്പം സുവർണ സിംഹമുദ്ര
ഹവിൽദാർ 3 വി-സ്ട്രൈപ്പുകൾ
നായിക് 2 വി-സ്ട്രൈപ്പുകൾ
ലാൻസ് നായിക് 1 വി-സ്ട്രൈപ്പ്
ശിപായി ഒഴിഞ്ഞ തോൾ

വാറന്റ് ഓഫീസർ റാങ്കുകൾ[തിരുത്തുക]

വാറന്റ് ഓഫീസർ റാങ്കുകൾ പദവി
വാറന്റ് ഓഫീസർ (ആർമി പോസ്റ്റൽ സർവീസ്)

കമ്മീഷൻഡ് ഓഫീസർമാരുടെ പട്ടിക[തിരുത്തുക]

ജൂനിയർ കമ്മീഷൻഡ് ഓഫീസർമാരുടെ പട്ടിക[തിരുത്തുക]

Indian Army Ranks Insignia

അവലംബം[തിരുത്തുക]

  1. "Bharat Rakshak:Indian Land Forces". മൂലതാളിൽ നിന്നും 2008-09-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-03-09.
  2. MSP = മിലിട്ടറി സർവ്വീസ് പേ

ഇതും കാണുക[തിരുത്തുക]