സാം മനേക്‌ഷാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സാം മനേക്ഷാ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സാം മനേക്ഷ (ഇടത്)
ഇന്ത്യൻ കരസേന
Flag of Indian Army.png
ആസ്ഥാനം
ന്യൂ ഡെൽഹി
ചരിത്രവും പാരമ്പര്യവും
ഇന്ത്യൻ സൈനിക ചരിത്രം
ബ്രിട്ടീഷ് ഇന്ത്യൻ കരസേന
ഇന്ത്യൻ നാഷണൽ ആർമി
കരസേനാ ദിവസം: ജനുവരി 15
പടക്കോപ്പുകൾ
ഇന്ത്യൻ കരസേനയുടെ പടക്കോപ്പുകൾ
വിഭാഗങ്ങൾ
ഇന്ത്യൻ കരസേനയിലെ റെജിമെന്റുകൾ
വ്യക്തികൾ
കരസേനാ മേധാവി
പദവികളും മെഡലുകളും

ഇന്ത്യൻ കരസേനയുടെ പരമോന്നത പദവിയായ ഫീൽഡ് മാർഷൽ (കരസൈന്യാധിപൻ) എന്ന പദവിയിലെത്തിയ ആദ്യ വ്യക്തിയാണ്‌ സാം ഹോർമുസ്ജി "സാം ബഹാദൂർ" ജംഷെഡ്ജി മനേക്‌ഷാ (ഏപ്രിൽ 3, 1914 - ജൂൺ 27, 2008). നൈനിത്താളിലെ ഷർവുഡ് കോളേജിലും ഡെറാഡൂനിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലും ക്യൂറ്റായിലെ മിലിട്ടറി സ്റ്റാഫ് കോളേജിലുമായിരുന്നു പഠനം.

1934 ഫെബ്രുവരിയിൽ പട്ടാളത്തിൽ ചേർന്ന മനേക് ഷാ രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തു. മിലിട്ടറി സ്റ്റാഫ് കോളേജ് ഡയറക്ടർ, ബ്രിഗേഡിയർ, മേജർ, ജനറൽ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്‌. 1969-ൽ മനേക് ഷാ കരസേനാധിപനായി. 1971-ലെ ഇന്ത്യ-പാക്ക് യുദ്ധത്തിൽ പ്രമുഖമായ പങ്ക്‌ വഹിച്ചു. പട്ടാളക്കാരുടെ പട്ടാളക്കാരനെന്നും ബംഗ്ലാദേശിന്റെ വിമോചകനെന്നും അറിയപ്പെടുന്ന[1] അദ്ദേഹത്തിന് സഹപ്രവർത്തകരുടെ സ്നേഹം പിടിച്ചുപറ്റുന്നതിൽ പ്രത്യേക കഴിവുണ്ടായിരുന്നു.

ഇന്ത്യയുടെ പ്രഥമ ഫീൽഡ് മാർഷലായ മനേക് ഷായ്ക്ക്‌ 1968-ൽ പത്മഭൂഷൺ പുരസ്കാരവും 1972-ൽ പത്മവിഭൂഷൺ പുരസ്കാരവും ലഭിച്ചിട്ടുണ്ട്‌.

മരണം[തിരുത്തുക]

2008 ജൂൺ 27-ന്‌ തമിഴ്‌നാട്ടിലെ വെല്ലിങ്ടണിലുള്ള സൈനികാശുപത്രിയിൽ വച്ച് മരണമടഞ്ഞു. മരണസമയത്ത് അദ്ദേഹത്തിന്‌ 94 വയസുണ്ടായിരുന്നു[1].

അവലംബം[തിരുത്തുക]

  1. 1.0 1.1 http://www.hindu.com/thehindu/holnus/000200806270319.htm
"https://ml.wikipedia.org/w/index.php?title=സാം_മനേക്‌ഷാ&oldid=3105215" എന്ന താളിൽനിന്ന് ശേഖരിച്ചത്