മാരാരിക്കുളം മഹാദേവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ, ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ-ചേർത്തല താലൂക്കുകളുടെയും മാരാരിക്കുളം വടക്ക്-തെക്ക് ഗ്രാമപഞ്ചായത്തുകളുടെയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് മാരാരിക്കുളം മഹാദേവക്ഷേത്രം. മാരനെ (കാമദേവനെ) വധിച്ചശേഷം അത്യുഗ്രഭാവത്തിലിരിയ്ക്കുന്ന ശിവഭഗവാനും ഭഗവാനെ പതിയായി കിട്ടാൻ തപസ്സിരിയ്ക്കുന്ന പാർവ്വതീദേവിയുമാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകൾ. കൂടാതെ ഗണപതി, അയ്യപ്പൻ, സുബ്രഹ്മണ്യൻ, മഹാവിഷ്ണു, നവഗ്രഹങ്ങൾ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്, യക്ഷി എന്നീ ഉപദേവതകളും ക്ഷേത്രത്തിലുണ്ട്. ശിവനും പാർവ്വതിയും പരസ്പരം അഭിമുഖമായും സ്വയംഭൂവായും കുടികൊള്ളുന്ന കേരളത്തിലെ ഏക ക്ഷേത്രമാണിത്. ശിവൻ കിഴക്കോട്ടും പാർവ്വതി പടിഞ്ഞാറോട്ടും ദർശനമായിരിയ്ക്കുന്നു. ഇരുവർക്കും കൊടിമരങ്ങളുണ്ട്. മാരാരിക്കുളം എന്ന സ്ഥലനാമം തന്നെ ക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നു എന്നാണ് വിശ്വാസം (മാരാരി-മാരന്റെ ശത്രു/അന്തകൻ, ശിവൻ). കുംഭമാസത്തിൽ കറുത്ത അഷ്ടമിയ്ക്ക് കൊടികയറി ശിവരാത്രിനാളിൽ പള്ളിവേട്ട കഴിച്ച് അമാവാസിനാളിൽ ആറാട്ടോടുകൂടി സമാപിയ്ക്കുന്ന കൊടിയേറ്റുത്സവമാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. സമുദ്രത്തിൽ ആറാട്ട് നടക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്. എറണാകുളം ജില്ലയിലെ പിറവത്തിനടുത്തുള്ള പടുതോൾ പാഴൂർ മന വക ഊരാണ്മക്ഷേത്രമാണിത്.

l

ചരിത്രം[തിരുത്തുക]

ക്ഷേത്രനിർമ്മിതി[തിരുത്തുക]

ക്ഷേത്രപരിസരവും മതിലകവും[തിരുത്തുക]

ശ്രീകോവിൽ[തിരുത്തുക]

നാലമ്പലം[തിരുത്തുക]