അമാവാസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചന്ദ്രൻ ഭൂമിയെ വലം‌വെക്കുമ്പോൾ ചന്ദ്രന്റെ പ്രകാശിതമായ ഭാഗത്തിൽ വരുന്ന വ്യതിയാനങ്ങളുടെ ചലനചിത്രം. ചന്ദ്രൻ ആന്ദോളനം ചെയ്യുന്നതുപോലെ തോന്നുന്നതിന് ലിബറേഷൻ എന്നാണ് പറയുക

ചന്ദ്രന്റെ ഭൂമിക്കു ചുറ്റുമുള്ള കറക്കത്തിൽ 29 അല്ലെങ്കിൽ 30 ദിവസത്തിൽ ഒന്ന് എന്ന കണക്കിൽ ചന്ദ്രൻ സൂര്യന്റേയും ഭൂമിയുടേയും ഇടയിൽ വരും. ഈ സമയം ചന്ദ്രന്റെ സൂര്യനു എതിരായുള്ള ഭാഗം ഭൂമിയെ അഭിമുഖീകരിക്കുന്നതിനാൽ ചന്ദ്രനെ നഗ്നനേത്രങ്ങൾക്കു ദൃശ്യമാകില്ല. ഇങ്ങനെ ചന്ദ്രന്റെ പ്രകാശിതമല്ലാത്ത ഭാഗം ഭൂമിക്ക് അഭിമുഖമായി വരുന്ന ദിവസമാമാണ് അമാവാസി അഥവാ കറുത്തവാവ്. എന്ന് പറയുന്നത്.

ഭൂമിയെ വലംവയ്ക്കുന്നതിനിടയിൽ, കൃത്യമായ ഇടവേളകളിൽ ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ എത്തിച്ചേരാറുണ്ട്. ആ സമയത്ത് ചന്ദ്രന്റെ ഒരു പകുതി ഭൂമിക്കു നേരെയും മറ്റേ പകുതി സൂര്യനു നേരെയും ആയിരിക്കും. സൂര്യന്റെ നേരെയുള്ള പകുതിയിൽ വെളിച്ചമുണ്ടാകും. നമ്മുടെ നേരെ തിരിഞ്ഞിരിക്കുന്ന മറ്റേ പകുതിയിൽ ഇരുട്ടായിരിക്കും. ചന്ദ്രൻ സ്വയം പ്രകാശിക്കുന്നില്ല എന്നതിനാൽ ആ സമയത്ത് നമുക്ക് ചന്ദ്രനെ കാണാൻ കഴിയില്ല. അങ്ങനെയാണ് അമാവാസി അഥവാ കറുത്ത വാവ് സംഭവിക്കുന്നത്. ഓരോ തവണ ചന്ദ്രൻ ഭൂമിയെ ചുറ്റിവരുമ്പോഴും ഒരിക്കൽ അമാവാസി ഉണ്ടാകും. ഒരു വർഷത്തിൽ പന്ത്രണ്ടോ പതിമൂന്നോ പ്രാവശ്യം ഇതു സംഭവിക്കാം.[1]

സൂര്യനും ചന്ദ്രനും കൃത്യം ഒരേ രേഖയിൽത്തന്നെ വരികയാണെങ്കിൽ സൂര്യനെ ചന്ദ്രൻ മറക്കുകയും തന്മൂലം സൂര്യഗ്രഹണം സംഭവിക്കുകയും ചെയ്യും. അമാവാസി ദിവസം മാത്രമാണ്‌ സൂര്യഗ്രഹണം ഉണ്ടാകുക. സൂര്യൻ സഞ്ചരിക്കുന്ന അതേ തലത്തിലൂടെ (Plane ) അല്ല ചന്ദ്രൻ ഭൂമിയെ വലം വയ്ക്കുന്നത്. സൂര്യപഥവും ചന്ദ്രപഥവും തമ്മിൽ ഏകദേശം 5 ഡിഗ്രിയുടെ വ്യത്യാസം ഉണ്ട് ഇതു കാരണം രണ്ടു ബിന്ദുക്കളിൽ മാത്രമേ സൂര്യപഥവും ചന്ദ്രപഥവും തമ്മിൽ കൂട്ടിമുട്ടുകയുള്ളൂ. ഈ ബിന്ദുക്കളെയാണ് നമ്മൾ രാഹുവും കേതുവും എന്നു വിളിക്കുന്നതത്. ചുരുക്കത്തിൽ അമാവാസി ദിവസം ചന്ദ്രൻ സൂര്യൻ രാഹുവിലോ കേതുവിലോ ആയാൽ മാത്രമേ സൂര്യഗ്രഹണം സംഭവിക്കൂ.

വാവുവേലിയേറ്റങ്ങൾ[തിരുത്തുക]

പ്രധാന ലേഖനം: വേലിയേറ്റം

വാവ് ദിവസം സൂര്യനും ചന്ദ്രന്റേയും ഗുരുത്വാകർഷണബലം ഒരേ രേഖയിൽ പ്രവർത്തിക്കുന്നതിനാൽ വാവുദിവസ്ം ഉണ്ടാകുന്ന വേലിയേറ്റങ്ങൾ താരതമ്യേന ശക്തി കൂടിയതായിരിക്കും. ഇത്തരം വേലിയേറ്റങ്ങളെ വാവുവേലി എന്നാണ്‌ അറിയപ്പെടുന്നത്.വാവു ദിനത്തിന് ഹിന്ദു മതത്തിൽ വലിയ പ്രാധാന്യമാവുന്നു.

പഞ്ചാംഗ കലണ്ടറിലും ഹിജ്റ കലണ്ടർ അവസാനത്തെ ദിവസമായി കണക്കാക്കുന്നത് അമാവാസിയാണ്. പഞ്ചാംഗം കലണ്ടറിലെ കൃഷ്ണ പക്ഷണത്തിലാണ് അമാവാസി സംഭവിക്കുന്നത്. ചന്ദ്രൻ മറിക്കപ്പെടുന്ന ദിവസം വ്രതം പൂർത്തിയാക്കാൻ നബിതിരുമേനി അരുളിയത് ഈ ദിവസത്തെ കുറിച്ചാണ്.

കൂടുതൽ അറിവിന്‌[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ഗ്രഹണം പതിവുചോദ്യങ്ങൾ". LUCA. 2019-12-11. Retrieved 2020-01-05.
"https://ml.wikipedia.org/w/index.php?title=അമാവാസി&oldid=3269266" എന്ന താളിൽനിന്ന് ശേഖരിച്ചത്