"വീരഭദ്ര സിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.) വർഗ്ഗം:2021-ൽ മരിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 107: വരി 107:
[[വർഗ്ഗം:ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുഖ്യമന്ത്രിമാർ]]
[[വർഗ്ഗം:ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുഖ്യമന്ത്രിമാർ]]
[[വർഗ്ഗം:1934-ൽ ജനിച്ചവർ]]
[[വർഗ്ഗം:1934-ൽ ജനിച്ചവർ]]
[[വർഗ്ഗം:2021-ൽ മരിച്ചവർ]]





04:25, 8 ജൂലൈ 2021-നു നിലവിലുണ്ടായിരുന്ന രൂപം

വീരഭദ്ര സിങ്
4th Chief Minister of Himachal Pradesh
ഓഫീസിൽ
25 December 2012 – 27 December 2017
മുൻഗാമിPrem Kumar Dhumal
പിൻഗാമിJai Ram Thakur
മണ്ഡലംShimla Rural
ഓഫീസിൽ
6 March 2003 – 30 December 2007
മുൻഗാമിPrem Kumar Dhumal
പിൻഗാമിPrem Kumar Dhumal
മണ്ഡലംRohru
ഓഫീസിൽ
3 December 1993 – 24 March 1998
മുൻഗാമിShanta Kumar
പിൻഗാമിPrem Kumar Dhumal
മണ്ഡലംRohru
ഓഫീസിൽ
8 April 1983 – 5 March 1990
മുൻഗാമിThakur Ram Lal
പിൻഗാമിShanta Kumar
മണ്ഡലംRohru
MLA, Himachal Pradesh Legislative Assembly
ഓഫീസിൽ
2017 – 8 July 2021
മുൻഗാമിGovind Ram Sharma
മണ്ഡലംArki
Minister of Micro, Small and Medium Enterprises
ഓഫീസിൽ
19 January 2011 – 26 June 2012
പ്രധാനമന്ത്രിManmohan Singh
മുൻഗാമിDinsha Patel
പിൻഗാമിVilasrao Deshmukh
Minister of Steel
ഓഫീസിൽ
28 May 2009 – 18 January 2011
പ്രധാനമന്ത്രിManmohan Singh
മുൻഗാമിRam Vilas Paswan
പിൻഗാമിBeni Prasad Verma
Minister of State for Industries
ഓഫീസിൽ
September 1982 – April 1983
പ്രധാനമന്ത്രിIndira Gandhi
Minister of State for Tourism, Civil Aviation
ഓഫീസിൽ
December 1976 – March 1977
പ്രധാനമന്ത്രിIndira Gandhi
വ്യക്തിഗത വിവരങ്ങൾ
ജനനം(1934-06-23)23 ജൂൺ 1934
Sarahan, Punjab, British India
(now in Himachal Pradesh, India)
മരണം8 ജൂലൈ 2021(2021-07-08) (പ്രായം 87)[1][2]
Shimla, Himachal Pradesh, India
ദേശീയതIndian
രാഷ്ട്രീയ കക്ഷിIndian National Congress
പങ്കാളികൾ
Ratna Kumari
(after 1954)

(m. 1986)
കുട്ടികൾ4
വസതിs
അൽമ മേറ്റർColonel Brown Cambridge School
St. Edward's School, Shimla
Bishop Cotton School (Shimla)
St. Stephen's College, Delhi
Delhi University
ഒപ്പ്Virbhadra_Singh_Signature.svg

ഇന്ത്യയുടെ പതിനഞ്ചാം ലോക്സഭയിൽ ചെറുകിട, ഇടത്തരം വ്യവസായ വകുപ്പിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രിയായിരുന്നു വീരഭദ്ര സിങ് . അഴിമതി കേസിൽ കുറ്റം ചുമത്തപ്പെട്ട് ജൂൺ 2012 ന് രാജിവെച്ചു.[3] നാലു തവണ (1983-1990, 1993-1998, 2003-2007 ,2012-2017) ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായിട്ടുണ്ട്. 1962, 1967, 1972, 1980 വർഷങ്ങളിലും ലോകസഭാംഗമായിരുന്നു. ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ 1976-77 കാലയളവിൽ ഉപമന്ത്രിയായും 1982-83 കാലയളവിൽ സഹമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും മുതിർന്ന കോൺഗ്രസ് നേതാക്കളിൽ ഒരാളാണ് . നെഹ്രു-രാജീവ്-ഇന്ദിര-സോണിയ-രാഹുൽ തുടങ്ങി നെഹ്റു കുടുംബത്തിലെ എല്ലാ തലമുറകൾക്കപ്പുറവും ചേർന്നു പ്രവർത്തിച്ച നേതാവാണ് വിബിഎസ് എന്ന് അണികൾക്കിടയിൽ അറിയപ്പെടുന്ന വീരഭദ്രസിങ്

ജീവിതരേഖ

1934 ജൂൺ 23-ന് ഷിംലയിലെ രജപുത്രകുടുംബത്തിൽ ജനിച്ച വീരഭദ്രസിങ്, രാജാവായാണ് ഭരണം തുടങ്ങിയത്. പതിമൂന്നാം വയസ്സിൽ, അച്ഛൻ പദംസിങ്ങിന്റെ പിൻഗാമിയായി ബുഷഹർ നാട്ടുരാജ്യത്തിന്റെ അധിപനായി. 1961-ൽ കോൺഗ്രസ് പാർട്ടിയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്കെത്തിയത്. തൊട്ടടുത്ത വർഷം നടന്ന തിരഞ്ഞെടുപ്പിൽ മഹസു മണ്ഡലത്തിൽനിന്ന് ജയിച്ച് ലോക്‌സഭയിലെത്തി. 1967-ലും '72-ലും വിജയമാവർത്തിച്ചു. 1980-ൽ മണ്ഡി മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലെത്തി. 2009-ലും ഇതേ മണ്ഡലത്തിൽ നിന്ന് ജയിച്ചു. മൂന്നുതവണ കേന്ദ്രമന്ത്രിയായി.

1976, '77ൽ വിനോദസഞ്ചാര, വ്യോമയാന സഹമന്ത്രി. 1980-'83ൽ വ്യവസായവകുപ്പ് സഹമന്ത്രി, 2009 മെയ് മുതൽ 2011 ജനവരി വരെ ഉരുക്കുമന്ത്രി. 2012 ജൂണിൽ അഴിമതി ആരോപണത്തെത്തുടർന്ന് രാജിവെക്കും വരെ ചെറുകിട വ്യവസായ മന്ത്രി എന്നീ ചുമതലകൾ അദ്ദേഹം വഹിച്ചു.

ദേശീയ രാഷ്ട്രീയത്തിനൊപ്പം സംസ്ഥാനരാഷ്ട്രീയത്തിലും ശ്രദ്ധവെച്ച അദ്ദേഹം ഏഴുതവണ നിയമസഭാംഗമായി. 1983-ലെ ഉപതിരഞ്ഞെടുപ്പിലെ കന്നിയങ്കത്തിൽ തന്നെ ജയം. '85, '90, '93, '98, 2003 വർഷങ്ങളിലും ജയിച്ചു. 15-ആം ലോകസഭയിൽ അംഗമായ ഇദ്ദേഹം ഹിമാചൽ പ്രദേശിലെ മണ്ഡി മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു.[4]

അഴിമതി ആരോപണം

1989-ൽ സിങ് ഹിമാചൽ മുഖ്യമന്ത്രിയായിരിക്കെയാണ് അഴിമതി ആരോപണത്തിനാസ്പദമായ സംഭവം. സംസ്ഥാനത്ത് നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹവും ഭാര്യ പ്രതിഭയും ഐ.എ.എസ് ഉദ്യോഗസ്ഥനായ മൊഹീന്ദർ ലാലും മറ്റു ചില വ്യവസായികളുമായി ഫോൺ സംഭാഷണം നടത്തുന്നതിന്റെ ഓഡിയോ സി.ഡി പുറത്തുവന്നത് വൻവിവാദത്തിനിടയാക്കി. മുൻകോൺഗ്രസ് മുഖ്യമന്ത്രായായിരുന്ന വിജയ് സിങ് മങ്കോട്ടിയയാണ് സി.ഡി പുറത്തുവിട്ടത്. ഇതേത്തുടർന്ന് 2009 ആഗസ്ത് മൂന്നിന് വീർഭദ്രസിങ് ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് കേസെടുത്തു. 2010 ഒക്ടോബറിൽ അദ്ദേഹത്തിനും ഭാര്യക്കുമെതിരെ പ്രോസിക്യൂഷൻ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.[3]

2012 ലെ ഹിമാചൽ നിയമസഭാ തെരഞ്ഞെടുപ്പ്

2012 ലെ ഹിമാചൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ആറാമതു തവണയും വീരഭദ്ര സിങ് വിജയിച്ചു. ഹിമാചൽ പ്രദേശ് കോൺഗ്രസ് പാർട്ടിയുടെ അധ്യക്ഷൻ, കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ്, സംസ്ഥാന കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന വീരഭദ്ര സിങ്, 2012 ജൂലായിൽ എല്ലാ സുപ്രധാനസ്ഥാനങ്ങളും ഒഴിഞ്ഞശേഷമാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.

അവലംബം

  1. "Former 6 time Himachal Pradesh Chief Minister passes away at 87". thehindu.com.
  2. "Himachal ex-CM Virbhadra Singh passes away at 87". Times of India. 8 July 2021. Retrieved 8 July 2021.
  3. 3.0 3.1 http://www.mathrubhumi.com/story.php?id=282208
  4. http://www.mathrubhumi.com/online/malayalam/news/story/2015247/2012-12-21/india

അധിക വായനയ്ക്ക്

പുറം കണ്ണികൾ


"https://ml.wikipedia.org/w/index.php?title=വീരഭദ്ര_സിങ്&oldid=3603408" എന്ന താളിൽനിന്ന് ശേഖരിച്ചത്