പു ലാൽധൻഹവ്‌ല
ലാൽതന്വവ്ല | |
---|---|
മിസോറമിന്റെ മുഖ്യമന്ത്രി | |
ഓഫീസിൽ 11 December 2013 – 14 December 2018 | |
മുൻഗാമി | Zoramthanga |
പിൻഗാമി | Zoramthanga |
മണ്ഡലം | Serchhip |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Durtlang Hospital, ഐസ്വാൾ, മിസോറം | 19 മേയ് 1942
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
പങ്കാളി | Lal Riliani |
കുട്ടികൾ | Lucy Sailo Zauva Sailo (L) Lal Thankhumi |
വസതി(s) | Zarkawt, ഐസ്‌വാൾ, മിസോറം |
അൽമ മേറ്റർ | Pachhunga University College |
നിലവിലെ മിസോറം മുഖ്യമന്ത്രിയാണ് ലാൽതന്വവ്ല (ജനനം 19 മെയ് 1942). ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുഖ്യമന്ത്രിയാണ് ലാൽതന്വവ്ല. 2013ൽ അഞ്ചാം തവണ അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തു.[1][2]
ജീവിതരേഖ
[തിരുത്തുക]1942 മേയ് 19ന് മിസോറമിലെ ഐസ്വാളിൽ ജനിച്ചു. 1958ൽ സർവ്വകലാശാലാബിരുദം നേടി. പച്ചൂംഗ യൂണുവേഴ്സിറ്റി കോളേജിൽ ബി.എ പഠിച്ചു. ഗുവാഹത്തി കോളേജിൽ നിന്നും ബിരുദം നേടി.
രാഷ്ട്രീയ ജീവിതം
[തിരുത്തുക]മിസോറം ജില്ല കൗൺസിലിന്റെ കീഴിലുള്ള സ്ക്കൂൾ ഇൻസ്പെക്ടർ ഓഫീസിലെ റെക്കോർഡറായാണ് തുടങ്ങിയത്. പിന്നീട് ആസാം സർക്കാരിന്റെ കീഴിലായി. ആസാം കോർപ്പറേറ്റീവ് അപ്പെക്സ് ബാങ്കിൽ അസിസ്റ്റന്റായി. 1966ൽ മിസോ നാഷണൽ ഫ്രണ്ടിൽ അംഗമായി. സിൽച്ചാർ ജയിലിൽ അടയ്ക്കപ്പെട്ടു. എന്നാൽ 1967ൽ പുറത്തു വന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമായി. ഐസ്വാൾ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ചീഫ് ഓർഗണൈസർ ആയിരുന്നു. ശേഷം മിസോറം പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്നു. 1984ൽ ലാൽതന്വവ്ലയുടെ നേതൃത്തവത്തിൽ മത്സരിച്ച കോൺഗ്രസ് വിജയിച്ചു. ലാൽതന്വവ്ല മുഖ്യമന്ത്രിയായി. 1987,1989,1993,2008,2013 എന്നീ വർഷങ്ങളിൽ വിജയിച്ചു.[3][4] 2013ൽ മിസോറം നിയമസഭാ തെരഞ്ഞെടുപ്പിൽ 40ൽ 34 സീറ്റും കരസ്ഥമാക്കി. മറ്റു പാർട്ടികളായ മിസോ നാഷണൽ ഫ്രണ്ട് 5 സീറ്റും മിസോറം പീപ്പിൾസ് കോൺഫറൻസ് 1 സീറ്റും നേടി.
മറ്റു പ്രവർത്തനങ്ങൾ
[തിരുത്തുക]കായികം ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ് ലാൽതന്വവ്ല. അദ്ദേഹത്തിന്റെ മറ്റു പ്രവർത്തനങ്ങൾ
- മിസോറം ഫുട്ബോൾ അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റ്
- മിസോറം സ്പോർട്സ് അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റ്
- മിസോറം ഹോക്കി അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റ്
- മിസോറം ബോക്സിങ് അസോസിയേഷന്റെ സ്ഥാപക സെക്രട്ടറി
- മിസോറം ഐജൽ അമച്വർ അത്‌ലറ്റിക് അസോസിയേഷന്റെ സ്ഥാപക സെക്രട്ടറി
- മിസോറം ഒളിമ്പിക് അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റ്
- ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ പ്രസിഡന്റ്
- വടക്കുകിഴക്ക് ഒളിമ്പിക് അസോസിയേഷന്റെ ചെയർമാൻ
- മിസോറം ജേർണലിസ്റ്റ് അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റ്
പുരസ്കാരങ്ങൾ
[തിരുത്തുക]- ദേശീയ പൗര പുരസ്കാരം
- മദർ തെരേസ ജീവിത വിജയ പുരസ്കാരം (2009)
മറ്റുള്ളവ
[തിരുത്തുക]2011ൽ ലാൽതന്വവ്ലയുടെ പേരിൽ ഒരു സ്ക്കൂൾ തുടങ്ങുകയുണ്ടായി.[5][6]
അവലംബം
[തിരുത്തുക]- ↑ http://timesofindia.indiatimes.com/home/specials/assembly-elections-2013/mizoram-assembly-elections/Lal-Thanhawla-sworn-in-as-Mizoram-CM/articleshow/27349362.cms
- ↑ http://www.thehindu.com/news/national/other-states/lal-thanhawla-sworn-in-as-mizoram-chief-minister/article5459013.ece
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-01-13. Retrieved 2014-05-22.
- ↑ http://mizoram.nic.in/gov/cm.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-01-13. Retrieved 2014-05-22.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-01-13. Retrieved 2014-05-22.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help)
അധിക വായനയ്ക്ക്
[തിരുത്തുക]- David M. Thangliana (2012). Lal Thanhawla. Lalrinliana. p. 190.
പുറം കണ്ണികൾ
[തിരുത്തുക]- Biodata of Shri Lal Thanhawla]
- Lalthanhawla Profile from E-Mizoram Archived 2018-12-18 at the Wayback Machine