ഛത്തീസ്‌ഗഢ് മുഖ്യമന്ത്രിമാരുടെ പട്ടിക
ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി
| |
---|---|
ഔദ്യോഗിക വസതി | B-3, C.M. House, Civil Lines, Raipur[1] |
നിയമിക്കുന്നത് | ഛത്തീസ്‌ഗഢ് ഗവർണർ |
പ്രഥമവ്യക്തി | അജിത് ജോഗി |
അടിസ്ഥാനം | 1 നവംബർ 2000 |
ഇന്ത്യയിലെ ഛത്തീസ്‌ഗഢ് സംസ്ഥാനത്തെ ഭരണത്തലവൻ ആണ് ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി. ഇന്ത്യൻ ഭരണഘടനയനുസരിച്ച് സംസ്ഥാനത്തലത്തിൽ ഡി ജൂറി തലവൻ ഗവർണ്ണർ ആണെങ്കിൽ ഡി ഫാക്ടോ ഭരണകർത്താവ് മുഖ്യമന്ത്രിയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റ് കിട്ടുന്ന കക്ഷിയുടെ/മുന്നണിയുടെ നിയമസഭാകക്ഷിനേതാവിനെയാണ് മന്ത്രിസഭയുണ്ടാക്കാൻ സംസ്ഥാന ഗവർണർ ക്ഷണിക്കുന്നത്. മുഖ്യമന്ത്രിയെ നിയമിക്കുന്നത് ഗവർണ്ണറാണ്. മുഖ്യമന്ത്രി തലവനായ മന്ത്രിസഭയിലെ അംഗങ്ങൾക്കെല്ലാം ഭരണം സുഗമമാക്കുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്. ഭൂരിപക്ഷ പിന്തുണയോടെ അധികാരത്തിലേറി കഴിഞ്ഞാൽ മുഖ്യമന്ത്രിയുടെ ഭരണകാലാവധി സാധാരണ 5 വർഷമാണ്; ഒരാൾക്ക് എത്ര തവണ മുഖ്യമന്ത്രിയാകണമെന്നതിനു പരിധിയൊന്നുമില്ല[2].
മധ്യപ്രദേശ് പുന സംഘടന നിയമത്തിന്റെ ഫലമായി 2000 നവംബർ 1 ന് ഛത്തീസ്‌ഗഢ് രൂപീകരിച്ചതിനുശേഷം മൂന്നുപേർ സംസ്ഥാന മുഖ്യമന്ത്രിമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആദ്യത്തേത് ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ അജിത് ജോഗി ആയിരുന്നു. 2003 ൽ ഭാരതീയ ജനതാ പാർട്ടിയിലെ രാമൻ സിംഗ് തുടർച്ചയായി മൂന്ന് ഭരണകാലം മുഴുവൻ സേവനമനുഷ്ഠിച്ചു. 2018 ൽ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവ് ഭൂപേഷ് ബാഗേലാണ് നിലവിലെ മുഖ്യമന്ത്രി.
മുഖ്യമന്ത്രിമാരുടെ പട്ടിക
[തിരുത്തുക]ഭാരതീയ ജനതാ പാർട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസ് | ||||||
---|---|---|---|---|---|---|
No. | പേര് [3] (നിയോജകമണ്ഡലം)[4] |
ചിത്രം | ഭരണകാലം (ദൈർക്യം) |
പാർട്ടി [a] [5] | അസംബ്ലി (തിരഞ്ഞെടുപ്പ്) | |
1 | അജിത് ജോഗി (മർവാഹി ) |
1 നവംബർ 2000 - 5 ഡിസംബർ 2003 ( 3 വർഷം, 34 ദിവസം) |
ഇന്ത്യൻ നാഷണൽ കോൺഗ്രസ് | ആദ്യ / ഇടക്കാല അസംബ്ലി [b] (1998 തിരഞ്ഞെടുപ്പ്) | ||
2 | രാമൻ സിംഗ് (രാജ്‌നന്ദ്‌ഗാവ് ) |
7 ഡിസംബർ 2003 - 11 ഡിസംബർ 2008 ( 5 വർഷം, 4 ദിവസം ) |
ഭാരതീയ ജനതാ പാർട്ടി | രണ്ടാം അസംബ്ലി (2003 തിരഞ്ഞെടുപ്പ് ) | ||
12 ഡിസംബർ 2008 - 11 ഡിസംബർ 2013 ( 4 വർഷം, 364 ദിവസം) |
മൂന്നാം അസംബ്ലി (2008 തിരഞ്ഞെടുപ്പ് ) | |||||
12 ഡിസംബർ 2013 - 17 ഡിസംബർ 2018 ( 5 വർഷം, 5 ദിവസം) |
നാലാമത്തെ അസംബ്ലി (2013 തിരഞ്ഞെടുപ്പ് ) | |||||
3 | ഭൂപേഷ് ബാഗേൽ (പത്താൻ ) |
17 ഡിസംബർ 2018 - നിലവിലുള്ളത് ( 5 വർഷം, 328 ദിവസം) |
ഇന്ത്യൻ നാഷണൽ കോൺഗ്രസ് | അഞ്ചാം അസംബ്ലി (2018 തിരഞ്ഞെടുപ്പ് ) |
കുറിപ്പുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Cabinet". Chhattisgarh Legislative Assembly. Archived from the original on 2019-07-09. Retrieved 2019-07-09.
- ↑ Basu, Durga Das (2011) [1st pub. 1960]. Introduction to the Constitution of India (20th ed.). LexisNexis Butterworths Wadhwa Nagpur. pp. 241–245. ISBN 978-81-8038-559-9. Note: although the text talks about Indian state governments in general, it applies for the specific case of Chhattisgarh as well.
- ↑ "माननीय मुख्यमंत्रियों की सूची" [List of Honourable Chief Ministers]. Chhattisgarh Legislative Assembly (in ഹിന്ദി). Archived from the original on 2019-07-08. Retrieved 2019-07-08.
- ↑ "छत्तीसगढ़ विधानसभा के माननीय पूर्व सदस्यों की सूची" [List of Honourable Ex-members of Chhattisgarh Legislative Assembly]. Chhattisgarh Legislative Assembly (in ഹിന്ദി). Archived from the original on 2019-07-08. Retrieved 2019-07-08.
- ↑ "पंचम विधानसभा के माननीय सदस्य" [Honourable Members of the Fifth Legislative Assembly]. Chhattisgarh Legislative Assembly (in ഹിന്ദി). Archived from the original on 2019-07-08. Retrieved 2019-07-08.
- ↑ "The Madhya Pradesh Reorganization Act, 2000" (PDF). 2000. p. 6. Archived from the original (PDF) on 2019-07-08. Retrieved 2019-07-08.