അജിത് ജോഗി
അജിത് ജോഗി | |
---|---|
![]() | |
President, Janta Congress Chhattisgarh | |
ഔദ്യോഗിക കാലം 23 June 2016 – 29 May 2020 | |
മുൻഗാമി | Office Established |
1st Chief Minister of Chhattisgarh | |
ഔദ്യോഗിക കാലം 9 November 2000 – 6 December 2003 | |
മുൻഗാമി | Office Established |
പിൻഗാമി | Raman Singh |
Member of Chhattisgarh Legislative Assembly for Marwahi | |
ഔദ്യോഗിക കാലം 11 December 2018 – 29 May 2020 | |
മുൻഗാമി | Amit Jogi |
ഔദ്യോഗിക കാലം 2001–2013 | |
മുൻഗാമി | Ram Dayal Uike |
പിൻഗാമി | Amit Jogi |
Member of Indian Parliament | |
ഔദ്യോഗിക കാലം 2004–2008 | |
മുൻഗാമി | Shyama Charan Shukla |
പിൻഗാമി | Chandulal Sahu |
മണ്ഡലം | Mahasamund |
ഔദ്യോഗിക കാലം 1998–1999 | |
മുൻഗാമി | Nand Kumar Sai |
പിൻഗാമി | Vishnudeo Sai |
മണ്ഡലം | Raigarh |
MP of Rajya Sabha for Madhya Pradesh | |
ഔദ്യോഗിക കാലം 1986–1998 | |
വ്യക്തിഗത വിവരണം | |
ജനനം | [1][2] Bilaspur, Central Provinces and Berar, British India (now in Chhattisgarh, India) | 29 ഏപ്രിൽ 1946
മരണം | 29 മേയ് 2020 Raipur, Chhattisgarh, India | (പ്രായം 74)
രാഷ്ട്രീയ പാർട്ടി | Janta Congress Chhattisgarh |
Other political affiliations | Indian National Congress (till 2016) |
പങ്കാളി | Dr. Renu Jogi[3] |
മക്കൾ | Amit Jogi |
വസതി | Raipur |
ഛത്തീസ്‌ഗഢ് സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയായിരുന്നു അജിത് ജോഗി. സംസ്ഥാന രൂപീകരണത്തിനു ശേഷം 2007വരെ തിരഞ്ഞെടുപ്പുകളിലെല്ലാം കോൺഗ്രസിനെ നയിച്ചു. കോൺഗ്രസ് പ്രതിനിധിയായി രണ്ടു തവണ രാജ്യസഭയിലും രണ്ടു തവണ ലോക്സഭയിലുമെത്തി. എഐസിസി കോർ കമ്മിറ്റിയംഗം, കോൺഗ്രസ് വക്താവ്, കോൺഗ്രസ് പാർലമെൻററി പാർട്ടി ചീഫ് വിപ്പ്, മധ്യപ്രദേശ് പിസിസി അധ്യക്ഷൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോൺഗ്രസ് പുറത്താക്കിയ ശേഷം ജനത കോൺഗ്രസ് ഛത്തീസ്ഗഡ് എന്ന സ്വന്തം പാർട്ടി രൂപീകരിച്ചു ഗോദയിൽ. ബിഎസ്പിക്കൊപ്പം സഖ്യം. സഖ്യത്തിൻറെ മുഖ്യമന്ത്രി സ്ഥാനാർഥിയാണ് ഈ മുൻ ഐഎഎസ് ഓഫീസർ. ജനപ്രീതിയുടെ കാര്യത്തിൽ ഇന്നും മുന്നിൽ നിൽക്കുന്ന അജിത് ജോഗി പ്രചരണരംഗത്തും സജീവമായിരുന്നു.[4]
വിദ്യാഭ്യാസം[തിരുത്തുക]
ഭോപ്പാലിലെ മൗലാന ആസാദ് കോളേജ് ഓഫ് ടെക്നോളജിയിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിച്ച അജിത് ജോഗി 1968 ൽ സർവ്വകലാശാലയുടം ഗോൾഡ് മെഡൽ നേടി.[5] റായ്പൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ലക്ചററായി കുറച്ചുകാലം ജോലി ചെയ്ത ശേഷം ഇന്ത്യൻ പോലീസ് സർവീസിലേക്കും ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.[6]
മരണം[തിരുത്തുക]
2020 മെയ് 29 വെള്ളിയാഴ്ച 74 വയസ് പ്രായമുള്ളപ്പോൾ അജിത് ജോഗി അന്തരിച്ചു. അദ്ദേഹത്തിന്റെ പുത്രൻ അമിത് ജോഗി തന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ വാർത്ത സ്ഥിരീകരിച്ചു. പുളിങ്കുരു തൊണ്ടയിൽ കുടുങ്ങിയ ജോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്നുള്ള ഹൃദയാഘാതത്തെത്തുടർന്ന് അദ്ദേഹം മരണമടയുകയുമായിരുന്നു.[7]
അവലംബങ്ങൾ[തിരുത്തുക]
- ↑ "Ajit Jogi (born 29 April 1946 died 29 May 2020)". മൂലതാളിൽ നിന്നും 16 ഏപ്രിൽ 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 ഏപ്രിൽ 2015.
- ↑ http://www.answers.com/topic/ajit-jogi
- ↑ Dr. Renu Jogi[1]
- ↑ "Chhattisgarh Election Results".
- ↑ "Chhattisgarh contenders". Sify.com. ശേഖരിച്ചത് 23 January 2010.
- ↑ "Profile/Chhattisgarh Chief Minister Ajit Jogi". Rediff.com. 1 November 2000. ശേഖരിച്ചത് 23 January 2010.
- ↑ https://indtoday.com/chhattisgarhs-first-chief-minister-ajit-jogi-dies-at-74/