Jump to content

രമൺ സിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡോ.രമൺ സിംഗ്
ഛത്തീസ്ഗഢ് മുഖ്യമന്ത്രി
ഓഫീസിൽ
2013-2018, 2008-2013, 2003-2008
മുൻഗാമിഅജിത് ജോഗി
പിൻഗാമിഭൂപേഷ് ബാഗൽ
നിയമസഭാംഗം
ഓഫീസിൽ
2023, 2018, 2013, 2008, 2004
മണ്ഡലം
  • രാജ്നന്ദഗോൺ(2023, 2018, 2013, 2008)
  • ഡോൺഗാർഗോൺ(2004)
കേന്ദ്രമന്ത്രി, വാണിജ്യ, വ്യവസായം (സംസ്ഥാന ചുമതല)
ഓഫീസിൽ
1999-2003
പ്രധാനമന്ത്രിഎ.ബി. വാജ്പേയി
ലോക്സഭാംഗം
ഓഫീസിൽ
1999-2004
മണ്ഡലംരാജ്നന്ദഗോൺ
വ്യക്തിഗത വിവരങ്ങൾ
ജനനം (1952-10-15) 15 ഒക്ടോബർ 1952  (72 വയസ്സ്)
കവർധ, കബിർദം ജില്ല, ഛത്തീസ്ഗഢ്
രാഷ്ട്രീയ കക്ഷി
  • ബി.ജെ.പി(1980-തുടരുന്നു)
  • ജനസംഘം(1980-വരെ)
പങ്കാളിവീണ സിംഗ്
കുട്ടികൾഅഭിഷേക്, അസ്മിത
As of 17 മെയ്, 2023
ഉറവിടം: സ്റ്റാർസ് അൺഫോൾഡഡ്

2003 മുതൽ 2018 വരെ നീണ്ട 15 വർഷം ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായിരുന്ന[1] ഛത്തീസ്ഗഢിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് ഡോ.രമൺ സിംഗ്.(ജനനം : 15 ഒക്ടോബർ 1952) നാലു തവണ നിയമസഭാംഗം, ഒരു തവണ വീതം കേന്ദ്ര മന്ത്രി, ലോക്സഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[2][3][4][5]

ജീവിതരേഖ

[തിരുത്തുക]

ഛത്തീസ്ഗഢിലെ കബിർദം ജില്ലയിലെ കവർധയിൽ അഭിഭാഷകനായിരുന്ന വിഘ്നഹരൺ സിംഗ് ഠാക്കുറിൻ്റെയും സുധയുടേയും മകനായി 1952 ഒക്ടോബർ 15ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ബെമെത്രയിലെ ഗവ.സയൻസ് കോളേജിൽ നിന്ന് ബിരുദവും റായ്പ്പൂരിലെ ഗവ.ആയുർവേദ കോളേജിൽ നിന്ന് ഡോക്ടർ ബിരുദവും നേടി. ഒരു ആയുർവേദ ഭിഷഗ്വരനാണ് രമൺ സിംഗ്.

1975-ൽ യുവജന സംഘടനയായ ഭാരതീയ യുവമോർച്ചയിൽ ചേർന്ന തോടെയാണ് സിംഗിൻ്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1976-1977 കാലത്ത് സംഘടനയുടെ താലൂക്ക് പ്രസിഡൻ്റായും 1983-ൽ കവർധ മുനിസിപ്പൽ കൗൺസിൽ അംഗമായും തിരഞ്ഞെടുക്കപ്പെട്ടു.

1990-ലെ മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ കവർധ മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി. 1993-ൽ വീണ്ടും നിയമസഭാംഗമായെങ്കിലും 1998-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.

1999-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ രാജ്നന്ദഗൻ മണ്ഡലത്തിൽ നിന്ന് ലോക്സഭയിലെത്തി. 1999 മുതൽ 2003 വരെ എ.ബി.വാജ്പേയി പ്രധാനമന്ത്രിയായിരുന്ന മൂന്നാം എൻ.ഡി.എ മന്ത്രിസഭയിലെ സംസ്ഥാന ചുമതലയുള്ള കേന്ദ്ര മന്ത്രിയായിരുന്നു.

2000-ൽ മധ്യപ്രദേശ് വിഭജിച്ച് ഛത്തീസ്ഗഢ് രൂപീകരിച്ചതോടെ 2003-ൽ ഛത്തീസ്ഗഢ് ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡൻറായി. 2003-ലെ ഛത്തീസ്ഗഢ് നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഭൂരിപക്ഷം കിട്ടിയതിനെ തുടർന്ന് ആദ്യമായി ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.

2004-ലെ നിയമസഭ ഉപ-തിരഞ്ഞെടുപ്പിൽ ഡോൺഗാർഗൻ മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭാംഗമായി. 2008, 2013, 2018 എന്നീ വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ രാജ്നന്ദഗോൺ മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തി.

2003-ൽ ആദ്യമായി മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം നടന്ന രണ്ട് നിയമസഭ തിരഞ്ഞെടുപ്പുകളിലും (2008,2013) ബി.ജെ.പി അധികാരം നിലനിർത്തിയതിനെ തുടർന്ന് രമൺ സിംഗ് മുഖ്യമന്ത്രിയായി തുടർന്നു.

2018-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ 43 % വോട്ടും 68 സീറ്റും നേടി ഭൂപേഷ് ബാഗലിൻ്റെ നേതൃത്വത്തിൽ കോൺഗ്രസ് 15 വർഷത്തിന് ശേഷം സംസ്ഥാനത്ത് അധികാരത്തിൽ തിരിച്ചെത്തി. ബി.ജെ.പി 15 സീറ്റിലേക്ക് ചുരുങ്ങി. ഇതോടെ രമൺ സിങ് മുഖ്യമന്ത്രി പദം രാജിവെക്കുകയായിരുന്നു. 2018-ൽ ബി.ജെ.പി ദേശീയ ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.

2023-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 54 സീറ്റ് നേടി സംസ്ഥാന ഭരണം ബി.ജെ.പി തിരിച്ചു പിടിച്ചപ്പോൾ നിയമസഭ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു.

ഛത്തീസ്ഗഢ് മുഖ്യമന്ത്രി

[തിരുത്തുക]

2003-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിച്ചതിനെ തുടർന്ന് ആദ്യമായി മുഖ്യമന്ത്രിയായി. 2008, 2013 നിയമസഭകളിലും ബി.ജെ.പി ഭൂരിപക്ഷമുറപ്പിച്ചതിനെ തുടർന്ന് മുഖ്യമന്ത്രിയായി രമൺ സിംഗ് തുടർന്നു.

ഭരണ വിരുദ്ധ വികാരം അലയടിച്ച 2018-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 68 സീറ്റ് പിടിച്ചതോടെ 15 വർഷം നീണ്ട ഛത്തീസ്ഗഢിലെ ബി.ജെ.പി ഭരണം അവസാനിച്ചു.[6]

നിയമസഭ തിരഞ്ഞെടുപ്പുകൾ

  • 2018
  • ആകെ : 90
  • കോൺഗ്രസ് : 68 (43 %)
  • ബി.ജെ.പി : 15 (33 %)
  • ജെ.സി.സി : 5 (7.6 %)
  • ബി.എസ്.പി : 2 (3.9 %)


  • 2013
  • ബി.ജെ.പി : 49 (41 %)
  • കോൺഗ്രസ് : 39 (40.3 %)
  • സ്വതന്ത്രൻ : 1 (5.3 %)
  • ബി.എസ്.പി : 1 (4.3 % )


  • 2008
  • ബി.ജെ.പി : 50 (40.35 %)
  • കോൺഗ്രസ് : 38 (38.63 %)
  • ബി.എസ്.പി : 2 (6.11 %)


  • 2003
  • ബി.ജെ.പി : 50 (39.26 %)
  • കോൺഗ്രസ് : 37 (36.71 %)
  • ബി.എസ്.പി : 2 (4.45 %)
  • എൻ.സി.പി : 1 (7.02 %)

അവലംബങ്ങൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=രമൺ_സിംഗ്&oldid=4072822" എന്ന താളിൽനിന്ന് ശേഖരിച്ചത്