Jump to content

കാസർഗോഡ് മല്ലികാർജ്ജുന ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കേരളത്തിലെ കാസർഗോഡ് പട്ടണത്തിന്റെ ഹൃദയഭാഗത്തായി ആണ് മല്ലികാർജ്ജുന ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തിലെ ഉത്സവവും യക്ഷഗാനവും പ്രശസ്തമാണ്. ശിവൻ ആണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഇവിടത്തെ വാർഷികോത്സവം മാർച്ച് മാസത്തിലാണ് നടക്കുന്നത്. അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ഈ ഉത്സവത്തിൽ ധാരാളം ജനങ്ങൾ പങ്കെടുക്കുന്നു. ഇവിടത്തെ ശിവവിഗ്രഹത്തെ അർജ്ജുനൻ ആരാധിച്ചിരുന്നതായി ആണ് ഐതിഹ്യം.

അവലംബം

[തിരുത്തുക]