Jump to content

ഉപയോക്താവിന്റെ സംവാദം:Akhilan/നിലവറ 01

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Akhilsunnithan !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- Anoopan| അനൂപൻ 13:32, 10 ഫെബ്രുവരി 2010 (UTC)[മറുപടി]

വിക്കിപീഡിയയിൽ ചേർക്കുന്ന കാര്യങ്ങൾ ചില നയങ്ങൾ അനുസരിക്കേണ്ടതുണ്ടെന്ന് ഓർമ്മിപ്പിച്ചുകൊള്ളട്ടെ, വിക്കിപീഡിയ ഒരു കൂട്ടം കണ്ണികളുടെ സംഭരണിയായി ഉപയോഗപ്പെടുത്തുവാൻ പറ്റില്ല, ദയവായി ശ്രദ്ധിക്കുക വിക്കിപീഡിയ ഒരു സംഭരണിയല്ല --ജുനൈദ് | Junaid (സം‌വാദം) 05:55, 22 ഏപ്രിൽ 2010 (UTC)[മറുപടി]

ശബരിമല അവശ്യ ഫോൺ നമ്പറുകൾ

[തിരുത്തുക]

വിക്കിപീഡിയയിൽ തിരുത്തലുകൾ നടത്തുന്നതിനു നന്ദി. താങ്കൾ എഴുതിയ ശബരിമല പ്രധാന ഫോൺ നമ്പരുകൾ എന്ന താൾ വിക്കിപീഡിയയുടെ നയങ്ങൾക്ക് ചേരാത്തതിനാൽ നീക്കം ചെയ്യാൻ നിർദ്ദേശിച്ചിരിക്കുന്നു. അവശ്യ വിക്കിപീഡിയയിൽ ചേർക്കുന്ന കാര്യങ്ങൾ ചില നയങ്ങൾ അനുസരിക്കേണ്ടതുണ്ടെന്ന് ഓർമ്മിപ്പിച്ചുകൊള്ളട്ടെ, വിക്കിപീഡിയ ഒരു കൂട്ടം കണ്ണികളുടെ സംഭരണിയായി ഉപയോഗപ്പെടുത്തുവാൻ അനുവദിക്കുന്നില്ല. കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയ:എന്തൊക്കെയല്ല എന്ന താൾ സന്ദർശിക്കുക. എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ എന്റെ സം‌വാദം താളിൽ കുറിപ്പിടുക. ആശംസകളോടെ --Anoopan| അനൂപൻ 06:19, 22 ഏപ്രിൽ 2010 (UTC)[മറുപടി]

സംവാദം:കുറ്റകൃത്യ രോധിനി

[തിരുത്തുക]

സംവാദം:കുറ്റകൃത്യ രോധിനി ഒന്ന് ശ്രദ്ധിക്കുക. താങ്കൾക്ക് ഒരു പക്ഷേ, അറിയുമായിരിക്കും. --Rameshng:::Buzz me :) 08:24, 22 ഏപ്രിൽ 2010 (UTC)[മറുപടി]

ചിത്രങ്ങളുടെ ലൈസൻസ്

[തിരുത്തുക]

സുഹൃത്തേ, താങ്കൾ വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങളുടെ ലൈസൻസ് വ്യക്തമാക്കിയിട്ടില്ലെങ്കിൽ അത് ഡിലീറ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ എല്ലാ ചിത്രങ്ങൾക്കും അനുയോജ്യമായ ലൈസൻസുകൾ നല്കുക. --സിദ്ധാർത്ഥൻ 12:52, 27 മേയ് 2010 (UTC)[മറുപടി]

കൂടാതെ പകർപ്പവകാശമുള്ള ഉള്ളടക്കം വിക്കിപീഡിയയിൽ എത്തുന്നത് പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക. അതുകൊണ്ട്, താങ്കൾ അപ്‌ലോഡ് ചെയ്യുന്ന വെബ്‌സ്ക്രീൻഷോട്ടുകളിലെ വിൻഡോസ് ഘടകങ്ങൾ ഒഴിവാക്കി അപ്‌ലോഡ് ചെയ്യുന്നത് നന്നായിരിക്കും. അതനുസരിച്ച് പ്രമാണം:ഗൂഗിൾ പൂമുഖത്താൾ.jpg എന്ന ചിത്രത്തിൽ വരുത്തിയിരിക്കുന്ന മാറ്റവും ശ്രദ്ധിക്കുക. ആശംസകളോടെ --Vssun 04:48, 28 മേയ് 2010 (UTC)[മറുപടി]

പ്രമാണം:ബിംഗ് പൂമുഖത്താൾ.jpg

[തിരുത്തുക]

പ്രമാണം:ബിംഗ് പൂമുഖത്താൾ.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 05:34, 28 മേയ് 2010 (UTC)[മറുപടി]

സംവാദം:നക്ഷത്രവൃക്ഷങ്ങൾ

[തിരുത്തുക]

സംവാദം:നക്ഷത്രവൃക്ഷങ്ങൾ ദയവായി ഒന്ന് പരിശോധിക്കുക. --KodamPuli 04:08, 2 ജൂൺ 2010 (UTC)[മറുപടി]

അഖിൽ, കവാടം തുടങ്ങാൻ ലേഖനത്തേക്കാൾ ആവശ്യം അതു് പരിപാലിക്കാൻ താല്പര്യവും ആർജ്ജവവും ഉള്ള 4-5 ഉപയോക്താക്കളാണു്. ഒരാൾക്കു് മാത്രം താല്പര്യമുണ്ടായി ഒരു കവാടം തുടങ്ങാതിരിക്കുന്നതാണു് നല്ലതു്. മലയാളം വിക്കിപീഡിയയിലെ കുറച്ചെങ്കിലും സജീവമായ ഒരു കവാടം ജ്യോതിശാസ്ത്രം മാത്രമാണു്. അതിൽ താലപര്യമുള്ള 3-4 പേരുണ്ടു്. എന്നിട്ടു് പോലും അതു് സമയാസമയത്ത് പുതുക്കാൻ പറ്റാറില്ല. അപ്പോൾ ഒരാൾ നടത്തുന്ന കവാടങ്ങളുടെ കാര്യം പറയാനുണ്ടോ.

ആരംഭശൂരത്വം മൂലം പലരും തുടങ്ങിയിട്ടിട്ടു് പോയ കവാടങ്ങൾ ഇവിടെ കാണാം. വിടരും മുൻപെ വീണടിഞ്ഞ വനമലരുകൾ പോലെയാകി പോകുന്നു ഇത്തരത്തിലുള്ള കവാടങ്ങൾ. അതിനാൽ നമ്മൾ തുടങ്ങാൻ ഉദ്ദേശിക്കുന്ന കവാടത്തിൽ താല്പര്യമുള്ള കുറച്ചു് പേരെ കണ്ടെത്തുകയാണു് ആദ്യം വേണ്ടതു്. കുറഞ്ഞതു് 5 പേരെങ്കിലും ഉണ്ടായിരിക്കുന്നതാണു് നല്ലതു്.

താല്പര്യമുള്ളവർ ഉണ്ടായാലും ആ വിഷയത്തിൽ അത്യാവശ്യം ലെഖനങ്ങൾ (കുറഞ്ഞതു് 100 എണ്ണമെങ്കിലും) ഉണ്ടായിരിക്കുക, ആവശ്യത്തിനു് ചിത്രങ്ങൾ ഉണ്ടായിരിക്കുക (കോമൺ‌സിലായാലും മതി), ലെഖനത്തിനകത്ത് നിന്നു് "നിങ്ങൾക്കറിയാമോ?" ക്ക് വേണ്ട വിവരങ്ങൾ ചികഞ്ഞെടുക്കാൻ കഴിവുള്ളവർ ഉണ്ടായിരിക്കുക ഇതൊക്കെ ഒരു പ്രത്യേക വിഷയത്തിൽ കവാടം തുടങ്ങുമ്പോൾ അത്യാവശ്യം വേണ്ട സംഗതികളാണു്. --ഷിജു അലക്സ് 11:47, 3 ജൂൺ 2010 (UTC)[മറുപടി]

കാട്ടുപരത്തി

[തിരുത്തുക]
You have new messages
You have new messages
നമസ്കാരം, Akhilan. താങ്കൾക്ക് സംവാദം:കാട്ടുപരത്തി എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--Vssun 08:18, 5 ജൂൺ 2010 (UTC)[മറുപടി]

പാവട്ട

[തിരുത്തുക]

പാവട്ടയുടെ താളിൽ ഒരു ചിത്രം ചേർത്തിട്ടുണ്ട്. ശരിയാണോ എന്ന് പരിശോധിക്കുക --Vssun 03:23, 11 ജൂൺ 2010 (UTC)[മറുപടി]

കൊള്ളാം, ട്ടോ

[തിരുത്തുക]

തിരുത്തുകൾ നന്നാവുന്നുണ്ട്. ഇനിയും ഇതുപോലെ എഴുത്ത് തുടരുക. ആശംസകൾ -- റസിമാൻ ടി വി 09:34, 11 ജൂൺ 2010 (UTC)[മറുപടി]

ഞൊടിഞെട്ട

[തിരുത്തുക]

വിക്കിമീഡിയ കോമൺസിൽ ഗൂസ്‌ബെറിയുടെ നിരവധി ചിത്രങ്ങളുണ്ട്. അതിൽ ഏതെങ്കിലും ഞൊടിഞെട്ട എന്ന ലേഖനത്തിന് ചേരുമോ എന്ന് പരിശോധിക്കാമോ? --Vssun 09:48, 11 ജൂൺ 2010 (UTC)[മറുപടി]

വട്ടപ്പെരുക്

[തിരുത്തുക]

വട്ടപ്പെരുകിലും ചിത്രം ചേർത്തിട്ടുണ്ട്. അതും ദയവായി പരിശോധിക്കുക. --Vssun 10:21, 11 ജൂൺ 2010 (UTC)[മറുപടി]

കണ്ണാടിക്കുരങ്ങൻ

[തിരുത്തുക]

സംവാദം:കണ്ണാടിക്കുരങ്ങൻ ശ്രദ്ധിച്ച് അഭിപ്രായം നൽകാമോ? --Vssun 06:12, 14 ജൂൺ 2010 (UTC)[മറുപടി]

സംവാദം:കണ്ണാടിക്കുരങ്ങൻ ഒന്നുകൂടെ ശ്രദ്ധിക്കുക --Vssun 11:44, 14 ജൂൺ 2010 (UTC)[മറുപടി]

നിർ‌വചനം

[തിരുത്തുക]

അഖിൽ, എഴുതുന്ന എല്ലാ ലെഖനങ്ങളുടേയും ആദ്യത്തെ കുറച്ച് വരികളിൽ അതിന്റെ നിർ‌വചനം ആവണം. ഉദാ: അശോകവനം, കസ്തൂരി മാൻ ഇവയീലൊന്നും അതു് ഇല്ല ഇപ്പോൾ.--ഷിജു അലക്സ് 05:12, 15 ജൂൺ 2010 (UTC)[മറുപടി]

ജഹാംഗീർ

[തിരുത്തുക]

സംവാദം:ഭാരതീയശാസ്ത്രജ്ഞരുടെ പട്ടിക കാണുക. --Vssun (സുനിൽ) 17:05, 18 ജൂൺ 2010 (UTC)[മറുപടി]

ഒറ്റക്കൽ

[തിരുത്തുക]

പ്രമാണം:ഒറ്റയ്കൽ ലുക്ക് ഔട്ട്.jpg നന്നായിട്ടുണ്ട്. ഇതിനു പറ്റിയ ലേഖനം ഒരെണ്ണം മെനയാമായിരുന്നില്ലേ?‌--Vssun (സുനിൽ) 06:03, 19 ജൂൺ 2010 (UTC)[മറുപടി]

ചിത്രം തെന്മലയിൽത്തന്നെ ചേർത്തുകൂടേ? --Vssun (സുനിൽ) 09:14, 19 ജൂൺ 2010 (UTC)[മറുപടി]
ചിത്രം വേണമെങ്കിൽ കല്ലടയാറിലും ചേർക്കാം.--കിരൺ ഗോപി 09:41, 19 ജൂൺ 2010 (UTC)[മറുപടി]

ഫലകങ്ങളെക്കുറിച്ച് എന്താണറിയേണ്ടത് അഖിൽ? -- റസിമാൻ ടി വി 19:27, 20 ജൂൺ 2010 (UTC)[മറുപടി]

പൊതുവായി പറഞ്ഞാൽ ഫലകങ്ങളുണ്ടാക്കുന്നത് സാധാരണ താളുകളുണ്ടാക്കുന്നതുപോലൊക്കെത്തന്നെയാണ്. പിന്നെ പെട്ടിയുടെ രൂപത്തിലാക്കാനും ആവശ്യമുള്ള വർണ്ണം നൽകാനുമൊക്കെ കുറച്ച് സാധനങ്ങൾ ചേർക്കുന്നു എന്നുമാത്രം. നിലവിലുള്ള ഫലകങ്ങളുടെ മൂലരൂപം നോക്കി പഠിക്കാൻ ശ്രമിക്കുക. സ്വന്തം യൂസർപേജിന് ഉപതാളുണ്ടാക്കി അവിടെ പുതിയ ഫലകമുണ്ടാക്കി പരീക്ഷിക്കുക. ഫലകങ്ങളെക്കുറിച്ചുള്ള മെറ്റാവിക്കി താളിതാ (അൽപം കച്ചറയാണ്). മനസ്സിലാകാത്തത് വല്ലതുമുണ്ടെങ്കിൽ ചോദിച്ചോളൂ -- റസിമാൻ ടി വി 00:16, 22 ജൂൺ 2010 (UTC)[മറുപടി]

ആവണീശ്വരം

[തിരുത്തുക]

അഖിൽ, ആവണീശ്വരത്തെപ്പറ്റി ഒരു ലേഖനം എഴുതിക്കൂടേ.. നിലവിൽ ലേഖനം ഇല്ലല്ലോ.. ഇംഗ്ലീഷിലും ഇല്ല എന്നു തോന്നുന്നു. 'ശ്രാവണേശ്വരപുരം 'എന്നോ മറ്റോ ആണ് ആവണീശ്വരത്തിന്റെ പഴയ പേരെന്ന് കേട്ടിട്ടുണ്ട്. പഞ്ചായത്തിന്റെ വികസനരേഖയിൽ കൂടുതൽ വിവരങ്ങൾ ഉണ്ടാകും. ഒന്ന് ശ്രമിച്ചുനോക്കൂ.--Naveen Sankar 13:24, 28 ജൂൺ 2010 (UTC)[മറുപടി]

കവാടം:വ്യാകരണം അല്ലെങ്കിൽ കവാടം:മലയാളവ്യാകരണം എന്നു പേരും നൽകാം അഖിൽ. ധൈര്യമായി തുടങ്ങിക്കോളൂ. എന്തെങ്കിലും സഹായം വേണമെങ്കിൽ ചോദിക്കൂ. --Vssun (സുനിൽ) 16:32, 28 ജൂൺ 2010 (UTC)[മറുപടി]

മിസ്റ്റിസം

[തിരുത്തുക]

സംവാദം:നിഗൂഢാത്മക കവിതകൾ കാണുക. --Vssun (സുനിൽ) 01:07, 30 ജൂൺ 2010 (UTC)[മറുപടി]

പഞ്ചായത്ത്

[തിരുത്തുക]

പാലക്കാട്ടെ പഞ്ചായത്തൊക്കെ കഴിഞ്ഞു അഖിൽ.... ഇത് ചെയ്തോണ്ടിരിക്കുമ്പഴാ ഒരു കാര്യം ശ്രദ്ധിച്ചത്. പഞ്ചായത്ത് ഫലകത്തിൽ, ചില പഞ്ചായത്തുകളുടെ പേര് തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. (ഉദാ: പാലക്കാട്ടെ കൊടുമ്പ്, കൊടുമ്പ എന്നായിരുന്നു). അതാതു ജില്ലക്കാർക്കേ അത് തിരിച്ചറിഞ്ഞുതിരിത്താൻ പറ്റൂ എന്നു കരുതുന്നു... കൊല്ലം ജില്ലയിലൂടെ ഒന്നു കണ്ണോടിച്ചു നോക്കൂ... എന്തെങ്കിലും തടഞ്ഞേക്കും --Habeeb | ഹബീബ് 12:37, 10 ജൂലൈ 2010 (UTC)[മറുപടി]

പുരസ്കാരത്തിലെ ഒപ്പിന് വളരെ നന്ദി : Hrishi 14:12, 10 ജൂലൈ 2010 (UTC)[മറുപടി]

സംവാദം:നാദിയ കാണുക. --Vssun (സുനിൽ) 12:06, 12 ജൂലൈ 2010 (UTC)[മറുപടി]

സംവാദം:പ്രാഗ്‌ജ്യോതിഷ

[തിരുത്തുക]

സംവാദം:പ്രാഗ്‌ജ്യോതിഷ കാണുക.--Vssun (സുനിൽ) 15:12, 14 ജൂലൈ 2010 (UTC)[മറുപടി]

സംവാദം:കാസവരി

[തിരുത്തുക]

സംവാദം:കാസവരി --Vssun (സുനിൽ) 02:28, 8 ഓഗസ്റ്റ് 2010 (UTC)[മറുപടി]

സംവാദം:കൃഷ്ണണാൽ ഇതും കാണുക. --Vssun (സുനിൽ) 03:05, 8 ഓഗസ്റ്റ് 2010 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Akhilan. താങ്കൾക്ക് സംവാദം:പച്ചച്ചുണ്ടൻ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

എപിക് (ബ്രൗസർ)

[തിരുത്തുക]

എപ്പിക് ബ്രൗസർ എന്ന താൾ നിലവിലുണ്ടായിരുന്നു. താങ്കൾ നിർമ്മിച്ച എപിക് (ബ്രൗസർ) എന്ന താളിലെ വിവരങ്ങൾ അതിലേക്ക് ലയിപ്പിച്ചിട്ടുണ്ട്. താൾ സൃഷ്ടിക്കുന്നതിനു മുൻപ് അത് ഉണ്ടോ എന്നത് തിരഞ്ഞു നോക്കുന്നത് ഇങ്ങിനെയുള്ള ഇരട്ടിപ്രയത്നം ഒഴിവാക്കാൻ സഹായിക്കും. ആശംസകളോടെ--RameshngTalk to me 07:55, 9 ഓഗസ്റ്റ് 2010 (UTC)[മറുപടി]

പ്രമാണത്തിന്റെ സംവാദം:എപിക് ബ്രൗസർ ചിഹ്നം.png കാണുക. --Vssun (സുനിൽ) 01:45, 10 ഓഗസ്റ്റ് 2010 (UTC)[മറുപടി]
പ്രമാണത്തിന്റെ സംവാദം:എപിക് ബ്രൗസർ ഒരു ദൃശ്യം.jpg കാണുക. --Vssun (സുനിൽ) 01:49, 10 ഓഗസ്റ്റ് 2010 (UTC)[മറുപടി]

സംവാദം:പൂന്തത്ത

[തിരുത്തുക]

സംവാദം:പൂന്തത്ത കാണുക.--Vssun (സുനിൽ) 02:59, 14 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഓപ്പൺസ്ട്രീറ്റ് മാപ്പ്

[തിരുത്തുക]

ഓപ്പൺസ്ട്രീറ്റ് മാപ്പ് സ്വതന്ത്രമായതിനാൽ, അതിന്റെ സ്ക്രീൻഷോട്ട് ആവശ്യാനുസരണം എവിടെയും ഉപയോഗിക്കാം. അതുകൊണ്ട് ന്യായോപയോഗ ഉപപത്തിയും ആവശ്യമില്ല. ലൈസൻസും വിവരങ്ങളും ചേർത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചേർക്കണമെങ്കിൽ ചെയ്യുക. --Vssun (സുനിൽ) 16:16, 21 ഓഗസ്റ്റ് 2010 (UTC)[മറുപടി]

അലങ്കാരങ്ങൾ

[തിരുത്തുക]

അലങ്കാരങ്ങൾ വ്യാകരണത്തിന്റെ ഭാഗമേയല്ല. അവയിൽ വ്യാകരണം വർഗ്ഗം ചേർക്കരുത്. വ്യാകരണം-സ്റ്റബ്ബുകളും എടുത്തുകളയണം. അതിശയം, സാമ്യം തുടങ്ങിയ വർഗ്ഗങ്ങളും ആവശ്യമില്ല. അലങ്കാരങ്ങളെ പല രീതിയിൽ വർഗ്ഗീകരിച്ചിട്ടുണ്ട്. അവയിലൊക്കെ ഒരുപാട് പ്രശ്നങ്ങളുണ്ട്. എല്ലാം ഒറ്റ വർഗ്ഗത്തിൽ വരുന്നതാണ്‌ ഉത്തമം.

പിന്നെ, മൗലികഗ്രന്ഥങ്ങളെ ആശ്രയിച്ചുതന്നെ ലേഖനം എഴുതുന്നതാണ്‌ അഭികാമ്യം. മൂന്നാംകിട പുസ്തകങ്ങൾ ഒഴിവാക്കുക.--തച്ചന്റെ മകൻ 07:45, 22 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ചിത്രം തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുമ്പോൾ.

[തിരുത്തുക]
  1. താങ്കൾ നിർദ്ദേശിക്കുന്ന ചിത്രത്തിന്റെ താളിൽ {{FPC}} എന്ന ഫലകം ചേർക്കുക. --എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 07:35, 31 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ജീവശാസ്ത്ര കവാടം

[തിരുത്തുക]
You have new messages
You have new messages
നമസ്കാരം, Akhilan. താങ്കൾക്ക് കവാടത്തിന്റെ സംവാദം:ജീവശാസ്ത്രം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--കിരൺ ഗോപി 18:41, 4 സെപ്റ്റംബർ 2010 (UTC)[മറുപടി]

കവാടം പദ്ധതി

[തിരുത്തുക]

നിലവിലെ കവാടങ്ങളെ വികസിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമായി ഒരു വിക്കിപദ്ധതി രൂപീകരിച്ചിട്ടുണ്ട്. ഈ പദ്ധതിയിലേക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. --കിരൺ ഗോപി 18:37, 4 സെപ്റ്റംബർ 2010 (UTC)[മറുപടി]

ഇതൊന്നു നോക്കൂ

[തിരുത്തുക]

ഹിന്ദുമതം കവാടത്തിന്റെ സംവാദത്തിൽ ഒരു ചോദ്യം കിടപ്പുണ്ട്. ഒന്നു നോക്കൂ... --വിക്കിറൈറ്റർ : സംവാദം 13:25, 8 സെപ്റ്റംബർ 2010 (UTC)[മറുപടി]

അനസൂയ (വിവക്ഷകൾ)

[തിരുത്തുക]

അനസൂയ (വിവക്ഷകൾ) എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 04:20, 9 സെപ്റ്റംബർ 2010 (UTC)[മറുപടി]

കവാടപരിപാലനം

[തിരുത്തുക]

ഇത് കണ്ടല്ലോ അല്ലേ. ഇനി കവാടം മുടങ്ങാതെ പരിപാലിച്ചോണം. ഭാവിയിൽ കവാടങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനാഗ്രഹിക്കുന്നവർക്ക് മാതൃകയാകുന്ന തരത്തിൽ കവാടം മുന്നോട്ടുകൊണ്ടുപോവുക. ആശംസകൾ --റസിമാൻ ടി വി 08:13, 14 സെപ്റ്റംബർ 2010 (UTC)[മറുപടി]

നിങ്ങൾക്കറിയാമോ

[തിരുത്തുക]
You have new messages
You have new messages
നമസ്കാരം, Akhilan. താങ്കൾക്ക് കവാടത്തിന്റെ_സംവാദം:ഹിന്ദുമതം/നിങ്ങൾക്കറിയാമോ/2010_സെപ്റ്റംബർ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
-- Hrishi 13:38, 20 സെപ്റ്റംബർ 2010 (UTC)[മറുപടി]

താരകത്തിനു വളരെ നന്ദി അഖിൽ. ക്രോം ..ക്രോം :-) --കിരൺ ഗോപി 17:33, 13 ഒക്ടോബർ 2010 (UTC)[മറുപടി]

संस्कृतम् विक्किप्पीडिया:

[തിരുത്തുക]

സംസ്കൃതം വിക്കിപ്പീഡിയയിൽ ഹിന്ദിയിലാണല്ലോ യൂസർ പേജ് ?? ;)

-- Hrishi 15:40, 15 ഒക്ടോബർ 2010 (UTC)[മറുപടി]

അഭിനന്ദനത്തിനും താരകത്തിനും വളരെ നന്ദി അഖിൽ --കിരൺ ഗോപി 16:31, 16 ഒക്ടോബർ 2010 (UTC)[മറുപടി]

മലയാളം വിക്കി പഠനശിബിരം - 6 ജില്ലകളിൽ

[തിരുത്തുക]

കൊല്ലം എന്റെ നാടാണ്.ഇവിടെ വിക്കി പഠനശിബിരം നടത്താൻ തീരുമാനിച്ചെന്ന് അറിഞ്ഞതിൽ സന്തോഷം .എനിക്ക് ആകുന്ന സഹായങ്ങൾ ഞാൻ ചെയ്യാം. --Aneeshgs | അനീഷ് 02:19, 22 ഒക്ടോബർ 2010 (UTC)[മറുപടി]

രാജേഷ് ഉണുപ്പള്ളി

[തിരുത്തുക]

സ്വാഗതം ചെയ്തതിനു അതിയായ സന്തോഷം, നന്ദി! തീർച്ചയായും, ഞാനും എന്റെ ചെറിയ സംഭാവനകളാൽ സാന്നിധ്യം അരിയിക്കുന്നതാണ്. --രാജേഷ് ഉണുപ്പള്ളി 11:15, 2 ഡിസംബർ 2010 (UTC)[മറുപടി]

താരകത്തിൽ ഒപ്പുവച്ചതിന്

[തിരുത്തുക]

നന്ദി :) --ജുനൈദ് | Junaid (സം‌വാദം) 09:14, 4 ഡിസംബർ 2010 (UTC)[മറുപടി]

കവാടം:ഇസ്ലാം

[തിരുത്തുക]

താങ്കളുടെ നിർദ്ദേശങ്ങൾക്ക് വളരെ നന്ദി! ഇനി ശ്രദ്ധിക്കാം - നിയാസ് അബ്ദുൽസലാം 05:47, 26 ഡിസംബർ 2010 (UTC)[മറുപടി]

ഉപകരണത്തിലെ പിശക്

[തിരുത്തുക]

ചൂണ്ടിക്കാണിച്ചതിനു നന്ദി. ശരിയാക്കിയിട്ടുണ്ട്. --ജുനൈദ് | Junaid (സം‌വാദം) 05:00, 27 ഡിസംബർ 2010 (UTC)[മറുപടി]

തിരഞ്ഞെടുക്കാൻ സമർപ്പിച്ച ചിത്രം

[തിരുത്തുക]

അത് ഇന്നാള് സമർപ്പിച്ചതല്ലേ എന്നട്ട് ഒരു സംവാദം വാഴനാരാന്നോ ഇലക്ട്രിക്ക് കമ്പിയാന്നോ മറ്റോ പറഞ്ഞതല്ലേ? പടം കൊള്ളാം. --Ranjith Siji - Neon » Discuss 11:12, 27 ഡിസംബർ 2010 (UTC)[മറുപടി]