വട്ടപ്പെരുക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വട്ടപ്പെരുക്
Clerodendrum infortunatum at Kadavoor.jpg
വട്ടപ്പെരുക് ചെടിയും പൂക്കളും
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C. infortunatum
Binomial name
Clerodendrum infortunatum
Synonyms
  • Clerodendrum calycinum Turcz.
  • Clerodendrum viscosum Vent. [Illegitimate]

കേരളത്തിൽ വളരെ സാധാരണമായ സസ്യങ്ങളിലൊന്നാണ് വട്ടപ്പെരുക് അഥവ പെരുക്കിഞ്ചെടി (ഇംഗ്ലീഷ്:Hill Clerodendrum ശാസ്ത്രീയനാമം:Clerodendrum infortunatum). പെരുകിലം, പെരുവലം, പെരിയലം, പെരിയാലം, പെരിങ്ങലം, പെരുക്, പെരു, വട്ടപ്പലം, ഒരുവേരൻ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. പൂക്കൾ ധാരാളം ശലഭങ്ങളെ ആകർഷിക്കുന്നു. ഓഗസ്റ്റ് മുതൽ ഡിസംബർ വരെയാണ് പൂക്കാലം. എങ്കിലും മിക്ക മാസങ്ങളിലും പൂക്കൾ കാണാൻ സാധിക്കും. ഇവയുടെ ഇലയും വേരും ഔഷധയോഗ്യമാണ്.

വിരയിളക്കാൻ പെരുക് ഉപയോഗിയ്ക്കുന്നു. മലേറിയയ്ക്ക് ഇതിൽ നിന്നെടുക്കുന്ന നീര് ഔഷധമാണത്രേ[അവലംബം ആവശ്യമാണ്]. വയറുകടി, വയറിളക്കം എന്നിവയ്ക്ക് തൊലിയും നന്ന്.കൂടാതെ ഗൊണോറിയ, വിഷം എന്നിവയ്ക്കും. വേര് മോരിലരച്ചുകൊടുത്താൽ ശക്തിയായ വയറുവേദന നിൽക്കും[അവലംബം ആവശ്യമാണ്].

ആയുർവ്വേദത്തിലും സിദ്ധവൈദ്യത്തിലും ഔഷധമായി വട്ടപ്പലത്തിന്റെ വിവിധ ഭാഗങ്ങൾ ഉപയോഗിക്കുന്നു[1], [2]. ഹോമിയോപ്പതിയിലും ഔഷധനിർമ്മാണത്തിന് ഉപയോഗിക്കുന്നു [3].

പെരുവലം പുഴുനാശിനിയായി ഉപയോഗിക്കാറുണ്ട്. ചാണകത്തിനു മുകളിൽ ഇത് വേരോടെ പിഴുത് നിരത്തിയാൽ കൊമ്പൻചെല്ലി ചാണകത്തിൽ മുട്ടയിടില്ല, പിന്നീട് ഇത് അഴുകിച്ചേരുന്നതിനാൽ ചാണകത്തിനും ചെറിയ രീതിയിൽ അതിന്റെ ഗുണമുണ്ടായിരിക്കും[4].

രസഗുണങ്ങൾ[തിരുത്തുക]

ഘടന[തിരുത്തുക]

ഏകദേശം 2 മീറ്റർ വരെ ശാഖോപശാഖകളായി വളരുന്ന ഒരു സസ്യമാണിത്. ശിഖരങ്ങൾക്ക് ഏകദേശം ചതുരാകൃതിയാണുള്ളത്. ഹൃദയാകൃതിയിലുള്ള ഇലകൾ വലുതും നനുത്തരോമാവൃതം ആയതും ഏകദേശം 10 സെന്റീമീറ്റർ മുതൽ 25 സെന്റീമീറ്റർ വരെ വിസ്താരമുള്ളതുമാണ്‌. പൂക്കൾ മധ്യഭാഗം പിങ്ക് നിറത്തോടെ വെളുത്ത നിറത്തിൽ കാണപ്പെടുന്നു. കായ്കൾ ഗോളാകൃതിയുള്ളവയും പാകമാകുമ്പോൾ ഏകദേശം കറുത്ത നിറത്തിലുള്ളവയുമാണ്‌.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. [1]|http://siddham.in
  2. [2]|
  3. [3]|
  4. http://www.mathrubhumi.com/agriculture/story-203449.html കൊമ്പൻചെല്ലിയെ തുരത്താൻ പച്ചക്കുമിൾ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വട്ടപ്പെരുക്&oldid=3591746" എന്ന താളിൽനിന്ന് ശേഖരിച്ചത്