Jump to content

സിദ്ധവൈദ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൗരാണിക ഭാരതീയ ആതുരചികിൽസാസമ്പ്രദായമാണ്‌ സിദ്ധവൈദ്യം. സിദ്ധ വൈദ്യം ആയുർവേദത്തേക്കാൾ പഴക്കമുള്ളതാണെന്നും, അല്ലെന്നും രണ്ട് അഭിപ്രായങ്ങൾ ഇന്ന് തെക്കേ ഇന്ത്യയിൽ നിലവിലുണ്ട്.[അവലംബം ആവശ്യമാണ്] എന്നാൽ മഹാമുനി അഗസ്ത്യരുടെ ശിക്ഷണത്തിൽ മൈനാക പർവ്വതത്തിൽ വച്ച് സിദ്ധവൈദ്യം രൂപം കൊണ്ടതായി പറയപ്പെടുന്നു. സിദ്ധം - സിദ്ധി എന്ന വക്കിൽ നിന്നാണ് സിദ്ധം എന്ന വാക്കുണ്ടായത്. സിദ്ധവൈദ്യം തെക്കെഇന്ത്യയിൽ ദ്രാവിഡ സന്യാസിമാരാൽ ഉണ്ടായതാണ്. പ്രധാനമായും തമിഴ്നാട്ടിലാണ് ഇത് ഉരുത്തിരിഞ്ഞു വന്നത്. തെക്കൻ കേരളത്തിലും ഇതിന്റെ വേരുകളുണ്ട്. സിദ്ധവൈദ്യത്തെപ്പറ്റിയുള്ള മൂലഗ്രന്ഥങ്ങളെല്ലാം തന്നെ തമിഴിലാണ് ഉള്ളത്. ആരോഗ്യകരമായ ഒരു ശരീരമുണ്ടങ്കിലേ പരമാത്മാവിലെക്കെത്തിച്ചേരാൻ കഴിയുകയുള്ളുവെന്നു സിദ്ധന്മാർ വിശ്വസിക്കുന്നു. അതുകൊണ്ട് അവർ ആത്മീയതയോടൊപ്പം വൈദ്യത്തിനും പ്രാധാന്യം കൊടുത്തു.

മഹാസിദ്ധനായി കണക്കാക്കുന്ന തിരുമൂലർ പറയുന്നതനുസരിച്ച്

ചരിത്രം

[തിരുത്തുക]

"സിദ്ധവൈദ്യം ശിവനിൽനിന്നു ദേവിപാർവ്വതിയിലേക്കും ദേവിയത് നന്തിക്കും നന്തിയത് ധന്വന്തരിക്കും അവിടുന്ന് അശ്വിനിക്കും അശ്വിനിയത് അഗസ്ത്യർക്കും,പിന്നീട് പുലസ്ത്യർ തെരയ്യാർ എന്നിവർക്കും ഈ അറിവ് പകർന്നുകൊടുത്തു" . [1] സിദ്ധവൈദ്യത്തിൻറെ പഴക്കം കണക്കാക്കുന്നത് BC 10000-BC 5000 നും ഇടയിൽ രൂപപ്പെട്ടുവെന്നാണ്. ഇത് വച്ചുനോക്കുമ്പോൾ മറ്റുവൈദ്യശാഖകളെക്കാൾ പഴക്കം സിദ്ധവൈദ്യത്തിന് അവകാശപ്പെടാവുന്നതാണ്.സിദ്ധവൈദ്യത്തിൽ മനുഷ്യൻറെ ശാരീരികവും മാനസികവുമായ അവസ്ഥകളെ 3ആയി തിരിച്ചിരിക്കുന്നു.അത് 'വലി,അഴൽ ,ഇയം'എന്നിങ്ങനെയാണ്.ഇതിനെ 'ഉയിർ ധാതു'എന്നാണ് പറയുന്നത്.ഇത് ആയുർവ്വേദത്തിലെ 'ത്രിദോഷങ്ങൾക്ക്' സമാനമാണ്.

18 സിദ്ധന്മാർ

[തിരുത്തുക]

18 സിദ്ധന്മാർ എന്നും മൂലവർഗ്ഗ സിദ്ധന്മാർ എന്നും അറിയപ്പെടുന്നവർ ആരൊക്കെ എന്നുള്ളതിൽ പല തർക്കങ്ങളും നിലനിൽക്കുന്നുണ്ട്. ചെന്നൈ സർവ്വകലാശാല നിഘണ്ടു പ്രകാരമുള്ള സിദ്ധന്മാരെ ചുവടെ ചേർക്കുന്നു.[2]

  1. അഗസ്ത്യർ(കുംഭമുനി) -സിദ്ധവൈദ്യത്തിന്റെ പിതാവ്
  2. രാമദേവർ
  3. തിരുമൂലർ
  4. എദൈക്കാടർ
  5. ധന്വന്തരി
  6. വാല്മീകി.
  7. കമലമുനി.
  8. ഭോഗനാഥർ
  9. മച്ചമുനി.
  10. കൊങ്കണർ
  11. പതഞ്‌ജലി.
  12. നന്ദിദേവർ
  13. ബൊതഗുരു.
  14. പാമ്പാട്ടി സിദ്ധർ
  15. സട്ടൈമുനി.
  16. സുന്ദരനന്ദദേവർ
  17. കൊതുംബയ് സിദ്ധർ
  18. കൊരക്കർ

തിരുമൂലർ

[തിരുത്തുക]

ആത്മീയതയുടെ രാജകുമാരൻ എന്നാണദ്ദേഹത്തെ അറിയപ്പെടുന്നത്.നന്ധിദേവർ ആണ് ഗുരു.പ്രധാന ശിഷ്യൻ ഗലങ്ങിനാധൻ. ഇഷ്ടവിനോദം കൈലാസ യാത്രയായിരുന്നു.ഒരിക്കൽ അഗസ്ത്യരെ കാണാനായി തെക്കേ ഇന്ധ്യയിലേക്ക് വന്നു.യാത്രാമധ്യേ കാവേരിയുടെതീരത്തുവച്ച് കൌതുകവും വിഷമവുംമുണ്ടാക്കിയ ഒരുസംഭവം അദ്ദേഹം കണ്ടു.ചേതനഅറ്റ തങ്ങളുടെ ഇടയൻറെ ശരീരത്തിനുചുറ്റുംനിന്ന് അസാധാരണ ശബ്ധത്തോടെ കരയുന്ന ഒരുപറ്റം കന്നുകാലികൾ .ഇടയൻറെ പേര് മൂലൻ എന്നായിരുന്നു.തിരുമൂലർ തൻറെ യോഗശക്തിയുപയോഗിച്ച് ഇടയൻറെ ശരീരത്തിൽ കയറി(Meta Psychosis).സ്വന്തം ശരീരത്തെ ഒരിടത്തോളിപ്പിച്ചു വച്ചസേഷം കന്നുകാലികളുമായി മൂലന്റെ ഭാര്യയുടെ അടുത്തുപോയി വിവരം ധരിപ്പിച്ചു.പിന്നീട് തിരികെ വന്നു സ്വന്തം ശരീരം നോക്കിയപ്പോൾ കണ്ടെത്താനായില്ല.തുടർന്നുള്ള കാലം മൂലന്റെ ശരീരത്തിൽ തന്നെ ജീവിക്കേണ്ടിവന്നു.

പ്രധാനകൃതികൾ
  1. തിരുമന്ത്രം - (3000ശ്ലോകങ്ങൾ )ശരീരശാസ്ത്രം,യോഗ,8അതിമാനുഷ ശക്തികൾ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നു.
  2. തിരുമൂലർ വൈദ്യം 21.
  3. വഴലൈ സൂത്രം.
  4. തിരുമൂലർ ജ്ഞാനം.
  5. തിരുമൂലർ 608 എന്നിവയാണ്.

രാമദേവർ

[തിരുത്തുക]

AD 6-8നൂറ്റാണ്ടുകൾകുള്ളിൽ ജീവിച്ചിരുന്നതായി കരുതുന്നു. ഗുരു-കരുവാരർ .രാമദേവർ അറേബ്യയിലെ മെക്ക സന്ദർശിച്ചപ്പോൾ 'യാക്കോബ്' എന്ന പേരുസ്വീകരിച്ചു.

പ്രധാനകൃതികൾ
  1. രാമദെവർ 1000(കായകല്പം,യോഗ)
  2. രാമദെവർ കരുക്കാടൈ സൂത്രം.
  3. രാമദെവർ ശിവയോഗം.
  4. രാമദെവർ പെരുനൂൽ...,
  5. രാമദെവർ പൂജാവിധി.
  6. യാക്കോബ് ചുന്നസൂത്രം.
  7. യാക്കോബ് വൈദ്യചിന്താമണി.

അഗസ്ത്യർ

[തിരുത്തുക]
പ്രധാന ലേഖനം: അഗസ്ത്യൻ

സിദ്ധവൈദ്യത്തിൻറെ പിതാവാണ് അഗസ്ത്യർ .ഉദ്ദേശം 12000വർഷങ്ങൾക്കുമുമ്പ് ജീവിച്ചിരുന്നു.ഭാര്യ-ലോപമുദ്ര.മകൻ-സാഗരൻ,ഗുരു-ശിവൻ,മുരുഗൻ.. ശിഷ്യർ -പുലസ്ത്യർ,തോൽക്കപ്പ്യർ,തെരയ്യാർ.പുരാണങ്ങളിൽ പലഭാഗത്തും പലകാലങ്ങളിൽ അഗസ്ത്യരുടെ പേർ പരാമർശിക്കുന്നുണ്ട്.തമിഴ്നാട്ടിലെ പഴയ ഒരു രീതിവച്ചുനോക്കുമ്പോൾ അപ്പുപ്പന്റെ പേർ ചെറുമകന് ഇടാറുണ്ട്.അങ്ങനെ നോക്കുമ്പോൾ പുരാണങ്ങളിലുള്ള 'അഗസ്ത്യർ 'എല്ലാം ഒരാൾ ആകണമെന്നില്ല.രാമായണത്തിലും,മഹാഭാരതത്തിലും അഗസ്ത്യർ വരുന്നുണ്ട്.ഹിമാലയവും കന്യാകുമാരിയും ഉൾപ്പെടെ ഭാരതത്തിൻറെ പലഭാഗത്തും ആശ്രമങ്ങളും ഉണ്ടായിരുന്നു.

കൃതികൾ
  1. അഗസ്ത്യർ 1200,
  2. അഗസ്ത്യർവൈദ്യം 1500.
  3. അഗസ്ത്യർ വൈദ്യം500.
  4. അഗസ്ത്യർ നയനവിധി(കണ്ണ്, surgery).
  5. അഗസ്ത്യർമൂപ്പ്(18തരം കുഷ്ടത്തെപ്പറ്റി)
  6. അഗസ്ത്യർ പെരുനൂൽ .
  7. അഗസ്ത്യർ കർമകാണ്ഡം.
  8. അഗസ്ത്യർ പൂർണസൂത്രം.
  9. അഗസ്ത്യർ പൂജാവിധി.
  10. ദീക്ഷാവിധി.
  11. അഗസ്ത്യർ അമുതകലൈ ജ്ഞാനം(വൈദ്യശാസ്ത്രതെപ്പറ്റി).

കൊങ്കണർ

[തിരുത്തുക]

കൊങ്കണർടെ അച്ഛനും ഗുരുവും ഭോഗരാണ്. [3].അദ്ദേഹത്തിൻറെ ജന്മസ്ഥലം കൊയംബത്തുരിനടുത്തുള്ള 'കൊങ്കണഗിരി' യാണ്.വേദകാലത്തിനുമുൻപ് ജീവിച്ചിരുന്നതായികരുതുന്നു.കൊങ്കണർക്ക് വൈദ്യത്തേക്കാൾ രസതന്ത്രത്തിലായിരുന്നു പ്രാവീണ്യം.സമൂഹത്തിൽ അന്നുനിലനിന്നിരുന്ന ജാതിവ്യവസ്ഥ അദ്ദേഹത്തെ അസ്വസ്ഥനാക്കി.ശിഷ്യന്മാർ -കദൈപ്പിള്ള സിദ്ധർ ,ശംഖിലി സിദ്ധർ .

കൃതികൾ
  1. കൊങ്കണർ മുക്കാണ്ടം3000.
  2. കൊങ്കണർ മുക്കാണ്ടസൂത്രം.
  3. കൊങ്കണർ സരക്കുവൈപ്പ്100.
  4. കൊങ്കണർ മൂപ്പ്.
  5. കൊങ്കണർ വലൈക്കുമ്മി.
  6. കൊങ്കണർ വേദാന്തം.

ഭോഗനാഥർ രസ ശാസ്ത്രത്തിന്റെ പിതാവാണ് ഭോഗർ. ഗുരു-കളങ്കിനാഥർ. മകൻ---. -കൊങ്കണർ . പ്രധാന ശിഷ്യൻ- പുലിപ്പാണി. ഭോഗർ വേദകാലത്തിനു മുമ്പു ജീവിച്ചിരുന്നു. ഭോഗർ ചൈനയിൽനിന്നും യാത്രക്കിടെ തമിഴ്നാട്ടിൽ എത്തിയതാണന്ന് ഒരുപക്ഷം പറയുമ്പോൾ തുടർപടനത്തിനായി ചൈനയിൽ പോയതാണന്ന് മറുപക്ഷവും പറയുന്നു. ഭോഗർടെ ധാരാളം പുസ്തകങ്ങൾ ചൈനീസ് ഭാഷയിലും ലഭ്യമാണ്. പ്രമുഖ ശാസ്ത്രജ്ഞൻ prof.രാമയോഗി[അണ്ണാമലൈ സർവകലാശാല,ചിദംബരം,തമിഴ്നാട്‌]]}]ഭോഗർ ചൈനയിലെ ഒരു ആത്മീയ ഗുരു ആയിരുന്നുവെന്ന് പറയുന്നു .അദ്ദേഹത്തിൻറെ ചൈനീസ് പേർ പോ-യുങ്ങ് എന്നായിരുന്നുവത്രെ. ഭോഗർ നവ പാഷാണങ്ങളെ ബന്ധിച്ചു മരുന്നായി ഉപയോഗിക്കുന്നതിൽ വിദഗ്ദ്ധനായിരുന്നു.ഇപ്പോൾ ഈ മരുന്ന് 'ബാലദണ്ടായുധപാണി'എന്നപേരിൽ പഴനിമലയിൽ ഉണ്ട്. രസശാസ്തത്തിന്റെ നിഗൂഡതകളിലേക്ക് വെളിച്ചം വീശുന്നഒന്നാണിത്.പഴനി ദണ്ഡായുധപാണി പ്രതിഷ്ഠ

ആദ്യകാല സിദ്ധന്മാർ ദൈവികമായ ആർച്ചനകളും പൂജകളും ചെയ്തിരുന്നില്ല.എന്നാൽ ഭോഗർ അതിന് മാറ്റം വരുത്തി.സിദ്ധവിദ്യകളെ സാധാരണ ജനങ്ങളിലേക്ക് എത്തിക്കാനുള്ള മാർഗ്ഗം ആയിട്ടാണ് ഭോഗർ ഭക്തിമാർഗ്ഗത്തെ കണ്ടത്.പലനിയിലെ ബാലടണ്ഠയുധപാണി പ്രതിഷ്ഠ നടത്തിയതും പൂജാവിധികൾ നിർണയിച്ചതും ഭോഗർ ആണ്.പളനിയിൽ 5000 വർഷമെങ്കിലും നിലനിൽക്കുന്ന ഒരു വിഗ്രഹം സ്ഥാപിക്കണമെന്ന കാഴ്ചപ്പടയിരുന്നു ഭോഗർക്കുള്ളത്.ഏറ്റവും കടുത്ത കരിങ്കല്ലിൽ പോലും പഞ്ചാമൃത അഭിഷേകം കൊണ്ട് പൊട്ടൽ ഉണ്ടാകുമായിരുന്നു.കടുപ്പമേറിയ വിഗ്രഹം ഉണ്ടാക്കാനുള്ള രാസകൂട്ട് കണ്ടുപിടിക്കാൻ ആയി ഭോഗർ ധ്യാനത്തിൽ പ്രവേശിച്ചു.അങ്ങനെയാണ് നവപാഷണത്തിന്റെ കൂട്ട് വളരെ കടുപ്പമേറിയതും യുഗങ്ങളോളം നിലനിൽക്കും എന്നും മനസ്സിലാക്കിയത്.നവപാഷണങ്ങൾ എന്നത് ഒമ്പത് വിഷങ്ങളാണ്.എന്നാൽ ഇവ ഒന്നിച്ചുചേർന്നാൽ മഹാഔഷധമായി മാറുന്നു.നവപാഷണങ്ങളിൽ ഓരോന്നിനേയും അലിയിപ്പിക്കാനും ദ്രാവമാക്കുന്നതിനും മറ്റനേകം മരുന്നുകൂട്ടുകളും ഉപയോഗിച്ചിട്ടുണ്ട്.ഇവ പൊടിച്ചതിനു ശേഷം കൂടിച്ചേർക്കുന്ന വിദ്യ അഗസ്‌ത്യറിൽ നിന്നാണ് ഭോഗർ പഠിച്ചത്.കൂടിച്ചേർക്കുന്ന വിദ്യക്ക് "കാട്ടുതൽ" എന്നു പറയുന്നു.ഇതൊരു സിദ്ധയോഗ മരുന്നാണ്.ഇതുതന്നെ അന്ന് രണ്ടു തരത്തിൽ ഉണ്ടായിരുന്നു. 1.ഉപ്പുക്കട്ട് ഇതിൽ ആയിരക്കണക്കിന് പച്ചമരുന്നുകളും ചാറുകളും ഉപോലും രാസവസ്തുക്കളും ചേർക്കുന്നു. 2.സുന്നുക്കട്ട് ഇതിൽ രാസവസ്തുക്കൾ കൂട്ടി ഉരുക്കി ചേർക്കുന്നു. ഉപ്പുകാട്ടുവിൽ അനേകം മരുന്നുകൾ ഉണ്ടാക്കണം.പലവിധത്തിലുള്ള വിഷമതകളും ഉണ്ടാകും.സുന്നുകാട്ടുവിൽ രാസവസ്തുക്കളുടെ വിഘാടനം മൂലമുള്ള വിഷപുക ശ്വസിച്ചാൽ അനേകം രോഗങ്ങൾഉണ്ടാകും.അതിനാൽ തന്നെ വളരെ കുറച്ചു പേർ മാത്രമേ ഇക്കാര്യത്തിൽ അറിവുള്ളവരായി ഉള്ളായിരുന്നു. ഭോഗർ ഈ രണ്ടു വിദത്തിലും ബിംബങ്ങൾ ഉണ്ടാക്കിയിരുന്നു.നവപാഷണബിംബ നിര്മിതിയുടെ രഹസ്യം ഇന്നും തെളിയിക്കപ്പെട്ടിട്ടില്ല.പലനിയിലെ വിഗ്രഹത്തിൽ രാത്രിയിൽ വെക്കുന്ന ചന്ദനം രാസപ്രക്രിയയുടെ ഫലമായി രാവിലെ ആകുമ്പോഴേക്കും നിറം മാറുന്നു.ഇതിനെ രാക്കാല ചന്ദനം എന്നു പറയുന്നു.ഈ ചന്ദനം ഔഷധമായി രോഗികൾക്ക് നല്കാറുണ്ട്.കേരളത്തിലെ കാൻസർ വിദഗ്ദ്ധനായ ഡോക്ടർ സിപി മാത്യു ഇന്നും നവപാഷണ കൂട്ടുകളുപയോഗിച്ചു ഇന്നും ചികിത്സ നടത്തുന്നു.സിദ്ധവിദ്യകളുടെ അത്ഭുതാഹാരണമായി നവപാഷണക്കൂട്ട് ഇന്നും നില നിൽക്കുന്നു.

കൃതികൾ
  1. ഭോഗർ 7000 (ഭോഗർ സപ്തകാണ്ടം)7000 ശ്ലോകങ്ങളുള്ള ഈഗ്രന്ഥം സിദ്ധവൈദ്യത്തിൻറെ വറ്റാത്തഖനിയാണ്.
  2. ഭോഗർ സരക്കുവൈപ്പ്‌88..88 8
  3. ഭോഗർ കർപ്പം300
  4. ഭോഗർ വാസിയോഗം(പ്രാണായാമം)
  5. ഭോഗർ വർമസൂത്രം
  6. ഭോഗർ മൂപ്പുസൂത്രം37
  7. ഭോഗർ വൈദ്യം1000.

ധന്വന്തരി

[തിരുത്തുക]
പ്രധാന ലേഖനം: ധന്വന്തരി

ഗുരു-നന്ദിദേവർ, ശിഷ്യൻ----_അശ്വിനി. ഭഗവാൻ മഹാവിഷ്ണുവാണ് ധന്വന്തരിയായി ജന്മമെടുത്തതെന്ന് പുരാണങ്ങളിൽ പറയുന്നു. ആയുർവ്വേദ ശാസ്ത്രത്തിന്റെ സൃഷ്ടിയിൽ ധന്വന്തരി നിർണായകമായ പങ്കു വഹിച്ചു. അദ്ദേഹത്തിനുപല ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്നു. കുറച്ചു പുസ്തകങ്ങൾ തമിഴിലും അദ്ദേഹം എഴുതിയിട്ടുണ്ട്. ദിവ്യനായ ചികിത്സകനെന്ൻ അദ്ദേഹം അറിയപ്പെട്ടു. രസ-പാഷാണങ്ങളുപയോഗിച്ച് വിദഗ്ദമായി അദ്ദേഹം ചികിത്സിച്ചിരുന്നു.നാഡീശാസ്ത്രം അദ്ദേഹത്തിൻറെ പ്രധാനസംഭാവനയാണ്.

കൃതികൾ
  1. ധന്വന്തരി നാഡി-72[നാഡീ സാസ്ത്രത്തെപ്പറ്റി]
  2. ധന്വന്തരി തൈലം-500
  3. ധന്വന്തരി വൈദ്യം-200
  4. ധന്വന്തരി വൈദ്യകാവ്യം
  5. ധന്വന്തരിഗുരുനൂൽ
  6. ചിമിട്ട് രത്നച്ചുരുക്കം
  7. ധന്വന്തരി കലൈ ജ്ഞാനം
  8. ധന്വന്തരിജ്ഞാനം
  9. ധന്വന്തരി വാധം
  10. ധന്വന്തരി വൈദ്യ കരുക്കാടൈ സൂത്രം
  11. ധന്വന്തരി നിഘണ്ടു
  12. ധന്വന്തരി 1200.

നന്ദിദേവർ

[തിരുത്തുക]

'നന്ദി' എന്ന വാക്കിന് 'അനുഗ്രഹിക്കപ്പെട്ടവൻ' എന്നാണ് അർത്ഥം.നന്ദിദേവർ അതിപുരാതനകാലത്ത് ജീവിച്ചിരുന്നതായി പറയുന്നു.നന്ദിദേവരേപ്പറ്റി ധാരാളം പുരാണകഥകൾ പ്രചാരത്തിലുണ്ട്. ശിവപാർവ്വതിമാരിൽനിന്നും ആദ്യമായി ജ്ഞാനം പകർന്നുകിട്ടിയത് നന്ദിക്കാണ്‌.. .എന്ന് യുഗിചിന്താമണി-800ൽ പറയുന്നു. അദ്ദേഹത്തിൻറെ പിതാവ് 'ശിവനും'മാതാവ് 'ഉമ'യാണന്നും കരുതുന്നു.

കൃതികൾ
  1. നന്ദികലൈജ്ഞാനം
  2. നന്ദീശർ-300
  3. നന്ദി-8
  4. നന്ദീശർ കരുക്കാടൈ.

സട്ടൈമുനി

[തിരുത്തുക]

മറ്റുപേരുകൾ - സട്ടൈനാഥർ, കൈലാസസട്ടൈമുനി, കമ്പിളിസട്ടൈമുനി

അദ്ദേഹം സ്ഥിരമായി കട്ടിയുള്ള ഉടുപ്പ് ധരിക്കുന്നതിനാലാണ് 'സട്ടൈമുനി'എന്ന പേരുകിട്ടിയത്.ഈ വിവരങ്ങൾ ലഭ്യമായത് 'കൊങ്കണർ കടൈകാണ്ഡം' എന്നഗ്രന്ഥത്തിൽനിന്നുമാണ്. കരുവൂരർ ,കൊങ്കണർ ,രോമഋഷി തുടങ്ങിയവർ സമകാലീനരായിരുന്നു.10-11നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്നതായികരുതുന്നു. കരുതുന്നു.ദക്ഷിണമൂർത്തിയും,നന്ദിയും അദ്ദേഹത്തിൻറെ ഗുരുക്കന്മാരായി പറയപ്പെടുന്നു.ശിഷ്യൻ-'സുന്ദരനന്ദർ 'ആയിരുന്നു.

കൃതികൾ
  1. സട്ടൈമുനി വാതകാവ്യം-1000
  2. സട്ടൈമുനി വാതസൂത്രം-200.[ഇതുരണ്ടും രസസാസ്ത്രവുമായി ബന്ധപ്പെട്ടതാണ്]
  3. സട്ടൈമുനി നിഘണ്ടു
  4. സട്ടൈമുനി-20
  5. സട്ടൈമുനി ശിവജ്ഞാന വിളക്കം-51
  6. സട്ടൈമുനി തണ്ടകം
  7. സട്ടൈമുനി മൂലസൂത്രം
  8. സട്ടൈമുനി വാക്യം
  9. സട്ടൈമുനി ദീക്ഷാവിധി
  10. സട്ടൈമുനി കർപ്പവിധി.

ദീക്ഷാവിധിയും കർപ്പവിധിയും വളരെ വിലപ്പെട്ട ഗ്രന്ധങ്ങളാണ്.തിരുമൂലർ ഈഗ്രന്ധം നശിപ്പിച്ചുകളഞ്ഞു. അതിനിഗൂഡമായ ശാസ്ത്ര രഹസ്യങ്ങൾ സാധാരണക്കാരൻറെ കയ്യിൽ എത്തുന്നത് ദോഷംചെയ്യുമെന്നുകണ്ടാണ് അങ്ങനെ ചെയ്തത്. [4].

പാമ്പാട്ടിസിദ്ധർ (നാഗമുനി)

[തിരുത്തുക]

അദ്ദേഹത്തിൻറെ ഓരോ ശ്ലോകവും അവസാനിക്കുന്നത് 'ആടുപാമ്പേ..'എന്നാണ്.അദ്ദേഹത്തിന് പമ്പാട്ടിസിദ്ധർ എന്ന പേര് ലഭിക്കാൻ ഇത് ഒരു കാരണമായിട്ടുണ്ടാകാം.അദ്ദേഹം വിഗ്രഹാരാധനയെ എതിർക്കുകയും വേദങ്ങളേയും പുരാണങ്ങളെയും പരിഹസിക്കുകയും ചെയ്തിരുന്നു.ജാതിവ്യവസ്ഥയെ ശക്തിയായി എതിർത്തിരുന്നു.സഹജീവികളോട് സ്നേഹമില്ലാത്തവർക്ക് പരമായലക്ഷ്യത്തിൽ എത്തിച്ചേരുക അസാധ്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു.യോഗയിലൂടെ ആത്മസംയമനവും നിഗൂഡവിദ്യയുടെ പ്രയോഗങ്ങളെപ്പറ്റിയും അദ്ദേഹത്തിൻറെ കൃതികളിലുണ്ട്.8 തരത്തിലുള്ള അതിമാനുഷശക്തികളെപ്പറ്റിയും കൃതികളിൽ പറയുന്നുണ്ട്.അദ്ദേഹത്തെയും കൃതികളെയുംപറ്റി '18 sidhers jnanakovai'യിൽ പറയുന്നുണ്ട്.[5].അദ്ദേഹത്തിൻറെ നാട് കോയമ്പത്തൂരിനടുത്തുള്ള മരുതമലൈ ആണ്. ഗുരു സട്ടൈമുനിയാണ്. വിഷവൈദ്യത്തിലും ദൈവികരോഗശാന്തിയുണ്ടാക്കുന്നതിലും വിദഗ്ദ്ധനായിരുന്നു. എന്നാൽ ഇതെപ്പറ്റിയുള്ള ഗ്രന്ധങ്ങളോന്നും ഇപ്പോൾ ലഭ്യമല്ല.

കൃതികൾ
  1. നാഗമുനി നയനവിധി.[കണ്ണ് സംബന്ധമായ അസുഖങ്ങളും അവയുടെ ചികിത്സയും]
  2. നാഗമുനി ശിരരോഗ വിധി[തലക്കുണ്ടാകുന്ന അസുഖങ്ങളും ചികിത്സയും]

തെരയ്യാർ

[തിരുത്തുക]

അദ്ദേഹത്തിൻറെ യഥാർഥ പേർ അജ്ഞാതമാണ്.'തെരയ്യാർ 'എന്നാൽ 'പണ്ഡിതൻ'എന്നാണർത്ഥം.12-ാം ശതകത്തിൽ ജീവിച്ചിരുന്നു.ഗുരു-ധർമസ്വാമിയാർ ,ജനനസ്ഥലം 'തിരുമലൈചേരി'ശിഷ്യൻ 'യുഗിമുനി'.എന്നാൽ 'തെരയ്യാർ 'എന്നപേരിൽ ഒന്നിലധികം പേർ എഴുതിയിട്ടുണ്ട്.എഴുത്തിൻറെ ശൈലി വച്ചാണ് അത്കണ്ടെത്തിയത്.

കൃതികൾ
  1. തെരയ്യാർ മരുത്വ ഭാരതം
  2. തെരയ്യാർ വേണ്പ
  3. തെരയ്യാർ യാഗമവേണ്പ
  4. തെരയ്യാർ ഗുണപാO വേണ്പ
  5. തെരൻ പദാർത്ഥ ഗുണം
  6. തെരയ്യാർ മരുന്തലവി
  7. തെരയ്യാർ തൈലവർഗ്ഗ ചുരുക്കം.

കരുവുരർ

[തിരുത്തുക]

ഗുരു-ഭോഗർ ,കളങ്കിനാതർ .ശിഷ്യൻ- എടൈക്കാട്ടുസിദ്ധർ .ജനനസ്ഥലം സേലത്തിനടുത്തുള്ള 'കരുവൂർ 'ആണെന്നും,'തിരുനൽവേലി'യാണന്നും രണ്ടഭിപ്രായമുണ്ട്.

കൃതികൾ
  1. കരുവൂരർ വാതകാവ്യം
  2. കരുവൂരർ പൂജാവിധി
  3. കരുവൂരർ അട്ടകന്മം-100
  4. കരുവൂരർ ശാന്തനാടകം
  5. കരുവൂരർ വൈദ്യനോണ്ടിനാടകം
  6. Assorted verses of Karuvoorar

എടൈക്കാടർ

[തിരുത്തുക]

പാണ്ട്യരാജ്യത്തിനുതെക്കുള്ള 'എടൈക്കാട്'എന്ന സ്ഥലത്തുള്ള ആളായതിനാലാവാം അദ്ദേഹത്തിനു 'എടൈക്കാടർ'എന്ന പെരുസിദ്ധിച്ചത്.

ഗുരു-കരുവൂരാർ ,ശിഷ്യർ -അഴുകണ്ണിസിദ്ധർ ,കുടംബായ്സിദ്ധർ ,കടുവേലി സിദ്ധർ .

കൃതികൾ
  1. എടൈക്കാടർ ശരീരം-61
  2. assorted verses of Edaikkadar-69.

കോരക്കർ

[തിരുത്തുക]

ഗുരു-നന്ദി ദേവർ ,അല്ലമപ്രഭു. [6] അല്ലമപ്രഭു നന്ദിയുടെ അവതാരമാനന്നു പറയുന്നു. [7]. ശിഷ്യൻ -നാഗാർജുന. കോരക്കർ പ്രവർത്തിച്ചിരുന്നത് 'കോയമ്പത്തുർ' മേഖലയിലായിരുന്നു.അദ്ദേഹം ഗഞ്ചാവ് ചെടി[Cannabis sativa]യുടെ ഔഷധ മൂല്യത്തെപ്പറ്റി വ്യക്തമായി പറഞ്ഞിട്ടുണ്ട്.അങ്ങനെ കഞ്ചാവ് ചെടിക്ക് തമിഴിൽ 'കോരക്കർ മൂലി'എന്ന പേർ കൂടിയുണ്ട്.

കൃതികൾ
  1. കോരക്കർ ചന്ദ്രരേഖ-200
  2. നാമനാഥ്‌ തിരവുകോൽ
  3. രവിമെഖല-75,4.മൂത്തരം-91
  4. നാഥപീഥം-25
  5. അട്ടകന്മം-100
  6. കോരക്കർച്ചുന്നസുത്രം
  7. മാലൈവടകം.

സുന്ദരനന്ദർ

[തിരുത്തുക]

ഗുരു-സട്ടൈമുനി.ശിഷ്യൻ- താമരക്കർ .സുന്ദരനന്ദരരുടെ പ്രവർത്തനസ്ഥലം 'മധുര'യായിരുന്നു.'മച്ചമുനി'യും 'കൊങ്കണരും'സമകാലീനരായിരുന്നു.'ചുന്നം'ഉണ്ടാക്കുന്നതിൽ അദ്ദേഹം വിദഗ്ദ്ധനായിരുന്നു.ഉള്ളിൽ കഴിക്കുന്ന ഈ മരുന്നുണ്ടാക്കുന്നത് ലോഹങ്ങളും,ധാതുക്കളും സംസ്കരിച്ചാണ്.

കൃതികൾ
  1. സുന്ദരനന്ദർ വാക്യസൂത്രം-64
  2. സുന്ദരനന്ദർ ജ്നാനസൂത്രം
  3. സുന്ദരനന്ദർ അതിശയസൂത്രം
  4. സുന്ദരനന്ദർ വേദൈ-1050
  5. സുന്ദരനന്ദർ വൈദ്യ തീരാട്ട്
  6. സുന്ദരനന്ദർ കേസരി-55
  7. സുന്ദരനന്ദർ പൂജാവിധി-37
  8. സുന്ദരനന്ദർ ദീക്ഷാവിധി-57

പ്രചാരം

[തിരുത്തുക]

തിരുവിതാംകൂർ പ്രദേശങ്ങളിൽ നിലവിലുള്ള പല ആചാരനുഷ്ഠാനങ്ങളെപ്പോലെ(ഉദാ:അടിമുറ എന്നറിയപ്പെടുന്ന തെക്കൻ‌കളരി, അബ്രാഹ്മണരായ ഊരാളികളാൽ‌ പൂജിക്കപ്പെടുന്ന നീലകേശി ദേവിയുടെ മുടിയിറക്കം, യക്ഷിയമ്മൻ‌കോവിലിലെ ഉരുവംവൈപ്പ്) വൈദ്യ മേഖലയിലും സിദ്ധവൈദ്യം ഇന്നും മുൻ‌നിരയിലാണ്. പക്ഷേ പാശ്ചാത്യ ദേശങ്ങളിൽ ആയുർ‌വേദത്തിനവകാശപ്പെടാനുള്ളതുപോലുള്ള ശാസ്ത്രീയ സമീപനം സിദ്ധവൈദ്യത്തിന് ലഭിച്ചിട്ടില്ല.

ആയുർ‌വേദത്തിനെ പ്രചുരപ്രചാരമാക്കിയ സം‌സ്കൃത ഭാഷയുടെ ഉപയോഗം‌ ഇതിൽ‌ ആദ്യമായി ചർച്ച ചെയ്യപ്പെടെണ്ടതാണെന്നതിൽ‌ രണ്ടഭിപ്രായമുണ്ടാകാനിടയില്ല. എല്ലാത്തിനുമുപരി സിദ്ധവൈദ്യം‌ പാരമ്പര്യാവകാശമായി തുടർ‌ന്നപ്പോൾ‌ ആയുർ‌വേദം‌ ഗുരുശിഷ്യ ബന്ധങ്ങളിൽ‌അടിസ്ഥിതമായി വളർ‌ന്നുപെരുകി.[അവലംബം ആവശ്യമാണ്]

ഇന്ന് മഹാരാഷ്ട്രയിൽ പ്രചാരത്തിലുള്ള പല ആയുർവേദ ഗ്രന്ഥങ്ങളിലും ആയുർവേദവും സിദ്ധവൈദ്യവും മിശ്രിതരൂപത്തിലാണ് പ്രതിപാദിച്ചിട്ടുള്ളത്. ഇവ തമ്മിലുള്ള വ്യത്യാസം വളരെ ആഴത്തിൽ പഠിക്കപെടേണ്ട വിഷയമാണ്.

അവലംബങ്ങൾ

[തിരുത്തുക]
  1. യുഗിചിന്താമണി 800
  2. Chennai university dictionary
  3. കൊങ്കണർ കദൈകാണ്ഡം-132ാം വരി
  4. തിരുമൂലർ ജ്ഞാനം-84
  5. 18 sidhers jnanakovai
  6. വാഗാര സുത്രം100
  7. പ്രഭുലിംഗലീല

സ്രോതസ്സുകൾ

[തിരുത്തുക]
  1. Chennai University Dictionary
  2. തിരുമന്ത്രം
  3. യുഗചിന്താമണി 800
  4. തിരുമൂലർ ജ്ഞാനം-84
  5. eighteen Siddhers Jnaana kovai
  6. vagara suthram-100
  7. പ്രഭു ലിംഗലീല
  8. കൊങ്കണർ കദൈകാണ്ഡം
  9. സിദ്ധ വൈദ്യ രത്നാവലി

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സിദ്ധവൈദ്യം&oldid=3866848" എന്ന താളിൽനിന്ന് ശേഖരിച്ചത്