Jump to content

വിക്കിപീഡിയ:പകർപ്പവകാശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിപീഡിയ അനുവർത്തിക്കുന്ന പകർപ്പവകാശാനുമതി, സ്വതന്ത്രമൃദുവർത്തകങ്ങൾ (Free Softwares) നൽകുന്ന സ്വാതന്ത്ര്യം അതേയർത്ഥത്തിൽ, അതിന്റെ ഉള്ളടക്കത്തിലേക്കു പ്രവേശനസ്വാതന്ത്യം നൽകുന്നവയാണ്. പകർപ്പവകാശത്യജനം (Copyleft) എന്നാണ് ഈ തത്ത്വം അറിയപ്പെടുന്നത്. അതായത്, വിക്കിപ്പിഡിയയിലെ ഉള്ളടക്കങ്ങൾ പകർത്താനും, പരിഷ്കരിക്കാനും, പുനർവിതരണം ചെയ്യാനും - അപ്രകാരം പരിഷ്കരിച്ച പതിപ്പിൽ സമാനസ്വാതന്ത്ര്യം മറ്റാളുകൾക്ക് നൽകുകയും, അതിനുപയോഗിച്ച വിക്കിപീഡിയ ലേഖനത്തിന്റെ രചയിതാക്കൾക്ക് അംഗീകാരം നൽകുകയും ചെയ്യുമെങ്കിൽ (ഈ ആവശ്യം നിറവേറ്റാൻ, വിക്കി ലേഖനത്തിലേക്ക് ഒരു നേർകണ്ണി നൽകിയാൽ മതിയാകും) - അനുവാദം നൽകുന്നു. അപ്രകാരം, വിക്കിപീഡിയ ലേഖനങ്ങൾ എന്നെന്നും സ്വതന്ത്രങ്ങളായിരിക്കുകയും, ആ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്ന വിധം ചില നിയന്ത്രണങ്ങളോടെ, ആർക്കും ഉപയോഗിക്കാവുന്നതുമായിരിക്കും.

മുകളിലുദ്ധരിച്ച ഉദ്ദേശ്യങ്ങൾ നിറവേറ്റാനായി, ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതിയിലെ (GNU Free Documentation License - GDFL ) ലിഖിതനിബന്ധനങ്ങൾ ‍അനുസരിച്ച് വിക്കിപീഡിയ പൊതുജനങ്ങൾക്ക് പകർപ്പവകാശാനുമതി നൽകിയിരിക്കുന്നു. ഈ അനുമതിയുടെ പൂർണരൂപം ഇവിടെ ലഭ്യമാണ്.


സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സമിതി (Free Software Foundation]) പ്രസിദ്ധീകരിച്ച ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതിയുടെ 1.2-ആം പതിപ്പോ അല്ലെങ്കിൽ പിന്നീടു വന്ന ഏതെങ്കിലും പതിപ്പുകളോ, യാതൊരുവിധ മാറ്റങ്ങളോ, മുൻപുറഞ്ചട്ട നിബന്ധനകളോ പിൻപുറഞ്ചട്ട നിബന്ധനകളോ ഇല്ലാതെ, പകർത്താനും, വിതരണം ചെയ്യാനും, പരിഷ്കരിക്കാനും അനുവാദം നൽകുന്നു.


ഈ അനുമതിയുടെ ഒരു പകർപ്പ് "GNU Free Documentation License" എന്ന വിഭാഗത്തിൽ നൽകിയിട്ടുണ്ട്.
വിക്കിപീഡിയയിലെ ഉള്ളടക്കങ്ങൾ നിരാകരണങ്ങളിലെ നിബന്ധനകൾക്കു വിധേയമാണ്

ഗ്നൂ അനുമതിയുടെ ഇംഗ്ലീഷ് പതിപ്പു മാത്രമാണ് നിയമബദ്ധമായ രേഖ; താഴെക്കാണുന്നത്, ദാതാക്കളു‍ടേയും ഉപയോക്താക്കളുടെയും അവകാശങ്ങളും ചുമതലകളും, ഗ്നൂ അനുമതിയെപ്പറ്റി നമ്മളുടെ വ്യാഖ്യാനങ്ങളാണ്;


പ്രധാനപ്പെട്ടത്: താങ്കൾ വിക്കിപീഡിയയിലെ ഉള്ളടക്കങ്ങൾ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ ആദ്യം ഉപയോക്താക്കളുടെ അവകാശങ്ങളും ചുമതലകളും എന്ന ഭാഗം വായിച്ചിരിക്കണം. അതിനുശേഷം താങ്കൾ, ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി എന്ന ഭാഗവും വായിച്ചിരിക്കണം.

ഉപയോക്താക്കളുടെ അവകാശങ്ങളും ചുമതലകളും

[തിരുത്തുക]

വിക്കിപീഡിയയിലെ വസ്തുക്കൾ താങ്കൾ സ്വന്തം പുസ്തകത്തിലോ, ലേഖനങ്ങളിലോ, വെബ് സൈറ്റിലോ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, താങ്കൾക്ക് അപ്രകാരം ചെയ്യാം; എന്നാൽ ഗ്നൂ അനുമതി അനുസരിച്ചിരിക്കണം. താങ്കൾ വിക്കിപീഡിയയിലെ വസ്തുക്കളുടെ തനിപ്പകർപ്പാണ് എടുക്കുന്നതെങ്കിൽ, തനിപ്പകർപ്പ് സംബന്ധിക്കുന്ന ഗ്നൂ അനുമതി, തനിപ്പകർപ്പ് എന്ന വിശദീകരണത്തിലുള്ളതു പോലെ അനുസരിച്ചിരിക്കണം.

താങ്കൾ, ഉള്ളടക്കം മാറ്റിക്കോണ്ടോ അധികം ചേർത്തുകൊണ്ടോ പുതിയൊരു പതിപ്പു സൃഷ്ടിക്കുന്നെങ്കിൽ, താഴെപ്പറയുന്നവ പാലിച്ചിരിക്കണം:

  • താങ്കളുടെ കൃതിയ്ക്ക്, ഗ്നൂ അനുമതിപ്രകാരമുള്ള സ്വതന്ത്രാനുമതിയുണ്ടായിരിക്കണം,
  • മൂലകൃതിയുടെ ലേഖകനോട്/ലേഖികയോട് ഉള്ള കടപ്പാട് (വകുപ്പ് 4-ബി) അംഗീകരിക്കണം,
  • താങ്കൾ താങ്കളുടെ കൃതിയുടെ സുതാര്യപ്പകർപ്പ്ലേക്ക് പ്രവേശനാനുമതി നൽകണം. (സുതാര്യപ്പകർപ്പ് എന്നാൽ, വിക്കി അക്ഷരലിഖിതങ്ങൾ, html വെബ്പ്പേജുകൾ, xml ഫീഡ് തുടങ്ങിയവയിൽ ഏതെങ്കിലും ഒരു രൂപത്തിലൂള്ള വിക്കികൃതിയാണ്)

താങ്കളുടെ വെബ് സൈറ്റിൽ സുദൃശ്യമായി വിക്കിപ്പിഡിയ കൃതിയിലേക്കെ ഒരു നേർപിൻകണ്ണി നൽകിക്കൊണ്ട്, അവസാനത്തെ രണ്ട് ബാധ്യതകൾ ഭാഗികമായി പാലിക്കാൻ കഴിയും. താങ്കൾ പുതിയ ലേഖനത്തിന്റെ സുതാര്യപ്പകർപ്പിലേക്ക് പ്രവേശനാനുമതി നൽകുകയും വേണം. എന്നാൽ, വിക്കിമീഡിയ പ്രസ്ഥാനം, അതിലെ കൃതികളുടെ സുതാര്യപ്പകർപ്പോ ലേഖകരുടെ വിവരങ്ങളോ സ്ഥിരമായി നിലനിർത്തുമെന്ന് വാഗ്ദാനം ചെയ്യുന്നില്ല. അതുകൊണ്ട്, താങ്കളുടെ കൃതിയിൽ, കൃതിയുടെ ഒരു സുതാര്യപ്പകർപ്പും, ലേഖകവിവരങ്ങളും നൽകുവാൻ താങ്കളെ പ്രോത്സാഹിപ്പിക്കുന്നു.

പ്രസ്താവനയ്ക് ഉദാഹരണം

[തിരുത്തുക]

ഉദാഹരണത്തിന്, വിക്കിപീഡിയയിലെ ഇമ്മാനുവേൽ കാന്റ് എന്ന കൃതി ഉപയോഗിക്കുന്ന ഒരു കൃതിയിൽ മേൽപ്രകാരം പ്രസ്താവന ചെയ്യുന്നത് ഇപ്രകാരമാവാം:

ഈ കൃതി, <a href="http://www.gnu.org/copyleft/fdl.html">ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി</a>പ്രകാരം അനുമതി നൽകിയിട്ടുള്ളതാകുന്നു. ഇതിൽ <a href="http://ml.wikipedia.org/wiki/ഇമ്മാനുവേൽ_കാന്റ്"> ഇമ്മാനുവേൽ കാന്റ് എന്ന വിക്കിപീഡിയാകൃതി</a> യിൽ നിന്നുള്ള വിവരങ്ങൾ ചേർത്തിരിക്കുന്നു.

(തീർച്ചയായും, ഇമ്മാനുവേൽ കാന്റ് എന്ന എഴുത്തും, വിക്കിപീഡിയ URL കണ്ണിയും യഥായോഗ്യം മാറ്റിയിരിക്കണം)


അതിനുപകരമായി, താങ്കളുടെ ഇമ്മാനുവൽ കാന്റ് എന്ന പകർപ്പിൽ, ഗ്നൂ അനുമതിപ്പകർപ്പും (ലേഖനത്തിൽ വിശദീകരിച്ചതുപോലെ), ലേഖനത്തിന്റെ തലക്കെട്ടുതാളിൽ കുറഞ്ഞത് അഞ്ചു പ്രമുഖ രചയിതാക്കളുടെ ( അഞ്ചിൽ കുറവാണെങ്കിൽ, എല്ലാവരുടെയും) പട്ടികയും ഉൾപ്പെടുത്തി വിതരണം ചെയ്യാവുന്നതുമാണ്.

ന്യായോപയോഗപ്രകാരമുള്ള വസ്തുക്കളും സവിശേഷനിബന്ധനകളും

[തിരുത്തുക]

വിക്കിപീഡിയയിലെ മൗലികമായ അക്ഷരലിഖിതങ്ങളെല്ലാം ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതിയനുസരിച്ച് വിതരണം ചെയ്തവയാണ്. ചില അവസരങ്ങളിൽ, വിക്കിപീഡിയയിൽ ചിത്രങ്ങളും, ശബ്ദങ്ങളും അല്ലെങ്കിൽ അമേരിക്കൻ ഐക്യനാടുകളിലെ ന്യായോപയോഗം എന്ന പകർപ്പവകാശ നിയമപ്രമേയം അനുസരിച്ച് ഉദ്ധരിച്ചിട്ടുള്ള ലിഖിതങ്ങളും ഉൾപ്പെടും. ഇവ, പ്രായോഗികമായിടത്തോളം ഏറ്റവും സ്വതന്ത്രമായ അനുമതിപ്രകാരം (ഗ്നൂ സ്വതന്ത്രാനുമതിയുള്ളതോ പൊതുസഞ്ചയത്തിലുള്ളതോ പോലെ) നേടണമെന്നതാണ് താത്പര്യം. അപ്രകാരമുള്ള ചിത്രങ്ങൾ/ശബ്ദങ്ങൾ ലഭ്യമാകാത്ത സാഹചര്യങ്ങളിൽ, ന്യായോപയോഗപ്രകാരമുള്ള ചിത്രങ്ങൾ സ്വീകാര്യമാണ് (സ്വതന്ത്ര ചിത്രങ്ങൾ ലഭിക്കുന്നതുവരെ).


അത്തരം കാര്യങ്ങളിൽ, ഉപയോഗിച്ച വസ്തു പുറത്തുനിന്നുള്ള സ്രോതസ്സിൽ നിന്നാണെന്നുള്ള കാര്യം ( ചിത്രത്തിന്റെ വിവരണത്താളിലോ അല്ലെങ്കിൽ ചരിത്രത്താളിലോ യോജിക്കുമ്പോലെ) രേഖപ്പെടുത്തണം. ന്യായോപയോഗം എന്നത് നിങ്ങളുദ്ദേശിക്കുന്ന ഉപയോഗത്തിനു മാത്രം പരിമിതമാണ്. അത്തരം ന്യയോപയോഗത്തിന്റെ യുക്തി, ലേഖനത്തിൽ ഗുപ്തമായോ അല്ലെങ്കിൽ, ചിത്രവിവരണത്താളിലോ‍ രേഖപ്പെടുത്തുന്നതാണ് ഉത്തമം. വിക്കിപീഡിയയിലെ ന്യയോപയോഗം, മറ്റൊരിടത്ത് അതിലെ ഉള്ളടക്കം ഉപയോഗിക്കുമ്പോൾ താങ്കൾ ഉദ്ദേശിക്കുന്ന വിധം പരിഗണിക്കപ്പേട്ടേക്കില്ല എന്ന കാര്യം ഓർക്കേണ്ടതുണ്ട്.

ഉദാഹരണത്തിന്, ന്യയോപയോഗപ്രകാരം ഒരു ചിത്രം ഉൾപ്പെടുത്തിയാൽ, താങ്കളുടെ ലേഖനവും അപ്രകാരം ന്യായോപയോഗത്തിന് യോഗ്യമാണെന്ന് ഉറപ്പുവരുത്തണം. (ഉദാഹരണത്തിന്, ഒരു വിക്കിപീഡിയാ ലേഖനം വാണിജ്യോപയോഗിക്കുമ്പോൾ, ഗ്നൂ അനുമതിപ്രകാരം വാണിജ്യോപയോഗത്തിന് അനുവദിക്കപ്പെടാവുന്നതാണെങ്കിൽ പോലും, ന്യായോപയോഗപ്രകാരം അനുവദിക്കില്ല)

വിക്കിപീഡിയയിൽ, ഗ്നൂ സ്വതന്ത്രാനുമതിയുമായി യോജിക്കുന്ന അനുമതികളുള്ള ലിഖിതങ്ങളും ഉപയോഗിക്കുന്നുണ്ട്. അതിന് വിക്കിപ്പിഡിയയിലെ മൂലകൃതിയിൽ, (മാറ്റരുതാത്തഭാഗങ്ങൾ, മുൻപുറംചട്ടലിഖിതങ്ങൾ, പിൻപുറംചട്ടലിഖിതങ്ങൾ മുതലായ) അധിക നിബന്ധനകൾ ആവശ്യമില്ല. എന്നാൽ, നിങ്ങൾ അത്തരം വസ്തുക്കൾ ഉപയോഗിക്കുമ്പോൾ, അത്തരം മാറ്റരുതാത്തഭാഗങ്ങൾ അതേപടി ഉൾപ്പെടുത്തണം.

ചിത്രങ്ങൾ

[തിരുത്തുക]

ചിത്രങ്ങൾക്കും, ഫോട്ടോഗ്രാഫുകൾക്കും, അക്ഷരലിഖിതങ്ങൾ പോലെ തന്നെ, പകർപ്പവകാശമുണ്ട്. സുവ്യക്തമായി പൊതുസഞ്ചയത്തിൽ സമർപ്പിച്ചിട്ടില്ലെങ്കിൽ, അവ ആരുടെയെങ്കിലും സ്വന്തമാണ്. തന്തുജാലത്തിൽ (Internet) നിന്നെടുക്കുന്ന ചിത്രങ്ങൾ, (വിക്കിപ്പിഡിയ ലേഖനത്തിൽ ഉൾ‍ക്കൊള്ളിക്കാൻ), അതിന്റെ പകർപ്പവകാശക്കാരനിൽ നിന്നോ, അയാളുടെ പകർപ്പവകാശം വിനിയോഗിക്കാൻ അധികാരമുള്ള മറ്റൊരാളിൽ നിന്നോ അനുമതി വാങ്ങണം. ചില സ്ന്ദർഭങ്ങളിൽ, ന്യായോപയോഗം നിർദ്ദേശങ്ങളനുസരിച്ച് ചിത്രങ്ങൾ ഉപയോഗിക്കാനാവും.

ടാഗിടൽ

[തിരുത്തുക]

ചിത്രത്തിന്റെ വിവരണത്താളുകൾ, പ്രത്യേകം ടാഗ് ഉപയോഗിച്ച്, വിക്കിപീഡിയ:Image copyright tags-ൽ വിവരിക്കുന്നതുപോലെ, ടാഗുചെയ്ത്, അതിന്റെ നിയമസ്ഥിതി സൂചിപ്പിക്കാൻ കഴിയും. (എന്നാൽ), പല പകർപ്പവകാശ പ്രസ്താവനകളോടെ പലതവണ ഉപയോഗിച്ചിട്ടുള്ള, ഒരേ ചിത്രങ്ങളുടെ കാര്യത്തിൽ എന്തു സംഭവിക്കുമെന്നത് ഇപ്പോൾ അവ്യക്തമാണ്.

അമേരിക്കൻ സർക്കാർ ചിത്രങ്ങൾ

[തിരുത്തുക]

അമേരിക്കൻ ഐക്യനാടുകളിലെ കേന്ദ്ര സർക്കാരിന്റെ സൈനിക, സിവിൾ ഉയോഗസ്ഥർ, അവരുടെ ജോലിയുട ഭാഗമായി രചിക്കുന്ന കൃതികൾ, നിയമമനുസരിച്ച്, പൊതുസഞ്ചയത്തിലുള്ളവയാണ്. എന്നാൽ പൊതുധാരണക്കു വിരുദ്ധമായി, യു.എസ്. കേന്ദ്രസർക്കാർ, മറ്റുള്ളവർ പ്രദാനം ചെയ്യുന്ന (ചില) പകർപ്പവകാശങ്ങളുണ്ട് എന്നതു ശ്രദ്ധിക്കണം. അതുകൊണ്ട്, .mil, .gov എന്നൊക്കെ അവസാനിക്കുന്ന വെബ് സൈറ്റുകളിലെ എല്ലാ ചിത്രങ്ങളും പൊതുസഞ്ചയത്തിൽ വരില്ല എന്നതോർക്കണം. ഇതര കാരണങ്ങൾ കൊണ്ട്, മറ്റുള്ളവർക്ക് സ്വന്തമായതും വാണിജ്യത്തിനുള്ളതും ആയ സഞ്ചിതചിത്രങ്ങൾ ആ സൈറ്റിൽ ഉപയോഗിച്ചിട്ടുണ്ടായിരിക്കാം.

യു.കെ.യിലെ രാജകീയപ്പകർപ്പവകാശനിയമം

[തിരുത്തുക]

യൂ.കെ.ൽ മുൻപ്, HMSO എന്നറിയപ്പെട്ടിരുന്ന, പബ്ലിൿ സെക്റ്റർ ഇൻഫർമേഷൻ ഓഫീസ്, താഴെപ്പറയുന്ന കാര്യം അറിയിച്ചിട്ടുണ്ട്:

രാജകീയപ്പകർപ്പവകാശനിയമം അനുസരിച്ചുള്ള സംരക്ഷണം, ആ കൃതി ആദ്യം പ്രസിദ്ധീകരിച്ച് അൻപതു വർഷം വരെ നിലനിലക്കുന്നു. അതുകൊണ്ട്, (ഉദാഹരണത്തിന്) അൻപതു കൊല്ലം മുൻപു പ്രസിദ്ധീകരിച്ച കൃതികളും അതിനു മുൻപ് രാജകീയപ്പകർപ്പവകാശപ്രകാരം പ്രസിദ്ധീകരിച്ച കൃതികളും ഇപ്പോൾ പകർപ്പവകാശത്തിനു പുറത്തായിക്കഴിഞ്ഞിരിക്കും; അവ ലോകമെമ്പാടും സ്വതന്ത്രമായി പുനർനിർമ്മിക്കാവുന്നതാണ്.

പ്രസിദ്ധരുടെ ഛായാചിത്രങ്ങൾ

[തിരുത്തുക]

ഇത്, ഇന്റർനെറ്റ് മുവീഡാറ്റബേസിലെ നിർദ്ദേശങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. അതുകൊണ്ട്, പ്രസിദ്ധരുടെ ഛായാചിത്രങ്ങൾക്കുമാത്രമല്ല, മറ്റു ചിത്രങ്ങൾക്കും ബാധകമാകും. അനുവാദത്തോടെ, മൂന്ന് സ്രോതസ്സുകളിൽ നിന്നാണ്, നിയമസാധുതയുള്ള ചിത്രങ്ങൾ ലഭിക്കുന്നത്.


  1. ചിത്രം എടുത്ത സ്റ്റുഡിയോകൾ, നിർമ്മാതാക്കൾ, മാസികകൾ ആല്ലെങ്കിൽ മറ്റ് ചിത്രവില്പനകേന്ദ്രങ്ങൾ.
  2. ചിത്രമെടുത്തയാളുടെ ഏജൻസികൾ അല്ലെങ്കിൽ ഛായാഗ്രാഹകൻ തന്നെ ( വിശേഷിച്ച്, അമേച്ചർ ഫോട്ടോഗ്രഫിന്റെ കാര്യത്തിൽ)
  3. പ്രസിദ്ധൻ അല്ലെങ്കിൽ പ്രസിദ്ധ അതുമല്ലെങ്കിൽ അവരുടെ നിയമപരമായ പ്രതിനിധി സ്വന്തമായി നൽകിയത്.

വിവിധരാജ്യങ്ങളിലെ പകർപ്പവകാശനിയമങ്ങളെപ്പറ്റിയുള്ള കുറിപ്പുകൾ

[തിരുത്തുക]

സോവിയറ്റ് യൂണിയൻ (1973-നു മുൻപ്)

[തിരുത്തുക]

സോവിയറ്റ് പകർപ്പവകാശനിയമങ്ങൾ പിൻപ്രാബല്യമുള്ളവയല്ല, 1973 മെയ് 27-നു മുൻപു പ്രസിദ്ധീകരിച്ച കൃതികൾ, പഴയ സോവിയറ്റ് യൂണിയനു പുറത്ത് സംരക്ഷിക്കപ്പെട്ടിട്ടില്ല.

റഷ്യ: പകർപ്പവകാശത്തിൽ ഉൾപ്പെടാത്തവ

[തിരുത്തുക]

1993-ലെ റഷ്യൻ പകർപ്പവകാശനിയമപ്രകാരം,((wikisource:Закон об авторском праве и смежных правах) താഴെപ്പറയുന്നവയ്ക് പകർപ്പവകാശമില്ല:

  • ഔദ്യോഗിക രേഖകൾ (നിയമങ്ങൾ, കോടതി ഉത്തരവുകൾ, നിയമനിർമ്മാണസ്വഭാവമുള്ളതോ, ഭരണസ്വഭാവമുള്ളതോ, നീതിനിർവ്വഹണസ്വഭാവമുള്ളതോ ആയ ലിഖിതങ്ങൾ.
  • രാജ്യത്തിന്റെ ചിഹ്നങ്ങൾ, സംജ്ഞകൾ (കൊടി, പാരമ്പര്യഛിഹ്നങ്ങൾ, ബഹുമതികൾ, ബാങ്ക്നോട്ടുകൾ, മറ്റ് ചിഹ്നങ്ങളും സംജ്ഞകളും)
  • നാട്ടുകാർ ആവിഷ്കരിച്ച കൃതികൾ
  • സംഭവങ്ങളെപ്പറ്റിയും, വസ്തുതകളെപ്പറ്റിയും ഉള്ള വിവരങ്ങൾ നൽകുന്ന രീതിയിലുള്ള റിപ്പോർട്ടുകൾ.

റഷ്യൻ പകർപ്പവകാശം, രചയിതാവിന്റെ മരണശേഷം 70 കൊല്ലങ്ങൾക്കുശേഷം, അവസാനിക്കുന്നു

അൾജീറിയ

[തിരുത്തുക]

അൾജീറിയയുടെ Ordonnance N°97-10 du 27 Chaoual 1417 correspondant au 6 mars 1997 relative aux droits d'auteur et aux droits voisins. -ൽ, നിയപരമായി പൊതുജനങ്ങൾക്കു തുറന്നുകൊടുത്ത സർക്കാർ കൃതികൾ, അതിലെ ഉള്ളടക്കം മാറ്റാതെയും, സ്രോതസ്സ് സൂചിപ്പിച്ചുകൊണ്ടും, ലാഭേഛയില്ലാത്ത കാര്യങ്ങൾക്ക് സ്വതന്ത്രമായി ഉപയോഗിക്കാം. ഈ ഖണ്ഡികയിൽ, സർക്കാർ കൃതികൾ എന്നാൽ, സർക്കാരിന്റെയോ, പ്രാദേശിക സമൂഹങ്ങളുടെയോ അല്ലെങ്കിൽ ഭരണസ്വഭവമുള്ള പൊതുസ്ഥാപനങ്ങളുടെയോ വിവിധ അംഗങ്ങൾ നിർമ്മിച്ച കൃതികൾ എന്നാണ് അർത്ഥം. (മൂലരചന ഫ്രഞ്ചുഭാഷയിൽ.‍) ചുരുക്കത്തിൽ, അവ ലാഭരഹിതമായ കാര്യങ്ങൾക്ക് ലഭ്യമാണ് - അത് വിക്കിപീഡിയയിൽ അനുവദിക്കുന്നില്ല.

ഇറാനും അമേരിക്കൻ ഐക്യനാടുകളും തമ്മിൽ പകർപ്പവകാശം സംബന്ധിച്ച് കരാറൊന്നുമില്ലെങ്കിലും, വിക്കിപീഡിയ ദാതാക്കൾ, , കഴിയുന്നിടത്തോളം, ലോകത്തിലെ മറ്റു രാജ്യങ്ങളേപ്പോലെ, ഇറാനിലെ പകർപ്പവകാശനിയമങ്ങൾ പാലിക്കണമെന്ന് ജിംബോ വേൽസ് അഭിപ്രായപ്പെടുന്നു.[1]

ദാതാക്കളുടെ അവകാശങ്ങളും ചുമതലകളും

[തിരുത്തുക]

വിക്കിപീഡിയയിലേക്കു എന്തെങ്കിലും താങ്കൾ പ്രദാനം ചെയ്യുന്നുവെങ്കിൽ, അത്, താങ്കൾ ഗ്നൂ അനുമതി പ്രകാരം ( അവ്യതിയാന ഭാഗങ്ങളോ, മുൻചട്ട ലിഖിതങ്ങളോ, പിൻചട്ട ലിഖിതങ്ങളോ, കൂടാതെ) പൊതുവായി അനുമതി നൽകണം.

അപ്രകാരം പ്രദാനം ചെയ്യുന്നതിന്, ഈ അനുമതി നൽകാൻ താങ്കൾക്കു കഴിയുന്നയവസ്ഥയിലായിരിക്കണം, അതായത്, ഒന്നുകിൽ

  • താങ്കൾക്ക് പ്രദാനം ചെയ്യുന്ന വസ്തുവിന്റെ പകർപ്പവകാശം ഉണ്ടായിരിക്കണം, ഉദാഹരണത്തിന് താങ്കളുൾ സ്വയം സൃഷ്ടിച്ച കൃതികൾ, അല്ലെങ്കിൽ
  • താങ്കൾ, ഗ്നൂ അനുമതി പ്രകാരം അവകാശം നൽകുന്നത് അനുവദിക്കുന്ന ഒരു സ്രോതസ്സിൽ നിന്ന് ആദാനം ചെയ്തവയായിരിക്കണം, ഉദാഹരണത്തിന്, പൊതുസഞ്ചയത്തിൽ ഉള്ളവ അല്ലെങ്കിൽ ഗ്നൂ അനുമതി പ്രകാരം പ്രസിദ്ധീകരിച്ചവ.

ആദ്യത്തെ കാര്യത്തിൽ, താങ്കൾ, താങ്കളുടെ കൃതികളുടെ പകർ‍പ്പവകാശം തുടർന്നും കൈവശം വയ്ക്കാം. പിന്നീട് താങ്കൾക്ക് യഥേഷ്ടം പുനപ്രസിദ്ധീകരിക്കുകയോ മറ്റോരനുമതിനൽകുകയോ ചെയ്യാം. എന്നാൽ, ഗ്നൂ അനുമതിപ്രകാരമുള്ള അനുവാദം പിന്നീടു പിൻവലിക്കാനാവില്ല; അത് എന്നെന്നേക്കും ഗ്നൂ അനുമതിപ്രകാരം നിലനിൽക്കും.

രണ്ടാമത്തെ കാര്യത്തിൽ, താങ്കൾ, ഗ്നൂ അനുമതിയുള്ള ബഹ്യമായകൃതികൾ ഉപയോഗിക്കുമ്പോൾ, ഗ്നൂ അനുമതിപ്രകാരം, അതിന്റെ മൂലകർത്താവിനെ അംഗീകരിക്കുകയും മൂലകൃതിയിലേക്ക് ഒരു കണ്ണി നൽകേണ്ടതുമാണ്. മൂലകൃതിയിൽ അവ്യതിയാന ഭാഗങ്ങൾ ഉണ്ടെങ്കിൽ അത്, വിക്കിപീഡിയ ലേഖനത്തിൽ താങ്കൾ ഉൾപ്പെടുത്തണം; എന്നാൽ, സാധ്യമാകുമ്പോളെല്ലാം, അവ്യതിയാനങ്ങളില്ലാത്ത മൂലകൃതികൾ കൊണ്ട്, അവ്യതിയാനങ്ങളുള്ള ഭാഗം മാറ്റിയെഴുതുന്നതാണുത്തമം.

പകർപ്പവകാശമുള്ള മറ്റുള്ളവരുടെ കൃതികൾ ഉപയോഗിക്കുമ്പോൾ

[തിരുത്തുക]

പകർപ്പവകാശമുള്ള ഒരു കൃതിയുടെ ഭാഗം ന്യായോപയോഗപ്രകാരമോ അല്ലെങ്കിൽ ഒരു കൃതിയുടെ പകർപ്പവകാശക്കാരിൽ നിന്ന് ‍നമ്മുടെ അനുമതിയിലെ നിബന്ധനകൾ പ്രകാരം സവിശേഷം അനുമതി വാങ്ങിയ കൃതികളോ ഉപ്യോഗിക്കുന്നുണ്ടെങ്കിൽ, താങ്കൾ അക്കാര്യം ഒരു സവിശേഷക്കുറിപ്പായി പേരിനോടും തീയതിയോടും കൂടി രേഖപ്പെടുത്തണം. വിക്കീപ്പീഡിയയിലെ പരമാവധി കൃതികൾ സ്വതന്ത്രമായി വിതരണം ചെയ്യുക എന്നതാണ് നമ്മുടെ ലക്ഷ്യം, അതുകൊണ്ട്, ന്യായോപയോഗപ്രകരമുപയോഗിക്കുന്ന കൃതികളേക്കാൾ, ഗ്നൂ അനുമതിപ്രകാരമോ അല്ലെങ്കിൽ പൊതുസഞ്ചയത്തിൽ ഉള്ളതോ ആയ മൂലചിത്രങ്ങളും ശബ്ദരേഖകളുമാണ് വളരെ അഭികാമ്യം. ഒരു പകർപ്പവകാശക്കാരനോട്, ഗ്നൂ അനുമതിപ്രകാരം, അവരുടെ കൃതികൾ ഉപയോഗിക്കുന്നതിന് അനുവാദം ചോദിച്ചുകൊണ്ടുള്ള ഒരു കത്തിന്റെ രൂപം ഇവിടെ കാണാം.

ഒരിക്കലും പകർപ്പവകാശലംഘനമാകും വിധം മറ്റുൾലവരുടെ കൃതികൾ ഉപയോഗിക്കരുത്. അത് നിയമബാധ്യതകൾ വരുത്തിവക്കുകയും ഈ സംരംഭത്തെ ഗുരുതരമായി ബാധിക്കുകയും ചെയ്യാം. സംശയമുണ്ടെങ്കിൽ, അതു താങ്കൾ സ്വയം രചിക്കുക.

പകർപ്പവകാശനിയമങ്ങൾ, ആശയങ്ങളുടെ ആവിഷ്കരണരീതിയെയാണ്, ആശയങ്ങളെത്തന്നെയോ അതിലെ വിവരങ്ങളെയോ അല്ല, നിയന്ത്രിക്കുന്നത്. അതുകൊണ്ട്, ഒരു വിജ്ഞാനകോശത്തിലെ ലേഖനം വായിച്ച്, സ്വന്തം വാക്കുകളിൽ അതു പുനരാവിഷ്കരിച്ച് വിക്കിപ്പിഡിയയിൽ സമർപ്പിക്കുന്നത് തികച്ചും നിയമവിധേയമായ കാര്യമാണ്. (എത്രമാത്രം മാറ്റങ്ങൾ ആവശ്യമാണെന്ന് അറിയാൻ ന്യായോപയോഗം, കൃതിചോരണം എന്നിവയിൽ ചർച്ചചെയ്തിരിക്കുന്ന കാര്യങ്ങൾ കാണുക.)

പകർപ്പവകാശമുള്ള കൃതികളിലേക്കു കണ്ണിനൽകുന്നത്

[തിരുത്തുക]

സാധാരണയായി, പകർപ്പവകാശമുള്ള കൃതികളിലേക്കു കണ്ണിനൽകുന്നത്, ഒരു പ്രശ്നമാകാറില്ല - കണ്ണിയിടുന്ന താൾ വേറെയൊരാളുടെ പകർപ്പവകാശം ലംഘിക്കുന്നില്ലെന്ന് നിർണയിക്കുന്നതിന് ന്യായമായ ശ്രമം നടത്തിയിട്ടുണ്ടെങ്കിൽ. അത്തരം കണ്ണികൾ, പകർപ്പവകാശലംഘനമാവുമോ എന്നത് കോടതികളിൽ തർക്കിച്ചു വരുന്നതേയുള്ളൂ, ഏതായാലും, മറ്റോരാളുടെ പകർപ്പവകാശം ലംഘിക്കുന്ന ഒരു താളിലേക്ക് കണ്ണിനൽകുന്നത്, നമ്മുടെ പ്രതിച്ഛായ മോശമാക്കും.

പകർപ്പവകാശലംഘനം താങ്കൾ കാണാനിടയയാൽ

[തിരുത്തുക]

പകർപ്പവകാശലംഘനം ശ്രദ്ധയിപ്പെട്ടാലുടൻ, പോലീസ് നടപടിയെടുക്കുന്നത് ഒരു വിക്കിപീഡിയന്റെ ജോലിയല്ല, പക്ഷെ, താങ്കൾക്കു ഒരു സംശയമുണ്ടെങ്കിൽ,ആ പ്രശ്നം സംവാദത്താളിൽ കൊണ്ടു വരാം. മറ്റുള്ളവർക്ക് അതു പരിശോധിക്കാനും, ആവശ്യമെങ്കിൽ നടപടിയെടുക്കാനും കഴിയും. കൃതിയുടെ മൂലസ്രോതസ്സാണെന്നു താങ്കൾ വിശ്വസിക്കുന്നതിനേക്കുറിച്ചുള്ള വിവരങ്ങളൊ, അതിന്റെ URL-ഓ സമ്വാദത്താളിൽ നൽകുകയാണ്, താങ്കൾക്കു നൽകാവുന്ന ഏറ്റവും വലിയ സഹായം.

ചിലപ്പോൾ‍, തെറ്റായ അപായമണിയായിരിക്കാം. ഉദാഹരണത്തിന്, ദാതാവ്, ഗ്നൂ അനുമതിപ്രകാരം ഒരിടത്തു ചേർക്കാനുള്ള അവകാശത്തെ ബാധിക്കാതെ, വ്യത്യസ്തമായ നിബന്ധനകളനുസരിച്ച്, മറ്റെവിടെയെങ്കിലും പ്രസിദ്ധീകരിച്ച കൃതിയുടെ യഥാർത്ഥ രചയിതാവായിരിക്കാം.കൂടാതെ, ചിലപ്പോൾ, വിക്കിപീഡിയയിൽ നിന്നു തന്നെ പകർത്തിയ ലിഖിതങ്ങൾ മറ്റൊരിടത്തു കണ്ടുവെന്നും വരാം. ഏതയാലും ഈ രണ്ടുകാര്യങ്ങളിൽ, സംവാദത്താളിൽ ഒരു കുറിപ്പിടുന്നതാണ്, അത്തരം അപായമണി തെറ്റായി അടിക്കുന്നതു നിർത്സാഹപ്പെടുത്താനുള്ള നല്ലൊരു ഉപാധി.

ഒരു താളിലെ ചില ഉള്ളടക്കങ്ങളിൽ‍, യഥാർത്ഥത്തിൽ ഒരു ലംഘനം ഉണ്ടായാൽ, ലംഘനം നടത്തിയ ഭാഗം മൂല കൃതിയോടൊപ്പം നീക്കം ചെയ്യുകയും സംവാദത്താളിൽ കുറിക്കുയയും ചെയ്യണം. ലേഖകന്റെ അനുവാദം പിന്നീടു സമ്പാദിക്കുന്നെങ്കിൽ കൃതി വീണ്ടും കൊണ്ടുവരാം.

ഒരു താളിലെ ഉള്ളടക്കം മുഴുവൻ പകർപ്പവകാശലംഘനമാണെന്നു സംശയമുണ്ടെങ്കിൽ, ആ താൾ പകർപ്പവകാശപ്രശ്നങ്ങൾഎന്ന താളിൽ ചേർക്കുകയും, താളിലെ ഉള്ളടക്കം അവിടെക്കാണുന്ന നിശ്ചിത പ്രസ്താവനകൊണ്ട് മാറ്റിയെഴുതുകയും ചെയ്യണം. ഒരാഴ്ചക്കു ശേഷവും, ആ താൾ പകർപ്പവകാശലംഘനമാണെന്നു കണ്ടാൽ, ആ താൾ, അഭിപ്രായത്താളിലെ നടപടിയനുസരിച്ച്, നീകം ചെയ്യാം.

പദ്ധതി സംര‍ക്ഷിക്കുന്നതിനായി, യുക്തമായ മുന്നറിയിപ്പു നൽകിയതിനു ശേഷവും പകർപ്പവകാശമുള്ള വസ്തുക്കൾ ചേർക്കുന്ന ദാതാക്കളെ, താളുകൾ തിരുത്തുന്നതിൽ നിന്നു തടയണം.

താങ്കളുടെ അനുവാദമില്ലാതെ, താങ്കളുടെ സ്വന്തം കൃതികൾ ‍വിക്കിപീഡിയയിലെ ഉള്ളടക്കത്തിൽ ചേർത്തിട്ടുണ്ടെങ്കിൽ

[തിരുത്തുക]

താങ്കളുടെ അനുവാദമില്ലാതെ, താങ്കളുടെ സ്വന്തം കൃതികൾ ‍വിക്കിപീഡിയയിലെ ഉള്ളടക്കത്തിൽ ചേർത്തിട്ടുണ്ടെങ്കിൽ, വീക്കിപ്പീഡിയയിൽ നിന്ന് ആ താൾ ഉടൻതന്നെ നീക്കം ചെയ്യാൻ ആവശ്യപ്പെടാം; പകർപ്പവകാശലംഘനം നീക്കം ചെയ്യാനുള്ള അപേക്ഷ കാണുക. താങ്കൾക്ക്, ഞങ്ങളുടെ നിർദ്ദിഷ്ടപ്രതിനിധിയുമായി ബന്ധപ്പെട്ട് താൾ സ്ഥിരമായി നീക്കം ചെയ്യാം, എന്നാൽ അപ്രകാരം നീക്കം ചെയ്യുന്നതിന്, ഒരാഴ്ചയോളം എടുത്തേക്കും (ആ താൾ താങ്കൾക്ക് ശൂന്യമാക്കാം, എന്നാൽ നാൾവഴിത്താളിൽ ലേഖനം അപ്പോഴും നിലനിലക്കും). ഏതു രീതിയിലായാലും, താങ്കളുടെ ഉടമസ്ഥതാവാദം സംബന്ധിച്ച ചില തെളിവുകൾ ഞങ്ങൾ‍ക്കു വേണ്ടതുണ്ട്.

ഇതും നോക്കുക

[തിരുത്തുക]