ഉപയോക്താവ്:KodamPuli

    വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
    100px-കേരളം-അപൂവി.png ഈ ഉപയോക്താവിന്റെ സ്വദേശം പത്തനംതിട്ട ജില്ലയാണ്‌ .


    Nuvola apps kwrite.pngഈ ഉപയോക്താവ്‌ സാഹിത്യം ഇഷ്ടപ്പെടുന്നു.
    Tree template.svgഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
    Red-bellied Woodpecker on tree.JPG ഈ ഉപയോക്താവ് ഒരു പക്ഷിനിരീക്ഷകനാണ്‌.
    Crystal kwrite.png
    ഇദ്ദേഹത്തിന്റെ ബ്ലോഗ്‌ ഇവിടെ കാണാം
    en-2 This user is able to contribute with an intermediate level of English.


    hi-1 यह सदस्य हिन्दी भाषा का प्रारंभिक ज्ञान रखते हैं।
    ta-1 இந்த பயனாளர் தமிழில் அடிப்படையான அளவில் பங்களித்து உதவமுடியும்.
    Wikipedia-logo.png
    വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
    Noia 64 apps karm.png ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
    13 വർഷം,  1 മാസം  14 ദിവസം ആയി പ്രവർത്തിക്കുന്നു.



    Nuvola apps kcmsystem.svg ഈ ഉപയോക്താവ് ഒരു എഞ്ചിനീയർ ആണ്.




    പത്തനംതിട്ട ജില്ലയിലെ ഒരു ഓണംകേറാമൂലയാ‍യ വെട്ടിപ്പുറം സ്വദേശി. പക്ഷെ പടയണികളിലൂടെയും, കുറത്തി എന്ന കവിതയിലൂടെയും പ്രസിദ്ധമായ കടമ്മനിട്ട ഏതാണ്ട് അഞ്ച് കി. മി. അപ്പുറം മാത്രം. മഴക്കാലത്ത് തോട്ടരികിൽ‌ നിന്നിരുന്ന വലിയ പുളിമരത്തിൽ നിന്ന് പൊഴിഞ്ഞ് വീണിരുന്ന കൊടമ്പുളി, അതിരാവിലെ വല്ല്യമ്മച്ചിയുമൊത്ത് പെറുക്കാൻ പോയിരുന്നത് ഇന്നും ഗ്യഹാതുരത്വതോടെ ഓർക്കുന്നതിനാൽ ഉപഭോക്ത്യനാമം തിരഞ്ഞെടുക്കാൻ അധികം ബുദ്ധിമുട്ടിയില്ല. ബുദ്ധിയുണ്ടെങ്കിലല്ലേ മുട്ടുള്ളൂ! യഥാർദ്ധ നാമം.. അല്ലെങ്കിൽ വേണ്ട; ‘ഒരു പേരിലെന്തിരിക്കുന്നു?‘ എന്നാണല്ലോ ഷേക്സ്പിയർ. പത്താം തരം ഒരു തരത്തിൽ പാസായത് പത്തനംതിട്ടയിലെ മാർത്തോമ്മാ എച്ച്. എസ്സ്. എസ്സിൽ നിന്ന്, പ്ലസ്-2 കോഴഞ്ചേരി സെ. തോമസ് എച്ച്. എസ്സ്. എസ്സിൽ നിന്നും. കോട്ടയം ഗവണ്മെന്റ് എഞ്ജിനിയറിംഗ് കോളെജിൽ നിന്ന് സിവിൽ വിഭാഗത്തിൽ ബിരുദപഠനത്തിന് ശേഷം ഇപ്പോൾ ചെണൈയിൽ ഒരു സോഫ്റ്റ്വെയർ ഭീമനുവേണ്ടി ജാവയിൽ കോടുണ്ടാക്കി ശിഷ്ഠകാലം തള്ളിനീക്കുന്നു.

    എന്നെക്കുറിച്ച്[തിരുത്തുക]

    കുറേ കാലം മറുനാട്ടിൽ ചിലവിട്ടതിനാലാകാം, ഒരു നാട്ടിൻപുറതുക്കാരൻ ആയതിൽ ഇപ്പോൾ തികഞ്ഞ അഭിമാനം. ബാല്യം വീട്ടിലെ പശുക്കൾകൊപ്പം ചിലവിട്ടതിനാൽ ക്രിക്കറ്റ് കളിക്കാൻ അറിയില്ല. കുറച്ച് നീളമുള്ളതിനാൽ കോളെജിൽ വച്ച് വോളിബോൾ പന്ത് അല്പം തട്ടാൻ പഠിക്കാൻ അവസരം സിദ്ധിച്ചു.

    വായന ഇഷ്ടമാണ്. ചങ്ങമ്പുഴ, വൈലോപ്പിള്ളി കവിതകൾ ജീവനാണ്. ‘കാൽവിൻ & ഹോബ്സ്‘ വായിച്ച് പൊട്ടിച്ചിരിക്കാറുണ്ട്.

    വീട്ടിനുള്ളിൽ ചടഞ്കൂടിയിരിക്കാൻ ഇഷ്ടമില്ല. ക്യഷി ഇഷ്ടമാണ്. പറമ്പിലും വയൽവക്കുകളിലും വെറുതേ പോയി നോക്കിനിൽക്കുവാൻ ഇഷ്ടമാണ്. തനിയെ നടക്കുന്നത് ഇഷ്ടപെടുന്നു. മഴ ഇഷ്ടമാണ്. മഴ നോക്കിയിരിക്കുന്നത് അതിലും ഇഷ്ടമാണ്. സമയം അനുവദിക്കുപോഴൊക്കെ അടുക്കളയിൽ പുതിയ കാര്യങ്ങൾ പരീക്ഷിക്കുന്നു.

    പക്ഷികളെ ഇഷ്ടപെടുന്നു. പക്ഷിനീരിക്ഷണം ഇഷ്ടമാണ്. തർക്കിക്കുന്നത് ഇഷ്ടമല്ല. സംഭവിക്കുന്നതെല്ലാം നല്ലതിനുവേണ്ടിയെന്ന് വിശ്വസിക്കുന്നു. സുഹ്യത്തുക്കളായി ഒരുപാട് പേരൊന്നുമില്ല, എന്നാൽ ഒരു പിടി നല്ല സുഹ്യത്തുക്കൾ ഉണ്ട്താനും. അത്യാവശ്യം ബ്ലോഗാറുണ്ട്, എന്നാൽ മിക്കപ്പോഴും അതൊരു സ്വകാര്യസുഖമായി ഒതുങ്ങാറേയുള്ളൂ.

    കാശിനോട് ഭ്രമമില്ല. ഭൂമിയിൽ ഉള്ളടത്തോളം മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ ജീവിക്കുവാൻ ആഗ്രഹിക്കുന്നു.

    "https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:KodamPuli&oldid=1851276" എന്ന താളിൽനിന്ന് ശേഖരിച്ചത്