വിക്കിപീഡിയ:വിക്കിപദ്ധതി/കവാടങ്ങൾ
ദൃശ്യരൂപം
കവാടങ്ങൾ മികച്ച രീതിയിൽ പരിപാലിക്കുന്നതിനു വേണ്ടിയുള്ള ഒരു വിക്കിപദ്ധതിയാണിത്. നിലവിൽ മലയാളം വിക്കിപീഡിയയിൽ പല വിഷയങ്ങളിലും കവാടങ്ങളുണ്ട്, എന്നാൽ ഇതിൽ ഭൂരിപക്ഷവും ഇപ്പോൾ സജീവമല്ല. എല്ലാ കവാടങ്ങളെയും ഏകോപിക്കുക, കവാടങ്ങൾ നിർമ്മിക്കാനും പരിപാലിക്കാനും സഹായിക്കുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ലക്ഷ്യങ്ങൾ
[തിരുത്തുക]- എല്ലാ പ്രധാന വിഷയങ്ങൾക്കും മലയാളം വിക്കിപീഡിയയിൽ കവാടങ്ങൾ ഉണ്ടാക്കുക
- ആവശ്യത്തിന് ലേഖനങ്ങളുള്ള വിഷയങ്ങളിലെ കവാടങ്ങൾ കാലാനുസൃതമായി പുതുക്കുക
- ആക്ടീവായ കവാടങ്ങളിൽ നിന്നും മികച്ച നിലവാരത്തിലുള്ള/പൂർണ്ണമായ ഓരോ ലേഖനം മാസംതോറൂം വിക്കിക്ക് സംഭാവന ചെയ്യുക.
അംഗത്വവും ജോലികളും
[തിരുത്തുക]ഈ വിക്കിപദ്ധതിയിൽ അംഗമാകാനാഗ്രഹിക്കുന്നവർ താഴെ അംഗങ്ങളുടെ പട്ടികയിൽ പേര് ചേർക്കുക. അംഗങ്ങൾക്ക് താഴെപ്പറയുന്ന ജോലികളിലേതെങ്കിലും തിരഞ്ഞെടുക്കാം:
- ഏതെങ്കിലും വിഷയത്തെക്കുറിച്ച് നിലവിലില്ലാത്ത ഒരു കവാടം സൃഷ്ടിക്കുക. കവാടത്തിന്റെ പണി നടന്നുകൊണ്ടിരിക്കുമ്പോൾ "പണിപ്പുരയിലുള്ള കവാടങ്ങൾ" പട്ടികയിൽ പേര് ചേർക്കുക. പണി പൂർത്തിയായിക്കഴിഞ്ഞാൽ, കവാടം സ്റ്റാറ്റിക് ആണെങ്കിൽ (അതായത്, പതിവായി പുതുക്കപ്പെടില്ലെങ്കിൽ) "സ്റ്റാറ്റിക് കവാടങ്ങൾ" പട്ടികയിലേക്കോ അല്ലെങ്കിൽ "പതിവായി പുതുക്കപ്പെടുന്ന കവാടങ്ങൾ" പട്ടികയിലേക്കോ മാറ്റുക
- നിലവിൽ പരിപാലിക്കപ്പെടുന്നതോ നിർമ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്നതോ ആയ കവാടങ്ങളുടെ പരിപാലനത്തിൽ പങ്കുചേരുക. നിലവിൽ പരിപാലിക്കപ്പെടുന്ന മിക്ക കവാടങ്ങളോടും അനുബന്ധിച്ച് ഒരു വിക്കിപദ്ധതിയുണ്ടെന്നുവരാം (ഉദാഹരണമായി, ജ്യോതിശാസ്ത്രകവാടത്തിന് ജ്യോതിശാസ്ത്രം വിക്കിപദ്ധതി). അങ്ങനെയെങ്കിൽ അവിടെയാണ് പരിപാലനത്തിൽ അംഗമാകാൻ ബന്ധപ്പെടേണ്ടത്
- ഏതെങ്കിലും സ്റ്റാറ്റിക് കവാടം പതിവായി പുതുക്കാനുദ്ദേശിക്കുന്നുവെങ്കിൽ അതിനെ സ്റ്റാറ്റിക് കവാടങ്ങളുടെ പട്ടികയിൽ നിന്ന് പതിവായി പുതുക്കപ്പെടുന്ന കവാടങ്ങളുടെ പട്ടികയിലേക്ക് മാറ്റുക. പതിവായി പുതുക്കപ്പെടുന്ന കവാടങ്ങളുടെ പട്ടികയിലെ ഏതെങ്കിലും അംഗത്തിന്റെ പരിപാലനം മുടങ്ങിയതായി കാണപ്പെട്ടാൽ പദ്ധതി കാര്യനിർവാഹകർ അതിനെ സ്റ്റാറ്റിക് കവാടങ്ങളുടെ പട്ടികയിലേക്ക് മാറ്റുന്നതാണ്
- "അടിയന്തരമായി വൃത്തിയാക്കേണ്ട കവാടങ്ങൾ" പട്ടികയിലെ കവാടങ്ങളെ സ്റ്റാറ്റിക് കവാടങ്ങളുടെ നിലവാരത്തിലേക്കെത്തിച്ച് അവയെ ആ പട്ടികയിലേക്ക് മാറ്റുക. ഈ കവാടങ്ങൾ വൃത്തിയാക്കുന്ന സമയം അവയെ "ഇപ്പോൾ പണിപ്പുരയിലുള്ള കവാടങ്ങൾ" പട്ടികയിലേക്ക് മാറ്റണം
അംഗങ്ങൾ
[തിരുത്തുക]- കിരൺ ഗോപി
- റസിമാൻ ടി വി
- ജുനൈദ് | Junaid (സംവാദം)
- Wikiking666[Talk]
- വിക്കിറൈറ്റർ : സംവാദം
- ഹബീബ് . സംവദിക്കൂ
- Aneeshgs | അനീഷ്
- അഖിൽ ഉണ്ണിത്താൻ
- നത ഹുസൈൻ
- ഋഷി
- ♔ കളരിക്കൻ ♔ | സംവാദം
- നിയാസ് അബ്ദുൽസലാം
- നിജിൽ
- ഡിറ്റി മാത്യു
പദ്ധതിക്ക് കീഴിലെ കവാടങ്ങൾ
[തിരുത്തുക]പതിവായി പുതുക്കപ്പെടുന്ന കവാടങ്ങൾ
[തിരുത്തുക]- ജ്യോതിശാസ്ത്രം - പരിപാലിക്കുന്നവർ : റസിമാൻ ടി വി, ജുനൈദ്
- ക്രിക്കറ്റ് - പരിപാലിക്കുന്നവർ : കിരൺ ഗോപി, വിക്കിറൈറ്റർ
- ജീവശാസ്ത്രം - പരിപാലിക്കുന്നവർ : ഹബീബ്, നത ഹുസൈൻ, അഖിൽ ഉണ്ണിത്താൻ
- ഭൗതികശാസ്ത്രം - പരിപാലിക്കുന്നവർ : അനീഷ്.ജി.എസ്, എഴുത്തുകാരി
- ഹിന്ദുമതം- പരിപാലിക്കുന്നവർ : അഖിൽ ഉണ്ണിത്താൻ
- വിവരസാങ്കേതികവിദ്യ -പരിപാലിക്കുന്നവർ : ഋഷി, വിക്കിറൈറ്റർ
- ഇസ്ലാം -പരിപാലിക്കുന്നവർ :നിയാസ് അബ്ദുൽസലാം
- ചലച്ചിത്രം- പരിപാലിക്കുന്നവർ : നിജിൽ
സ്റ്റാറ്റിക് കവാടങ്ങൾ
[തിരുത്തുക]പണിപ്പുരയിലിരിക്കുന്ന കവാടങ്ങൾ
[തിരുത്തുക]- രസതന്ത്രം - പരിപാലിക്കുന്നവർ : റസിമാൻ ടി വി
- ചരിത്രം - പരിപാലിക്കുന്നവർ :♔ കളരിക്കൻ ♔
- സ്വതന്ത്ര സോഫ്റ്റ്വെയർ - പരിപാലിക്കുന്നവർ :ഡിറ്റി മാത്യു
- കമ്മ്യൂണിസം - പരിപാലിക്കുന്നവർ : അനിൽകുമാർ കെ.വി.