Jump to content

അഹ്‌ലുബൈത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇസ്ലാംമതപ്രവാചകനായ മുഹമ്മദിന്റെﷺ സന്താനപരമ്പരയിൽപ്പെട്ടവരെ സൂചിപ്പിക്കുന്ന അറബിഭാഷയിലുള്ള പദമാണ് അഹ്‌ലുബൈത്ത്. വീട്ടുകാർ എന്ന് ഭാഷാർത്ഥമുള്ള ഈ പദം ഖുർആനിലും ഹദീസുകളിലും പ്രയോഗിക്കപ്പെട്ടിട്ടുണ്ട്.[1] അഹ്‌ലുൽ ബൈത്ത് ആലുബൈത്ത്, ആലുന്നബി, ആലുമുഹമ്മദ്, ആലുയാസീൻ എന്നീ വാക്കുകളും ഇതേ അർത്ഥത്തിൽ ഉപയോഗിക്കപ്പെടുന്നു. സാദാത്തുകൾ എന്നും സയ്യിദുകൾ എന്നും ഇവർ അറിയപ്പെടുന്നുണ്ട്. മാന്യൻ, മിസ്റ്റർ എന്നീ അർത്ഥത്തിൽ സയ്യിദ് എന്ന അറബി വാക്ക് ഉപയോഗിക്കാറുണ്ടെങ്കിലും അഹ്‌ലുബൈത്തിൽപ്പെട്ടവരെ ഇന്നും പൊതുവേ സയ്യിദ് അഥവാ സാദാത്ത് എന്നുതന്നെയാണ് സംബോധന ചെയ്തുവരുന്നത്. കേരളത്തിൽ ഇക്കൂട്ടരെ തങ്ങൾ എന്നുവിളിക്കുന്നു.[അവലംബം ആവശ്യമാണ്]

പ്രവാചകൻ മുഹമ്മദിന്റെﷺ കുടുംബത്തിന് ഇസ്ലാം സവിശേഷമായ സ്ഥാനം കല്പിച്ചിട്ടുണ്ട്.[അവലംബം ആവശ്യമാണ്] നബിക്കും കുടുംബത്തിനുംവേണ്ടി അനുഗ്രഹപ്രാർഥന(സല്ലല്ലാഹു അലൈവസല്ലം) ചൊല്ലുന്നത് പുണ്യമായി ഇസ്‌ലാംമതവിശ്വാസികൾ കരുതുന്നു. മുഹമ്മദിന്റെ കാലത്തും തുടർന്നും സഹാബികൾ അഹ്‌ലുബൈത്തിനോട് സ്നേഹപൂർവമാണ് വർത്തിച്ചിരുന്നത്. കേരളത്തിലടക്കം ലോകത്തിലെ വിവിധ രാജ്യങ്ങളിൽ സയ്യിദ് കുടുംബത്തിൻ്റെ വേരുകൾ ഉണ്ട്.

മുഹമ്മദ് നബിയുടെﷺ കുടുംബപരമ്പരയിൽപെട്ട ഗോത്രങ്ങൾക്കാണ് ഖബീല എന്ന് പറയുന്നത്. ജമലുല്ലൈലി ജിഫ്രി, ഹാദി,ശിഹാബ് ,ഹൈദ്രോസ്, മശ്ഹൂർ , ബുഹാരി, ബാഫാക്കി, സഖാഫ്

സെയ്യിദ്മൂസൽ ഖാളീം എന്നവരെ പരമ്പര യിൽ പെട്ട വളപട്ടണത്ത് ബുഖറയിൽ നിന്നു വന്ന സെയ്യിദ് അഹ്‌മദ്‌ ജലാലുദ്ധീൻ അൽ ജലാലി ബുഖാരി എന്ന മഹാന് ആണ് കേരളത്തിൽ ആദ്യം വന്ന സെയ്യിദ് കുടുംബം അവരെ പിമുറക്കാർ ആണ് കേരത്തിലെ ബുഖാരി തങ്ങമ്മാർ

ഖബീലകളിൽ പെട്ടതാകുന്നു.

ഇന്ത്യയിൽ

[തിരുത്തുക]

ദക്ഷിണയെമന് ഇന്ത്യയും, പ്രത്യേകിച്ച് കേരളവുമായി ഇസ്ലാംമതത്തിന്റെ ആവിർഭാവത്തിനു മുമ്പുതന്നെ വ്യാപാരബന്ധമുണ്ടായിരുന്നതായി ചരിത്രരേഖകളിൽ കാണുന്നു.[അവലംബം ആവശ്യമാണ്] ഹളർമൗത്തിൽ നിന്ന് പല ഗോത്രങ്ങളും കിഴക്കനാഫ്രിക്കൻ രാജ്യങ്ങളിലും ഇന്തോനേഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങളിലും കുടിയേറിയിട്ടുണ്ട്. ഇതിൽ ഇന്ത്യയിലെത്തിയവർ മലബാർ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് വാസമുറപ്പിച്ചത്. ഹളർമൗത്ത്, ഹിജാസ്, ഇറാഖ് എന്നിവിടങ്ങളിൽ നിന്ന് അഹ്‌ലുബൈത്തിലെ പ്രമുഖരുടെ മലബാറിലേക്കുള്ള പലായനം ആരംഭിച്ചത് ഹിജ്റ 500-നു (പൊതുവർഷം 1106) ശേഷമാണെന്നാണ് അനുമാനം. ഇമാം മുഹമ്മദ് (സാഹിബ് അൽ-മർബാത്ത്) ബിൻ അലിഖാലി അൽ-കസമിന്റെ (ഹി. 556) പുത്രന്മാരുടെ കാലത്താണ് അന്യനാടുകളിലേക്ക് കുടിയേറ്റം ആരംഭിച്ചതും ഓരോ പിതാവിന്റേയും പേരിൽ ഗോത്രശാഖകളായി അറിയപ്പെടാനിടയായതും.

കേരളത്തിലെ തങ്ങൾമാർ

[തിരുത്തുക]

150-ൽപ്പരം അഹ്ലുബൈത്ത് ഗോത്രശാഖകൾ ഇസ്ലാമികപ്രചാരണത്തിനായി അക്കാലത്ത് പല നാടുകളിലേക്കു പുറപ്പെട്ടു. ഇങ്ങനെ കേരളത്തിലെത്തിയവരാണ് തങ്ങൾ എന്ന സ്ഥാനപ്പേരിലറിയപ്പെട്ടത്. കേരളത്തിലെത്തിയ അഹ്ലുബൈത്ത് ഗോത്രശാഖകളുടെ ഉദ്ഭവം ഇമാം മുഹമ്മദിന്റെ (സാഹിബ് അൽ-മർബാത്ത്) പുത്രന്മാരായ അലവിയുടേയും അലിയുടേയും സന്താനങ്ങളിൽ നിന്നാണ്.[അവലംബം ആവശ്യമാണ്]

കോഴിക്കോടൻ രാജാക്കന്മാരുടെ ഹൈന്ദവജീവിതരീതിയും സംസ്കാരവും ഇസ്ലാമികജീവിതക്രമങ്ങളും തമ്മിൽ സമരസപ്പെടുന്നതാണ് ഉത്തര മലബാറിന്റെ ചരിത്രം, യെമനിൽ നിന്ന് വന്ന മമ്പുറം തങ്ങൾ എന്നറിയപ്പെടുന്ന സയ്യിദ് അലവി ഇന്തോനേഷ്യയിലെ അച്ചിയിൽ നിന്നും വന്ന സയ്യിദ് മുഹമ്മദ് ജമലുലൈലി എന്നിവർ ഇവയിൽ ഏറെ സ്വാധിനം ആർജിച്ച സൂഫിയാണ് . .[അവലംബം ആവശ്യമാണ്]

കണ്ണൂർ, കോഴിക്കോട്, പൊന്നാനി, കൊയിലാണ്ടി, കൊച്ചി തീരങ്ങളിൽ കപ്പലിറങ്ങിയവർ മമ്പുറം, ഊരകം തിരൂരങ്ങാടി, മലപ്പുറം, വളപട്ടണം എന്നിവിടങ്ങളിൽ താമസമാക്കുകയും സാദാത്തുകളുടേയും ശിഷ്യന്മാരുടേയും കുടുംബങ്ങളുമായി വിവാഹ ബന്ധത്തിലേർപ്പെടുകയും ചെയ്തു. കൊയിലാണ്ടിയിലാണ് അഹ്‌ലുബൈത്ത് ഗോത്രങ്ങൾ കൂടുതലായി വസിക്കുന്നത്. ഇവിടെ ദേശീയപാതയ്ക്കു പടിഞ്ഞാറായി 14 ഗോത്രശാഖകളിൽപ്പെട്ടവർ താമസിക്കുന്നുണ്ട്. വടക്കൻ കേരളത്തിലാണ് തങ്ങൾമാർ അധികമായുള്ളത്. തെക്കൻ കേരളത്തിലും പലയിടങ്ങളിലായി അവരുടെ ശാഖകളിൽപ്പെട്ടവർ താമസിക്കുന്നുണ്ട്.

കേരളത്തില് ഇന്ന് നിലനില്ക്കുന്ന തങ്ങള് പരന്പരയിലെ പ്രധാന കണ്ണികളാണ് പാണക്കാട്ടെ കൊടപ്പനക്കല് തറവാട്ടിലെ സയ്യിദുമാർ. പാണക്കാട് പി.എം.എസ്.എ പുക്കോയ തങ്ങളുടെ അഞ്ച് മക്കളായിരുന്നു പ്രധാനമായും കേരളത്തില് അറിയപ്പെട്ട സയ്യിദുമാർ. പാണക്കാട് സയ്യിദ് മഹമ്മദലി ശിഹാബ് തങ്ങള്, പാണക്കാട് സയ്യിദ് ഉറലി ശിഹാബ് തങ്ങള്, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്, പാണക്കാട് സയ്യിദ് അബ്ബാലസി ശിഹാബ് തങ്ങള് എന്നിവരാണ് അവർ. ഇവരില് ആദ്യം പ്രതിബാധിക്കപ്പെട്ട മൂന്ന് ആളുകള് (മുഹമ്മദലി ശിഹാബ് തങ്ങള്, ഉമറലി ശിഹാബ് തങ്ങല്, ഹൈദരലി ശിഹാബ് തങ്ങൾ) മരണപ്പെട്ടു.

കേരളത്തിലെത്തിയ അഹ്‌ലുബൈത്ത് അംഗങ്ങളിൽ പലരും പണ്ഡിതന്മാരും ഗ്രന്ഥകാരന്മാരുമായിരുന്നു. പ്രവാചകകീർത്തനങ്ങളും ക്ഷണികമായ ഐഹികജീവിതത്തിന്റെ നിഷ്ഫലത സൂചിപ്പിക്കുന്ന സൂഫി ശൈലിയിലുള്ള പ്രാർഥനകളും അദ്ധ്യാത്മികചിന്തകളുമാണ് അവരുടെ രചനകളിലെ പ്രതിപാദ്യം. പ്രസിദ്ധീകരണവിധേയമായിട്ടില്ലാത്ത ഇത്തരം കൃതികളുടെ കൈയെഴുത്തുപ്രതികൾ ഇന്ന് പല പണ്ഡിതന്മാരുടേയും ഗ്രന്ഥശേഖരത്തിലുണ്ട്.[അവലംബം ആവശ്യമാണ്]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അഹ്‌ലുബൈത്ത്&oldid=4105358" എന്ന താളിൽനിന്ന് ശേഖരിച്ചത്