കേരളത്തിലെ അവർണ്ണർ
ഈഴവർ, ഗണകർ, പ്രാദേശിക കരകൗശല ജാതികൾ. , പുള്ളുവർ,എഴുത്തച്ഛൻ,തോട്ടാർ ,ആശാരി, മുശാരി,കൊല്ലൻ,നാടാർ, വണ്ണാൻ, മണ്ണാൻ, വേലൻ, ഭരതർ, കുലാലർ, ധീരവർ പോലുള്ള ഒട്ടേറെ എന്നല്ല അധികം ജാതിസമൂഹങ്ങളെയും പുലയർ, പറയർ പോലുള്ള പുറം ജാതികളും മലയൻ, കാടൻ തുടങ്ങിയ ആദിവാസി ഗോത്രങ്ങളും ആര്യവല്കരണം നടന്ന ബ്രാഹ്മണമേധാവിത്വമുള്ള കേരളീയസമൂഹത്തിൽ അവർണ്ണരായും ആസ്പൃശ്യരായും അഭിമതരായും വിവിധ നിലയിൽ തീണ്ടാജാതിക്കാർ എന്ന് കണക്കാക്കപ്പെട്ടിരുന്നു. ക്ഷത്രിയരായും ശൂദ്രരായും സങ്കരവർണ്ണികരായു പരിഗണിച്ചിരുന്ന നായർ വിഭാഗങ്ങളെയും വെള്ളാളവിഭാഗങ്ങളെയും ആര്യാധിപത്യം തുടങ്ങുന്ന ചാതുർവർണ്യം ദക്ഷിണേന്ത്യയിൽ നടപ്പാക്കികൊണ്ടിരുന്ന ആദ്യകാലത്ത് സവർണ്ണരായി ബ്രാഹ്മണർ കണ്ടിരുന്നില്ല. ബ്രാഹ്മണസഹവർത്തിത്വവും സംസർഗ്ഗവും മൂലം പിന്നീട് സവർണ്ണവിഭാഗമായി അംഗീകരിക്കപ്പെട്ടു. എന്നിരുന്നാലും നമ്പൂതിരിമാർ വൈദികമതം സ്വീകരിക്കാത്ത നായരെ അത് മഹാരാജാവായാൽ പോലും ആചാരബന്ധങ്ങളിൽ ശൂദ്രരായേ പൊതുവായി കണക്കാക്കിയിരുന്നുള്ളു എങ്കിലും സമൂഹത്തിൽ ഉന്നതസ്ഥാനവും എല്ലാ സ്വാതന്ത്യവും കല്പിച്ചിരുന്നു. ശൂദ്രനായ നായരെ മലയാളശൂദ്രൻ എന്നും ശൂദ്രനായ വെള്ളാളനെ പാണ്ഡിശൂദ്രൻ എന്നും നമ്പൂതിരിമാർ വിശേഷിപ്പിച്ചിരുന്നു.
ഐതിഹ്യം
[തിരുത്തുക]ബ്രഹ്മാവിൻറെ മുഖത്ത് നിന്നും ബ്രാഹ്മണരും കൈയിൽ നിന്ന് ക്ഷത്രീയരും തുടയിൽ നിന്ന് ശൈവരും കാൽ പാദത്തിൽ നിന്ന് ശൂദ്രരും സൃഷ്ടിക്കപ്പെട്ടു എന്ന് ഋഗ്വേദത്തിൽ പറയുന്നു.[1] ഇങ്ങനെ സൃഷ്ടിക്കപ്പെട്ടവരാണ് ചാതുർവർണ്ണവ്യവസ്ഥിതിക്ക് അകത്തുള്ള സവർണ്ണർ. ശരീരഭാഗത്തിൽ നിന്നല്ലാതെ മാലിന്യങ്ങളിൽ നിന്നും സൃഷ്ടിക്കപ്പെട്ട ഹീനജാതികളാണ് ചണ്ഡാളന്മാർ, രാക്ഷസന്മാർ, തുടങ്ങിയവർ. ഇത്തരക്കാർ അധഃസ്ഥിതവർഗക്കാരായ അവർണ്ണരായി വിശേഷിക്കപ്പെടുന്നു. മുൻജന്മ പാപങ്ങളാണ് ശൂദ്രരെയും ചണ്ഡാളന്മാരുടെയും ജനനത്തിനു പിറകിലെന്ന് സവർണ്ണവിരചിതമായ ഗ്രന്ഥങ്ങളിൽ ഉണ്ട്. [അവലംബം ആവശ്യമാണ്]
മലയാള ഐതിഹ്യം
[തിരുത്തുക]പരശുരാമൻ മഴു എറിഞ്ഞാണ് മലയാളം (കേരളം) ഉണ്ടാകുന്നത് എന്നാണ് ഒരു ഐതിഹ്യം. മഴു എറിഞ്ഞു ഉണ്ടാക്കിയ പ്രദേശത്തെ നാല് രാജ്യങ്ങളും 200 ഗ്രാമങ്ങളുമാക്കി തരംതിരിച്ചു ഉത്തരഭൂമിയിങ്കൽ ചെന്നു, ആർയ്യപുരത്തിൽനിന്നു ആർയ്യബ്രാഹ്മണരെകൊണ്ടുപോന്നു അധികാരമേൽപ്പിച്ചു എന്നാണ് പുരാണം.[2] കാല ക്രമേണ അധികാരം ഏറ്റെടുത്ത് നടത്താൻ ക്ഷത്രിയരെയും, കച്ചവടത്തിനായി വൈശ്യരെയും, ബ്രാഹ്മണ ദാസ്യവൃത്തിക്കായി ശൂദ്രരെയും കേരളത്തിൽ കുടിയിരുത്തി.[3] അക്രമകാരികളായ ദസ്യുക്കളെ അടിമകളായി പിടിച്ചു കൊണ്ട് വന്നുവെന്നും മണ്ണിൽ പണിയെടുക്കാൻ നിയോഗിച്ചുവെന്നും ഇത്തരം ഗ്രന്ഥങ്ങളിൽ കാണാം.
ചരിത്രം
[തിരുത്തുക]ആഫ്രിക്കയിൽ നിന്നും സിന്ധു നദീതടത്തിലേക്ക് കടന്നുവന്ന് പിന്നീട് ദക്ഷിണേന്ത്യൻ മേഖലകളിലേക്ക് കുടിയേറിയ നെഗ്രിറ്റോയ്സ് വംശത്തിൽപ്പെട്ട ഇന്നത്തെ കാടർ, തോടർ തുടങ്ങിയ ആദിവാസിഗോത്രങ്ങളാണ് കേരളപ്രദേശത്തെ ആദിമനിവാസികൾ എന്ന് കരുതപ്പെടുന്നു. ഇവർക്കുശേഷം ഈ പ്രദേശങ്ങളിലേക്ക് പ്രോട്ടോ ആസ്റ്റ്രലോയ്ഡ് വിഭാഗത്തില്പ്പെട്ടവർ കടന്നുവരികയും പാർപ്പുകൾ നിർമ്മിക്കുകയും ചെയ്തു. ഇവരുടെ ആഗമനത്തിനു ശേഷം കുടിയേറിപ്പാർത്തവരാണ് തര്മിലോയ്' (Termiloi) ദ്രമിള, ദ്രവിഡ എന്ന് വിളിക്കപ്പെടുന്ന മെഡിറ്ററേനിയൻ വംശക്കാർ. ആദ്യം വന്ന പ്രോട്ടോ-ആസ്റ്റ്രലോയ്ഡ് വംശത്തിൽപ്പെട്ടവരുമായി ചേർന്നുള്ള ഒരു ആവാസവ്യവസ്ഥിതിയായിരുന്നു ഇവരുടേത്. മഹാശിലാസംസ്കാരവും ഇരുമ്പുകൊണ്ടുള്ള ആയുധങ്ങളും ഇവിടെ നടപ്പാക്കിയത് ഇവരാണെന്ന് വിശ്വസിക്കപ്പെടുന്നു. മെഡിറ്ററേനിയന്- പ്രോട്ടോ-ആസ്റ്റ്രലോയ്ഡ് സങ്കരവർഗമാണ് പിൽക്കാലത്ത്, തമിഴർ, ദ്രാവിഡർ എന്നൊക്കെ അറിയപ്പെട്ടത്.[4]
ക്രിസ്തുവർഷം തുടങ്ങുന്നതിനുമുൻപേ ഈ പ്രദേശവുമായി മെസപ്പൊട്ടോമിയ, ഒമാൻ തുടങ്ങിയ രാജ്യങ്ങൾക്ക് വ്യാപാരബന്ധമുണ്ടായതായി കാണുന്നുണ്ട്. അറബികൾ മലൈബാർ എന്നാണ് ഈ പ്രദേശത്തെ പറഞ്ഞിരുന്നത്. അറബികൾക്കുശേഷം ചീനക്കാരും റോമക്കാരുമൊക്കെ കേരളവുമായി കച്ചവടം നടത്തിയിരുന്നതായ തെളിവുകൾ ലഭ്യമായിട്ടുണ്ട്.[5]ക്രിസ്തുവർഷം ആരംഭിച്ചതിനു ശേഷം ഒന്നാംനൂറ്റാണ്ടിനു ശേഷമാണ് കഴിഞ്ഞ് ഇങ്ങോട്ടുവന്ന തിബത്തൻ ആയ വംശജരും നേപ്പാൾ നാഗ വംശജരുമാണ് നാരന്മാരും പിന്നീട് നായന്മാരുമായി പരിണമിച്ചവർ.[6] [7] അതിനുശേഷം സിലോൺ, ചൈന, ബർമ, ബംഗാൾ, തൊണ്ടൈനാട്, പങ്കലനാട്, പല്ലവനാട് എന്നീ രാജ്യങ്ങളിൽ നിന്നും വന്നെത്തിയ നാഗ-ഏലത്രീയരുകളാണ് പിന്നീട് ഈഴവവിഭാഗമായി രൂപാന്തരപ്പെട്ടത് എന്ന് കരുതുന്നു. ഇവർക്കുശേഷം ആര്യവംശജരായ ബ്രാഹ്മണർ ആര്യാവർത്തനത്തിൽ നിന്നും തുളുനാട് - കിഴക്കൻ തീരങ്ങൾ വഴി കേരളത്തിലേക്ക് കടന്നുവന്നത് ആറാം നൂറ്റാണ്ടിന്റെയും എട്ടാം നൂറ്റാണ്ടിന്റെയും ഇടയിലാണ്. പിന്നാലെ വന്ന വംശജർ മുൻപുള്ള ഗോത്രങ്ങളുടെ മേൽ അധീശത്വം സ്ഥാപിക്കുകയും അടിമകളാക്കി മാറ്റുകയും ചെയ്തിരുന്നു.[8] [9]
സാമൂഹികതലം
[തിരുത്തുക]ആദ്യകാലത്ത് മോനോതീയിസം, സാബിസം, പാഗനിസം [10]എന്നിങ്ങനെ പല ചിന്താധാരകളിലൂടെ സഞ്ചരിച്ച മലയാളക്കരയിലെ ഗോത്രസമൂഹങ്ങളിൽ ബിസി മൂന്നാം നൂറ്റാണ്ടിലാണ് ബുദ്ധമതം ചുവടുറപ്പിക്കുന്നത്. ചേരരാജ്യത്തിന്റെ അധികാരത്തിൽപ്പെട്ട ഈ പ്രദേശങ്ങളിലേക്ക് മൗര്യരാജാക്കന്മാർ അയച്ച ബുദ്ധഭിക്ഷുക്കളിലൂടെ ഇവിടെ ബുദ്ധമതം പ്രചരിക്കുകയായിരുന്നു.[11] വിവിധഭാഗങ്ങളായി ചേരവംശം, ആയ്‌വംശം, നന്നവംശം എന്നിവരുടെ രാജ്യങ്ങളായിരുന്നു ഇന്നത്തെ കേരളം.[12] മൗര്യ, ചേര, സാമ്രാജ്യങ്ങളുടെ പതനത്തിനുശേഷം ബുദ്ധമതത്തിനോടൊപ്പം എ ഡി മൂന്നാംനൂറ്റാണ്ടിൽ ജൈനമതവും ഇവിടങ്ങളിൽ പ്രചാരം നേടി. ഖൈറുള്ള, [13]ചേരളം, തമിഴകം, മഹൽബുഖാർ, മലൈബാർ, മലയാളനാട് എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ടു കൊണ്ടിരുന്ന മലനാട്, ഇടനാട്, തീരനാട് എന്നീ ഭൂപ്രദേശങ്ങൾ അടങ്ങിയ ഈ പ്രദേശം തറകളെന്ന ഗോത്രകൂട്ടങ്ങളിൽ നിന്നും നാടുവാഴികളുടെ കീഴിൽ അനേകം രാജ്യങ്ങളായി മാറി.[14] ആറാംനൂറ്റാണ്ടിനും എട്ടാംനൂറ്റാണ്ടിനുമിടയിൽ ഇവിടങ്ങളിലേക്ക് ആര്യബ്രാഹ്മണർ കടന്നുവരികയും ചെയ്തതോടുകൂടി ബുദ്ധ-ജൈനമതങ്ങൾക്ക് നാശം സംഭവിക്കുകയും വേദാന്ത ദർശനത്തിലൂടെ ശൈവ-വൈഷ്ണവമതങ്ങൾ പ്രാചാര്യം നേടുകയുമുണ്ടായി.[15] വേദാന്തികളോട് പുറംതിരിഞ്ഞു നിന്നവരാണ് അവർണ്ണരായി മാറ്റി നിർത്തപ്പെട്ടതെന്നു കരുതുന്ന ചരിത്രകാരന്മാരുണ്ട്. വൈദികമത പ്രചാരണത്തോടെയാണ് വർണ്ണാശ്രമധർമ്മം എന്ന ചാതുർവർണ്ണ്യം നിലവിൽ വരുന്നത്.[16][17]
കേരളത്തിൽ നിലനിന്നിരുന്ന അയിത്തം നിലനിന്നിരുന്നത് അവർണ്ണരിലും സവർണ്ണരിലും ആയിരുന്നു, ബ്രാമണർ ആയിരുന്നു ഈ വ്യവത കൊണ്ട് വന്നത്, പണ്ട് കാലത്ത് അവർണ്ണർ സവർണ്ണരിൽ നിന്ന് വളരെ ക്രൂരത നേരിട്ടിട്ടുണ്ട്. അവർണ്ണ സമുദായത്തിലെ ആരെങ്കിലും സവർണ്ണരെ തൊട്ടാൽ അയിത്തം ആകുമായിരുന്നു. തിരുവിതാംകൂർ, ആലപ്പുഴ, ഇന്നത്തെ കൊച്ചി എന്നി പ്രദേശങ്ങളിൽ ആയിരുന്നു അവർണ്ണർ ഏറ്റവും ക്രൂരതകൾ അനുഭവിച്ചത്.[18] ഈ ഒരു അനാചാരം ഏറ്റവും കൂടുതൽ 18 നൂറ്റാണ്ടിന്റെ പകുതിക്കെ വളരെ ഉച്ചനീച്തിലെത്തിയിരുന്നു. ജാതിവ്യവസ്ഥ രൂപീകൃതമായതോടുകൂടി വിവിധതരം ആചാരങ്ങൾ നടപ്പാക്കപ്പെട്ടു. തൊട്ടുകൂടായ്മ, കണ്ടുകൂടായ്മ, ദണ്ഡനമസ്ക്കാരം, അയിത്തം, തീണ്ടൽ തുടങ്ങിയ നിയമങ്ങൾ അതിൽ ചിലതാണ്. ഇതനുസരിച്ചു അവർണ്ണർക്ക് പൊതുവഴികൾ ഉപയോഗിക്കുവാനോ സ്വത്ത് സമ്പാദിക്കുവാനോ പൂർണ്ണമായി വസ്ത്രം ധരിക്കുവാനോ സാധിക്കുമായിരുന്നില്ല. പുറംജാതികളുടെ നിഴലുകൾ ഉയർന്നജാതിക്കാരുടെ നിഴലുകളിൽ പതിക്കാൻ പാടുണ്ടായിരുന്നില്ല. തൊട്ടശുദ്ധമാക്കിയാലോ തീണ്ടാപ്പാട് പാലിക്കാതെയിരുന്നാലോ കൊല്ലപ്പെടുമായിരുന്നു.[19][20][21] ഇത്തരം നിയമങ്ങളുടെ കഠിനത മൂലം പത്ത്-ഇരുപത് നൂറ്റാണ്ട് കാലയളവുകളിൽ ഒട്ടേറെ കീഴാളർ വിവിധ മതങ്ങളിലേക്ക് പരിവർത്തനം ചെയ്യുകയുണ്ടായി. ഇടക്കാലത്ത് സാമൂതിരിരാജ്യത്ത് മൈസൂർ രാജാക്കന്മാർ നടപ്പാക്കിയ അയിത്തനിരോധനം, മാറുമറക്കൽ നിയമം, ഹുസൂർനികുതി പോലുള്ള നിയമങ്ങൾമൂലം മലബാറിലെ വൈദികആചാര കണിശതകളിൽ മാറ്റംവന്നെങ്കിലും[22] ബ്രിട്ടീഷ് ആധിപത്യം വന്നപ്പോൾ വീണ്ടും പഴയപടിയിലേക്കുതന്നെ ഈ ദേശങ്ങൾ മടങ്ങി. 1931-ലെ സെൻസസിൽ അയിത്തത്തിനും അടിമത്തത്തിനും വിധേയരായ അധഃസ്ഥിതിവർഗ്ഗങ്ങളെ ഹിന്ദുമതത്തിൽ ഉൾപ്പെടുത്തി ബ്രിട്ടീഷ് സർക്കാർ വിജ്ഞാപനമിറക്കിയത് കീഴാളവിഭാഗങ്ങൾ കൂടിച്ചേർന്ന് വിശാലമായ ഹിന്ദുമതരൂപീകരണത്തിന് നാന്ദിയൊരുക്കി.[23]
1947 -നുശേഷം തിരുവിതാകൂറും, തിരുകൊച്ചിയും, മലബാറും അടങ്ങുന്ന രാജ്യങ്ങൾ ഇന്ത്യൻ യൂണിയനിൽ ലയിച്ചു. ഇതോടെ 1950 -ൽ നിലവിൽ വന്ന ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനത്തിൽ അവർണ്ണ ജനവിഭാഗങ്ങളുടെ സാമൂഹിക ജീവിതത്തിനു മാറ്റം വരുവാൻ തുടങ്ങി. വർണ്ണാശ്രമആചാരങ്ങൾ നിരോധിച്ചും സംവരണം ഏർപ്പെടുത്തിയും പിന്നോക്കമായിപ്പോയ ജാതികളെ ഉയർത്തിക്കൊണ്ടു വരുവാനുള്ള ശ്രമങ്ങൾക്ക് തുടക്കംകുറിച്ചു. 1956 ഐക്യകേരളസംസ്ഥാനം രൂപീകരിക്കപ്പെട്ടതോടെ അധഃസ്ഥിതവിഭാഗങ്ങളെ മുഖ്യധാരയിലേക്കെത്തിക്കുവാനുള്ള ശ്രമങ്ങൾ സംസ്ഥാനതലത്തിലും ആരംഭിക്കുകയുണ്ടായി. കേന്ദ്ര-സംസ്ഥാനങ്ങൾക്കുകീഴിൽ ഇത്തരം ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്കെത്തിക്കുവാനുള്ള നിരവധി പദ്ധതികൾ നടന്നുവരുന്നുണ്ട്. ഈഴവ, ആശാരി, തട്ടാൻ, വിശ്വകർമ്മജൻ ധീരവവിഭാഗങ്ങളുടെ ജീവിതനിലവാരത്തിൽ കാര്യമായ പുരോഗതി ദർശിക്കാനാവും. ദളിതരുടെ അവസ്ഥയ്ക്ക് മാറ്റം വന്നിട്ടുണ്ടെങ്കിലും ആദിവാസിവിഭാഗങ്ങൾ ഇപ്പോഴും കാര്യമായ പുരോഗതി വരാതെ കഴിയുന്നു എന്നൊരാക്ഷേപമുണ്ട്. ശ്രീനാരായണ ഗുരു , അയ്യങ്കാളി, സഹോദരൻ അയ്യപ്പൻ എന്നിവർ ഇവരിലെ നവോത്ഥാന നായകരാണ്. പാർശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി നിരവധി സംഘടനകൾ ഇവർക്കിടയിൽ ഇന്ന് പ്രവർത്തിച്ചുപോരുന്നുണ്ട്. എസ്.എൻ.ഡി.പി പുലയ മഹാസഭ, ഡി.എച്.ആർ.എം, കേരള പുലയർ മഹാസഭ, അഖില കേരള ധീവരസഭ തുടങ്ങിവ അതിൽ ചിലതാണ്.
അവർണ്ണ ജാതികൾ
[തിരുത്തുക]- തിയ്യർ, ഈഴവർ, ബില്ലവർ [24]
- കളരി പണിക്കർ/കളരി കുറുപ്പ്
- വിശ്വകർമജർ(തച്ചാർ , മുശാരി,കൊല്ലൻ, തട്ടാൻ)
- കണിയാൻ, പരവർ
- പരക്കുറുപ്പ്
- എഴുത്തച്ഛൻ
- പലിശ കൊല്ലൻ, തോൽകൊല്ലൻ, പെരുംകൊല്ലൻ, പലിശ പെരുംകൊല്ലൻ
- കാവുതിയ്യർ
കീഴാള ജാതികൾ
[തിരുത്തുക]- ഈഴവ
- നാടാർ(ചന്നാർ)
- എഴുത്തച്ഛൻ
- വിശ്വകർമജർ ( തച്ചാർ, മുശാരി, കൊല്ലൻ, തട്ടാൻ)
- ധീവരർ (അരയൻ, വാലൻ, മുക്കുവൻ)
- ഈഴവാതി
- കടുപട്ടൻ
- കുഡുംബി, കുശവൻ, കുംഭാരൻ,
- കല്ലൻ, കുറുബ
- വണിത്താർ, നായിക്കൻ തുടങ്ങിയവർ
പുറം ജാതികൾ
[തിരുത്തുക]- മറവൻ
- ചെറുമർ
- പറയർ
- പുലയർ
- പാണൻ
- പെരുമണ്ണാൻ
- പണിയർ
- ഇരുളർ, കുറിച്യർ
- മലയരയർ, മലവേടർ, ഉള്ളാടർ, കാണിക്കാർ
- വേടർ തോടർ, കാടർ, മലയൻ, കുറുമൻ തുടങ്ങിയവർ.
അവലംബം
[തിരുത്തുക]- ↑ കിമസ്യ കൗ ബാഹൂ കാ ഊരൂ പാദാ ഉച്യതേബ്രാഹ്മണോ സ്യ മുഖമാസീദ് ബാഹൂ രാജന്യഃ കൃതഃ ഊരൂ തദസ്യ യദ്വൈശ്യം പദ്ഭ്യാം ശൂദ്രോ അജായത ഽഋഗ്വേദംഽപുരുഷസൂക്തംഽ10.90
- ↑ പേജ് 3 പരശുരാമന്റെ കാലം കേരളോൽപ്പത്തി
- ↑ 12 ൨. പെരുമാക്കന്മാരുടെ കാലം ൧. ആദ്യ പെരുമാക്കന്മാർ
- ↑ പ്രാചീനകേരളം (1122 വരെ)-കേരളം-ചരിത്രത്തിന്റെ പുലർച്ചയിൽ- സർവ്വവിജ്ഞാനകോശം
- ↑ [വിദേശബന്ധങ്ങള് പ്രാചീന കേരളം https://www.keralatourism.org/malayalam/ancient-history.php]
- ↑ Fergussion. History of India and Eastern architecture Asian educational service p.270
- ↑ admanabha Menon K.P, History of Kerala Vol-III. Asian educational services P.175
- ↑ കേരള ചരിത്രവും സമൂഹരൂപീകരണവും കെ. കെ. കൊച് , കേരള ഭാഷാ ഇന്സ്റ്റിറ്റിയൂട്ട്, 2012
- ↑ കേരള ചരിത്രത്തിന്റെ അടിസ്ഥാന രേഖകള്- പുതുശ്ശേരി രാമചന്ദ്രന്
- ↑ അബ്ദുല് കലാം ആസാദ് – ദൈവസങ്കല്പം കാലഘട്ടങ്ങളിലൂടെ. പേജ് 27
- ↑ പി.ഒ., പുരുഷോത്തമൻ (2006). ബുദ്ധന്റെ കാല്പാടുകൾ-പഠനം. കേരളം: പ്രൊഫ. വി. ലൈല. ISBN 81-240-1640-2.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ [സംഘകാലം പ്രാചീന കേരളംhttps://www.keralatourism.org/malayalam/ancient-history.php]
- ↑ മുഹമ്മദ്കുഞ്ഞി, പി.കെ. (1982). മുസ്ലീങ്ങളും കേരള സംസ്കാരവും. തൃശൂർ: കേരള സാഹിത്യ അക്കാദമി.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ കേരളചരിത്രം- വേലായുധൻ പണിക്കശ്ശേരി
- ↑ [മതം പ്രാചീന കേരളംhttps://www.keralatourism.org/malayalam/ancient-history.php]
- ↑ Stein, Burton, Peasant State and Society in Medieval South India, Oxford P.9
- ↑ വില്ല്യം, ലോഗൻ (2012 (ഒമ്പതാം പതിപ്പ്)). മലബാർ മാന്വൽ. മാതൃഭൂമി പബ്ലിഷേഴ്സ്. p. 97. ISBN 978-81-8265-429-7.
{{cite book}}
: Check date values in:|year=
(help) - ↑ ഡോ.ലിസി മാത്യു. "കതിവന്നൂർ വീരൻ" കോഴിക്കോട്, പേജ്. 70-75
- ↑ ഫ്രാൻസിസ് ബുക്കാൻ കേരളം പുറം 64
- ↑ ജാതിവ്യവസ്ഥിതിയും കേരളചരിത്രവുംപി കെ ബാലകൃഷ്ണൻ ,
- ↑ തിരുവങ്കാട് കൃഷ്ണക്കുറുപ്പ് : ഇന്ത്യയിലെ വർണ സങ്കൽപം പുറം 93, 94
- ↑ വില്യം ലോഗൻ , “മലബാർ മാനുവൽ” 1887ൽ പ്രസിദ്ധീകരിച്ചത്
- ↑ CENSUS OF INDIA, 1931Report by J. H. HUTTON (Census Commissioner for India) , C.I.E., D.Sc., F.A.S.B., Corresponding Member of the Anthropologische Gesselschaft of Vienna. Delhi: Manager of Publications1933
- ↑ https://atisanshistoryofkerala123.blogspot.com/2021/04/blog-post.html[പ്രവർത്തിക്കാത്ത കണ്ണി]