ധീവരർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലബാർ തീരത്ത് മത്സ്യത്തൊഴിലാളികൾ വല തുന്നുന്നു. (1890)

[1]പരമ്പരാഗതമായി സമുദ്രവിഭവങ്ങളെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന വിവിധ വിഭാഗങ്ങൾക്ക് പൊതുവായി നൽകിയിട്ടുള്ള ഒരു പേരാണ് ധീവരർ. കേരളത്തിൽ മത്സ്യബന്ധനം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള പല വിഭാഗങ്ങളുണ്ട്. ഇവർ സമാനമായ തൊഴിൽമേഖലയിലാണ് ഏർപ്പെട്ടിട്ടുള്ളതെങ്കിലും പ്രാദേശികമായി വ്യത്യസ്ത പേരുകളിലാണ് അറിയപ്പെട്ടുപോരുന്നത്. അരയന്മാർ, മുക്കുവർ, വാലന്മാർ തുടങ്ങിയവർ ഇക്കൂട്ടത്തിൽ പ്പെടുന്നു. പിൽക്കാലത്ത് ധീവരർ എന്ന പൊതുനാമത്തിൽ ഇവർ അറിയപ്പെടുകയും ഇവർക്കിടയിൽ പൊതുവായ കൂട്ടായ്മ ഉണ്ടാവുകയും ചെയ്തു. എങ്കിലും ആചാരാനുഷ്ഠാനങ്ങളിലും ആരാധനാസമ്പ്രദായങ്ങളിലും പ്രാദേശികമായി നേരത്തേ നിലനിന്നിരുന്ന ചില പ്രത്യേകതകൾ ഇപ്പോഴും തുടരുന്നതായി കണ്ടുവരുന്നു.

സമുദായത്തിലെ പോരാട്ടങ്ങൾ[തിരുത്തുക]

കേരളത്തിലെ ധീവരർ വേലുത്തമ്പി ദളവാ, ചെമ്പിൽ അരയൻ തുടങ്ങിയ മഹാരഥന്മാരുടെ നേതൃത്വത്തിൽ ബ്രിട്ടിഷു കാർക്കെതിരായി 1808 അണിനിരന്നു. ബ്രിട്ടീഷുകാർക്ക് എതിരായ ആദ്യത്തെ സായുധ സമരമായിരുന്നു അതെന്ന് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. കൊച്ചി വലിയ അരയനായിരുന്നു കൊച്ചി രാജാവിന്റെ നാവികസേനാമേധാവി. ചെമ്പിൽ അരയൻ എന്ന യോദ്ധാവിന്റെ കീഴിൽ വന്ന അരയന്മാരുടെ പട 1809-ൽ മകാളി പ്രഭുവിന്റെ കൊട്ടാരമായ ബോൾ‌ഗാട്ടി[അവലംബം ആവശ്യമാണ്] പാലസ് ആക്രമിച്ച് ബ്രിട്ടീഷുകാരെ നേരിട്ടതായി ചരിത്രമുണ്ട്. തൃപ്പൂണിത്തുറ കൊട്ടാരത്തിൽ നിന്ന് പുറപ്പെടുന്ന അത്തച്ചമയ ഘോഷയാത്രയിൽ ചെമ്പിൽ അരയന് പ്രത്യേകം സ്ഥാനം നൽകി വരുന്നുണ്ട്.

അഖില കേരള ധീവരസഭ[തിരുത്തുക]

ഇന്ന് ഈ സമുദായാംഗങ്ങളെ മുഴുവൻ ഒരുകുടക്കീഴിൽ അണിനിരത്തി ഒന്നിച്ചുകൊണ്ടുപോകാനായി രൂപീകരിച്ച സംഘടന യാണ് അഖില കേരള ധീവര സഭ. സഭയുടെ ആദ്യകാല അധ്യക്ഷൻ ഡി. ഇ. ഒ. ആയി വിരമിച്ച കെ. കെ. ഭാസ്ക്കരനായിരുന്നു.ഇപ്പോഴത്തെ ധീവര സഭ ജനറൽ സെക്രട്ടറി മുൻ അമ്പലപ്പുഴ എംഎൽഎ വി ദിനകരൻ ആണ്.

പിരിവുകൾ[തിരുത്തുക]

വാലന്മാർ[തിരുത്തുക]

പ്രധാന ലേഖനം: വാലൻ

കേരളത്തിലുള്ളള ധീവര വിഭാഗത്തിൽ പെട്ട ഒരു പ്രമുഖ ജനസമൂഹമാണ് വാലന്മാർ. പരമ്പരാഗതമായി മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന വിഭാഗമാണ് ഇവർ.

അരയന്മാർ[തിരുത്തുക]

പ്രധാന ലേഖനം: അരയൻ

കേരളത്തിന്റെ തീരദേശത്തുള്ള ധീവര വിഭാഗത്തിൽ പെട്ട ഒരു പ്രമുഖ ജനസമൂഹമാണ് അരയന്മാർ. പരമ്പരാഗതമായി മത്സ്യബന്ധനം മുഖ്യ ജീവിതവൃത്തിയായുള്ള ഇവരിൽ ബഹുഭൂരിപക്ഷവും ഹിന്ദുമതവിശ്വാസികളാണ്.

മുക്കുവർ[തിരുത്തുക]

പ്രധാന ലേഖനം: മുക്കുവർ

കേരളത്തിലുള്ളള ധീവര വിഭാഗത്തിൽ പെട്ട ഒരു പ്രമുഖ ജനസമൂഹമാണ് മുക്കുവർ പരമ്പരാഗതമായി കടലിൽ മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന വിഭാഗമാണ് ഇവർ.


അരയന്മാരുടെ സാമൂഹ്യജീവിതത്തെ അധികരിച്ച് സാഹിത്യകൃതികളും ചലച്ചിത്രങ്ങളും നിർമ്മിക്കപ്പെട്ടിട്ടുണ്ട്. തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീൻ എന്ന നോവലിൽ അരയന്മാരുടെ ജീവിതം ചിത്രീകരിക്കപ്പെടുന്നുണ്ട്. ആ നോവലിനെ ആശ്രയിച്ച് ചെമ്മീൻ എന്ന പേരിൽ തന്നെ നിർമ്മിച്ച ചലച്ചിത്രത്തിലും, മറ്റൊരു മലയാള ചലച്ചിത്രമായ അമരത്തിലും അരയന്മാരുടെ ജീവിതം ചിത്രീകരിക്കപ്പെട്ടുണ്ട്. ആധുനികകേരളത്തിലെ ആദ്ധ്യാത്മികനവോത്ഥാന മണ്ഡലത്തിലെ പ്രമുഖയായ ‍അമൃതാനന്ദമയി അരയസമുദായത്തിലാണ് ജനിച്ചത്.

പ്രമുഖവ്യക്തികൾ[തിരുത്തുക]


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ധീവരർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
  1. അരയ സമുദായത്തിലെ ആദ്യ ബിരുദധാരി കോഴിക്കോട്സമ്പന്ന കുടുംബത്തിൽ ജനിച്ച അദ്ദേഹം മദിരാശിയിൽ നിന്നും BA ബിരുദവും വിദേശ സർവ്വകലാശാലയിൽ നിന്നും FZS ബിരുദവും കരസ്ഥമാക്കി ബ്രിട്ടീഷ് ഇന്ത്യയിൽ മദ്രാസ് പ്രോ വിൻസസിൽ ആദ്യമായി ഫിഷറീസ് ഡിപ്പാർട്ട്മെൻറ് രൂപീകരിച്ചപ്പോൾ അതിന്റെ അസിസ്റ്റന്റ് ഡയറക്ടറായി നിയമിച്ചു. ഡയറക്ടറായിരുന്ന സർ ഫെഡറിക് നിക്കൾസനോടൊപ്പം വിദ്യഭ്യാസ പരമായും സാമൂഹ്യപരമായും പിന്നോക്കം നിൽക്കുന്ന അരയ സമുദായത്തിന്റെ രക്ഷകനായും ശ്രീ ഗോവിന്ദൻ അറിയപ്പെട്ടു .1912ൽ 10 ഫിഷറീസ് വിദ്യാലയം ആരംഭിച്ചു അദ്ധ്യാപകർക്ക് പരിശീലനം നൽകുവാനായി കോഴിക്കോട് വെള്ളയിൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. മദ്യവർജ്ജന പ്രസ്ഥാനം സമുദാ ങ്ങൾക്കിടയിൽ ആരംഭിച്ചു. ഹരികഥാ ശ്രവണം ചെറിയ ചെറിയ സംഗീത ഗ്രൂപ്പുകൾ സാമ്പത്തിക ഉന്നമനത്തിനായി ക്രഡിറ്റ് സൊസൈറ്റികൾ രൂപീകരിച്ചു. സാമുദായിക ഏകീകരണത്തിനായി പണിറ്റ് കറുപ്പൻ വേലുക്കുട്ടി അരയൻ എന്നിവരോടൊപ്പം ആലപ്പുഴയിൽ സമ്മേളനം നടത്തി .വിദേശ രാജ്യങ്ങളിൽ പഠന പര്യടനം നടത്തി അവിടങ്ങളിലെ മത്സ്യ ബന്ധനരീതിഇന്ത്യയിൽ നടപ്പിലാക്കി .1908 ൽ ഉദ്യോഗത്തിൽ പ്രവേശിച്ചതു മുതൽ സാമുഹ്യ സേവനത്തിൽ പ്രാധാന്യം നൽകി പ്രവർത്തിച്ച അദ്ദേഹത്തെ ബ്രിട്ടീഷ് ചക്രവർത്തി റാവു ബഹദൂർ പട്ടം നൽകി ആദരിച്ചു . 1969 ജനിച്ച അദ്ദേഹം 1931 അന്തരിച്ചു
"https://ml.wikipedia.org/w/index.php?title=ധീവരർ&oldid=3805400" എന്ന താളിൽനിന്ന് ശേഖരിച്ചത്