"സ്മൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Robot: Cosmetic changes
(ചെ.) യന്ത്രം ചേര്‍ക്കുന്നു: uk:Смріті
വരി 71: വരി 71:
[[ru:Смрити]]
[[ru:Смрити]]
[[sv:Smriti]]
[[sv:Smriti]]
[[uk:Смріті]]

18:32, 15 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഹിന്ദുമതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായ തത്വശാസ്ത്ര സംഹിതകള്‍ ഉള്‍ക്കൊള്ളുന്ന മൂല ഗ്രന്ഥങ്ങളോട് അടുപ്പമുള്ള ഗ്രന്ഥങ്ങള്‍ ആണ്‌ സ്മൃതികള്‍.അതിപ്രാചീനകാലം മുതല്‍ ഭാരതത്തിലെ കോടതികളില്‍ വ്യവഹാരനിര്‍ണയത്തിനു പ്രയോജനപ്പെടുത്തിയിരുന്ന നിയമഗ്രന്ഥങ്ങളാണ് സ്മൃതികള്‍. ഇംഗ്ലീഷ്: Smriti. സ്മൃതികളിലെ നീതി നിയമങ്ങളും ധര്‍മ്മാചാരങ്ങളുമാണ് ഭാരതത്തില്‍ നിലനിന്നിരുന്ന ആര്യ സമൂഹത്തിന്റേയും അതുവഴി അവര്‍ അധിനിവേശം ചെയ്ത ദ്രാവിഡദേശങ്ങളിലെ ഹിന്ദുവല്കരിക്കപ്പെട്ട ജനങ്ങളുടേയും നിയമവാഴ്ചയുടെ ആധാരം.[1] സ്മൃതികള്‍ എത്ര എണ്ണം ഉണ്ട് എന്ന് വ്യക്തമല്ല. എങ്കിലും 97- 106 എണ്ണമെങ്കിലും വരുമെന്നാണ്‌ അഭിജ്ഞമതം. സ്മൃതികളില്‍ മനുസ്മൃതി യാണ്‌ ഏറ്റവും പ്രസിദ്ധമായത്. ഇന്ന് പ്രചാരത്തിലിരിക്കുന്ന സ്മൃതികള്‍ അവയുടെ ആചാര്യന്മാരുടെ പേരിലാണ്‌ അറിയപ്പെടുന്നത്. മുനിമാര്‍ ഓര്‍ത്തിരുന്ന് പിന്നീട് മനോധര്‍മ്മം പോലെ എഴുതിയത് എന്നതിനാല്‍ സ്മൃതികള്‍ മനുഷ്യ നിര്‍മ്മിതവും അക്കാരണത്താല്‍ കുറ്റങ്ങളും കുറവുകളും ഉള്ളതാണ്‌. ഇവ ശ്രുതികളെപോലെ ആധികാരികങ്ങള്‍ അല്ല. സ്മൃതികലിലുള്ള കാര്യങ്ങളെക്കുറിച്ച് തര്‍ക്കമുണ്ടാവുന്ന പക്ഷം ശ്രുതികളെസ്വീകരിക്കുകയാണ്‌ ചെയ്യുന്നത്.

ശ്രുതിയെന്നാല്‍ വേദമെന്നും സ്മൃതിയെന്നാല്‍ ധര്‍മ്മശാസ്ത്രമെന്നും ഗ്രഹിക്കണം എന്നാണ്‌ മനുസ്മൃതിയില്‍ .

നിരുക്തം

സ്മൃതി എന്നാല്‍ ഓര്‍മ്മയിലേത്, ഓര്‍മ്മയില്‍ നിന്നുണടായത് എന്നൊക്കെയാണ്‌ അര്‍ത്ഥം. മുനിമാര്‍ മനസ്സില്‍ ഓര്‍ത്തു വച്ചത് എന്നെല്ലമാണ്‌ അതിന്റെ അര്‍ത്ഥം. മുനിമാര്‍ ഓര്‍ത്തിരുന്ന് പിന്നീട് മനോധര്‍മ്മം പോലെ എഴുതിയത് . [2]

പ്രമുഖ സ്മൃതികള്‍

  1. അഗ്നി
  2. അംഗിരസ്സ്
  3. അത്രി
  4. അപസ്തംഭന്‍
  5. ഉസാനത്ത്
  6. ഋഷ്യശൃംഗന്‍
  7. കാശ്യപന്‍
  8. കടായനന്‍
  9. കുതുമി
  10. ഗാര്‍ഗ്യന്‍
  11. ഗൗതമന്‍
  12. യമുന
  13. യാഗലേയ
  14. ജാതുകര്‍ണ്ണന്‍
  15. ജബാലി
  16. ദക്ഷന്‍
  17. ദേവലന്‍
  18. നാരദന്‍
  19. പരാശരന്‍
  20. പരസ്കാരന്‍
  21. പിതാമഹന്‍
  22. പുലസ്ത്യന്‍
  23. വൈതിനാശി
  24. പ്രചേതാസ്
  25. പ്രജാപതി
  26. ബുദ്ധന്‍
  27. ബൗദ്ധായനന്‍
  28. ഭൃഗു
  29. മനു
  30. മരച്ചി
  31. യമന്‍
  32. യാജ്ഞവല്‍ക്യന്‍
  33. ലിഖിതന്‍
  34. ലൗഗാക്ഷി
  35. വസിസ്ഷ്ഠന്‍
  36. വിശ്വാമിത്രന്‍
  37. വിഷ്ണു
  38. വ്യാസന്‍
  39. ശംഖന്‍
  40. സതാനപന്‍
  41. സത്യായനന്‍
  42. സം‌വര്‍ത്തന്‍
  43. സുമതു
  44. സോമന്‍
  45. ഹരിതന്‍

അവലംബം

  1. എന്‍., ഗോപിനാഥന്‍ നായര്‍ (2007) [1983]. [ഏപ്രില്‍ മനുസ്മ്തി - സംഗൃഹീത പുനരാഖ്യാനം] (ഏഴാം പതിപ്പ് ed.). കോട്ടയം: ഡി.സി. ബുക്സ്. ISBN 81-264-0449-3. {{cite book}}: Check |url= value (help); Cite has empty unknown parameters: |accessyear=, |origmonth=, |accessmonth=, |month=, |chapterurl=, |origdate=, and |coauthors= (help)
  2. കെ.എ., കുഞ്ചക്കന്‍ (1991). ജാതി ചിന്തയുടെ സത്യവും മിഥ്യയും. ജഗതി, തിരുവനന്തപുരം: ഗ്രന്ഥകര്‍ത്താ. {{cite book}}: Cite has empty unknown parameter: |coauthors= (help)

കുറിപ്പുകള്‍

"https://ml.wikipedia.org/w/index.php?title=സ്മൃതി&oldid=493148" എന്ന താളിൽനിന്ന് ശേഖരിച്ചത്