Jump to content

എടപ്പാടി കെ. പളനിസാമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എടപ്പാടി കെ. പഴനിസാമി
തമിഴ്‌നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവ്
പദവിയിൽ
ഓഫീസിൽ
11 മേയ് 2021
Deputyഒ. പനീർശെൽവം (2021-22)
മുൻഗാമിഎം.കെ. സ്റ്റാലിൻ
8-മത് തമിഴ്നാട് മുഖ്യമന്ത്രി
ഓഫീസിൽ
16 ഫെബ്രുവരി 2017 – 6 മേയ് 2021
ഗവർണ്ണർസി. വിദ്യാസാഗർ റാവു
ബൻവരിലാൽ പുരോഹിത്
Deputyഒ. പനീർശെൽവം
മുൻഗാമിഒ. പനീർശെൽവം
പിൻഗാമിഎം.കെ. സ്റ്റാലിൻ
മണ്ഡലംഎടപ്പാടി
Member of Parliament
for തിരുചെങ്കോട്[1][2]
ഓഫീസിൽ
1998-1999
മുൻഗാമികെ. പി. രാമലിംഗം
പിൻഗാമിഎം. കണ്ണ്പ്പൻ
വ്യക്തിഗത വിവരങ്ങൾ
ജനനം (1954-05-12) 12 മേയ് 1954  (70 വയസ്സ്)
എടപ്പാടി, മദ്രാസ് സംസ്ഥാനം, ഇന്ത്യ
(ഇപ്പോൾ തമിഴ്നാട്, ഇന്ത്യ)
രാഷ്ട്രീയ കക്ഷിഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം
പങ്കാളിരാധ
കുട്ടികൾമിഥുൻ കുമാർ (മകൻ)[3]
വസതിsഗ്രീൻവേയ്സ് റോഡ്, ചെന്നൈ, തമിഴ്നാട്, ഇന്ത്യ
ജോലിരാഷ്ട്രീയ പ്രവർത്തനം[4]
വെബ്‌വിലാസംwww.tn.gov.in

തമിഴ്നാട് സംസ്ഥാന മുൻഖ്യമന്ത്രിയാണ് എടപ്പാടി കെ. പഴനിസാമി (ജനനം: 12 മേയ് 1954). ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ മുതിർന്ന നേതാക്കളിലൊരാളായ ഇദ്ദേഹം 16 ഫെബ്രുവരി 2017-യിൽ തമിഴ്നാടിന്റെ 8-ആമത്തെ മുഖ്യമന്ത്രിയായി സ്ഥാനം ഏറ്റു.

ജീവിതരേഖ

[തിരുത്തുക]

ജനനം, വിദ്യാഭ്യാസം

[തിരുത്തുക]

സേലം ജില്ലയിൽ എടപ്പാടിയിലെ നെടുങ്കുളത്തെ ഒരു കർഷകകുടുംബത്തിൽ 1954 മാർച്ച് രണ്ടിന് ജനനം. പടിഞ്ഞാറൻ തമിഴ്നാട്ടിലെ പ്രബല സമുദായമായ കൊങ്ങുവെള്ളാള ഗൗണ്ടർ വിഭാഗത്തിൽപെട്ട കറുപ്പഗൗഡരും തവുസുതായമ്മാളുമാണ് മാതാപിതാക്കൾ. ഈറോഡ് വാസകി കോളേജിലായിരുന്നു പളനിസാമിയുടെ ബിരുദപഠനം.

രാഷ്ട്രീയത്തിൽ

[തിരുത്തുക]

കോളേജ് പഠനകാലത്ത് എം.ജി.ആറിൽ ആകൃഷ്ടനായി എ.ഐ.എ.ഡി.എം.കെ പ്രവർത്തകനായി. പിന്നീട് എടപ്പാടിയിലെ പാർട്ടി സെക്രട്ടറിയായി പ്രാദേശിക നേതൃസ്ഥാനത്തേക്കുയർന്നു. എം.ജി. ആറിൻെറ മരണത്തെ തുടർന്ന് 1987-ൽ പാർട്ടി പിളർന്നപ്പോൾ പളനിസാമി ജയലളിതയുടെ പക്ഷത്തു നിന്നു.

ഇദ്ദേഹത്തിന്റെ മികച്ച സംഘാടനപാടവം ശ്രദ്ധയിൽ പെട്ട ജയലളിത 1990-ൽ അവർ എ.ഐ.എ.ഡി.എം.കെയുടെ നേതൃത്വത്തിലേക്കുയർന്നപ്പോൾ പളനിസാമിയെ സേലം ജില്ലയിലെ വടക്കുഭാഗത്തിൻെറ ചുമതലയുള്ള സെക്രട്ടറിയാക്കി.

1989-ൽ എടപ്പാടി നിയോജകമണ്ഡലത്തിൽനിന്നാണ് പളനിസാമി ആദ്യമായി നിയമസഭയിലെത്തുന്നത്. 1991-ലും ഇതേ മണ്ഡലത്തിൽ നിന്നും ഇദ്ദേഹം വീണ്ടും നിയമസഭാംഗമായി. എന്നാൽ 1996-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി.എം.കെയുടെ സംഖ്യകക്ഷിയായിരുന്ന പി.എം.കെ-യുടെ സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു. 1998-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുച്ചെങ്കോട്ടെ മണ്ഡലത്തിൽ നിന്നും പളനിസാമി ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ എ.ഐ.എ.ഡി.എം.കെ പിന്തുണ പിൻവലിച്ചതിനെത്തുടർന്ന് എ.ബി. വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന് രാജി വെക്കേണ്ടതായി വന്നു. തുടർന്ന് 1999-ൽ നടന്ന ലോക്സഭാതെരഞ്ഞെടുപ്പിലും, 2004-ലെ ലോക്സഭാതെരഞ്ഞെടുപ്പിലും പളനിസാമി മത്സരിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്.

2011-ൽ വീണ്ടും എടപ്പാടി മണ്ഡലത്തിൽ തിരിച്ചെത്തിയ പളനിസാമി 34,738 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച് ജയലളിതയുടെ മന്ത്രിസഭയിലെ അംഗമായി. 2016-ലെ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 42,022 ആയി ഉയർത്തിയ പളനിസാമി, ജയലളിതയുടെ മന്ത്രിസഭയിൽ ജയലളിതക്കും പനീർശെൽവത്തിനും ശേഷമുള്ള പ്രധാന നേതാവായി മാറി. ജയലളിതയുടെയും പിന്നീട് പനീർസെൽവത്തിൻെറയും മന്ത്രിസഭകളിൽ ദേശീയപാത, ചെറുതുറമുഖ വകുപ്പ് എന്നിവയുടെ ചുമതലകളായിരുന്നു ഇദ്ദേഹം വഹിച്ചിരുന്നത്.

അവലംബം

[തിരുത്തുക]
  1. Who is edappadi K. Palaniswami?
  2. "Volume I, 1998 Indian general election, 12th Lok Sabha" (PDF). Archived from the original (PDF) on 2014-10-20. Retrieved 2018-02-11.
  3. "2016 TN Assembly Election - Candidate Affidavit" (PDF). www.myneta.info. Archived from the original (PDF) on 2017-03-01. Retrieved 28 February 2017.
  4. Profile
"https://ml.wikipedia.org/w/index.php?title=എടപ്പാടി_കെ._പളനിസാമി&oldid=4021969" എന്ന താളിൽനിന്ന് ശേഖരിച്ചത്