Jump to content

ഉബുണ്ടു കൈലിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(UbuntuKylin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉബുണ്ടു കൈലിൻ
ഉബുണ്ടു കൈലിൻ 22.04-ന്റെ ഡെസ്ക്ടോപ്പിന്റെ സ്ക്രീൻഷോട്ട്
നിർമ്മാതാവ്National University of Defense Technology, Canonical Ltd., Ubuntu Kylin Community
ഒ.എസ്. കുടുംബംLinux (Unix-like)
തൽസ്ഥിതി:Current
സോഴ്സ് മാതൃകOpen-source[1][2]
പ്രാരംഭ പൂർണ്ണരൂപം25 ഏപ്രിൽ 2013; 11 വർഷങ്ങൾക്ക് മുമ്പ് (2013-04-25)
നൂതന പൂർണ്ണരൂപം22.04 / 22 ഏപ്രിൽ 2022; 2 വർഷങ്ങൾക്ക് മുമ്പ് (2022-04-22)
വാണിജ്യപരമായി
ലക്ഷ്യമിടുന്ന കമ്പോളം
Personal computers
ലഭ്യമായ ഭാഷ(കൾ)More than 55 languages by LoCos,
presets to Simplified Chinese characters
പുതുക്കുന്ന രീതിSoftware Updater, UKSC, APT
പാക്കേജ് മാനേജർdpkg, APT, Snap, flatpak
സപ്പോർട്ട് പ്ലാറ്റ്ഫോം
കേർണൽ തരംMonolithic (Linux kernel)
UserlandGNU
യൂസർ ഇന്റർഫേസ്'UKUI (based on Qt)[5]
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
Free software + some proprietary device drivers[6]
വെബ് സൈറ്റ്www.ubuntukylin.com?lang=en

ഉബുണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഔദ്യോഗിക ചൈനീസ് പതിപ്പാണ് ഉബുണ്ടു കൈലിൻ. മുമ്പുണ്ടായിരുന്ന കൈലിൻ ഓഎസിന്റെ പിന്തുടർച്ചയാണീ ഓഎസ്.[7] 2013ൽ കാനോനിക്കലും ചൈനീസ് വിവരസാങ്കേതിക വിദ്യാ വകുപ്പും തമ്മിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഉബുണ്ടു കൈലിൻ രൂപം കൊള്ളുന്നത്.[8][9] ചൈനീസ് വിപണിയെ ലക്ഷ്യമിട്ടുള്ള സവിശേഷതകളുള്ള ഒരു ഉബുണ്ടു അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റമാണിത്. ഡെസ്ക്ടോപ്പ്, ലാപ്ടോപ് കമ്പ്യൂട്ടറുകളെ ഉദ്ദേശിച്ചാണ് ഉബുണ്ടു കൈലിൻ നിർമ്മിച്ചിരിക്കുന്നത്.[10]

ആദ്യത്തെ ഔദ്യോഗിക റിലീസ്, ഉബുണ്ടു കൈലിൻ 13.04, 2013 ഏപ്രിൽ 25-ന്, ഉബുണ്ടു 13.04 (Raring Ringtail) ന്റെ അതേ ദിവസം തന്നെ പുറത്തിറങ്ങി. ചൈനീസ് ഇൻപുട്ട് രീതികൾ, ചൈനീസ് കലണ്ടറുകൾ, കാലാവസ്ഥാ സൂചകം, ഡാഷിൽ നിന്ന് ഓൺലൈനിലൂടെ സംഗീതം തിരയുക എന്നീ ഫീച്ചറുകൾ ഉൾപ്പെടുത്തിയിരിക്കുന്നു.[11]

ചരിത്രം

[തിരുത്തുക]

പതിപ്പ് 20.04, പുതുതായി വികസിപ്പിച്ച യുകെയുഐ (ഉബുണ്ടു കൈലിൻ യൂസർ ഇന്റർഫേസ്) 3.0 പതിപ്പ് അവതരിപ്പിച്ചു. മുമ്പ്, മെയ്റ്റ്(MATE) ഡെസ്ക്ടോപ്പിന്റെ ഒരു കസ്റ്റമൈസേഷൻ ആയിരുന്നു യുകെയുഐ(UKUI).[12]

പതിപ്പ് 14.10 ഉബുണ്ടു കൈലിൻ സോഫ്റ്റ്‌വെയർ സെന്റർ (യുകെഎസ്‌സി) അവതരിപ്പിച്ചു, കൂടാതെ യൂക്കർ അസിസ്റ്റന്റ് എന്ന് വിളിക്കപ്പെടുന്ന ദൈനംദിന കമ്പ്യൂട്ടിംഗ് ജോലികൾക്കായി ഉപയോക്താക്കളെ സഹായിക്കുന്ന ഒരു യൂട്ടിലിറ്റിയും അവതരിപ്പിച്ചു.

ലിനക്സിനായി സോഗു(Sogou) ഇൻപുട്ട് രീതി വികസിപ്പിക്കുന്നതിന് ടീം സോഗുമായി സഹകരിക്കുന്നു. ഇത് ക്ലോസ്ഡ് സോഴ്സായതിനാൽ, ഇത് ഔദ്യോഗിക ഉബുണ്ടു കൈലിൻ ഇമേജിൽ ഉൾപ്പെടുത്തിയിട്ടില്ല, എന്നാൽ ഉപയോക്താക്കൾക്ക് ഇത് യുകെഎസി(UKSC) അല്ലെങ്കിൽ സോഗുവിന്റെ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

ഡബ്ല്യൂപിഎസ്(WPS) ഓഫീസ്, ക്ലോസ്ഡ് സോഴ്‌സ് കൂടിയാണ്, പ്രോ വെർഷൻ എന്നത്, കൂടുതൽ മെച്ചപ്പെടുത്തിയ പതിപ്പുകളാണ്, ഇതാണ് കൈലിന്റെ ഡിഫോൾട്ട് ഓഫീസ് സ്യൂട്ട്. എന്നിരുന്നാലും, ഡബ്ല്യൂപിഎസ് ഓഫീസ് ഇൻസ്റ്റാൾ ചെയ്യാതെ തന്നെ പ്രധാന ഉബുണ്ടു സെർവർ വെബ്‌സൈറ്റിൽ[13] നിന്നുള്ള ഔദ്യോഗിക വനില ഉബുണ്ടു കൈലിൻ ഇമേജിൽ ലിബ്രെഓഫീസ് ഡിഫോൾട്ടായി ഉപയോഗിക്കുന്നു.

അവലംബം

[തിരുത്തുക]
  1. "kernel.ubuntu.com". kernel.ubuntu.com. Archived from the original on 21 August 2018. Retrieved 20 April 2018.
  2. "Index of /ubuntu". archive.ubuntu.com. Archived from the original on 11 May 2020. Retrieved 20 April 2018.
  3. "Installation". Ubuntu Server Documentation. Canonical Ltd. 2020. Archived from the original on 29 November 2021. Retrieved 1 January 2022.
  4. "Supported platforms". Ubuntu Core Documentation. Canonical Ltd. 2020. Retrieved 1 January 2022.
  5. "UKUI 3.0 Preview-Start Menu". ubuntukylin.
  6. "Explaining Why We Don't Endorse Other Systems". Free Software Foundation. Archived from the original on 24 April 2011. Retrieved 14 July 2015.
  7. Chinese Linux Distro Seeks Place in Ubuntu Family, www.omgubuntu.co.uk, 27 February 2013. Retrieved 29 April 2013
  8. "Et tu, Ubuntu?" Archived 2017-06-11 at the Wayback Machine., The Epoch Times, 29 April 2013
  9. "Chinese government builds national OS around Ubuntu.", ZDNet, 22 March 2013
  10. China to create home-grown operating system, BBC News, 22 March 2013
  11. Nestor, Marius (25 April 2013). "The Final Release of Ubuntu Kylin 13.04 Is Now Available for Download". softpedia.com. Archived from the original on 2013-04-28. Retrieved 26 April 2013.
  12. "UKUI 3.0 Preview-TaskBar".
  13. "Ubuntu Website server releases webpage" (in ഇംഗ്ലീഷ്). Retrieved 9 January 2022.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഉബുണ്ടു_കൈലിൻ&oldid=3795557" എന്ന താളിൽനിന്ന് ശേഖരിച്ചത്