ഉബുണ്ടു ഫൗണ്ടേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉബുണ്ടു ഫൗണ്ടേഷൻ
സ്ഥാപകൻ(ർ)മാർക്ക് ഷട്ടിൽവർത്ത്, കാനോനിക്കൽ ലിമിറ്റഡ്[1]
സ്ഥാപിക്കപ്പെട്ടത്ജൂലൈ 1, 2005 (2005-07-01)[1]
പ്രധാന ആളുകൾമാർക്ക് ഷട്ടിൽവർത്ത്, ബെഞ്ചമിൻ മേകോ ഹിൽ, കോളിൻ വാട്സൺ, ജെയിംസ് ട്രൂപ്പ്[1]

കാനോനിക്കൽ ലിമിറ്റഡിന്റെ വാണിജ്യ പദ്ധതികളിൽ നിന്നും സ്വതന്ത്രമായി ഉബുണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കാൻ വേണ്ടി മാർക്ക് ഷട്ടിൽവർത്തും കാനോനിക്കൽ ലിമിറ്റഡും ചേർന്ന് സ്ഥാപിച്ച ദീർഘകാല ലാഭരഹിത സംഘടനയാണ് ഉബുണ്ടു ഫൗണ്ടേഷൻ. ഇതിന്റെ പ്രവർത്തന മൂലധനം ഷട്ടിൽവർത്ത് സംഭാവന ചെയ്ത ഒരു കോടി ഡോളറായിരുന്നു.[1][2]

കാനോനിക്കൽ ലിമിറ്റഡിന്റെ സ്ഥാപകൻ കൂടിയായ മാർക്ക് ഷട്ടിൽവർത്ത് തന്നെയാണ് നിലവിലെ ഉപദേശ്യ കാര്യ സമിതി അധ്യക്ഷൻ. ഉബുണ്ടു സാമൂഹ്യസമിതിയിലേയും ഉബുണ്ടു സാങ്കേതികസമിതിയിലേയും തെരെഞ്ഞെടുക്കപ്പെട്ടവർ അംഗങ്ങളായും ഉപദേശ്യ കാര്യ സമിതിയിൽ ഉണ്ട്.[1][2]

2008ഓടെ ഉബുണ്ടു സമൂഹത്തിൽ നിന്ന് ഉബുണ്ടു ഫൗണ്ടേഷനിലേക്ക് തൊഴിലാളികളെ എടുക്കും എന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത് വരെ പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ല.[2] കാനോനിക്കൽ ഉബുണ്ടു നിർമ്മാണം നിർത്തുകയാണെങ്കിൽ ഉപയോഗിക്കാനുള്ള അടിയന്തര സാമ്പത്തിക സഹായമായാണ് ഉബുണ്ടു ഫൗണ്ടേഷനെ ഷട്ടിൽവർത്ത് വിശേഷിപ്പിച്ചത്.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 Hill, Benjamin Mako. "Announcing Launch of ($10m) Ubuntu Foundation". ubuntu-announce mailing list. ശേഖരിച്ചത് August 31, 2010.
  2. 2.0 2.1 2.2 "New Ubuntu Foundation Announced". Canonical Ltd. മൂലതാളിൽ നിന്നും 2014-11-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 31, 2010.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉബുണ്ടു_ഫൗണ്ടേഷൻ&oldid=3801888" എന്ന താളിൽനിന്ന് ശേഖരിച്ചത്