യുബിക്വിറ്റി (സോഫ്റ്റ്‌വെയർ)
ദൃശ്യരൂപം
വികസിപ്പിച്ചത് | ഉബുണ്ടു ഇൻസ്റ്റാളർ സംഘം |
---|---|
ആദ്യപതിപ്പ് | ജൂൺ 2006 |
Stable release | |
റെപോസിറ്ററി | |
ഭാഷ | പൈത്തൺ ജിയുഐ: ജിടികെ+, ക്യൂട്ടി |
ഓപ്പറേറ്റിങ് സിസ്റ്റം | ഗ്നു/ലിനക്സ് |
പ്ലാറ്റ്ഫോം | ഡെബിയൻ വ്യുൽപ്പന്നങ്ങൾ |
ലഭ്യമായ ഭാഷകൾ | വിവിധം |
തരം | ഇൻസ്റ്റാളർ |
അനുമതിപത്രം | ജിപിഎൽ വി.2 |
വെബ്‌സൈറ്റ് | launchpad.net/ubiquity |
ഉബുണ്ടു ലിനക്സിലും മറ്റും ഉപയോഗിക്കുന്ന ലളിതമായ ഒരു ലിനക്സ് ഇൻസ്റ്റാളർ സോഫ്റ്റ്‌വെയർ ആണ് യുബിക്വിറ്റി .ലൈവ് സിഡിയിൽ നിന്നും പ്രവർത്തിക്കുന്ന യുബിക്വിറ്റിക്ക് ക്യുട്ടിയിലും ജിറ്റികെ+ലും ഉണ്ടാക്കിയ ഗ്രാഫിക്കൽ ഇന്റർഫേസുകൾ ഉണ്ട്. ഉബുണ്ടു 6.06 ൽ ആണ് യുബിക്വിറ്റി ആദ്യമായി ഉപയോഗിച്ചു തുടങ്ങിയത്.
പ്രത്യേകതകൾ
[തിരുത്തുക]- പ്രാദേശികവൽക്കരണത്തിനുള്ള പിന്തുണ
- ഇൻസ്റ്റലേഷൻ അനുബന്ധ പ്രവർത്തനങ്ങൾ സ്വയംപ്രേരിതമയി ചെയ്യുന്നു
- ആവശ്യമനുസരിച്ച് രൂപപ്പെടുത്തിയെടുക്കുവാനുള്ള എളുപ്പം
- പ്രവർത്തന തടസ്സങ്ങൾ സ്വയം കണ്ടു പിടിക്കുവാനുള്ള കഴിവ്
- സമയമേഖല ഗ്രാഫിക്കലായി തെരെഞ്ഞെടുക്കുവാനുള്ള സൗകര്യം
- ഇൻസ്റ്റലേഷനൊപ്പം ഉപയോക്താവിന്റെ നിലവിലുള്ള മറ്റ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലെ (ലിനക്സ്, വിൻഡോസ്, മാക് എന്നിവയിൽ ഏതാണെങ്കിലും) വിവരങ്ങൾ എടൂക്കുവനുള്ള സൗകര്യം. താഴെപ്പറയുന്ന വിവരങ്ങൾ ഇങ്ങനെ എടുക്കുവാൻ സാധിക്കും
- യൂസർ അക്കൗണ്ടുകൾ
- ഇ-മെയിൽ അക്കൗണ്ടുകൾ
- ഇൻസ്റ്റന്റ് മെസ്സേജിങ്ങ് അക്കൗണ്ടുകൾ
- ബുക്ക്മാർക്കുകൾ
- ഉപയോക്താവിന്റെ ചിത്രങ്ങൾ, വാൾപേപ്പർ, പ്രമാണങ്ങൾ എന്നിവ. (വിൻഡോസിൽ നിന്നു മാത്രം)
പുറംകണ്ണികൾ
[തിരുത്തുക]- ഉബുണ്ടു സമൂഹ വിക്കിയിൽ യുബിക്വിറ്റി
- സോഫ്റ്റ്‌വെയർ വികസനത്തിനുള്ള സൗകര്യങ്ങൾ നൽകുന്ന ലോഞ്ച്പാഡ് വെബ്സൈറ്റിൽ യുബിക്വിറ്റിയുടെ താൾ