ഉബുണ്ടു ടിവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉബുണ്ടു ടിവി
Ubuntu logo
Ubuntu TV screenshot.png
ഉബുണ്ടു ടിവിയിൽ ലഭ്യമായ വീഡിയോകൾ കാണിച്ചിരിക്കുന്നു.
നിർമ്മാതാവ്കാനോനിക്കൽ / ഉബുണ്ടു ഫൗണ്ടേഷൻ
ഒ.എസ്. കുടുംബംയൂണിക്സ് സമാനം / ലിനക്സ് / ഡെബിയൻ / ഉബുണ്ടു
തൽസ്ഥിതി:വികസനത്തിൽ
സോഴ്സ് മാതൃകഓപ്പൺ സോഴ്സ്
പ്രാരംഭ പൂർണ്ണരൂപംടിബിഎ 2012
പുതുക്കുന്ന രീതിആപ്റ്റ്
പാക്കേജ് മാനേജർഡിപികെജി
സപ്പോർട്ട് പ്ലാറ്റ്ഫോംഐ386, എഎംഡി64, ആം[1]
കേർണൽ തരംലിനക്സ് (മോണോലിത്തിക്ക്)
Userlandഗ്നു
യൂസർ ഇന്റർഫേസ്'യൂണിറ്റി
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
ഗ്നു ജിപിഎൽ
വെബ് സൈറ്റ്www.ubuntu.com/devices/tv

സ്മാർട്ട് ടിവികൾക്കായുള്ള ഒരു സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉബുണ്ടു ടിവി. ഉബുണ്ടുവിൽ നിന്ന് വികസിപ്പിച്ചെടുത്ത ഈ ഓപ്പറേറ്റിംഗ് സിസ്റ്റം, ക്യൂട്ടി ആപ്ലികേഷൻ ചട്ടക്കൂടിൽ നിർമ്മിച്ചെടുത്ത യൂണിറ്റി 2ഡി സമ്പർക്കമുഖമാണ് ഉപയോഗിക്കുന്നത്.[2][3][4] സാധാരണ വീടുകളിൽ റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന രീതിയിലാണ് ഉബുണ്ടു ടിവി വികസിപ്പിച്ചെടുത്തിട്ടുള്ളത്.[5]

ഉബുണ്ടു ലിനക്സിൽ നിന്നുള്ള വ്യുൽപ്പന്നമായ ഉബുണ്ടു ടിവി, എംബെഡഡ് ഉപകരണങ്ങൾക്കായി പ്രത്യേകം നിർമ്മിക്കപ്പെട്ടതും ടെലിവിഷനുമായി സമന്വയിച്ച് ചേരുന്നതുമാണ്. 2012 സെസിലാണ് മനുഷ്യജീവികൾക്കായുള്ള ടിവി എന്ന മുദ്രാവാക്യവുമായി കാനോനിക്കൽ ഉബുണ്ടു ടിവി പുറത്തിറക്കുന്നത്.[6][7][8][1] 2012 മൊബൈൽ വേൾഡ് കോൺഗ്രസിലും ഉബുണ്ടു ടിവി പ്രദർശിപ്പിക്കപ്പെടുകയുണ്ടായി.[9] ഉബുണ്ടു ഫോർ ആൻഡ്രോയ്ഡ് ഉപകരണങ്ങൾ ടിവിയുമായി ഘടിപ്പിക്കപ്പെടുമ്പോൾ ഉബുണ്ടു ടിവി സമ്പർക്കമുഖമാണ് ഉപയോഗിക്കുക.[10]

സവിശേഷതകൾ[തിരുത്തുക]

  • ഉബുണ്ടു 12.04നെ അടിസ്ഥാനമാക്കിയായിരുന്നു ഉബുണ്ടു ടിവി.[11]
  • ഉബുണ്ടു ടിവിയിൽ സ്വന്തമായൊരു ചലച്ചിത്ര ചന്തയുണ്ടാകും.[1]
  • വീഡിയോകൾ റെക്കോഡ് ചെയ്യാനും കാണാനും സാധിക്കും.[12]
  • ഡിവിഡി-വീഡിയോ, ബ്ലു-റേ ഡിസ്ക് പിന്തുണയുണ്ടാകും.[12]
  • ടച്ച് സ്ക്രീൻ അനുരൂപിയായിരിക്കും.[12]
  • എല്ലാവിധ മാനക ഭൗമ, കേബിൾ, കൃത്രിമോപഗ്രഹ ബ്രോഡ്കാസ്റ്റുകൾക്കും പിന്തുണയുണ്ടാകും.[13]
  • കമ്പ്യൂട്ടറുകളിൽ നിന്ന് സംഗീതം, ചിത്രങ്ങൾ, ചലച്ചിത്രങ്ങൾ എന്നിവ സ്ട്രീം ചെയ്ത് കാണാം.[13]
  • ഉബുണ്ടു ടിവിക്കായി നിർമ്മിക്കപ്പെട്ട ആപ്ലികേഷനുകൾ പ്രവർത്തിപ്പിക്കാം.[13]

ഇതും കൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Miller, Paul (21 December 2011). "Ubuntu TV video hands-on". The Verge. ശേഖരിച്ചത് 10 January 2012.
  2. Walters, Ray. "Canonical outs Ubuntu TV: Brave or stupid?". Extremetech.com. ശേഖരിച്ചത് 11 January 2012.
  3. Schofield, Jack (31 May 2011). "CES 2012: free Ubuntu TV has service and revenue fees". Zdnet.co.uk. ശേഖരിച്ചത് 11 January 2012.
  4. Unity-based Ubuntu TV takes on Google TV "Unity-based Ubuntu TV takes on Google TV". linuxfordevices.com. ശേഖരിച്ചത് 11 January 2012. {{cite web}}: Check |url= value (help)
  5. Paul, Ryan (12 January 2012). "Hands-on with Ubuntu TV, above and under the hood". Ars Technica. ശേഖരിച്ചത് 13 January 2012.
  6. "Canonical Demonstrates Ubuntu TV". Pcworld.com. മൂലതാളിൽ നിന്നും 2012-04-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 January 2012.
  7. "CES: Canonical shows off Ubuntu TV". Pcadvisor.co.uk. 19 December 2011. ശേഖരിച്ചത് 11 January 2012.
  8. "Canonical's Ubuntu TV Surfaces at CES 2012". Itproportal.com. ശേഖരിച്ചത് 11 January 2012.
  9. "Canonical Demonstrates Ubuntu TV at MWC 2012 - Softpedia". News.softpedia.com. മൂലതാളിൽ നിന്നും 2012-05-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 February 2012.
  10. Shuttleworth, Mark, Ubuntu in your pocket, 21 February 2012
  11. "Ubuntu TV readies for battle with Google and Apple - Techworld.com". News.techworld.com. മൂലതാളിൽ നിന്നും 2012-05-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 January 2012.
  12. 12.0 12.1 12.2 "Experience". Ubuntu. 5 January 2012. മൂലതാളിൽ നിന്നും 2013-08-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 January 2012.
  13. 13.0 13.1 13.2 "Features and specs". Ubuntu. 5 January 2012. മൂലതാളിൽ നിന്നും 2013-08-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 January 2012.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉബുണ്ടു_ടിവി&oldid=3801885" എന്ന താളിൽനിന്ന് ശേഖരിച്ചത്