ആപ്റ്റ്
ആദ്യപതിപ്പ് | 16 ഓഗസ്റ്റ് 1998[1] |
---|---|
Stable release | 0.8.10.3[2]
/ ഏപ്രിൽ 15, 2011 |
Preview release | 0.8.16~exp13
/ മാർച്ച് 13, 2012 |
റെപോസിറ്ററി | |
ഭാഷ | സി++ |
ഓപ്പറേറ്റിങ് സിസ്റ്റം | വിവിധം |
പ്ലാറ്റ്ഫോം | യൂണിക്സ് പോലെയുള്ളവ |
തരം | പാക്കേജ് മാനേജർ |
അനുമതിപത്രം | ഗ്നു ജിപിഎൽ |
വെബ്‌സൈറ്റ് | wiki.debian.org/Apt wiki.debian.org/Teams/Apt |
ഡെബിയനിലും അതിന്റെ ഉപവിതരണങ്ങളിലും പാക്കേജ് മാനേജറായ ഡിപികെജിക്കു വേണ്ടി നിർമ്മിച്ച അപ്ഡേറ്റിംഗ് ഉപകരണമാണ് ആപ്റ്റ്.[3] ഇതൊരു സ്വതന്ത്ര സോഫ്റ്റ്‌വെയറാണ്. അഡ്വാൻസ്ഡ് പാക്കേജിംഗ് ടൂൾ എന്നതിന്റെ ചുരുക്കരൂപമാണ് ആപ്റ്റ്. ആപ്ട്-ഗെറ്റ് ആണ് സാധാരണയായി ഡിപികെജിക്കുള്ള പുതുക്കൽ ഉപകരണം. ആപ്റ്റ്-ആർപിഎം എന്ന ആപ്റ്റിന്റെ രൂപം ആർപിഎമ്മിനു വേണ്ടിയും ഉപയോഗിക്കാറുണ്ട്.[4] ഫിങ്ക് പ്രൊജക്ട് മാകിലേക്കും ഇത് വിവർത്തനം നടത്തി ഉപയോഗിക്കുന്നുണ്ട്. ഓപൺസൊളാരിസിലും ആപ്റ്റ് ലഭ്യമാണ്.[5] ജയിൽബ്രോക്കൺ ഐഓഎസിൽ ഉപയോഗിക്കുന്ന സിഡിയ ആപ്റ്റിനോടു നല്ല രീതിയിൽ സാദൃശ്യം കാണിക്കുന്നുണ്ട്.[6][7]
ഉപയോഗം
[തിരുത്തുക]ആപ്റ്റ് എന്നത് ഒരൊറ്റ സോഫ്റ്റ്‌വെയറല്ല, പകരം അതൊരു കൂട്ടം ലൈബ്രറികളും ഉപകരണങ്ങളും ചേർന്നതാണ്. ആപ്റ്റിലെ പ്രധാന ഘടകങ്ങൾ ലിബ്ആപ്റ്റ് എന്ന സി++ ലൈബ്രറിയും ആപ്റ്റ്-ഗെറ്റും, ആപ്റ്റ്-കാഷെയുമാണ്. ഡിപികെജിക്കുള്ള പുതുക്കൽ ഉപകരണം ആയാണ് ആപ്റ്റ് പരിഗണിക്കപ്പെടാറുള്ളത്. കാരണം ഡിപികെജി ഓരൊറ്റ പാക്കേജിനെ കൈകാര്യം ചെയ്യുമ്പോൾ ആപ്റ്റ്, പാക്കേജുകൾ തമ്മിലുള്ള ബന്ധങ്ങളെ കൈകാര്യം ചെയ്യുന്നു.
ഡെബിയാന്റെ ഏറ്റവും നല്ല വശമായി ആപ്റ്റിനെ വിലയിരുത്തപ്പെടുന്നു.[8][9][10][11][12][13] ഡിപികെജി, ആപ്റ്റിന്റെ നിർദ്ദേശാനുസരണം പ്രവർത്തിക്കുകയാണെന്നും പറയാം. കാരണം ഡിപികെജിക്കു തീരുമാനങ്ങൾ എടുക്കാൻ കഴിയാത്തിടത്ത് ആപ്റ്റ് ആണ് തീരുമാനിക്കുന്നത്.
കമാന്റുകൾ
[തിരുത്തുക]സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുക, ഒഴിവാക്കുക, പുതുക്കുക, ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെ പുതുക്കുക എന്നിവയാണ് ആപ്റ്റിന്റെ പ്രധാന ജോലികൾ. എന്നാൽ അധികാരങ്ങൾക്കായുള്ള കമാന്റും ഇതിനു മുമ്പിലായി ഉപയോഗിക്കേണ്ടി വരും.
ഇൻസ്റ്റാൾ ചെയ്യൽ
[തിരുത്തുക]apt-get install 'pacakage_name'
എന്നതാണ് ഇൻസ്റ്റാൾ ചെയ്യാനുള്ള കമാന്റ്.
സോഫ്റ്റ്‌വെയറുകൾ നീക്കം ചെയ്യൽ
[തിരുത്തുക]apt-get remove 'packege_name'
എന്ന കമാന്റിലൂടെയാണ് സോഫ്റ്റ്‌വെയറുകൾ നീക്കം ചെയ്യാവുന്നത്.
apt-get autoremove
എന്ന കമാന്റ് ആവശ്യമില്ലാത്ത, ഇൻസ്റ്റാൾ ചെയ്യപ്പെട്ടിട്ടുള്ള സോഫ്റ്റ്‌വെയറുകളെ നീക്കം ചെയ്യുന്നു.
സോഫ്റ്റ്‌വെയറുകൾ പുതുക്കാൻ
[തിരുത്തുക]apt-get update
ഇത് സിസ്റ്റത്തിലുള്ള എല്ലാ സോഫ്റ്റ്‌വെയറുകളുടേയും പുതിയ പതിപ്പുകളുടെ വിവരങ്ങൾ ശേഖരിക്കാനുള്ള കമാന്റാണ്. ഇതിനു ശേഷം പുതുക്കേണ്ട സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യാനുള്ള കമാന്റ് നൽകിയാൽ മതി. പുതിയ പതിപ്പ് ഇൻസ്റ്റാൾ ആയിക്കൊള്ളും.
apt-get dist-upgrade
ലഭ്യമായ എല്ലാ പുതുക്കലുകളും ഒരൊറ്റ കമാന്റ് വഴി യാഥാർത്ഥ്യമാക്കാം. തനിയെ ഡിപന്റൻസികൾ തീർക്കുകയും ചെയ്യും.[14] ആപ്റ്റിറ്റൂഡ് ഇക്കാര്യത്തിൽ മികച്ച ഒരു ആപ്ലികേഷനാണ്.[15]
ചരിത്രം
[തിരുത്തുക]ആപ്ട്-ഗെറ്റിന്റെ ആദ്യരൂപം ഡീറ്റി ആയിരുന്നു. ഡിപികെജി-ഗെറ്റ് എന്നാണ് വിളിക്കപ്പെട്ടിരുന്നത്. മതപരമായ കാരണങ്ങളാൽ ഡീറ്റി എന്ന പേര് ഉപേക്ഷിച്ചു. ആപ്റ്റ് എന്നുള്ള പേര് സ്വീകരിച്ചു. ആപ്ട്-ഗെറ്റിന്റെ ഏറെക്കുറെയുള്ള നിർമ്മാണം ഐആർസിയിലായിരുന്നു.[16] ശേഷം ലിബ്ആപ്റ്റ്-പികെജി എന്ന പേരിൽ നിർമ്മിച്ച സോഫ്റ്റ്‌വെയർ പരാജയമായിരുന്നു. പിന്നീട് ലിബ്ആപ്റ്റ്-ഇൻസ്റ്റ് നിർമ്മിച്ചെങ്കിലും ലക്ഷ്യം പൂർത്തീകരിക്കുന്നതിന്നതിൽ അതും പരാജയമായിരുന്നു. പിന്നീട് പുതിയൊരു സംഘം ആപ്റ്റ് തുടക്കം മുതൽ നിർമ്മിച്ചു. പുതിയ ഒരു നിഗൂഢലിപിയായിരുന്നു ഇതിൽ ഉപയോഗിച്ചത്.[17] ഇത് വിജയകരമായതോടെ ഡെബിയൻ അധിഷ്ഠിത വിതരണങ്ങൾ ധാരാളം പുറത്തിറങ്ങി.
ഫ്രണ്ട് എൻഡുകൾ
[തിരുത്തുക]- ആപ്റ്റിറ്റൂഡ്
- സിനാപ്ടിക്ക്
- ഉബുണ്ടു സോഫ്റ്റ്‌വെയർ സെന്റർ
- ആപ്റ്റ്:ഫൂ
- ഗ്നോം-ആപ്റ്റ്
- മ്യുവോൺ സോഫ്റ്റ്‌വെയർ സെന്റർ
- ലുബുണ്ടു സോഫ്റ്റ്‌വെയർ സെന്റർ
- പാക്കേജ്കിറ്റ്
- കെപാക്കേജ്
- അഡെപ്റ്റ് പാക്കേജ് മാനേജർ
- ജിഡെബി
- ആപ്റ്റ്-സിപ്പ്
- ലിനക്സ് മിന്റ് സോഫ്റ്റ്‌വെയർ മാനേജർ
- ആപ്റ്റ്-ഫാസ്റ്റ്
- ഡീപിൻ സോഫ്റ്റ്‌വെയർ സെന്റർ
- സിഡിയ
- ഹിൽഡൺ ആപ്ലികേഷൻ മാനേജർ
അവലംബം
[തിരുത്തുക]- ↑ "Advanced Packaging Tool". sensagent. Retrieved 2012-02-22.
- ↑ "Debian -- Details of package apt". packages.qa.debian.org. Retrieved 2012-04-02.
- ↑ "apt-get(8) - Linux man page". linux.die.net. Archived from the original on 2008-05-16. Retrieved 2008-05-12.
- ↑ "APT-RPM". apt-rpm.org. Archived from the original on 2008-04-21. Retrieved 2008-05-12.
- ↑ "Fink - About". www.finkproject.org. Archived from the original on 2008-05-11. Retrieved 2008-05-12.
- ↑ "Bringing Debian APT to the iPhone" by Jay Freeman (saurik
- ↑ "Telesphoreo Tangelo documentation". Archived from the original on 2010-07-14. Retrieved 2012-06-17.
- ↑ Byfield, Bruce (2004-12-09). "An apt-get primer". Archived from the original on 2010-04-19. Retrieved 2012-06-17.
- ↑ "From the archives: the best distros of 2000". Tux Radar. Archived from the original on 2013-04-24. Retrieved 2012-06-17.
- ↑ Dorgan, David (2004-01-19). "Migrating to Debian". linux.ie. Archived from the original on 2010-04-19. Retrieved 2012-06-17.
- ↑ "Mobile Linux development with Familiar and a minimal Debian". Mobile Tux.
- ↑ Why Debian
- ↑ Debian policy manual
- ↑ die.net Linux Man pages
- ↑ Discussion on dist-upgrade vs. full-upgrade
- ↑ Deity Mailing List, 1998-03.
- ↑ "Secure APT". Debian Wiki. Archived from the original on 2006-09-01. Retrieved 2006-09-05.